സിയം റീപ്പ്

കംബോഡിയയിലെ പട്ടണം
(Siem Reap എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കംബോഡിയയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള സിയം റീപ്പ് പ്രവിശ്യയുടെ തലസ്ഥാനമാണ് സിയം റീപ്പ്. യുനെസ്കോ ലോകപൈതൃക കേന്ദ്രമായ അങ്കോർ വാത്ത് ക്ഷേത്രങ്ങളിലേക്കുള്ള 'പ്രവേശന കവാടം' എന്ന നിലയിൽ പ്രസിദ്ധമായ ഈ നഗരം ഇന്നൊരു വിനോദസഞ്ചാരകേന്ദ്രമാണ്. അങ്കോർ സന്ദർശിക്കാനെത്തുന്നവർക്ക് താമസിക്കുന്നതിനുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയോടൊപ്പം ഭക്ഷണശാലകളും മറ്റു വ്യാപാര കേന്ദ്രങ്ങളും ഇവിടെ ധാരാളമുണ്ട്. ചൈനീസ്, കൊളോണിയൽ വാസ്തുവിദ്യാശൈലികളിൽ നിർമ്മിച്ച പല കെട്ടിടങ്ങളും ഇവിടെയുണ്ട്. മ്യൂസിയങ്ങൾ, അപസരനൃത്തം നടക്കുന്ന വേദികൾ, കംബോഡിയൻ കൾച്ചറൽ വില്ലേജ്, കരകൗശല കേന്ദ്രങ്ങൾ, നെൽവയലുകൾ, മത്സ്യബന്ധനകേന്ദ്രങ്ങൾ, ടോൺലെ സാപ് തടാകം എന്നിവയെല്ലാം സിയം റീപ്പ് നഗരത്തെ വിനോദസഞ്ചാരികൾക്കു പ്രിയപ്പെട്ടതാക്കി മാറ്റുന്നു.

സിയം റീപ്പ്
നഗരം
Skyline of സിയം റീപ്പ്
Nickname(s): 
ക്ഷേത്ര നഗരം [1]
Coordinates: 13°21′44″N 103°51′35″E / 13.36222°N 103.85972°E / 13.36222; 103.85972
രാജ്യം കംബോഡിയ
പ്രവിശ്യസിയം റീപ്പ്
Settled802
Official1907
ഭരണസമ്പ്രദായം
 • ജില്ലാ ഭരണാധികാരിKhim Bunsong (CPP)
 • Deputy GovernorKim Chay Hieng (CPP)
ഉയരം
18 മീ(59 അടി)
ജനസംഖ്യ
 (2008)[2]
 • ആകെ230,714
സമയമേഖലUTC+7 (Cambodia)
സിയം റീപ്പിലെ ഒരു രാത്രി ദൃശ്യം

ചരിത്രം

തിരുത്തുക

ഖമർ ഭാഷയിൽ 'സിയം റീപ്പ്' എന്ന വാക്കിന്റെ അർത്ഥം 'സിയമിന്റെ പരാജയം' എന്നാണ്. നൂറ്റാണ്ടുകൾക്കു മുമ്പ് സിയാമീസ് സാമ്രാജ്യവും ഖമർ സാമ്രാജ്യവും തമ്മിൽ നടന്ന പോരാട്ടവുമായി ഈ വാക്കിനു ബന്ധമുണ്ട്. സിയാം ഭരിച്ചിരുന്ന അയുത്തായ സാമ്രാജ്യത്തിലെ മഹാ ചക്രഭട്ട് രാജാവ് 1549-ൽ കംബോഡിയ പിടിച്ചെടുക്കാൻ ശ്രമിച്ചു. യുദ്ധത്തിൽ അദ്ദഹത്തിന്റെ സൈന്യത്തെ കമ്പോഡിയയിലെ കിങ് ആങ് ചാൻ (1516 - 1566) പരാജയപ്പെടുത്തി. ആ പോരാട്ടത്തിന്റെ ഓർമ്മയ്ക്കായി കിങ് ആങ് ചാൻ രാജാവ് ഈ നഗരത്തിനു 'സിയമിന്റെ പരാജയം' എന്നർത്ഥം വരുന്ന 'സിയം റീപ്പ്' എന്ന പേരു നൽകിയെന്നാണ് ഇവിടുത്തെ നാടോടിക്കഥകളിൽ പറഞ്ഞുകേൾക്കുന്നത്.[3] എന്നാൽ മൈക്കൽ വിക്രിയെപ്പോലുളെള പണ്ഡിതൻമാർ ഈ വാദത്തെ എതിർക്കുന്നു. സിയം റീപ്പിന് ആ പേരു ലഭിച്ചത് കംബോഡിയയുടെ പഴയ ചൈനീസ് നാമമായ 'ചെൻല'യിൽ നിന്നാണെന്നാണ് അദ്ദേഹം വാദിക്കുന്നത്. 'സിയം റീപ്പ്' എന്ന വാക്കിന്റെ ഉത്ഭവത്തെപ്പറ്റി കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.[4]

അങ്കോർ വാത്തിന്റെ പുനഃസ്ഥാപനം

തിരുത്തുക
 
ഗ്രാൻഡ് ഹോട്ടൽ

കാടുകയറി നശിച്ചുകിടന്നിരുന്ന അങ്കോർ വാത്ത് ക്ഷേത്രസമുച്ചയത്തെ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഫ്രഞ്ചുകാർ പുനഃസ്ഥാപിച്ചതോടെയാണ് ക്ഷേത്രവും സിയം റീപ്പ് എന്ന നഗരവും ലോകശ്രദ്ധ നേടുന്നത്. സന്ദർശകർ ധാരാളമെത്തിയതോടെ ഈ നഗരത്തിൽ നിരവധി സ്ഥാപനങ്ങൾ ഉയർന്നുവന്നു. 1932-ൽ ഗ്രാൻഡ് ഹോട്ടൽ ഡി അങ്കോർ പ്രവർത്തനമാരംഭിച്ചു. 1960-കൾ വരെ ഈ നഗരത്തിലും അങ്കോറിലും ധാരാളം സന്ദർശകരെത്തിയിരുന്നു. കംബോഡിയയിൽ പിന്നീട് ആഭ്യന്തരയുദ്ധം ആരംഭിച്ചതോടെ സന്ദർശകരുടെ വരവുകുറഞ്ഞു. 1975-ൽ മാവോയിസ്റ്റുകളുടെ നേതൃത്വത്തിലുള്ള ഖമർ റൂഷ് സംഘടന അധികാരത്തിൽ വന്നു. അവർ സിയം റീപ്പ് നഗരത്തിലെ ജനങ്ങളെ കുടിയൊഴിപ്പിച്ച് ഗ്രാമങ്ങളിലേക്കു പറഞ്ഞയച്ചു. തുടർന്ന് ഖമർ റൂഷിന്റെ ക്രൂരതകൾക്ക് സാക്ഷിയാകേണ്ടി വന്ന നഗരങ്ങളിലൊന്നായി സിയം റിയപ്പ് മാറി. 1998-ൽ ഖമർ റൂഷ് നേതാവ് പോൾ പോട്ടിന്റെ മരണത്തോടെ സ്ഥിതിഗതികൾ ശാന്തമാവുകയും സന്ദർശകർ വീണ്ടും എത്തിത്തുടങ്ങുകയും ചെയ്തു. പൈതൃക കേന്ദ്രമായ അങ്കോർ വാട്ടിലേക്കുള്ള പ്രവേശന നഗരമാണ് ഇന്നത്തെ സിയം റീപ്പ്. 2014-ലെ കണക്കുപ്രകാരം ലോകത്തിലെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനം സിയം റീപ്പിനായിരുന്നു.

അങ്കോർ വാട്ടിന്റെ പുനഃസ്ഥാപനം

തിരുത്തുക
 
അങ്കോർ വാട്ട്

കാടു കയറി നശിച്ചുകിടന്നിരുന്ന അങ്കോർ വാത്ത് ക്ഷേത്രസമുച്ചയത്തെ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഫ്രഞ്ചുകാർ പുനഃസ്ഥാപിച്ചതോടെയാണ് ക്ഷേത്രവും സിയം റീപ്പ് നഗരവും ലോകശ്രദ്ധ നേടുന്നത്. സന്ദർശകർ ധാരാളമെത്തിയതോടെ ഈ നഗരത്തിൽ നിരവധി സ്ഥാപനങ്ങൾ ഉയർന്നുവന്നു. 1932-ൽ ഗ്രാൻഡ് ഹോട്ടൽ ഡി അങ്കോർ പ്രവർത്തനമാരംഭിച്ചു. 1960-കൾ വരെ ഈ നഗരത്തിലും അങ്കോറിലും ധാരാളം സന്ദർശകർ എത്തിയിരുന്നു. കംബോഡിയയിൽ പിന്നീട് ആഭ്യന്തരയുദ്ധം ആരംഭിച്ചതോടെ സന്ദർശകരുടെ വരവുകുറഞ്ഞു. 1975-ൽ മാവോയിസ്റ്റുകളുടെ നേതൃത്വത്തിൽ ഖമർ റൂഷ് സംഘടന അധികാരത്തിൽ വന്നു. അവർ സിയം റീപ്പ് നഗരത്തിലെ ജനങ്ങളെ കുടിയൊഴിപ്പിച്ച് ഗ്രാമങ്ങളിലേക്കു പറഞ്ഞയച്ചു. തുടർന്ന ഖമർ റൂഷിന്റെ ക്രൂരതകൾക്കു സാക്ഷിയാകേണ്ടി വന്ന നഗരങ്ങളിലൊന്നായി സിയം റീപ്പ് മാറി. 1998-ൽ ഖമർ റൂഷ് തലവൻ പോൾ പോട്ടിന്റെ മരണത്തോടെ സ്ഥിതിഗതികൾ ശാന്തമാകുകയും സന്ദർശകർ വീണ്ടും എത്തിത്തുടങ്ങുകയും ചെയ്തു.

പൈതൃക കേന്ദ്രമായ അങ്കോർവാത്തിലേക്കുള്ള പ്രവേശനകവാടമാണ് ഇന്നത്തെ സിയം റീപ്പ്. 2014-ലെ കണക്കുപ്രകാരം ലോകത്തിലെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനം സിയം റീപ്പിനായിരുന്നു.

ഭൂമിശാസ്ത്രം

തിരുത്തുക
 
സിവുത തെരുവ്

സിയം റീപ്പ് നദിയുടെ തീരത്തായി ബുദ്ധമതക്കാരുടെ പഗോഡകൾക്കു ചുറ്റും ധാരാളം ഗ്രാമങ്ങളുണ്ട്. കൊളോണിയൽ കാലത്തെ കെട്ടിടങ്ങൾ സിവുത തെരുവിലും മറ്റും കാണാൻ സാധിക്കും. ഹോട്ടലുകളും വിശ്രമകേന്ദ്രങ്ങളും മറ്റു വ്യാപാരകേന്ദ്രങ്ങളും കൊണ്ടുനിറഞ്ഞിരിക്കുന്ന പട്ടണമാണ് സിയം റീപ്പ്.

സാമ്പത്തികം

തിരുത്തുക
 
പബ് സ്ട്രീറ്റ്

'സിയം റീപ്പിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്' എന്നറിയപ്പെടുന്നത് വിനോദസഞ്ചാരമാണ്. 2010-ലെ കണക്കനുസരിച്ച് ഈ നഗരത്തിലെ 50 ശതമാനം തൊഴിലവസരങ്ങളും വിനോദസഞ്ചാരമേഖലയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ഖമർ റൂഷ് കാലത്തിന്റെ അന്ത്യത്തോടെ നല്ലൊരു വിനോദസഞ്ചാരകേന്ദ്രമായി മാറിയ സിയം റീപ്പിൽ പിന്നീടുവന്ന വ്യവസായങ്ങളെല്ലാം വൻ പുരോഗതി നേടി. 1990-കളുടെ മധ്യത്തിൽ ആരും തന്നെ സന്ദർശിക്കാതിരുന്ന ഈ നഗരത്തിൽ 2004-ഓടുകൂടി പത്തുലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് എത്തിയത്. 2012-ൽ സന്ദർശകരുടെയെണ്ണം 20 ലക്ഷമായി ഉയർന്നു. കംബോഡിയ സന്ദർശിക്കാനെത്തുന്ന സഞ്ചാരികളുടെ 50 ശതമാനത്തോളവും സിയം റീപ്പ് വഴി കടന്നുപോകുന്നതായി കണക്കാക്കുന്നു. നഗരത്തിൽ നിന്ന് 6 കിലോമീറ്റർ അകലെയുള്ള അങ്കോർ വാട്ട് ക്ഷേത്രസമുച്ചയം കാണാനാണ് മിക്കവരും എത്തുന്നത്. ഇവർക്കു താമസിക്കുവാൻ അതിഥി മന്ദിരങ്ങൾ മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ വരെ സിയം റീപ്പിലുണ്ട്. വിനോദസഞ്ചാരികൾക്കാവശ്യമായ എല്ലാ വസ്തുക്കളും ഇവിടെ ലഭ്യമാണ്. അരിയിൽ നിന്നുണ്ടാക്കുന്ന 'സോമ്പായി' എന്ന വീഞ്ഞിന്റെ ഉൽപ്പാദനത്തിനു പേരുകേട്ട നഗരമാണ് സിയം റീപ്പ്.

ആകർഷണങ്ങൾ

തിരുത്തുക
 
അങ്കോർ വാട്ടിനും അങ്കോർതോമിനും സമീപം സിയം റീപ്പ് നഗരം. ഒരു ഉപഗ്രഹ ചിത്രം

ഖമർ സംസ്കാര കാലത്തെ അവശേഷിപ്പുകളുള്ള അങ്കോർ വാട്ട് ക്ഷേത്രസമുച്ചയം സിയം റീപ്പ് നഗരത്തിനടുത്താണ് സ്ഥിതിചെയ്യുന്നത്. ഹിന്ദു പുരാണേതിഹാസങ്ങളിലെ സന്ദർഭങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന ആയിരക്കണക്കിനു ഭിത്തികൾ നിറഞ്ഞ ഈ ക്ഷേത്രസമുച്ചയങ്ങൾ യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 12-ആം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട നിരവധി ക്ഷേത്രങ്ങളുള്ള അങ്കോർതോം എന്ന രാജകീയ നഗരവും സമീപമുണ്ട്. ദ കംബോഡിയ ലാൻഡ് മൈൻ മ്യൂസിയം ആൻഡ് റിലീഫ് സെന്റർ, വാർ മ്യൂസിയം കംബോഡിയ, അങ്കോർ നാഷണൽ മ്യൂസിയം, ഓൾഡ് മാർക്കറ്റ്, ആർട്ടിസാൻസ് അങ്കോർ, കംബോഡിയൻ കൾച്ചറൽ വില്ലേജ് എന്നിവയാണ് സിയം റീപ്പിലെ മറ്റു പ്രധാന ആകർഷണങ്ങൾ. നോം കുലൻ ദേശീയോദ്യാനം, നോം ഡെയി കുന്ന്, ബാന്റി ശ്രേയ്, ടോൺലെ സാപ് തടാകം എന്നിവയാണ് സമീപത്തെ കാഴ്ചകൾ.

എത്തിച്ചേരുവാൻ

തിരുത്തുക

റോഡ്, റെയിൽ, വ്യോമ, ജല ഗതാഗത മാർഗ്ഗങ്ങളിലൂടെയെല്ലാം ഇവിടെ എത്തിച്ചേരാം. ഇവിടെ നിന്ന് 7 കിലോമീറ്റർ അകലെയായി സിയം റീപ്പ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നു.

  1. Glasser, Miranda (14 September 2012). "Temple Town, Cambodia's new ladyboy capital". Phnom Penh Post. Retrieved 14 December 2015.
  2. "Chapter 2: Spatial Distribution and Density of Population" (PDF). Statistics Japan.
  3. Joachim Schliesinger (2012). Elephants in Thailand Vol 3: White Elephants in Thailand and Neighboring Countries. White Lotus. p. 32. ISBN 978-9744801890.
  4. Zhou Daguan (2007). A Record of Cambodia. translated by Peter Harris. University of Washington Press. ISBN 978-9749511244.

പുറംകണ്ണികൾ

തിരുത്തുക

13°21′44″N 103°51′35″E / 13.36222°N 103.85972°E / 13.36222; 103.85972

"https://ml.wikipedia.org/w/index.php?title=സിയം_റീപ്പ്&oldid=3994208" എന്ന താളിൽനിന്ന് ശേഖരിച്ചത്