കരകൗശലം
കരകൗശലം (handicraft) . കൈകൾ കൊണ്ട് രൂപ കൽപനചെയ്ത് നിർമ്മിച്ചെടുക്കുന്ന വിദ്യക്കാണ് കരകൌശലം എന്ന് വിളിക്കുന്നത്. കൈ കൊണ്ട് ചെയ്യുന്ന കലാവിരുതുകളും കൈകൾ കൊണ്ട് ചെയ്യുന്ന നിർമ്മാണ പ്രവർത്തനങ്ങളും ഇതിലുൾപ്പെടുന്നതാണ്. ലളിതമായ ഉപകരണങ്ങളുടെ സഹായത്താൽ നിർമ്മിച്ചെടുക്കുന്ന അലങ്കാര വസ്തുക്കളും ഇതിലുൾപ്പെടുന്നു. സാമ്പ്രദായികമായി കരകൌശലം എന്ന വാക്കു കൊണ്ട് വിവക്ഷിക്കുന്നത് വിപുലമായ രീതിയിലുള്ള നിർമ്മാണ രൂപകൽപന പ്രവർത്തനങ്ങളാണ്. കരവിരുതും നൈപുണ്യവും ഇതിൽ ഉൾചേർന്നിരിക്കും. കൈത്തറി വസ്ത്രങ്ങൾ, പ്രതിമകൾ, കടലാസ് ഉൽപ്പന്നങ്ങൾ, പ്ലാൻറ് ഫൈബറുകൾ മുതലായവ ഇതിലുൾപ്പെടുന്നു. സാധാരണ ഈ പ്രയോഗം കൊണ്ട് അർഥമാക്കുന്നത് ആകർഷണീയമായി നിർമ്മിച്ചെടുക്കുന്ന വസ്തുക്കൾക്ക് പിന്നിൽ പ്രവർത്തിച്ച കരകൌശല നിർമ്മാണ സാങ്കേതിക വിദ്യക്കാണ്.
കരകൗശല വാരം
തിരുത്തുകഇന്ത്യയിൽ ഡിസംബർ 8 മുതൽ 14 വരെയുള്ള കാലം അഖിലേന്ത്യാ കരകൗശല വാരമായി ആചരിക്കുന്നു.[1]