ഖമർ റൂഷ്
മാവോ സേ തുങ്ങിന്റെ നേതൃത്വത്തിലുള്ള തീവ്ര കമ്യൂണിസത്തിൽ ആകൃഷ്ടരായ ഒരു വിഭാഗം ആളുകൾ, 1970 കളിൽ കംബോഡിയയിൽ പോൾ പോട്ടിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച പ്രസ്ഥാനമാണ് ഖമർറൂഷ്.
Khmer Rouge | |
---|---|
ខ្មែរក្រហម | |
![]() The flag of Democratic Kampuchea, whose design was used by Khmer guerrillas since the 1950s with the building design varying. | |
Active | 1951–1999 |
Ideology | Autarky[1]:xix-xx Khmer nationalism[1]:xx[2]: Marxism–Leninism (until 1981)[3] Communism (until 1981)[1]:xix[2]:Maoism |
Headquarters | Phnom Penh, Cambodia |
Allies | ![]() ![]() ![]() ![]() ![]() ![]() ![]() |
Opponents | ![]() ![]() ഫലകം:Country data People's Republic of Kampuchea ![]() ![]() ഫലകം:Country data CSR |

ചരിത്രം തിരുത്തുക
1975ൽ ഖമർറുഷ് പ്രസ്ഥാനം കംബോഡിയയിൽ ഭരണത്തിലേറി. എന്നാൽ, രാജ്യം കുരുതിക്കളമാകുന്ന കാഴ്ചക്കാണ് പിന്നീട് ലോകം സാക്ഷ്യം വഹിച്ചത്. ഖമർറൂഷിന്റെ നാലുവർഷം നീണ്ട ഭരണകാലത്ത് രാജ്യത്ത് 20 ലക്ഷത്തോളം ആളുകൾ കൊല്ലപ്പെട്ടു. കംബോഡിയയിലെ മൊത്തം ജനസംഖ്യയുടെ നാലിലൊന്ന് വരുമിത്. വിയറ്റ്‌നാം വംശജരും തദ്ദേശീയരായ മുസ്‌ലിംകളുമാണ് പോൾ പോട്ടിന്റെ ഭരണകൂട ഭീകരതക്കിരയായവരിൽ അധികവും. വംശഹത്യക്ക് പുറമെ ആളുകളെ പട്ടിണിക്കിട്ടും അധിക ജോലി ചെയ്യിച്ചുമൊക്കെയാണ് ഭരണകൂടം ക്രൂരകൃത്യം നിർവഹിച്ചത്. ഓരോ അഞ്ചു ദിവസത്തിലും ഒരാളെ എന്നതോതിൽ ഇത്തരത്തിൽ കൊലചെയ്തുവെന്നാണ് കണക്ക്. പിന്നീട്, 1979ൽ വിയറ്റ്‌നാം പട്ടാളത്തിന്റെ സഹായത്തോടെ നടന്ന 'ഇയർ സീറോ' വിപ്ലവത്തിലൂടെ ഖമർറൂഷ് ഭരണകൂടത്തെ പുറത്താക്കുകയായിരുന്നു.[4]
ഖമർ റൂഷ് ഭരണകാലത്തെ പീഡനങ്ങളുടെപേരിൽ മുൻ ജയിൽ മേധാവി, ഡച്ച് എന്ന പേരിൽ കുപ്രസിദ്ധനായ കേയിങ് ഗൂക്ക് ഇവിന്, ഐക്യ രാഷ്ട്രസഭയുടെ യുദ്ധകുറ്റങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക ട്രൈബ്യൂണൽ ആജീവാനന്ത തടവ് വിധിച്ചിരുന്നു. ഖമർ റൂഷ് പാർട്ടി കംബോഡിയ ഭരിച്ച 1975 -79 വരെയുള്ള കാലത്ത് കുപ്രസിദ്ധമായ ദുവോൾ സ്ലെങ് ജയിലിൽ 14000- ത്തോളം പേരെ കൊന്നൊടുക്കിയ സംഭവത്തിൽ ഇവിടത്തെ മേധാവിയായിരുന്ന ഡച്ചിനാണ് പൂർണ ഉത്തരവാദിത്തമെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി. [5]
ഖമർ റൂഷ് കാലത്ത് മുറിവേൽപ്പിച്ച് ചോരചിന്തൽ പതിവായിരുന്നു. ചിലരെ കൈകൾ പിന്നിൽ ബന്ധിച്ച് വ്യായാമം ചെയ്യുന്ന വടികളിൽ കെട്ടിയിട്ടിരുന്നു. അബോധാവസ്ഥയിലാകുന്നവരെ വെള്ളത്തിലേക്ക് തള്ളും. ബോധം വരുന്നതോടെ നേരത്തെ തുടങ്ങിയ പീഡനമുറ ആവർത്തിക്കും. പലരെയും മരണമാണ് കൊടിയ പീഡനത്തിൽ നിന്നും രക്ഷപ്പെടുത്തുന്നത്.[6]
ജീവപര്യന്തം തടവു ശിക്ഷ തിരുത്തുക
പോൾപോട്ടിന്റെ പ്രധാന സഹായിയും ഖമർ റൂഷിന്റെ ആശയ രൂപവത്കരണത്തിൽ നിർണായക പങ്കും വഹിച്ച നുവോൺ ചിയ, മാവോവാദി നേതാവും പാർട്ടിയുടെ പൊതുമുഖവുമായിരുന്ന കിയു സാംഫൻ എന്നീ 'ഉന്നത നേതാക്കളെ, 2014 ൽ മനുഷ്യത്വവിരുദ്ധ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന ട്രൈബ്യൂണൽ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.[7]
അവലംബം തിരുത്തുക
- ↑ 1.0 1.1 1.2 Kiernan, Ben (2004). How Pol Pot Came to Power: Colonialism, Nationalism, and Communism in Cambodia, 1930–1975. Yale University Press. ISBN 978-0300102628.
- ↑ 2.0 2.1 Cook, Susan; Rowley, Kelvin (2017). Genocide in Cambodia and Rwanda: New Perspectives (PDF). Routledge. ISBN 9781351517775.
- ↑ Chandler, David P. (1999). Brother Number One: A Political Biography of Pol Pot. ISBN 978-0813335100.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-02-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-10-15.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-02-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-10-15.
- ↑ http://www.varthamanam.com/index.php/international/7326-2012-02-03-18-07-54[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "കംബോഡിയയിൽ ഖമർ റൂഷ് നേതാക്കൾക്ക് ജീവപര്യന്തം". www.mathrubhumi.com. മൂലതാളിൽ നിന്നും 2014-08-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 ഓഗസ്റ്റ് 2014.
അധിക വായനയ്ക്ക് തിരുത്തുക
- Denise Affonço: "To the End of Hell: One Woman's Struggle to Survive Cambodia's Khmer Rouge"
- Elizabeth Becker: When the War Was over: Cambodia and the Khmer Rouge Revolution
- Francois Bizot: The Gate
- Daniel Bultmann: Irrigating a Socialist Utopia: Disciplinary Space and Population Control under the Khmer Rouge, 1975–1979, Transcience, Volume 3, Issue 1 (2012), pp. 40–52 (Text-Link)
- Nayan Chanda, Brother Enemy: The War After the War (Collier, New York, 1986)
- David P. Chandler: A History of Cambodia (Westview Press 2000); ISBN 0-8133-3511-6.
- David P. Chandler: Brother Number One: A Political Biography (Westview Press 1999); ISBN 0-8133-3510-8
- David P. Chandler: Facing the Cambodian past: Selected essays, 1971–1994 (Silkworm Books 1996); ISBN 974-7047-74-8.
- David P. Chandler, Ben Kiernan etc.: Revolution and Its Aftermath in Kampuchea: Eight Essays (Yale University Press 1983); ISBN 0-938692-05-4.
- JoAn D. Criddle: To Destroy You Is No Loss: The Odyssey of a Cambodian Family; ISBN 978-0-9632205-1-6
- Chanrithy Him: When Broken Glass Floats
- Ben Kiernan: The Pol Pot Regime: Race, Power, and Genocide in Cambodia under the Khmer Rouge, 1975–79; ISBN 0-300-09649-6.
- Ben Kiernan: How Pol Pot Came to Power: Colonialism, Nationalism, and Communism in Cambodia, 1930–1975 (Yale University Press, Second Edition 2004); ISBN 0-300-10262-3.
- Henry A. Kissinger: White House Years, Years of Upheaval, and Years of Renewal
- Haing Ngor: A Cambodian Odyssey
- Dith Pran (compiled by): Children of Cambodia's Killing Fields: Memoirs by Survivors
- William Shawcross: Sideshow: Kissinger, Nixon, and the Destruction of Cambodia
- Jon Swain: River of Time; ISBN 0-425-16805-0.
- Loung Ung: First They Killed My Father: A Daughter of Cambodia Remembers; ISBN 0-06-093138-8
- Michael Vickery: Cambodia 1975–1982