നരസിംഹം (ചലച്ചിത്രം)
2000-ആം ആണ്ടിൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് നരസിംഹം. മോഹൻലാൽ നായകനായി അഭിനയിച്ച ഈ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. 2000 വർഷത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുത്ത ചിത്രമായിരുന്നു ഈ ചലച്ചിത്രം. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വരുമാനം നേടി കൊടുത്ത സിനിമ എന്ന റെക്കോർഡ് ഈ സിനിമ സ്വന്തമാക്കി.[2] രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.
നരസിംഹം | |
---|---|
സംവിധാനം | ഷാജി കൈലാസ് |
നിർമ്മാണം | ആന്റണി പെരുമ്പാവൂർ |
രചന | രഞ്ജിത്ത് |
അഭിനേതാക്കൾ | |
സംഗീതം | എം.ജി. രാധാകൃഷ്ണൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
സ്റ്റുഡിയോ | ആശിർവാദ് സിനിമാസ് |
വിതരണം | സ്വർഗ്ഗചിത്ര റിലീസ് |
റിലീസിങ് തീയതി | 2000 ജനുവരി 26 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 175 മിനിറ്റ് |
ആകെ | ₹22 കോടി[1] |
മോഹൻലാൽ ഈ ചിത്രത്തിൽ ഇന്ദുചൂഢൻ എന്ന കഥാപാത്രത്തിന്റെ റോളിൽ അഭിനയിച്ചിരിക്കുന്നു.[3] മമ്മൂട്ടി ഒരു വക്കീലിന്റെ റോളിൽ ഈ ചിത്രത്തിൽ ഒരു അതിഥി താരമായി എത്തുന്നുണ്ട്. എം. ജി രാധാകൃഷ്ണൻ സംഗീതം നൽകിയ മൂന്നു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.
2000-ൽ ഗണതന്ത്രദിവസം (റിപ്പബ്ലിക് ദിനം) ഇറങ്ങിയ ഈ ചിത്രം 100 ദിവസങ്ങളിൽ കൂടുതൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെട്ടു. മൊത്തം കളക്ഷനായി ₹22 കോടി നേടുകയും നിർമ്മാതാവിന് ₹10 കോടി ലാഭമുണ്ടാക്കുകയും ചെയ്തു.[1][2]
അഭിനേതാക്കൾ
തിരുത്തുക- മോഹൻലാൽ... പൂവള്ളി ഇന്ദുചൂഡൻ/അച്ചു/നരസിംഹം
- മമ്മൂട്ടി...അഡ്വ.നന്ദഗോപാൽ മാരാർ (അതിഥി വേഷം)
- ഐശ്വര്യ... അനുരാധ
- തിലകൻ... ജസ്റ്റിസ് മാറഞ്ചേരി കരുണാകര മേനോൻ
- കനക... ഇന്ദുലേഖ
- എൻ.എഫ്. വർഗ്ഗീസ്... മണപ്പള്ളി പവിത്രൻ
- സായികുമാർ... മണപ്പള്ളി സുധീരൻ
- ജഗതി ശ്രീകുമാർ... ചന്ദ്രഭാനു
- കലാഭവൻ മണി... ഭരതൻ
- വിജയകുമാർ... ജയകൃഷ്ണൻ
- മണിയൻപിള്ള രാജു... സി.ഐ.ഹബീബ്
- ഭാരതി വിഷ്ണുവർധൻ...ഇന്ദുചൂഢന്റെ അമ്മ
- വി.കെ. ശ്രീരാമൻ... വേണു മാഷ്
- സാദിഖ്... ഇന്ദുചൂഢന്റെ കൂട്ടുകാരൻ
- ഇർഷാദ്... ഇന്ദുചൂഢന്റെ കൂട്ടുകാരൻ
- നരേന്ദ്രപ്രസാദ്... മൂപ്പിൽ നായർ
- സ്ഫടികം ജോർജ്ജ്... വാസുദേവൻ
- ഇ.എ. രാജേന്ദ്രൻ... രാമകൃഷ്ണൻ
- ടി.പി. മാധവൻ... രാമൻ നായർ
- കീരിക്കാടൻ ജോസ്... ഭാസ്കരൻ
- കോഴിക്കോട് നാരായണൻ നായർ... മണപ്പള്ളി മാധവൻ നമ്പ്യാർ
- ഭീമൻ രഘു... ഡി.വൈ.എസ്.പി.ശങ്കരനാരായണൻ
- അഗസ്റ്റിൻ... ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഏറാടി
- ജഗന്നാഥ വർമ്മ... ജഡ്ജ്
- കൊല്ലം തുളസി... പബ്ലിക് പ്രോസിക്യൂട്ടർ
സംഗീതം
തിരുത്തുകഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എം.ജി. രാധാകൃഷ്ണൻ ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് രാജാമണി.
- ഗാനങ്ങൾ
- ആരോടും ഒന്നും മിണ്ടാതെ – കെ.ജെ. യേശുദാസ്, കോറസ്
- മഞ്ഞിൻ മുത്തെടുത്ത് – എം.ജി. ശ്രീകുമാർ, കെ. എസ് .ചിത്ര
- പഴനി മല – എം.ജി. ശ്രീകുമാർ
- അമ്മേ നിളേ നിനക്കെന്ത് പറ്റി – എം.ജി. ശ്രീകുമാർ
- ധ്യാനം ധേയം നരസിംഹം – കെ.ജെ. യേശുദാസ്, കോറസ്
- ആരോടും ഒന്നും മിണ്ടാതെ – കെ.ജെ. യേശുദാസ്, സുജാത മോഹൻ
- മഞ്ഞിൻ മുത്തെടുത്ത് – സുജാത മോഹൻ
- അമ്മേ നിളേ നിനക്കെന്ത് പറ്റി – കെ.ജെ. യേശുദാസ്
- മഞ്ഞിൻ മുത്തെടുത്ത് – എം.ജി. ശ്രീകുമാർ
സ്വീകരണം
തിരുത്തുകനരസിംഹം കേരളത്തിലെ 32 കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്തത്. പ്രദർശനം തുടങ്ങി 35 ദിവസങ്ങൾക്കുള്ളിൽത്തന്നെ ചിത്രം ₹ 2 കോടി ഷെയർ നേടിയെടുത്തു.[4] ₹10 കോടി നിർമ്മാതാവിന് ലാഭമുണ്ടാക്കിക്കൊടുത്ത ഈ ചിത്രം 200 ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയും ₹22 കോടി ആകെ കളക്ട് ചെയ്യുകയും ചെയ്തു. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വരുമാനം നേടി കൊടുത്ത സിനിമ എന്ന റെക്കോർഡ് ഈ സിനിമ സ്വന്തമാക്കി.[1][2]
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
കല | ബോബൻ |
ചമയം | പി.വി. ശങ്കർ, സലീം |
വസ്ത്രാലങ്കാരം | മനോജ് ആലപ്പുഴ, മുരളി |
നൃത്തം | കുമാർ ശാന്തി, കല |
സംഘട്ടനം | കനൽ കണ്ണൻ, സൂപ്പർ സുബ്ബരായൻ |
നിർമ്മാണ നിയന്ത്രണം | പ്രവീൺ പരപ്പനങാടി |
നിർമ്മാണ നിർവ്വഹണം | വി.വി. രാധാകൃഷ്ണൻ |
അസോസിയേറ്റ്ഡയറക്ടർ | എം. പത്മകുമാർ |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Anu James (27 January 2016). "Mohanlal celebrates 16th anniversary of Narasimham on Pulimurugan sets [PHOTO]". International Business Times (in ഇംഗ്ലീഷ്). Retrieved 1 July 2016.
- ↑ 2.0 2.1 2.2 "Flops galore soft porn rules in Kerala" Archived 2011-02-13 at the Wayback Machine..
- ↑ "Action films are his forteasari " Archived 2010-12-20 at the Wayback Machine.. Screen India. November 27, 2000. Retrieved April 14, 2011.
- ↑ "2 crore share".
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- നരസിംഹം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- നരസിംഹം – മലയാളസംഗീതം.ഇൻഫോ