കേക്കുകളുടെ പട്ടിക

(List of cakes എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉത്ഭവ രാജ്യം, വ്യതിരിക്തമായ ചേരുവകൾ എന്നിവയുൾപ്പെടുന്ന ഡെസേർട്ട് കേക്കുകളുടെ ഒരു പട്ടികയാണ് കേക്കുകളുടെ പട്ടിക. കേക്കുകളിൽ ഭൂരിഭാഗവും ഏതെങ്കിലും തരത്തിലുള്ള മാവ്, മുട്ട, പഞ്ചസാര എന്നിവ അടങ്ങിയിട്ടുണ്ട്. വിവാഹങ്ങൾ, വാർഷികങ്ങൾ, ജന്മദിനങ്ങൾ എന്നിവ പോലുള്ള ആചാരപരമായ അവസരങ്ങളിൽ കേക്ക് പലപ്പോഴും ഒരു ആഘോഷകരമായ വിഭവമായി ഉപയോഗിക്കുന്നു.

കേക്കുകൾ

തിരുത്തുക
പേര് ചിത്രം ഉത്ഭവം പ്രത്യേക ചേരുവകളും കുറിപ്പുകളും
എയ്ഞ്ചൽ കേക്ക്   യുണൈറ്റഡ് കിംഗ്ഡം [1] സ്പോഞ്ച് കേക്ക്, ക്രീം, ഫുഡ് കളറിംഗ്
എയ്ഞ്ചൽ ഫുഡ് കേക്ക്   അമേരിക്കൻ ഐക്യനാടുകൾ മുട്ട വെള്ള, വാനില, ടാർടർ ക്രീം
ആപ്പിൾ കേക്ക്   ജർമ്മനി ആപ്പിൾ, കാരമൽ ഐസിംഗ്
ആപ്പിൾസോസ് കേക്ക്   ആദ്യകാല കൊളോണിയൽ കാലഘട്ടത്തിലെ വടക്കുകിഴക്കൻ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ ഇംഗ്ലണ്ട് കോളനികൾ [2] പ്രാഥമിക ചേരുവകൾ ആയ ആപ്പിൾ സോസ്, മാവും പഞ്ചസാര ഉപയോഗിച്ച് തയ്യാറാക്കിയത്
അരനി ഗാലുസ്ക   ഹംഗറി
റൊമാനിയ
യീസ്റ്റ് ചേർത്ത് കുഴെച്ച മാവിൽ, വാനില കസ്റ്റാർഡുള്ള ഒരു കേക്ക്
അവക്കാഡോ കേക്ക്   അവക്കാഡോ ഉപയോഗിച്ചു തയ്യാറാക്കിയത്
ബബ്ക പോളണ്ട് ഐസിംഗ് ചെയ്ത ഈസ്റ്റർ കേക്ക്
ബല്ലോകും [3] അൽബേനിയ ധാന്യം മാവ്, വെണ്ണ, പഞ്ചസാര, വാനില
ബനാന കേക്ക്   ഒരു പ്രധാന ഘടകമായി വാഴപ്പഴം ഉപയോഗിച്ച് തയ്യാറാക്കിയത്
ബാസ്ബൗസ   ലെബനോൻ ലളിതമായ സിറപ്പിൽ കുതിർന്നിരിക്കുന്ന മധുരമുള്ള ഒരു ലെബനോൻ കേക്ക്, സെമിനോന അല്ലെങ്കിൽ ഫരിന ഉപയോഗിച്ച് നിർമ്മിക്കുന്നു. തേങ്ങ കൂടി ചേർക്കുന്നു. സിറപ്പിൽ ഓറഞ്ച് ഫ്ളവർ വാട്ടർ, റോസ് വാട്ടർ എന്നിവ അടങ്ങിയിരിക്കുന്നു.
ബാടിക് കേക്ക്   മലേഷ്യ ചോക്ലേറ്റ് സോസ് അല്ലെങ്കിൽ റണ്ണി കസ്റ്റാർഡിൽ മാരി ബിസ്ക്കറ്റ് പൊടിചേർത്ത് നിർമ്മിച്ച ഒരു നോൺ ബേക്കുചെയ്ത കേക്ക് ഡിസേർട്ട്.
ബൗംകുച്ചെൻ   ജർമ്മനി ഒരു ജർമ്മൻ വെറൈറ്റിയായ സ്പിറ്റ് കേക്ക് ജപ്പാനിലും ജനപ്രിയമാണ്. കേക്ക് മുറിക്കുമ്പോൾ അതിൽ മരം മുറിക്കുമ്പോൾ കാണപ്പെടുന്ന വലയങ്ങൾക്ക് സമാനമായ വലയങ്ങൾ പോലെ കാണപ്പെടുന്നു. കേക്കിന് അതിന്റെ ജർമ്മൻ പേര് ആണ് നൽകിയിരിക്കുന്നത്.
ബെബിൻക   ഇന്ത്യ മാവ്, പഞ്ചസാര, നെയ്യ് (വെണ്ണ ), തേങ്ങാപ്പാൽ, മുട്ടയുടെ മഞ്ഞ
ബീയർ കേക്ക്   കേക്ക് നിർമ്മാണത്തിൽ ബിയർ ഒരു പ്രധാന ഘടകമായി ഉപയോഗിക്കുന്നു. സ്റ്റൗട്ട് ബിയർ ഉപയോഗിച്ച് നിർമ്മിച്ച ഒരുചോക്ലേറ്റ് ബന്ട്റ്റ് കേക്ക് ആണ്.
Better than sex കേക്ക്   അമേരിക്കൻ ഐക്യനാടുകൾ ചോക്കലേറ്റ് അല്ലെങ്കിൽ മഞ്ഞ കേക്ക്, പഞ്ചസാര മിശ്രിതം, വിവിധ ഫില്ലിംഗുകൾ
ബോസ്റ്റൺ ക്രീം പൈ   അമേരിക്കൻ ഐക്യനാടുകൾ മുട്ട കസ്റ്റാർഡ്, ചോക്കലേറ്റ്
ബനാന കേക്ക് /ബ്രെഡ്   അമേരിക്കൻ ഐക്യനാടുകൾ ബനാന, ചിലപ്പോൾ പരിപ്പ്, ചോക്ലേറ്റ്
ബാനോഫീ പൈ   യുണൈറ്റഡ് കിംഗ്ഡം ബനാന, ടോഫീ, ബിസ്ക്കറ്റ്
ബാറ ബ്രിത്ത്   യുണൈറ്റഡ് കിംഗ്ഡം (വെയിൽസ്) ഉണക്കമുന്തിരി, കിസ്‌മിസ്‌, കാൻഡീഡ് പീൽ
ബാറ്റെൻബർഗ് കേക്ക്   യുണൈറ്റഡ് കിംഗ്ഡം മാഴ്സിപാൻ, അപ്രികോട്ട് ജാം
ബൗംകുച്ചെൻ   ജർമ്മനി യൂറോപ്പിൽ ഉടനീളം പല രാജ്യങ്ങളിലും അറിയപ്പെടുന്നു പാളികളായുള്ള ഒരുതരം പരമ്പരാഗത ഡിസേർട്ട് കേക്കും ജപ്പാനിലെ പ്രശസ്തമായ ഒരു ലഘുഭക്ഷണവും ഡെസേർട്ടും ആണ്. കേക്ക് മുറിക്കുമ്പോൾ അതിൽ മരം മുറിക്കുമ്പോൾ കാണപ്പെടുന്ന വലയങ്ങൾക്ക് സമാനമായ വലയങ്ങൾ പോലെ കാണപ്പെടുന്നു. കേക്കിന് അതിന്റെ ജർമ്മൻ പേര് ബൗംകുച്ചെൻ എന്ന് നൽകിയിരിക്കുന്നു. "ട്രീക്ക് കേക്ക്" എന്നാണ് ഇതിനെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
ബെബിൻക   ഫിലിപ്പീൻസ് തേങ്ങ പാലും അരി മാവും
ബീനെൻസ്റ്റിച്ച് (ബീ സ്റ്റിംഗ്)   ജർമ്മനി ബദാം, തേൻ, കസ്റ്റാർഡ് ക്രീം
ജന്മദിന കേക്ക്   അജ്ഞാതം വിവിധ ചേരുവകളുള്ള ഒരു കേക്ക്, ചോക്ലേറ്റ് അല്ലെങ്കിൽ സ്പോഞ്ച്; പലപ്പോഴും ഐസിങ്ങ്, മെഴുകുതിരികൾ, എന്നിവ കേക്കിനുമുകളിൽ കാണപ്പെടുന്നു. കേക്കിനുമുകളിൽ മെഴുകുതിരികളുടെ എണ്ണം പലപ്പോഴും ഒരാളുടെ പ്രായം പ്രതിനിധാനം ചെയ്യുന്നു. ഉദാഹരണത്തിന്, ഒമ്പത്-കാരൻറെ പിറന്നാൾ കേക്കിനുമുകളിൽ ഒമ്പത് മെഴുകുതിരികൾ ഉണ്ടാകും.
ബിസ്കോചോ ഡൊമിനികാനോ   ഡൊമിനിക്കൻ റിപ്പബ്ലിക്ക് ഈർപ്പവും തണുപ്പുള്ളതുമായ ഒരു കേക്ക്
ബ്ലാക്ക് ഫോറസ്റ്റ് കേക്ക്, "ബ്ലാക്ക് ഫോറസ്റ്റ് ഗെറ്റോ" അല്ലെങ്കിൽ "ഷ്വാർസ്വാൾഡർ കിർഷ്റ്റോർട്ട്" എന്നറിയപ്പെടുന്നു"   ജർമ്മനി ചെറി, കിർഷ്, ചോക്കലേറ്റ്
ബ്ലാക്ക്ഔട്ട് കേക്ക്, "ബ്രൂക്ക്‌ലിൻ ബ്ലാക്ക്ഔട്ട് കേക്ക്" എന്നും അറിയപ്പെടുന്നു   ബ്രൂക്ക്‌ലിൻ, അമേരിക്കൻ ഐക്യനാടുകൾ ചോക്ലേറ്റ് പുഡ്ഡിംഗ്, ചോക്കലേറ്റ് പാളികൾ, ചോക്ലേറ്റ് കേക്ക് നുറുക്കുകൾ
ബ്ലിറ്റ്സ്ടോർട്ട് [4] ജർമ്മനി ഒരു "മിന്നൽ കേക്ക്" അല്ലെങ്കിൽ "ശീഘ്ര കേക്ക്".[5] ഓറഞ്ചുനീരും നാരങ്ങാനീരും ഒരു ബ്ലിറ്റ്‌സ്റ്റോർട്ടിന് സ്വാദുണ്ടാക്കുന്നു, ഇത് ഒരു വെണ്ണ കേക്ക് (വെണ്ണ, പഞ്ചസാര, മുട്ട, മാവ്, ബേക്കിംഗ് പൗഡർ) ആണ്. വേഗത്തിൽ നിർമ്മിക്കുന്നതിനാൽ ഇതിനെ ബ്ലിറ്റ്‌സ്റ്റോർട്ട് എന്ന് വിളിക്കുന്നു. "ബ്ലിറ്റ്സ് ടോർട്ട്" എന്നും വിളിക്കുന്നു. [6]
ബ്ലോൻഡൈ   അമേരിക്കൻ ഐക്യനാടുകൾ രുചികരമായ, മധുരമുള്ള ഡിസേർട്ട് ബാർ. മാവ്, തവിട്ട് പഞ്ചസാര, വെണ്ണ, മുട്ട, ബേക്കിംഗ് പൗഡർ, വാനില എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. വാൽനട്ട് അല്ലെങ്കിൽ പെക്കൻസ് എന്നിവയും അടങ്ങിയിരിക്കുന്നു. ഇതിൽ വെളുത്ത അല്ലെങ്കിൽ ഇരുണ്ടചോക്ലേറ്റ് ചിപ്സും ചേർക്കുന്നു.
ബൊലോ ഡി മെൽ   മഡെയ്റ ദ്വീപുകൾ ശർക്കരപ്പാവ്‌ അല്ലെങ്കിൽ തേൻ കൊണ്ട് നിർമ്മിച്ച മധുരമുള്ള, കനത്ത കേക്ക്, പലപ്പോഴും വാൽനട്ട്, ബദാം എന്നിവ ഉപയോഗിക്കുന്നു. "തേൻ കേക്ക്" എന്നും അറിയപ്പെടുന്നു.
ബ്രസീൽ നട്ട് കേക്ക് ബ്രസീൽ നട്ട് ഒരു പ്രധാന ഘടകമായി ഉപയോഗിച്ചു തയ്യാറാക്കിയത്, അവ ബ്രസീൽ, ബൊളീവിയ, പെറു എന്നിവയുടെ ആമസോൺ മേഖലകളിൽ സാധാരണമാണ്
ബട്ടർകുച്ചെൻ   ജർമ്മനി ഒരു ട്രേയിൽ ബേക്ക് ചെയ്ത ലളിതമായ വെണ്ണയും മധുരവും ചേർത്ത ജർമ്മൻ കേക്ക്[7]
ബ്രൗണി   അമേരിക്കൻ ഐക്യനാടുകൾ, കാനഡ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അമേരിക്കയിൽ ഉത്ഭവിച്ചതും 20-ആം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ അമേരിക്കയിലും, കാനഡയിലും ജനപ്രിയവുമായ പരന്ന അല്ലെങ്കിൽ ബാറായിട്ടോ ബേക്ക്ചെയ്ത ചതുരത്തിലുള്ള ഒരു കേക്കാണിത്.
ബസ്സെല്ലറ്റോ   സിസിലി തേൻ, മാർസാല വീഞ്ഞ്, പെരും ജീരകം, ഉണക്കമുന്തിരി
ബുഡാപെസ്റ്റ്ലാംഗ് [8]   സ്വീഡൻ ക്രീം, ചേർത്ത് ടിന്നിലടച്ച പീച്ച്, ആപ്രിക്കോട്ട്, മന്ദാരിൻ ഓറഞ്ച് എന്നിവയുടെ കഷണങ്ങൾ നിറച്ച ഉരുണ്ട മെറിംഗു - ഹസൽനട്ട് കേക്ക്
ബന്ട്റ്റ് കേക്ക്   അമേരിക്കൻ ഐക്യനാടുകൾ ഒരു 'ബന്ട്റ്റ് പാനിൽ ബേക്ക് ചെയ്ത് ഒരു പ്രത്യേക റിങ് ആകൃതിയിൽ രൂപപ്പെടുത്തിയെടുത്ത കേക്ക്.
വെണ്ണ കേക്ക്   യുണൈറ്റഡ് കിംഗ്ഡം വെണ്ണ
ചിത്രശലഭ കേക്ക്   യുണൈറ്റഡ് കിംഗ്ഡം കപ്പ്കേക്കുകളുടെ ഒരു വകഭേദം, അതിൽ ഫെയറി-പോലെ "ചിറകുകൾ" കാണുന്നതിനാൽ "ഫെയറി കേക്ക്" എന്നു വിളിക്കുന്നു. ഈ കേക്കിൽ ഏതെങ്കിലും ഫ്ലേവർ ഉപയോഗിക്കുന്നു. ഫെയറി കേക്കിനു മുകളിൽ വച്ച് പകുതിയായി മുറിക്കുകയൊ അല്ലെങ്കിൽ ഒരു സ്പൂൺ കൊണ്ട് തുരക്കുകയോ ചെയ്യുന്നു. വെണ്ണ ക്രീം, ക്രീം, ജാം അല്ലെങ്കിൽ മറ്റ് മധുരപദാർത്ഥങ്ങൾ ഉപയോഗിച്ച് ദ്വാരത്തിൽ നിറയ്ക്കുന്നു. ഒടുവിൽ, രണ്ടു ഭാഗങ്ങളായി ബട്ടർഫ്ലൈ ചിറകു പോലെ വെണ്ണ ക്രീം ഉപയോഗിച്ച് ആകൃതിയുണ്ടാക്കുന്നു. കേക്ക് ചിറകുകൾ വിവിധ പാറ്റേണുകളിൽ ഐസിങ് ഉപയോഗിച്ച് അലങ്കരിക്കുന്നു.
കസ്സാറ്റ   ഇറ്റലി (സിസലി) ചുറ്റും പഴച്ചാറുകൾ അല്ലെങ്കിൽ മദ്യം ഉപയോഗിച്ച് നനച്ച കസ്സാറ്റ സ്പോഞ്ച് കേക്കിൽ റികോട്ട ചീസ്, കാൻഡീഡ് പീൽ, ചോക്ലേറ്റ് അല്ലെങ്കിൽ വാനില, കന്നോലി ക്രീം ഉപയോഗിച്ച് നിറച്ചിരിക്കുന്നു. കൂടാതെ മാഴ്സിപാൻ, പിങ്ക്, പച്ച പേസ്റ്റൽ നിറത്തിലുള്ള ഐസിങ്, ഉപയോഗിച്ച് അലങ്കാര ഡിസൈനുകൾ കൊണ്ട് കേക്ക് മൂടിയിരിക്കുന്നു. കസ്സാറ്റയുടെ മുകളിൽ സിസിലിയുടെ സവിശേഷതയായ കാൻഡീഡ് പഴം, സിട്രസ് ഫലത്തിൻറെ കഷണങ്ങൾ ചെറി എന്നിവ ഉപയോഗിച്ച് അലങ്കരിച്ചിരിക്കുന്നു.
കാരറ്റ് കേക്ക്   യുണൈറ്റഡ് കിംഗ്ഡം കാരറ്റ് ഉപയോഗിച്ച് നിർമ്മിച്ച ഈർപ്പവും, മധുരമുള്ളതുമായ കേക്ക്
കാറ്റെർപില്ലർ കേക്ക്   യുണൈറ്റഡ് കിംഗ്ഡം ചോക്ലേറ്റ് സ്വിസ് റോളിൽ പഞ്ചസാര പൊതിഞ്ഞ ചോക്ലേറ്റ് ബീൻസ് ചേർത്ത ബ്രിട്ടീഷ് ജനപ്രിയമായ കേക്ക്
ചാർലോട്ട്(കേക്ക് )   ഫ്രാൻസ് റൊട്ടി, സ്പോഞ്ച് കേക്ക് അല്ലെങ്കിൽ ബിസ്കറ്റ് ; പഴം പാൽ അല്ലെങ്കിൽ കസ്റ്റാർഡ്
ചീസ്കേക്ക്   പുരാതന ഗ്രീസ് ബിസ്ക്കറ്റ് പൊടിയോടൊപ്പം മൃദുവായ ചീസ്, മുട്ട, പഞ്ചസാര എന്നിവ ചേർത്ത് കട്ടിയേറിയ ഒരു പാളി കേക്കിനു മുകളിൽ ഉപയോഗിച്ചിരിക്കുന്നു. ഇത് ബേക്ക് ചെയ്യുകയോ റഫ്രിജറേറ്ററിൽ വച്ച് തണുപ്പിക്കുകയോ ചെയ്യുന്നു.
ചെന്ന പോഡ   ഇന്ത്യ (ഒറിസ) പാൽക്കട്ടി, സെമോലിന എന്നിവയിൽ നിർമ്മിച്ച ഒരു കേക്ക്. പ്രധാന ചേരുവ പാൽക്കട്ടി ആയതിനാൽ "ച്ച്ഹെന" എന്നറിയപ്പെടുന്നു. ഇന്ത്യയിലെ ഒറീസ്സയിൽ ജനപ്രിയമായ ഈ കേക്കിൽ ച്ച്ഹെന ഏലക്ക നെയ്യ് കാഷ്വനെട്ട് എന്നിവയും ചേർത്തിരിക്കുന്നു.
ചെസ്റ്റ്നട്ട് കേക്ക്   ചെസ്റ്റ്നട്ട് അല്ലെങ്കിൽ വാട്ടർ ചെസ്റ്റ്നട്ട് ഉപയോഗിച്ച് തയ്യാറാക്കിരിക്കുന്നു. ഇത് ചൈനീസ് പാചകവിഭവത്തിലെ ഒരു വിഭവമാണ്.[9]
ചിഫോൺ കേക്ക്   അമേരിക്കൻ ഐക്യനാടുകൾ സസ്യ എണ്ണ, മുട്ട, പഞ്ചസാര, മാവ് എന്നിവ ചേർത്ത് ഉണ്ടാക്കിയ മൃദുവായ, കേക്ക്
ചോക്ക്ലേറ്റ് കേക്ക്   അജ്ഞാതം ചോക്ക്ലേറ്റ്
ക്രിസ്തുമസ്സ് കേക്ക്   യുണൈറ്റഡ് കിംഗ്ഡം സുൽത്താന (മുന്തിരി) അല്ലെങ്കിൽ ഉണക്കമുന്തിരി പോലെയുള്ള ഉണക്കിയ പഴങ്ങൾ; കറുവാപ്പട്ട, ചെറി മറ്റ് ബദാം;പഞ്ചസാരപ്പാവ്, എന്നിവ ചേർത്ത് നിർമ്മിച്ച കേക്കിനുമുകളിൽ ഐസിങ്ങ് ചെയ്തിരിക്കുന്നു. സാന്താക്ലോസ് മാതൃകകളായി നിർമ്മിക്കുന്ന ഇത്തരം കേക്കുകളിൽ "ഹാപ്പി ക്രിസ്മസ്" എന്ന ലേബലുകൾ ഉണ്ടാവാം.
ക്ലമന്റൈൻ കേക്ക്   പ്രധാന ഘടകമായി ക്ലെമെന്റൈൻ ഉപയോഗിച്ച് നിർമ്മിക്കുന്നു.
കോക്കനട്ട് കേക്ക്   അമേരിക്കൻ ഐക്യനാടുകൾ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു ജനപ്രിയ ഡിസേർട്ട്. തണുത്തുറഞ്ഞ വെളുത്ത ഐസിങിൽ തേങ്ങക്കൊത്ത് കൊണ്ട് മൂടിയ ഒരു കേക്ക്.
കോഫി കേക്ക്   ജർമ്മനി കറുവാപ്പട്ട
ക്രെമീസ്ച്നൈറ്റ്   സ്ലൊവേനിയ
ക്രൊയേഷ്യ
ജർമ്മനി
നിരവധി കേന്ദ്ര-യൂറോപ്യൻ രാജ്യങ്ങളിലെ വാനിലയും കസ്റ്റഡ് ക്രീം ചേർത്ത ജനപ്രിയ ഡെസേർട്ട്. പല പ്രാദേശിക വ്യതിയാനങ്ങളും ഇവയ്ക്കുണ്ട്. പഫ് പേസ്ട്രി അടിസ്ഥാനവും കസ്റ്റാർഡ് ക്രീം എന്നിവയുൾപ്പെടുന്നു.
ക്യോക്വംബൗഷെ   ഫ്രാൻസ് കാരമൽ, ബദാം, ചോക്കലേറ്റ്
ക്രിസ്റ്റൽ കേക്ക്   ചൈന 800 വർഷത്തിൽ കൂടുതൽ ചരിത്രമുള്ള സോങ് രാജവംശക്കാലത്ത് ഷിയഗുയിയിൽ ആദ്യമായി കണ്ടുപിടിച്ച ചൈനയിലെ പരമ്പരാഗത മധുരപലഹാരങ്ങളിൽ ഒന്നാണ് ഇത്. ലോകമാകെ ജനപ്രിയമായ ഈ കേക്കിനുള്ളിൽ തിളങ്ങുന്ന പ്രകാശമുള്ള പദാർത്ഥങ്ങൾ നിറയ്ക്കുന്നതിനാൽ "ക്രിസ്റ്റൽ കേക്ക്" എന്നറിയപ്പെടുന്നു. കേക്ക് കാഴ്ചയിൽ സ്ഫടികം പോലെ തിളക്കവുമുള്ളതുമാണ്.
ക്യുറ്രോ ലീച്ച്സ് കേക്ക്[10][11]   സ്പെയിൻ
മെക്സിക്കോ
നാലിനം പാൽ ചേർത്ത് നിർമ്മിക്കുന്ന കേക്ക്
കുക്കുമ്പർ കേക്ക് വെള്ളരിക്ക ഒരു പ്രധാന ഘടകമായി ഉപയോഗിക്കുന്നു. ഇത് ഗോവൻ പാചകത്തിലെ ഒരു വിഭവമാണ്.
കപ്പ്കേക്ക്   അജ്ഞാതം വിവിധ ചേരുവകളുള്ള ഒരു ചെറിയ കേക്ക്, സാധാരണയായി ഐസിംഗും കേക്കിനുമുകളിൽ ഉപയോഗിച്ചിരിക്കുന്നു.
ഡാക്വായിസ്   ഫ്രാൻസ് ബദാം, ഹസൽനട്ട്, ചോക്ലേറ്റ്
ഡേറ്റ് ആൻറ് വാൾനട്ട് ലോഫ്   യുണൈറ്റഡ് കിംഗ്ഡം ഈന്തപ്പഴം, വാൽനട്ട്, പഞ്ചസാരപ്പാവ്‌, തേയില
ഡേറ്റ് സ്ക്വയർ   കാനഡ (probably) "മാട്രിമോണിയൽ കേക്ക്" എന്നും അറിയപ്പെടുന്നു. ഓട്സ് പൊടിയും അരിഞ്ഞ ഈന്തപ്പഴവും കൊണ്ട് കേക്ക് ഓരോ പാളിയായി നിർമ്മിച്ചിരിക്കുന്നു.
ഡിപ്രഷൻ കേക്ക്   അമേരിക്കൻ ഐക്യനാടുകൾ പാൽ, പഞ്ചസാര, വെണ്ണ, മുട്ടകൾ എന്നിവ കൂടാതെ നിർമ്മിക്കുന്നു.
ഡെവിൾസ് ഫുഡ് കേക്ക്   അമേരിക്കൻ ഐക്യനാടുകൾ ചോക്കലേറ്റ് അല്ലെങ്കിൽ കൊക്കോ, ബേക്കിംഗ് സോഡ
ഡോബോസ് കേക്ക്   ഹംഗറി ചോക്ലേറ്റ്, വെണ്ണ, ക്രീം, കനംകുറഞ്ഞ കാരാമൽ കഷണങ്ങൾ എന്നിവ കേക്കിനുമുകളിൽ ഒരു പാളിയായി ഉപയോഗിച്ചിരിക്കുന്ന ഒരു സ്പോഞ്ച് കേക്ക്.
Dundee കേക്ക്   യുണൈറ്റഡ് കിംഗ്ഡം (Scotland) ഗ്ലെയ്സ് ചെറി കൂടാതെ ബദാം ഉപയോഗിച്ച് ഉള്ള പഴ കേക്ക്
ഡച്ച് കാർണിവൽ കേക്ക്   നെതർലാൻഡ്സ് ഒരു ജിഞ്ചർബ്രെഡ് കേക്കിന് സമാനമായ ഒരു പരമ്പരാഗത ഡച്ച് വിശിഷ്ടഭോജ്യം
ഇക്കിൾസ് കേക്ക്   യുണൈറ്റഡ് കിംഗ്ഡം സാന്തെ കുറാൻറ്സ്
ഈയർഷെക്ക്   സാക്സണി, തുറിംഗിയ (ജർമ്മനി) യീസ്റ്റ് ചേർത്തു കുഴച്ച മാവിൽ നിർമ്മിച്ച ഷീറ്റ് കേക്കിനുമുകളിൽ ആപ്പിൾ, ക്വാർക്ക്, (തൈര്), പോപ്പി സീഡ്, എന്നിവ ചേർത്ത് അതിനെ ക്രീം, മുഴുവൻ മുട്ട, പഞ്ചസാര, മാവ് എന്നിവകൊണ്ട് നിർമ്മിച്ച മിശ്രിതം കൊണ്ട് മൂടി ഗ്ലേസ് പാചകവിദ്യ ഉപയോഗിക്കുന്നു.
ഇറോട്ടിക് കേക്ക് [12]   അജ്ഞാതം ഒരു മനുഷ്യ ശരീരത്തിന്റെ ചിത്രം പോലെ ഈ കേക്ക് അലങ്കരിക്കുന്നു (പലപ്പോഴും നഗ്നമായോ അർദ്ധനഗ്നമായോ)
ഈസ്റ്റർഹേസി ടോർട്ട്   ഹംഗറി
ആസ്ട്രിയ
ഒരു ഹംഗേറിയൻ കേക്ക് (torta) പ്രിൻസ് പോൾ മൂന്നാമൻ അന്റോൺ ഈസ്റ്റർഹേസി ഡി ഗലാന്തയുടെ (1786 -181866) കാലശേഷം അദ്ദേഹത്തിൻറെ പേർ കേക്കിന് നൽകുകയുണ്ടായി. പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനം ബൂഡാപെസ്റ്റ് പലഹാരമുണ്ടാക്കുന്നവർ കണ്ടുപിടിച്ച ഈ കേക്കിൽ, ബദാം meringue (macaroon) കുഴച്ച മാവിൽ കോഗ്നാക് അല്ലെങ്കിൽ വാനില, ബട്ടർക്രീം എന്നിവയുടെ മിശ്രിതം സാൻഡ്വിച്ചുപോലെ ഓരോ പാളികൾക്കിടയിൽ നിറയ്ക്കുന്നു. ടോർട്ട് ഫോൺടൻറ് ഐസിങ്ങ് ഗ്ലേസ് രീതിയിലൂടെ പ്രത്യേക ചോക്ലേറ്റ് ഉപയോഗിച്ച് ഒരു വരയൻ പാറ്റേൺ ആയി അലങ്കരിക്കുന്നു.
ഫാറ്റ് റാസ്കൽ   യുണൈറ്റഡ് കിംഗ്ഡം ഉണങ്ങിയ ഫലം, പീൽ, ഓട്സ്
Faworki   പോളണ്ട് വില്ലിൻറെ ആകൃതിയിൽ മധുരമുള്ള മൊരിഞ്ഞ കേക്ക്
Fig കേക്ക്   ഈജിപ്ത് പ്രധാന ഘടകമായി അത്തിപ്പഴം ഉപയോഗിച്ച് തയ്യാറാക്കിയത്
ഫിനാൻസിയർ   ഫ്രാൻസ് ഒരു ചെറിയ കേക്ക്, ഫിനാൻസിയർ മൃദുവും ഈർപ്പമുള്ളതുമായ സ്പോഞ്ച് കേക്കിന് സമാനമായതും സാധാരണയായി ബദാം മാവും പൊടിച്ചനിലക്കടലയും ബദാം ഫ്ലേവറിങും ഉപയോഗിക്കുന്നു. പാചകത്തിന്റെ പ്രധാന സവിശേഷത ബ്രൗൺ ബട്ടർ ആണ്. മുട്ട വെള്ള, മാവ്, പൊടിച്ച പഞ്ചസാര എന്നിവയും മറ്റ് ചേരുവകളിൽ ഉൾപ്പെടുന്നു. സാധാരണയായി ചെറിയ ദീർഘചതുരാകൃതിയിലുള്ള ഘടനയോടു കൂടി മുട്ടയുടെ പുറംതോടുപോലെ കേക്കിൻറെ പുറംഭാഗം മൊരിച്ചെടുക്കുന്നു.
ഫ്ലോർലെസ് ചോക്ക്ലേറ്റ് കേക്ക്   അജ്ഞാതം ചോക്ക്ലേറ്റ്
ഫോൻഡൻറ് ഫാൻസി   യുണൈറ്റഡ് കിംഗ്ഡം ഐസിംഗ് (നിറങ്ങൾ ഒരു എണ്ണം ഏതെങ്കിലും), ക്രീം
ഫ്രാഗെലൈറ്റ് [13]   ഡെന്മാർക്ക് [13] മെറിൻഗ്യൂ, ബദാം ,വെണ്ണ, കോഫി
ഫ്രാങ്ക്ഫർട്ടെർ ക്രാൻസ് (ഫ്രാങ്ക്ഫർട്ട് ക്രൗൺ കേക്ക്)   ജർമ്മനി [സ്പോഞ്ച് കേക്ക്, ബട്ടർക്രീം, ഐസിങ്ങ്, ചുവന്ന ജാം (സാധാരണ സ്ട്രോബെറി, blackcurrant അല്ലെങ്കിൽ ചെറി ജാം) പൊടിച്ച നട്ട്, വറുത്ത ബദാം, അല്ലെങ്കിൽ നിലക്കടല
ഫ്രോഗ് കേക്ക്   ഓസ്ട്രേലിയ ക്രീം, ഐസിങ്ങ്
ഫ്രൂട്ട്കേക്ക്   പുരാതന റോം കാൻഡീഡ് ഫ്രൂട്ട്; സുൽത്താന (മുന്തിരി), ഗ്ലെയ്സ് ചെറികൾ, കുരുവില്ലാത്ത മുന്തിരിപ്പഴം എന്നിവ ഫ്രൂട്ട് കേക്കിൽ അടങ്ങിയിരിക്കുന്നു.
ഫൂണിങ് ബിഗ് കേക്ക് ചൈന ഫൂണിങ് കൗണ്ടി, ജിയാൻഗ്സു പ്രവിശ്യ സ്റ്റിക്കി അരി, വെളുത്ത പഞ്ചസാര, ശുദ്ധമായ പന്നിക്കൊഴുപ്പ്‌ എന്നിവയാണ് പ്രധാന ചേരുവകൾ. പന്നിക്കൊഴുപ്പിൻറെ ഉപയോഗം ചിലപ്പോൾ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം ആകുന്നതിനാൽ പന്നിക്കൊഴുപ്പിന് പകരം സസ്യ എണ്ണ ഉപയോഗിക്കുന്നു.[14]
ഫണൽ കേക്ക്   അമേരിക്കൻ ഐക്യനാടുകൾ പൊടിച്ചെടുത്ത പഞ്ചസാര, ചൗക്സ് പേസ്ട്രി, അല്ലെങ്കിൽ കേക്കിനുമുകളിൽ അലങ്കരിക്കാൻ സാധാരണയായി മറ്റ് പഴങ്ങളും ഉപയോഗിക്കുന്നു.
ഗെറ്റോ നന്തൈസ് ന്യാംട്സ് ബദാം, റം എന്നിവ ഉപയോഗിച്ച പൗണ്ട് കേക്ക്.
ഗരശ് കേക്ക്   ബൾഗേറിയ വാൽനട്ട്, മുട്ട വെള്ളയും ക്രിസ്റ്റൽ അല്ലെങ്കിൽ പൊടിച്ച പഞ്ചസാര
ജെനോവ കേക്ക്   ഇറ്റലി (ജെനോവ , probably) സുൽത്താന, ഉണക്കമുന്തിരി, ഗ്ലെസ് ചെറി
ജെനോയിസ് (ജെനീസ് കേക്ക്)   ഇറ്റലി (ജെനോവ, probably) മുഴുവൻ മുട്ട
ജർമൻ ചോക്ലേറ്റ് കേക്ക്   അമേരിക്കൻ ഐക്യനാടുകൾ തണുത്ത തേങ്ങാ-പെക്കൻ ചേർത്ത ചോക്ലേറ്റ് കേക്ക്
ജിഞ്ചർബ്രെഡ്   യുണൈറ്റഡ് കിംഗ്ഡം (probably) ജിഞ്ചർ
ഗൂയി വെണ്ണ കേക്ക്   അമേരിക്കൻ ഐക്യനാടുകൾ വെണ്ണ
ഗൂസ് ബ്രീസ്റ്റ് (Gåsebryst) [15]   ഡെന്മാർക്ക് [15] ഡെന്മാർക്കിലെ ഗേസ്ബ്രിസ്റ്റ് എന്ന പേരിൽ ഈ ക്രീം കേക്ക് അറിയപ്പെടുന്നു.[15]താഴെ ഡാനിഷ് പേസ്ട്രിയും മുകളിൽ, ക്രീം, കസ്റ്റാർഡ്, ജാം എന്നിവടങ്ങിയ മിശ്രിതം മാഴ്സിപാൻ പൊതിഞ്ഞ് ഉപയോഗിച്ചിരിക്കുന്നു.
ഘെവർ   ഇന്ത്യ മാവ്, നെയ്യ്, ഖേവ്ര, പാൽ, വെണ്ണ, പഞ്ചസാര, ബദാം, പിസ്റ്റാച്ചി, കുങ്കുമം, പച്ച ഏലയ്ക്ക തുടങ്ങിയവ ഉപയോഗിച്ചിരിക്കുന്നു.
ഹാലോവീൻ കേക്ക്   ഹാലോവീൻ വിഷയമാക്കി അലങ്കരിച്ച് തയ്യാറാക്കിയ ഒരു കേക്ക്
ഹാഷ് ബ്രൗണീസ് നെതർലാൻഡ്സ്
ബെൽജിയം
"സ്പെയ്സ് കേക്കുകൾ" എന്നും അറിയപ്പെടുന്നു, ഇവ ഹാഷിഷ് ഉപയോഗിച്ച് നിർമ്മിച്ച ബേക്കറി ഉൽപ്പന്നമാണ്.
ഹെഡ്ജ്ഹോഗ് സ്ലൈസ്   ഇതിൽ പൊടിച്ച ബിസ്കറ്റ് അല്ലെങ്കിൽ അരി പഫ്സ് അടങ്ങിയിട്ടുണ്ട്. ഓരോ ഭാഷയിലും തികച്ചും വ്യത്യസ്തമായ പേരുകൾ ഇതിനുണ്ട്.
ഹെവ്വ കേക്ക്   കോൺവാൾ, ഇംഗ്ലണ്ട് ഹെവി കേക്ക് എന്നും വിളിക്കുന്നു
ഹോട്ട് മിൽക് കേക്ക് [16] അമേരിക്കൻ ഐക്യനാടുകൾ (probably) പാൽ, മോക്കാ
ഹമ്മിംഗ്ബേഡ് കേക്ക്   ജമൈക്ക വാഴപ്പഴം, പൈനാപ്പിൾ, പെക്കൻ, വാനില, സുഗന്ധവ്യഞ്ജനങ്ങൾ
ഐസ്ക്രീം കേക്ക്   അജ്ഞാതം ഐസ്ക്രീം
ജാഫ കേക്കുകൾ   യുണൈറ്റഡ് കിംഗ്ഡം 1927-ൽ മാക്വിറ്റി, പ്രൈസ് എന്നിവർ അവതരിപ്പിച്ച ജാഫ ഓറഞ്ച് പേർ നൽകിയ ബിസ്ക്കറ്റ് വലിപ്പമുള്ള ഒരു കേക്ക്. ജാഫ്ന കേക്കിൻറെ ഏറ്റവും സാധാരണമായ രൂപങ്ങൾ വൃത്താകൃതിയിലാണ്, 2.5 inches (64 മി.മീ) വ്യാസത്തിൽ മൂന്ന് പാളികൾ കാണപ്പെടുന്നു. ഒരു ജെനോയിസ് സ്പോഞ്ച് അടിസ്ഥാനത്തിൽ ഓറഞ്ച് ഫ്ലേവർ ജെല്ലി ഒരു പാളി, ചോക്ലേറ്റ് കൊണ്ട് മൂടിയിരിക്കുന്നു.
ജൊഫ്ഫ്രെ കേക്ക്   റൊമാനിയ ചോക്കലേറ്റ് ഗണച്ചി കേക്ക്
കാബുനി അൽബേനിയ [17] അരി, വെണ്ണ, ആട്ടിറച്ചി, ഉണക്കമുന്തിരി, പഞ്ചസാര, കറുവപ്പട്ട, ഗ്രാമ്പൂ
കാർപത്ക   പോളണ്ട് വളരെ പരന്നതും മധുരമുള്ളതുമായ ബേക്കുചെയ്ത രണ്ടു തൊട്ട് എട്ടു പാളികൾ ക്രീം, മധുരമുള്ള ചീസ്, എന്നിവയുപയോഗിച്ച് പേസ്ട്രി ചെയ്തിരിക്കുന്നു. ഈ ആഡംബര ഡിസേർട്ടിൽ വശങ്ങളിൽ മദ്യം, കൂടാതെ ബുഡിൻ പഴങ്ങളും ഏലം, ഐസ്ക്രീം എന്നിവയും ചേർത്തിരിക്കുന്നു.
ക്യൂ കേക്ക്   ഉക്രെയ്ൻ മെരിൻഗ്യൂ, ചോക്കലേറ്റ് ഗ്ലേയ്സ്, ബട്ടർ ക്രീം എന്നിവ നിറച്ച രണ്ടു പാളികൾ
കിങ് കേക്ക്   ഫ്രാൻസ്
സ്പെയിൻ
പഞ്ചസാര, കറുവപ്പട്ട, പാൽ, വെണ്ണ
ഖാനം ബോഡിൻ തായ്ലൻഡ് ഗോതമ്പ് മാവ് (മൈദ മാവ്), വെണ്ണ, പുതിയ പാൽ, കണ്ടൻസ്ഡ് മിൽക്, മുട്ടകൾ, വെളുത്ത പഞ്ചസാര ഉണക്കമുന്തിരി,
ഖാനോം ഫാരംഗ് കുഡി ചിൻ   തായ്ലൻഡ് താറാമുട്ട, ഗോതമ്പ് മാവ്, വെളുത്ത പഞ്ചസാര, ഉണക്കമുന്തിരി,
ക്ലാഡ്ഡ്കാക്ക   സ്വീഡൻ ചോക്ക്ലേറ്റ്
Kliņģeris [18] ലാത്വിയ [18] യീസ്റ്റ് ഉണക്കമുന്തിരി സുഗന്ധവ്യഞ്ജനങ്ങൾ
കോലക്സ്   പോളണ്ട് മധുരമുള്ള ചീസ് ക്രീം
കോലസ്കി പോളണ്ട് വെണ്ണ, പഞ്ചസാര, ജാം, മുട്ട വെള്ള, വ്യത്യസ്ത മധുരമുള്ള പഞ്ചസാര പൊടി
കൊയിൻ-അമാൻ   ഫ്രാൻസ് (ബ്രിട്ടാനി) വെണ്ണ
ക്രാൻസെകേക്ക്   ഡെന്മാർക്ക്
നോർവേ
ബദാം, പഞ്ചസാര, മുട്ട വെള്ള
ക്രാൻട്സ് കേക്ക്   ഇസ്രായേൽ [19][20] (ashkenazi food) ചോക്ക്ലേറ്റ് അല്ലെങ്കിൽ പോപ്പി വിത്ത് നിറച്ചത്
ക്രെമോവ്ക്ക   ജർമ്മനി, സ്ലൊവാക്യ ഒരു പോളിഷ് തരത്തിലുള്ള ക്രീം പൈ. അതു പഫ് പേസ്ട്രിയുടെ രണ്ടു പാളികളായാണ് നിർമ്മിച്ചിരിക്കുന്നത്. അടിച്ചു പതംവരുത്തിയ ക്രീം, ബട്ടർ ക്രീം, വാനില പേസ്ട്രി ക്രീം (കസ്റ്റാർഡ് ക്രീം) അല്ലെങ്കിൽ ചിലപ്പോൾ മുട്ടവെള്ള ക്രീം, ഇതിൽ സാധാരണയായി പൊടിച്ച പഞ്ചസാര വിതറുന്നു. ഇത് ക്രീം ഉപയോഗിച്ച് അലങ്കരിക്കപ്പെട്ടതോ ഐസിങ്ങ് പൊതിഞ്ഞതോ ആകാം.
ക്രൊ́വ്ക പോളണ്ട് ചോക്കലേറ്റ്, സ്പോഞ്ച് ബേസ്, കാരാമൽ, തെങ്ങ എന്നിവ
ക്യു കുബിറ്റ്   ഇന്തോനേഷ്യ ലഘുഭക്ഷണമായി കഴിക്കുന്ന ഒരു ചെറിയ കേക്ക്.
കുഷിയ   പോളണ്ട്
ബെലാറസ്
ഉക്രെയ്ൻ
ലിത്വാനിയ
റഷ്യ
അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി
ലേഡി ബാൾട്ടിമോർ കേക്ക് സതേൺ അമേരിക്കൻ ഐക്യനാടുകൾ (അതിന്റെ യഥാർത്ഥ ഉറവിടങ്ങൾ തർക്കത്തിലാണ്) ഉണക്കിയ ഫലം, പരിപ്പ്, frosting
ലാമിങ്ടൺ   ഓസ്ട്രേലിയ ചോക്ലേറ്റ് ഐസിങ്ങ്, തേങ്ങ
ലേൻ കേക്ക് സൗത്ത്ഈസ്റ്റേൺ യുഎസ്എ കാൻഡീഡ് ഫ്രൂട്ട്, സ്പോഞ്ച് കേക്ക്, പെകാൻ, തേങ്ങ, ബർബോൺ, വാനില വെണ്ണ ക്രീം
ലേയർ കേക്ക്   അജ്ഞാതം മുട്ടയുടെ മഞ്ഞക്കരു, പഞ്ചസാര, വെണ്ണ, മാവ്
ചെറുനാരങ്ങ കേക്ക്   അജ്ഞാതം നാരങ്ങ മണമുള്ള കേക്ക്[21][22]
മദീറ കേക്ക്   യുണൈറ്റഡ് കിംഗ്ഡം ബട്ടർ പഞ്ചസാര, സാധാരണയായി നാരങ്ങ ഉപയോഗിച്ച് സുഗന്ധപ്പെടുത്തുന്നു. ചിലപ്പോൾ ബോലോ ദെ മെൽല കേക്കുകളുമായി ആശയക്കുഴപ്പമുണ്ടാക്കുന്നു.
മാകോവീക് പോളണ്ട് സാധാരണയായി ഐസിംഗും ഓറഞ്ചും ഉപയോഗിച്ച് അലങ്കരിച്ച പോപ്പി വിത്ത് കേക്ക്
മഗ്ദലീന   സ്പെയിൻ മുട്ടകൾ, തരിപഞ്ചസാര, ഉപ്പില്ലാത്ത വെണ്ണ, മൈദ മാവ്, നാരങ്ങ , ബേക്കിംഗ് പൗഡർ,പാൽ
മാന്റേക്കഡ   സ്പെയിൻ കൊളംബിയൻ ധാന്യം മാവായ മണ്ടേകാസ് ദേ അസ്തോർഗയിൽ മുട്ട, മാവ്, പഞ്ചസാര, വെണ്ണ എന്നിവ
മാർബിൾ കേക്ക്   ഡെന്മാർക്ക് വാനില, കാപ്പി, അല്ലെങ്കിൽ ചോക്കലേറ്റ്
മാർജോലെയ്ൻ ഫ്രാൻസ് മെരിൻഗ്യൂ, പ്രലൈൻ, ചോക്ക്ലേറ്റ്. ഫെർണാണ്ട് പോയിന്റ് സൃഷ്ടിച്ചത്
മസുരെക്   പോളണ്ട് ഒരിനം മധുരപലഹാരം. ടോപ്പിങ്ങ് ചെയ്ത ഈസ്റ്റർ കേക്ക്
മെഡോവിക്   റഷ്യ റഷ്യയിലും മറ്റു രാജ്യങ്ങളിലും ജനപ്രിയമായ ഒരു പാളി കേക്ക്
മെർവില്ലെക്സ്   ബെൽജിയം മെരിൻഗ്യൂ ചീകിയ ചോക്ലേറ്റ്, ക്രീം ഉപയോഗിച്ച് മൂടിയിരിക്കുന്നു.
Mille-feuille   ഫ്രാൻസ് നെപ്പോളിയൻ എന്നും അറിയപ്പെടുന്നു, പേസ്ട്രി ക്രീം രണ്ടു പാളികൾ, പഫ് പേസ്ട്രി ഒന്നിടവിട്ടുള്ള മൂന്നു പാളികൾ, വെളുത്ത ഐസിങ്ങ്, ബ്രൌൺ (ചോക്ലേറ്റ്) ഒരു പ്രത്യേക മാതൃകയിൽ മുകളിൽ ഗ്ലേസ് രീതി ഉപയോഗിച്ച് യോജിപ്പിച്ചിരിക്കുന്നു.
മിസെറബിൾ കേക്ക് ബെൽജിയം ഒരു തരം പരമ്പരാഗത ബെൽജിയൻ ബദാം സ്പോഞ്ച് കേക്ക്
മോൾട്ടൻ ചോക്ലേറ്റ് കേക്ക്   ഫ്രാൻസ്/ അമേരിക്കൻ ഐക്യനാടുകൾ ലാവാ കേക്ക് എന്നും അറിയപ്പെടുന്നു. ഒരു മധുരമുള്ള ചോക്ലേറ്റ് കേക്കിന്റെ ഘടകങ്ങൾ കൂട്ടിച്ചേർക്കുന്ന ജനപ്രിയ ഡിസേർട്ട് (ചിലപ്പോൾ ഒരു "ചോക്ലേറ്റ് ഡികാഡെൻസ്" കേക്ക് എന്നും അറിയപ്പെടുന്നു). "ചോക്ലേറ്റ് ഫോണ്ടന്റ്", "ചോക്ലേറ്റ് മോലെലെക്സ്", "ചോക്ലേറ്റ് ലാവ" കേക്ക് എന്നിവയാണ് കേക്കിന്റെ മറ്റു ചില പേരുകൾ.
മൂൺകേക്ക്   ചൈന ഒരു ചൈനീസ് ബേക്കറി ഉത്പന്നം. പരമ്പരാഗതമായി മധ്യ-ശരത്കാല ഉത്സവകാലത്ത് (ഴോങ്ഖിയുജി) ഭക്ഷിക്കുന്ന കേക്ക്.
മൊറാവിയൻ പഞ്ചസാര കേക്ക്   പെൻസിൽവാനിയ ജെർമൻ രാജ്യം / അമേരിക്കൻ ഐക്യനാടുകൾ കൊളോണിയൽ മൊറാവിയൻ ചർച്ചിൽ ഉത്ഭവിച്ച ഒരു സ്വീറ്റ് കോഫി കേക്ക്. യീസ്റ്റ്, ഉരുളക്കിഴങ്ങ് എന്നിവയുടെ മിശ്രിതം ചേർത്ത മധുരമുള്ള കുഴച്ച മാവ് കൊണ്ട് ഉണ്ടാക്കുന്നു. ഉരുകിയ വെണ്ണ, തവിട്ട് പഞ്ചസാര, കറുവപ്പട്ട എന്നിവയുടെ മിശ്രിതം കേക്കിനുമുകളിൽ മൂടിയിരിക്കുന്നു.
മഫിൻ   അജ്ഞാതം ഒരേ വലിപ്പമുള്ള പെട്ടെന്ന് നിർമ്മിക്കുന്ന മധുരമുള്ള ബ്രെഡ് ഉൽപ്പന്നം. സാധാരണ അമേരിക്കൻ "മഫിൻ" എന്നത് വലിപ്പത്തിലും പാചക രീതികളിലും ഒരു കപ്പ്കേക്ക് പോലെയാണ്.- സേവറിയിനങ്ങളും മധുരമുള്ള ഇനങ്ങളും കാണപ്പെടുന്നു. സേവറിയിനങ്ങളിൽ ധാന്യങ്ങൾ അല്ലെങ്കിൽ ചീസ് മഫിൻസ്, ബ്ലൂബെറി അല്ലെങ്കിൽ വാഴപ്പഴം പോലുള്ള മധുരമുള്ള ഇനങ്ങൾ. ഇംഗ്ലീഷ് ഉത്ഭവത്തിൽ നിന്നുള്ള ഒരു അലങ്കാര ബ്രെഡിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ബ്രിട്ടണിൽ ഒരു ഇംഗ്ലീഷ് മഫിൻ എന്നും ഇത് അറിയപ്പെടുന്നു. കോമൺ വെൽത്ത് രാജ്യങ്ങളിലും അമേരിക്കൻ ഐക്യനാടുകളിലും ഈ മഫിൻസ് പ്രശസ്തമാണ്.
നെപ്പോളിയൻഷാറ്റ് [23]   ഡെന്മാർക്ക് മാർസിപാൻ അടിസ്ഥാനമാക്കിയുള്ള കേക്ക്, നെപ്പോളിയന്റെ തൊപ്പി ആകൃതിയിലുള്ളതും ഇരുണ്ട ചോക്ലേറ്റിൽ മുക്കിയതും [23]
നെപ്പോളിയൻസ്കേക്ക് [24][self-published source] നോർവേ
ഡെന്മാർക്ക്
ഐസ് ലാൻഡ്
'ടോംപൗസ്' പോലെയുള്ള ഒരു കേക്ക്, എന്നാൽ അത് കരാമെൽ അല്ലെങ്കിൽ കാറോബ് പോലെയുള്ള ഫ്ളേവേഴ്സ് ചേർത്തത്.
നസ്ടർട്ടിയം കേക്ക് [25][self-published source] സ്പെയിൻ [25] മുട്ടയുടെ മഞ്ഞക്കരുവും, സിറപ്പും ചേർത്ത് വാട്ടർബാത്തിൽ വച്ചുണ്ടാക്കിയ ഒരിനം കേക്ക് സാധാരണയായി ഒരു സിലിണ്ടർ രൂപത്തിലോ ഒരു ദീർഘചതുരത്തിലോ നിർമ്മിച്ചിരിക്കുന്നു. സാധാരണ ഊഷ്മാവിൽ ഉപയോഗിക്കാവുന്നതാണ്.
ഉള്ളി കേക്ക്   ഉള്ളി ഒരു പ്രധാന ഘടകമായി തയ്യാറാക്കിയ മധുരമുള്ള ഒരു കേക്ക് [26]
Oponki or Pączki   പോളണ്ട് മധുരമുള്ള ടോപ്പിങ്ങും മറ്റ് ചോക്കലേറ്റുകളുമായി വൃത്തത്തിലുള്ള സ്പോഞ്ച് യീസ്റ്റ് കേക്ക്
ഒപ്പേറ കേക്ക്   ഫ്രാൻസ് ഗനഛെ, സ്പോഞ്ച് കേക്ക്, കാപ്പി സിറപ്പ്
ഓറഞ്ച്, പോളെൻറ കേക്ക് [27]   ഇറ്റലി ഓറഞ്ച്, പോളെൻറ
ഒസ്റ്റ്കാക്ക   സ്വീഡൻ സ്വീഡിഷ് ചീസ്കേക്ക് എന്നും അറിയപ്പെടുന്നു
ഒഥെല്ലോലാഗ്കേജ് [28]   ഡെന്മാർക്ക് [28] സ്പോഞ്ച് കേക്ക്, ക്രീം, ചോക്ലേറ്റ്, റാസ്ബെറി, മുട്ട, വാനില, മാർസിപാൻ എന്നിവയടങ്ങിയ ഒരു പാളി കേക്ക്
പാൻ ഡി സ്പാഗ്ന [29] ഇറ്റലി [29] ഒരു സ്പോഞ്ച് കേക്ക്. ഇറ്റാലിയൻ ജൂത കുടുംബങ്ങൾ പെസഹായുടെ ഒരു പരമ്പരാഗത പതിപ്പ് നിർമ്മിക്കുന്നു.[30]
പാൻകേക്ക്   [[Egg (food)| മുട്ടകൾ], പാൽ, പ്ലെയിൻ മാവ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച പരന്ന റൗണ്ട് കേക്ക്
പാൻപെപാറ്റോ   ഇറ്റലി വിവിധ പരിപ്പുകൾ: ബദാം, ഹെയ്‌സൽക്കുരു, പൈൻ പരിപ്പ്
പാനെറ്റോൺ   ഇറ്റലി ഉണക്കമുന്തിരി, ഓറഞ്ച് തൊലി, നാരങ്ങ തൊലി
പാർക്കിൻ   യുണൈറ്റഡ് കിംഗ്ഡം ട്രീക്കിൾ, ഓട്സ്
പാവ്‌ലോവ   ഓസ്ട്രേലിയ
ന്യൂസിലാന്റ്
മുട്ട വെള്ള , പഞ്ചസാര (മെറിംഗു); അന്ന പാവ്ലോവയുടെ ഓർമ്മയ്ക്കായി പേരിട്ടു
പെറ്റിറ്റ് ഗേറ്റോ ഫ്രാൻസ് [[[ചോക്ലേറ്റ്]] കൂടാതെ ഐസ്ക്രീം ഉപയോഗിച്ച് വിളമ്പുന്നു
പെറ്റിറ്റ്സ് ഫോർസ്   ഫ്രാൻസ് ബട്ടർ ക്രീം
പിയേർണിക് [31] പോളണ്ട് [31] കറുവപ്പട്ട, ഇഞ്ചി, ഗ്രാമ്പൂ, ഏലം എന്നിവ ഉപയോഗിച്ച് ജിഞ്ചർബ്രെഡ്
Plum കേക്ക്   യുണൈറ്റഡ് കിംഗ്ഡം (ഇംഗ്ലണ്ട്) 1700 മുതൽ ഇംഗ്ലണ്ടിലെ ഉണങ്ങിയ പ്ലം, സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ ഫ്രൂട്ട്കേക്കിനെ പരാമർശിക്കുന്നു. ഉണക്കമുന്തിരി പോലുള്ള ഉണങ്ങിയ പഴങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു കേക്കിനെ ഇത് സൂചിപ്പിക്കുന്നു..
Pound കേക്ക്   യുണൈറ്റഡ് കിംഗ്ഡം വെണ്ണ, പഞ്ചസാര, മുട്ട, മാവ്
പ്രിൻസെസ് കേക്ക്   സ്വീഡൻ സ്‌പോഞ്ച് കേക്കിന്റെയും അടിച്ചെടുത്ത ക്രീമിന്റെയും ഇതര പാളികൾ, ബെറി ജാമിന്റെ ഒരു പാളി, കസ്റ്റാർഡ് പാളി, എല്ലാത്തിനും മുകളിൽ (പച്ച) മാർസിപാൻ പാളി ഉപയോഗിച്ചിരിക്കുന്നു.
പ്രിൻസ്രെഗൻടെന്റോർട്ട്   ജർമ്മനി സ്പോഞ്ച് കേക്ക്, ബട്ടർ‌ക്രീം, ഡാർക്ക് ചോക്ലേറ്റ് ഗ്ലേസ്
മത്തങ്ങ റൊട്ടി   അമേരിക്കൻ ഐക്യനാടുകൾ മത്തങ്ങ, ചിലപ്പോൾ ചോക്ലേറ്റ്
പുഞ്ച്ക്രാപ്ഫെൻ   ഓസ്ട്രേലിയ കേക്ക് നുറുക്കുകൾ, നൗഗട്ട് ചോക്ലേറ്റ്, ആപ്രിക്കോട്ട് ജാം, ക്ലാസിക് പിങ്ക് റം ഫോണ്ടന്റ് ഐസിംഗ്, മുകളിൽ കാൻഡിഡ് ചെറി (അമറെനാകിർഷെ).
Puto   ഫിലിപ്പീൻസ്
ക്യൂൻ കേക്ക്   യുണൈറ്റഡ് കിംഗ്ഡം പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രചാരമുള്ള മൃദുവായ, വലിപ്പത്തിലുള്ള കേക്ക്, ഉണക്കമുന്തിരി അടങ്ങിയിരിക്കുന്നു. സുഗന്ധത്തിനായി ജാതിപത്രി ഓറഞ്ച് അല്ലെങ്കിൽ നാരങ്ങ വെള്ളം എന്നിവ ഉപയോഗിച്ചിരിക്കുന്നു.
ക്യൂൻ എലിസബത്ത് കേക്ക് കാനഡ നാളികേരം, ഈന്തപ്പഴം
റെയിസിൻ കേക്ക്   ഒരു പ്രാഥമിക ഘടകമായി ഉണക്കമുന്തിരി ഉപയോഗിച്ച് തയ്യാറാക്കിയ കേക്ക്
റെഡ് ബീൻ കേക്ക്   ജപ്പാൻ
ചൈന
അസുക്കി ബീൻ, റെഡ് ബീൻ പേസ്റ്റ്
റെഡ് വെൽവെറ്റ് കേക്ക്   അമേരിക്കൻ ഐക്യനാടുകൾ ചുവന്ന ഭക്ഷണ കളറിംഗും കൊക്കോയുമുള്ള സോഫ്റ്റ് ബട്ടർ കേക്ക്.
റോക്ക് കേക്ക്   യുണൈറ്റഡ് കിംഗ്ഡം ഉണക്കമുന്തിരി, കാൻഡിഡ് പീൽ, mixed spice
റം കേക്ക്   ജമൈക്ക, Trinidad and Tobago റം, ഉണങ്ങിയ ഫലം
റം ബാബ   ഫ്രാൻസ്, ഇറ്റലി റം, യീസ്റ്റ്, whipped cream
റസ്‌കെ കാപ്പെ   ബോസ്നിയ
സെർബിയ
ചോക്ലേറ്റ് നാളികേരം
സാച്ചർട്ടോർട്ടെ   ആസ്ട്രിയ ആപ്രിക്കോട്ട്, ക്രീം
സകോട്ടിസ്   ലിത്വാനിയ
പോളണ്ട്
ബേക്ക് ചെയ്യുമ്പോൾ കറങ്ങുന്ന കുത്തുചട്ടകത്തിൽ കുഴച്ച മാവിൽ പാളികൾ വരച്ചുകൊണ്ട് പരമ്പരാഗത കേക്ക് സൃഷ്ടിച്ചു
സാൽ‌സ്ബർ‌ഗർ‌ നോക്കർ‌   ആസ്ട്രിയ മുട്ടയുടെ മഞ്ഞക്കരു, മാവും പാലും
സാൻസ് റൈവൽ ഫിലിപ്പീൻസ് layers of buttercream, meringue and chopped cashews
സാന്റിയാഗോ കേക്ക്   സ്പെയിൻ (ഗലീഷ്യ) Topping with a സാന്റിയാഗോ ക്രോസ് ഡിസൈൻ
സെകാസ്   പോളണ്ട് ചോക്ലേറ്റ് സ്പോഞ്ച് കേക്ക്
സെർനിക് പോളണ്ട് ക്രീം ചീസ്, സ്പോഞ്ച് കേക്ക്, ഉണക്കമുന്തിരി, വ്യത്യസ്ത സുഗന്ധവ്യഞ്ജനങ്ങൾ
സീസേം സീഡ് കേക്ക്   അജ്ഞാതം എള്ള്, പലപ്പോഴും തേൻ മധുരമായി ഉപയോഗിക്കുന്നു
സ്ഫൊഉഫ്   ലെബനൻ ബദാം, ഗോതമ്പുനുറുക്ക്‌
ഷീറ്റ് കേക്ക്   ഷീറ്റ് പാൻ അല്ലെങ്കിൽ ജെല്ലി റോൾ പാൻ പോലുള്ള വലിയ, പരന്ന ചതുരാകൃതിയിലുള്ള ചട്ടിയിൽ കേക്ക് ബേക്ക് ചെയ്തെടുക്കുന്നു
സിംനെൽ കേക്ക്   യുണൈറ്റഡ് കിംഗ്ഡം മാഴ്സിപാൻ, ഉണക്കിയ പഴം
സ്മിത്ത് ദ്വീപ് കേക്ക്   അമേരിക്കൻ ഐക്യനാടുകൾ കൻഡെൻസ്റ്റ് പാൽ, വാനില ചോക്ലേറ്റ് ക്രീം, ഡാർക്ക് ചോക്ലേറ്റ് ഐസിംഗ്
സ്മോർഗസ്റ്റോർട്ട   സ്വീഡൻ
എസ്റ്റോണിയ
ഫിൻലാൻഡ്
സാൻഡ്‌വിച്ച്-കേക്ക്" അല്ലെങ്കിൽ "സാൻഡ്‌വിച്ച്" ഗേറ്റോ "" എന്നർത്ഥം വരുന്ന ഒരു കേക്ക്, ഇത് ഒരു സ്കാൻഡിനേവിയൻ പാചകരീതി വിഭവമാണ്. സ്വീഡൻ, എസ്റ്റോണിയ ('വൈലിവാറ്റോർട്ട്' '), ഫിൻ‌ലാൻ‌ഡ് (വോയ്‌ലിപാക്കക്കു' ') എന്നിവിടങ്ങളിൽ ഇത് ജനപ്രിയമാണ്. ഈ രുചികരമായ കേക്കിന് സാൻഡ്‌വിച്ചിന് സമാനമായ ചേരുവകളുണ്ട്. ഇത് മുകളിൽ അലങ്കരിച്ച ലേയേർഡ് ക്രീം കേക്കിനോട് സാമ്യമുണ്ട്.
സ്നോബാൾ കേക്ക്   അമേരിക്കൻ ഐക്യനാടുകൾ മാർഷ്മാലോ തേങ്ങ ഫ്രോസ്റ്റിംഗ്
സ്നോ സ്കിൻ മൂൺകേക്ക്   ഹോങ്കോംഗ് മധ്യ-ശരത്കാല ഉത്സവ സമയത്ത് കഴിക്കുന്ന ഒരു ചൈനീസ് ഭക്ഷണം. ഹോങ്കോങ്ങിൽ നിന്ന് ഉത്ഭവിച്ച ബേക്കുചെയ്യാത്ത മൂൺകേക്ക് ആണ് ഇത്. സ്നോ സ്കിൻ മൂൺകേക്ക് ഹോങ്കോങ്ങിലെ ഒരു ബേക്കറി വികസിപ്പിച്ചെടുത്തു. കാരണം പരമ്പരാഗത മൂൺകേക്കുകൾ ഉപ്പിട്ട താറാവ് മുട്ട മഞ്ഞയും താമര വിത്ത് പേസ്റ്റും ഉപയോഗിച്ചാണ് നിർമ്മിച്ചിരുന്നത്. ഇതിന്റെ ഫലമായി ഉയർന്ന പഞ്ചസാരയും എണ്ണയും ഇതിൽ അടങ്ങിയിട്ടുണ്ട്. "സ്നോയി മൂൺകേക്ക്", "ഐസി മൂൺകേക്ക്", "ക്രിസ്റ്റൽ മൂൺകേക്ക്" എന്നും ഇത് അറിയപ്പെടുന്നു.
സൊഉഫ്ലെ́   ഫ്രാൻസ് അടിച്ച മുട്ട വെള്ളയോടുകൂടിയ ക്രീം സോസ് അല്ലെങ്കിൽ പ്യൂരി
സ്‌പെക്കോക്ക്   ഡച്ച് ഈസ്റ്റ് ഇൻഡീസ്
(now ഇന്തോനേഷ്യ)
മൾട്ടി-ലേയേർഡിൽ കറുവാപ്പട്ട, ഗ്രാമ്പൂ, മെയിസ്, അനീസ് എന്നിവ അടങ്ങിയിരിക്കുന്നു
സ്പൈസ് കേക്ക്   വടക്കേ അമേരിക്ക കറുവാപ്പട്ട, ഗ്രാമ്പൂ, സർവസുഗന്ധി,

ഇഞ്ചി അല്ലെങ്കിൽ ജാതിപത്രി

സ്പിറ്റ് കേക്ക്   പുരാതന ഗ്രീസ്

പല യൂറോപ്യൻ രാജ്യങ്ങളിലും കറങ്ങുന്ന കുത്തുചട്ടകത്തിൽ തയ്യാറാക്കിയ പൊള്ളയായ, സിലിണ്ടർ കേക്കിനുള്ള പദം

സ്പോഞ്ച് കേക്ക്   യുണൈറ്റഡ് കിംഗ്ഡം മാവ്, പഞ്ചസാര, മുട്ടകൾ
സെന്റ് ഹോണോർ കേക്ക്   ഫ്രാൻസ് കാരാമൽ, ചിബസ്റ്റ് ക്രീം
സ്റ്റാക്ക് കേക്ക്   അമേരിക്കൻ ഐക്യനാടുകൾ ഒരു വിവാഹ കേക്കിന് പകരമുള്ള കേക്ക്
സ്ട്രോബെറി കേക്ക്   സ്ട്രോബെറി പ്രധാന ഘടകമായി ഉപയോഗിക്കുന്ന ഒരു കേക്ക്
സ്ട്രൂസെൽകുചെൻ   ജർമ്മനി സ്ട്രൂസെൽ (വെണ്ണ, മാവു, പഞ്ചസാര)
സൺകേക്ക് തായ്വാൻ തായ്‌വാനിലെ ഒരു പ്രശസ്തമായ മധുരപലഹാരം. സാധാരണ ഫില്ലിംഗുകളിൽ മാൾട്ടോസ് (ബാഷ്പീകരിച്ച മാൾട്ട് പഞ്ചസാര) അടങ്ങിയിരിക്കുന്നു, അവ സാധാരണയായി പ്രത്യേക ഗിഫ്റ്റ് ബോക്സുകളിൽ സന്ദർശകർക്കുള്ള സ്മാരകങ്ങളായി വിൽക്കുന്നു.
സ്വിസ് റോൾ   യുണൈറ്റഡ് കിംഗ്ഡം ജാം, ക്രീം നിറയ്ക്കൽ; വ്യത്യസ്ത നിറങ്ങളിൽ വരാം. വികസിപ്പിച്ചെടുത്തത് യുകെയിലാണ്, പേര് സൂചിപ്പിക്കുന്നത് പോലെ സ്വിറ്റ്സർലൻഡല്ല.
ടാർടെ ടാറ്റിൻ   ഫ്രാൻസ് സാധാരണയായി ആപ്പിൾ അല്ലെങ്കിൽ പിയർ
ടീ ലോഫ്   യുണൈറ്റഡ് കിംഗ്ഡം ഉണക്കമുന്തിരി, സുൽത്താന,, ടീ
ടീകേക്ക്   യുണൈറ്റഡ് കിംഗ്ഡം ഉണക്കമുന്തിരി, സുൽത്താന,
ത്രീ ചോക്ലേറ്റ്സ് കേക്ക് സ്പെയിൻ

മൂന്ന് വ്യത്യസ്ത തരം ചോക്ലേറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച കേക്ക്: വൈറ്റ് ചോക്ലേറ്റ്, പാൽ ചോക്ലേറ്റ്, ബ്ലാക്ക് ചോക്ലേറ്റ്

തിറാമിസു   ഇറ്റലി സവോയാർഡി, എസ്പ്രസ്സോ
ടോംപൗസ്   നെതർലാൻഡ്സ് ക്രീം, ഐസിങ്ങ്
ടോർട്ട അല്ല മോൺഫെറിന മോൺഫെറാറ്റോ, ഇറ്റലി വടക്കുപടിഞ്ഞാറൻ ഇറ്റലിയിലെ മോൺഫറട്ടോ കുന്നുകളുടെ ഒരു കേക്ക്, ഉണങ്ങിയ അത്തിപ്പഴം, ചോക്ലേറ്റ്, മുട്ട, റം എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഒരു കേക്ക് ആണിത്.
ടോർട്ട ട്രെ മോണ്ടി ഇറ്റലി (സാൻ മറീനോ) ഹസൽനട്ട്
ട്രെസ് ലെഛെസ് കേക്ക്   മെക്സിക്കോ
കോസ്റ്റാ റിക
നിക്കരാഗ്വ
ബാഷ്പീകരിക്കപ്പെട്ട പാൽ, കൻഡെൻസ്റ്റ് പാൽ, കട്ടിയുള്ളക്രീം അല്ലെങ്കിൽ പുളിച്ച വെണ്ണ എന്നിവയുമായി കുതിർന്ന കേക്ക് സ്പോഞ്ച് കേക്ക്
ടുണിസ് കേക്ക് സ്കോട്ട്ലൻഡ്
വടക്കൻ അയർലണ്ട്
ചോക്ലേറ്റ്, മാഴ്സിപൻ
Træstammer [32]   ഡെന്മാർക്ക് യഥാർത്ഥത്തിൽ "wooden-logs". ട്രെഫെൽമാസ് (ചെറുതുണ്ട്‌ കേക്കുകൾ, കൊക്കോ-പൊടി, പഞ്ചസാര, വെണ്ണ, റം), മാർസിപാൻ, ചോക്ലേറ്റ് സ്വീഡന് പുൽപ്പ്-റോളുകൾ എന്നറിയപ്പെടുന്ന സമാന കേക്ക് ഉണ്ട്.
ഉൽ ബൂവ്   മംഗോളിയ ആടിൻറെ കൊഴുപ്പ് കൊണ്ട് നിർമ്മിച്ച ഒരു കേക്ക്
അപ്സൈഡ്-ഡൗൺ കേക്ക്   യുണൈറ്റഡ് കിംഗ്ഡം A cake that is flipped upside-down before serving. സാധാരണയായി പഴം ഉപയോഗിച്ച് നിർമ്മിച്ചതാണ്, പ്രത്യേകിച്ച് പൈനാപ്പിൾ .
വിക്ടോറിയ സ്പോഞ്ച് കേക്ക്   യുണൈറ്റഡ് കിംഗ്ഡം വിക്ടോറിയ രാജ്ഞിയുടെ പേരിലുള്ള ഒരു കേക്ക്, ഉച്ചകഴിഞ്ഞ് ചായയുടെ കൂടെ സ്പോഞ്ച് കേക്കിന്റെ ഒരു കഷ്ണം ആസ്വദിക്കാൻ അറിയപ്പെട്ടിരുന്നു. അധിക കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും "സ്പോഞ്ച് കേക്ക്" എന്ന് വിളിക്കാറുണ്ട്. ഒരു സാധാരണ വിക്ടോറിയ സ്പോണിംഗിൽ റാസ്ബെറി ജാം, പതം വരുത്തിയ ഇരട്ട ക്രീം അല്ലെങ്കിൽ വാനില ക്രീം എന്നിവ അടങ്ങിയിരിക്കുന്നു. രണ്ട് സ്പോഞ്ച് കേക്കുകൾക്കിടയിൽ ജാമും ക്രീമും സാൻഡ്വിച്ച് ചെയ്യുന്നു; കേക്കിന്റെ മുകൾഭാഗം ഐസ് ചെയ്തിട്ടില്ല. ഐസിംഗ് പഞ്ചസാര പൊടി ഉപയോഗിച്ച് ഭാഗികമായി അലങ്കരിച്ചിരിക്കുന്നു. വിക്ടോറിയ സാൻഡ്വിച്ചിൽ ഒരു വ്യത്യസ്‌തത വനിതാ ഇൻസ്റ്റിറ്റ്യൂട്ട് പ്രചരിപ്പിക്കുന്നു. റാസ്ബെറി ജാം 'ഫില്ലിങിനോടൊപ്പം ഐസിങ് ഷുഗറിന് പകരം കാസ്റ്റർ പഞ്ചസാര വിതറിയിരിക്കുന്നു.
വിനാർടെട്ട   ഐസ് ലാൻഡ് കുഴച്ച മാവ്‌, പ്ലം ജാം എന്നിവയിൽ നിർമ്മിച്ച ഒരു മൾട്ടി-ലേയേർഡ് കേക്ക്
വെഡ്ഡിംഗ് കേക്ക് പ്രമാണം:Whitweddingcake.jpg അജ്ഞാതം അത്താഴത്തെത്തുടർന്ന് വിവാഹ സ്വീകരണങ്ങളിൽ വിളമ്പുന്ന ഒരു പരമ്പരാഗത കേക്ക്. യുകെയിൽ, വിവാഹ കേക്ക് ഒരു വിവാഹ പ്രഭാതഭക്ഷണത്തിൽ വിളമ്പുന്നു, ചടങ്ങിന് ശേഷം ഒരു പങ്കിട്ട ഭക്ഷണം (രാവിലെ ആവശ്യമില്ല). ആധുനിക പാശ്ചാത്യ സംസ്കാരത്തിൽ, കേക്ക് സാധാരണയായി ഡിസ്പ്ലേയിൽ തന്നെ സ്വീകരണത്തിൽ അതിഥികൾക്ക് വിളമ്പുന്നു.
വെൽഷ് കേക്ക്   യുണൈറ്റഡ് കിംഗ്ഡം (Wales) ഉണക്കമുന്തിരി
ഹൂപ്പി പൈസ്   അമേരിക്കൻ ഐക്യനാടുകൾ കൊക്കോ, വാനില
വീഞ്ഞ് കേക്ക് കൊളംബിയ വീഞ്ഞ്
യൂൾ ലോഗ്   ഫ്രാൻസ് ക്രിസ്മസിനോടടുത്ത് വിളമ്പുന്ന പരമ്പരാഗത മധുരപലഹാരം
സുഗർ കിർഷ്‌‌ടോർട്ടെ   സ്വിറ്റ്സർലൻഡ് നട്ട് - മെറിംഗു, സ്പോഞ്ച് കേക്ക്, ബട്ടർ ക്രീം എന്നിവ ചെറി ബ്രാണ്ടി കിർഷ്‌വാസ്സർ എന്നിവ ഉപയോഗിച്ച് ഹൃദ്യമാക്കുന്നു.

തരംതിരിയ്ക്കാത്തത്

തിരുത്തുക
  1. Goldstein, D.; Mintz, S. (2015). The Oxford Companion to Sugar and Sweets. Oxford University Press. p. 739. ISBN 978-0-19-931362-4. Retrieved May 26, 2017.
  2. Ojakangas, B.A. Great Old-Fashioned American Desserts. University of Minnesota Press. p. 239. ISBN 978-1-4529-0711-6.
  3. Jacob, J.; Ashkenazi, M. (2014). The World Cookbook: The Greatest Recipes from Around the Globe, 2nd Edition [4 Volumes]: The Greatest Recipes from Around the Globe. ABC-CLIO. p. 10. ISBN 978-1-61069-469-8. Retrieved May 26, 2017.
  4. Grigson, J. (1983). Jane Grigson's book of European cookery. Atheneum. p. 200. ISBN 978-0-689-11398-7. Retrieved May 26, 2017.
  5. Byrn, A. (2016). American Cake: From Colonial Gingerbread to Classic Layer, the Stories and Recipes Behind More Than 125 of Our Best-Loved Cakes. Rodale. p. 142. ISBN 978-1-62336-544-8. Retrieved May 26, 2017.
  6. Van Vliet, E.R. (2004). Dinners with Famous Women: From Cleopatra to Indira Gandhi. iUniverse. p. 176. ISBN 978-0-595-29729-0. Retrieved May 26, 2017.[self-published source]
  7. Weiss, L. (2016). Classic German Baking: The Very Best Recipes for Traditional Favorites, from Gugelhupf to Streuselkuchen. Ten Speed Press. p. 82. ISBN 978-1-60774-825-0. Retrieved February 3, 2017.
  8. Edgren, John (April 3, 2017). "Budapestlängd går snabbt och enkelt". Aftonbladet (in സ്വീഡിഷ്). Retrieved May 26, 2017.
  9. Richardson, A.; Young, G. (2014). The Wisdom of the Chinese Kitchen: Classic Family Recipes for Celebration and Healing. Simon & Schuster. pp. 134–135. ISBN 978-1-4391-4256-1.
  10. "Tom's Cookbook Library: A fine new twist on Tres Leches cake". Kane County Chronicle. October 17, 2016. Archived from the original on 2017-03-07. Retrieved May 26, 2017.
  11. Thompson, H.; Peacock, R.; Sharpe, P. (2009). Dallas Classic Desserts. Classic Recipes Series (in ഇറ്റാലിയൻ). Pelican Publishing Company. ISBN 978-1-58980-624-5. Retrieved May 26, 2017.
  12. May, Gareth (May 26, 2017). "Look away, Mary Berry: I learned the art of erotic cake decorating". The Telegraph. Retrieved May 26, 2017.
  13. 13.0 13.1 Turner, T. (2016). Aarhus Travel Guide 2017: Must-see attractions, wonderful hotels, excellent restaurants, valuable tips and so much more!. 2017 Travel Guides. T Turner. p. 67. Retrieved May 26, 2017.
  14. "The Funing cake was traced from the workshop black and doping a variety of low-quality additives" (in ചൈനീസ്). Chinese network news. February 1, 2012. Archived from the original on 2014-07-14. Retrieved May 20, 2012.
  15. 15.0 15.1 15.2 Jensen, B. (2011). Sweet on Denmark. Images Publishing Group. p. 32. ISBN 978-1-86470-350-4. Retrieved May 26, 2017.
  16. Ray, M.; Jonath, L.; Frankeny, F. (2011). Miette: Recipes from San Francisco's Most Charming Pastry Shop. Chronicle Books LLC. p. 24. ISBN 978-1-4521-0735-6. Retrieved May 26, 2017.
  17. Davidson, A.; Jaine, T. (2014). The Oxford Companion to Food. Oxford Companions. OUP Oxford. p. 625. ISBN 978-0-19-104072-6. Retrieved May 26, 2017.
  18. 18.0 18.1 Long, L.M. (2015). Ethnic American Food Today: A Cultural Encyclopedia. Ethnic American Food Today. Rowman & Littlefield Publishers. p. 364. ISBN 978-1-4422-2731-6. Retrieved May 26, 2017.
  19. Ode, Kim (April 9, 2014). "A babka's distinctive swirls make this chocolate bread a spectacular treat". The Buffalo News. Retrieved May 26, 2017.
  20. "Recipe: Chocolate Cinnamon Babka". Star Tribune. February 13, 1990. Retrieved May 26, 2017. (subscription required)
  21. Chu, Louisa (May 23, 2017). "Portillo's bringing back lemon cake, thanks to man who offered $300 for it". Chicago Tribune. Retrieved May 26, 2017.
  22. Longbotham, L.; Miksch, A. (2012). Luscious Lemon Desserts (in ഇറ്റാലിയൻ). Chronicle Books LLC. p. 19. ISBN 978-1-4521-2394-3. Retrieved May 26, 2017.
  23. 23.0 23.1 Jensen, B. (2011). Sweet on Denmark. Images Publishing Group. p. 29. ISBN 978-1-86470-350-4. Retrieved May 26, 2017.
  24. Madisson, R.J. (2016). Manic Mouths. Xlibris US. p. 66. ISBN 978-1-5144-5927-0. Retrieved May 26, 2017.
  25. 25.0 25.1 Madisson, R.J. (2016). Manic Mouths. Xlibris US. p. pt76. ISBN 978-1-5144-5927-0. Retrieved May 26, 2017.
  26. Griffith, L.; Griffith, F. (2002). Onions, Onions, Onions: Delicious Recipes for the World's Favorite Secret Ingredient. Houghton Mifflin Harcourt. pp. 122–123. ISBN 978-0-547-34638-0.
  27. Prince, Rose (June 15, 2012). "Rose Prince's Baking Club: orange and polenta cake". Telegraph.co.uk. Retrieved May 26, 2017.
  28. 28.0 28.1 Jensen, B. (2011). Sweet on Denmark. Images Publishing Group. p. 30. ISBN 978-1-86470-350-4. Retrieved May 26, 2017.
  29. 29.0 29.1 Simeti, M.T.; Grammatico, M. (2015). Bitter Almonds: Recollections and Recipes from a Sicilian Girlhood. Open Road Distribution. p. 101. ISBN 978-1-5040-2625-3. Retrieved May 26, 2017.
  30. Kaufman, Sheilah. "Sponge Cake - Pan Di Spagna". JW Magazine. Jewish Women International. Archived from the original on 2016-03-04. Retrieved 6 December 2015.
  31. 31.0 31.1 Strybel, R.; Strybel, M. (2005). Polish Heritage Cookery. Hippocrene Books. p. 654. ISBN 978-0-7818-1124-8. Retrieved May 26, 2017.
  32. "Træstammer gik som varmt brød i Hjordkær". jv.dk (in ഡാനിഷ്). March 20, 2017. Retrieved May 26, 2017.
"https://ml.wikipedia.org/w/index.php?title=കേക്കുകളുടെ_പട്ടിക&oldid=3803375" എന്ന താളിൽനിന്ന് ശേഖരിച്ചത്