സ്വിറ്റ്സർലാന്റ്

ഒരു യൂറോപ്യൻ രാജ്യം
(സ്വിറ്റ്സർലൻഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൂമുഖത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായ ഇന്നത്തെ സ്വിറ്റ്സർലൻഡ്, ജർമ്മൻ സാമ്രാജ്യത്വത്തിന്റെ ഭാഗമായിരുന്നു. 1291ൽ, ഊറി, ഷ്വൈസ്, ഉണ്ടർവാൾഡൻ എന്നീ പ്രവിശ്യകൾ ചേർത്ത് എക്കാലത്തും ആക്രമണരഹിതമായ സഖ്യമെന്നപേരിൽ ഒരു ഫെഡറേഷനുണ്ടാക്കി. 1353 ആയപ്പോഴേക്കും ലൂസേണും സൂറിച്ചും ഗ്ലാറ്റൂസും സുഗും ബേണും ഈ സഖ്യത്തിൽ ഭാഗമായതോടെ ഒരു സമാധാന സ്വതന്ത്രരാഷ്ട്രമായി, സ്വിറ്റ്സർലൻഡ് എന്ന സ്വിസ് റിപ്പബ്ലിക്. അയിദ് ഗനോസൻ- പ്രതിജ്ഞാസഖ്യം എന്ന പേര് സ്വയം സ്വീകരിച്ച അവർ പ്രത്യേക ചേരിചേരാനയത്തിന് വഴിയൊരുക്കി. അതോടെ സ്വിസ്റ്റ്സർലൻഡ് സമാധാനപ്രിയരുടെയും പക്ഷം പിടിക്കാത്തവരുടെയും നാടായി. ആയുർദൈർഘ്യത്തിൽ ലോകത്തിൽ രണ്ടാമത് ഇവരാണ്.

സ്വിസ്സ് കോൺഫെഡറേഷൻ

സ്വിറ്റ്സർലാന്റ്
Flag of സ്വിറ്റ്സർലാന്റ്
Flag
Coat of arms of സ്വിറ്റ്സർലാന്റ്
Coat of arms
ദേശീയ മുദ്രാവാക്യം: Unus pro omnibus, omnes pro uno (Latin) (traditional)[1]
"One for all, all for one"
ദേശീയ ഗാനം: "Swiss Psalm"
Location of  സ്വിറ്റ്സർലാന്റ്  (orange) in യൂറോപ്പ് ഭൂഖണ്ഡത്തിൽ  (white)
തലസ്ഥാനംബേൺ (federal capital)
വലിയ നഗരംസൂറിച്ച്
ഔദ്യോഗിക ഭാഷകൾജർമ്മൻ, ഫ്രഞ്ച്, ഇറ്റാലിയൻ, റോമൻഷ്[2]
നിവാസികളുടെ പേര്Swiss
ഭരണസമ്പ്രദായംജനാധിപത്യം
സ്വതന്ത്രരാഷ്ട്രം
M. Leuenberger
P. Couchepin (VP 07)
S. Schmid
M. Calmy-Rey (Pres. 07)
C. Blocher
H.-R. Merz
D. Leuthard
സ്വതന്ത്രമായത്
1 ഓഗസ്റ്റ്[3] 1291
• de facto
22 സെപ്റ്റംബർ 1499
24 ഒൿറ്റോബർ 1648
• Restored
7 ഓഗസ്റ്റ് 1815
12 സെപ്റ്റംബർ 1848
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
41,285 കി.m2 (15,940 ച മൈ) (136th)
•  ജലം (%)
4.2
ജനസംഖ്യ
• 2006[4] estimate
7,508,700 (95th)
• 2000 census
7,288,010
•  ജനസാന്ദ്രത
182/കിമീ2 (471.4/ച മൈ) (61st)
ജി.ഡി.പി. (PPP)2005 estimate
• ആകെ
$264.1 billion (39th)
• പ്രതിശീർഷം
$32,300 (10th)
ജി.ഡി.പി. (നോമിനൽ)2005 estimate
• ആകെ
$367.5 billion (18th)
• Per capita
$50,532 (6th)
ജിനി (2000)33.7
medium
എച്ച്.ഡി.ഐ. (2006)Increase 0.947
Error: Invalid HDI value · 9th
നാണയവ്യവസ്ഥസ്വിസ്സ് ഫ്രാങ്ക് (CHF)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
കോളിംഗ് കോഡ്+41
ഇൻ്റർനെറ്റ് ഡൊമൈൻ.ch

ആൽപ്സ് ജൂറ എന്നീപർവത നിരകളിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ജനങ്ങൾ കൃഷിയിലും വ്യവസായത്തിലും വ്യാപൃതരായി കഴിയുന്നു. സ്വിസ് കമ്പനികളുടെ കൃത്യതയും സ്വിസ് ചോക്കലേറ്റിന്റെ സ്വാദും സ്വിസ് പശുക്കളുടെ പാലിന്റെ മികവും സ്വിസ് ബാങ്കുകളുടെ ഉദാരസമീപനവും ഏറെ ആകർഷണീയമാണ്. അതുകൊണ്ട് കൂടിയാകണം ലോകം കണ്ണടച്ച് വിശ്വസിച്ച് ഇവിടെ തങ്ങളുടെ വ്യാപാര കേന്ദ്രങ്ങളുടെ ആസ്ഥാനങ്ങൾ സ്ഥാപിക്കുന്നതും. മാത്രമല്ല, നാല് ഭാഷകൾ ഒരുപോലെ ദേശീയ ഭാഷയായി പ്രഖ്യാപിച്ചിട്ടുള്ള മറ്റൊരു രാജ്യം ഭൂമുഖത്തില്ല.[അവലംബം ആവശ്യമാണ്] ജർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ,റോമൻഷ് ഭാഷകൾ ദേശീയ ഭാഷയും ഇംഗ്ലീഷ് കണക്ടിംഗ് ഭാഷയുമായിട്ട് അവർ അംഗീകരിച്ചിട്ടുണ്ട്.[5] ജനസംഖ്യയിൽ തൊണ്ണൂറ് ശതമാനവും ക്രിസ്തു മതവിഭാഗത്തിലെ കത്തോലിക്-പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ പങ്കിടുന്നു. 26 കന്റോണുകൾ (ഇന്ത്യയിലെ സംസ്ഥാനങ്ങൾക്ക്) അടങ്ങുന്നതാണ് സ്വിസ് രാഷ്ട്രസംവിധാനം[6].

ഗതാഗത സംവിധാനം

തിരുത്തുക

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കമായ ഗോഥാർഡ് തുരങ്കം സ്വിറ്റ്‌സർലൻഡിലാണ് നിർമ്മിച്ചിരിക്കുന്നത്[7]. വളരെയധികം മികവുറ്റ ഒരു ഗതാഗത സംവിധാനമാണ് ഇവിടത്തേത്, റെയിൽവേയാണ് മുൻപന്തിയിൽ. സ്വിസ് റയിൽവേയുടെ ആവി എഞ്ജിൻ ഇപ്പോഴും ഊട്ടിയിൽ പ്രവർത്തിക്കുന്നുണ്ട്.

Canton Capital Canton Capital
  Aargau Aarau   *Nidwalden Stans
  *Appenzell Ausserrhoden Herisau   *Obwalden Sarnen
  *Appenzell Innerrhoden Appenzell   Schaffhausen Schaffhausen
  *Basel-Landschaft Liestal   Schwyz Schwyz
  *Basel-Stadt Basel   Solothurn Solothurn
  Bern Bern   St. Gallen St. Gallen
  Fribourg Fribourg   Thurgau Frauenfeld
  Geneva Geneva   Ticino Bellinzona
  Glarus Glarus   Uri Altdorf
  Graubünden Chur   Valais Sion
  Jura Delémont   Vaud Lausanne
  Lucerne Lucerne   Zug Zug
  Neuchâtel Neuchâtel   Zürich Zürich

*These half-cantons are represented by one councillor (instead of two) in the Council of States.

ചിത്രശാല

തിരുത്തുക
  1. The motto is traditional; it is not officially defined by the Swiss constitution or Swiss law. See Unus pro omnibus, omnes pro uno for more information.
  2. Federal Constitution, article 70, "Languages", paragraph 1: The official languages of the Confederation are German, French, and Italian. Romansh shall be an official language for communicating with persons of Romansh language.
  3. Traditional. Federal Charter only mentions "early August" and the treaty is clearly a renewal of an older and lost one.
  4. Press release of the Federal Statistical Office, 30 ഓഗസ്റ്റ് 2007.
  5. http://www.swissinfo.ch/eng/specials/switzerland_how_to/daily_life/Languages.html?cid=29177618 Archived 2014-05-17 at the Wayback Machine. Swiss info.ch
  6. https://www.google.co.in/search?q=switzerland+23+cantons&rlz=1C1CHMD_enIN465IN466&espv=210&es_sm=93&tbm=isch&tbo=u&source=univ&sa=X&ei=fIb_UpnHHIuMrgeEkIDQDw&ved=0CDkQsAQ
  7. ടെഹ്രാൻ റ്റൈംസ്
"https://ml.wikipedia.org/w/index.php?title=സ്വിറ്റ്സർലാന്റ്&oldid=4077160" എന്ന താളിൽനിന്ന് ശേഖരിച്ചത്