പ്രൂണസ് ജനുസ്സിൽപെട്ട ഒരു മരമാണ്‌ ബദാം (Almond). (ശാസ്ത്രീയനാമം: Prunus dulcis). ഇതിന്റെ പരിപ്പ് ഭക്ഷ്യയോഗ്യവും വളരെയധികം പോഷക മൂല്യമുള്ളതുമാണ്. പ്രോടീൻ, ഫൈബർ, കാൽസ്യം, വിറ്റാമിൻ ഇ, സിങ്ക്, കോപ്പർ, മഗ്‌നീഷ്യം, മറ്റു നിരോക്സീകാരികൾ എന്നിവ കൊണ്ടു സമ്പുഷ്ടമാണ് ബദാം.

ബദാം
Prunus dulcis - Köhler–s Medizinal-Pflanzen-250.jpg
1897 illustration[1]
Ametllesjuliol.jpg
Almond tree with ripening fruit. Majorca, Spain
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Subgenus:
Species:
P. dulcis
Binomial name
Prunus dulcis
Synonyms[2]
Synonymy
 • Amygdalus amara Duhamel
 • Amygdalus communis L.
 • Amygdalus dulcis Mill.
 • Amygdalus fragilis Borkh.
 • Amygdalus sativa Mill.
 • Druparia amygdalus Clairv.
 • Prunus amygdalus Batsch
 • Prunus communis (L.) Arcang.
 • Prunus communis Fritsch

നാലുമുതൽ പത്തുവരെ മീറ്റർ ഉയരം വയ്ക്കുന്ന ഈ ഇലപൊഴിയും മരത്തിന്റെ തടിയ്ക്ക് 30 സെന്റീമീറ്റർ വരെ വ്യാസമുണ്ടാകും. മധ്യേഷ്യയിലാണ്‌ ഈ മരത്തിന്റെ ഉദ്ഭവം. മനുഷ്യർ പിന്നീട് വടക്കേ ആഫ്രിക്ക, യൂറോപ്പ് മുതലായ മറ്റു സ്ഥലങ്ങളിലേക്ക് ഇതിനെ കൊണ്ടുപോകുകയായിരുന്നു. ഭക്ഷിക്കാനുപയോഗിക്കുന്നതിനു പുറമെ ഇതിന്റെ പരിപ്പിൽ നിന്ന് എണ്ണയും നിർമ്മിക്കാറുണ്ട്.

കുറിപ്പ്തിരുത്തുക

കേരളത്തിൽ പൊതുവേ ബദാം എന്നു വിളിക്കുന്ന മരത്തെക്കുറിച്ചറിയാൻ തല്ലിത്തേങ്ങ നോക്കുക.

രസാദി ഗുണങ്ങൾതിരുത്തുക

രസം :മധുരം

ഗുണം :ഗുരു, സ്നിഗ്ധം

വീര്യം :ഉഷ്ണം

വിപാകം :മധുരം [3]

ഔഷധയോഗ്യ ഭാഗംതിരുത്തുക

ഫലം, വിത്ത്, എണ്ണ [3]

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

 1. illustration from Franz Eugen Köhler, Köhler's Medizinal-Pflanzen, 1897
 2. The Plant List, Prunus dulcis (Mill.) D.A.Webb
 3. 3.0 3.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ‌തിരുത്തുക


"https://ml.wikipedia.org/w/index.php?title=ബദാം&oldid=3909487" എന്ന താളിൽനിന്ന് ശേഖരിച്ചത്