കറുവയുടെ പുറംതൊലിയിൽ (പട്ടയിൽ) നിന്നുത്പാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. പല ആൾക്കാർ ഇതുഭക്ഷണത്തിൽ ചേർക്കാറുണ്ടു്, വിശേഷിച്ചു പ്രാതലുകളിലും പലഹാരങ്ങളിലും ചായയിലും. കറുവപ്പട്ടയുടെ സുഗന്ധത്തിന്റെയും സ്വാദിന്റെയും ആധാരം അതിലടങ്ങുന്ന സിന്നമാൽഡിഹൈഡ് തുടങ്ങിയ പദാർത്ഥങ്ങളാണ്.

കറുവയുടെ പട്ട ഉണക്കിയതും പൊടിച്ചതും അതിന്റെ പൂക്കളും.

ഒന്നിലധികം മരങ്ങളിൽ നിന്നുകറുവപ്പട്ട ഉണ്ടാക്കാറുണ്ടു്. ശ്രീലങ്കയിലുണ്ടാകുന്ന സിലോൺ ഇനമാണു് ഇവയില് ഏറ്റവും പ്രമുഖവും വിലയേറിയതും. ഇൻഡോനേഷ്യ, ചൈന, വിയെട്നാം എന്നീ രാജ്യങ്ങളിലും ഓരോരോ ഇനങ്ങളുണ്ട്; കേരളത്തില് വളരുന്ന മലബാർ ഇനത്തെയാണ് പൊതുവേ 'കറുവ' എന്നുവിശേഷിപ്പിക്കാറുള്ളതു്.

"https://ml.wikipedia.org/w/index.php?title=കറുവപ്പട്ട&oldid=3759422" എന്ന താളിൽനിന്ന് ശേഖരിച്ചത്