ബോസ്നിയ ഹെർസെഗോവിന
ബോസ്നിയ ആന്റ് ഹെർസെഗോവിന എന്നും അനൗപചാരികമായി ബോസ്നിയ എന്നും അറിയപ്പെടുന്ന ബോസ്നിയയും ഹെർസഗോവിനയും തെക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ്. ബാൽക്കൻ ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യത്തിന്റെ വിസ്തീർണം 51,129 ചതുരശ്ര കിലോമീറ്റർ (19,741 ചതുരശ്ര മൈൽ) ആണ്. ഇത് കിഴക്ക് സെർബിയയുമായും, തെക്കുകിഴക്ക് മോണ്ടിനെഗ്രോയുമായും, വടക്കും തെക്ക് പടിഞ്ഞാറും ക്രൊയേഷ്യയുമായും അതിർത്തി പങ്കിടുന്നു. തെക്ക് ഭാഗത്ത് അഡ്രിയാറ്റിക് കടലിൽ ഇതിൻ 20 കിലോമീറ്റർ നീളമുള്ള (12 മൈൽ) തീരപ്രദേശമുണ്ട്. ചൂടുള്ള വേനൽക്കാലവും തണുത്ത മഞ്ഞുവീഴ്ചയുള്ള ശൈത്യകാലവുമുള്ള മിതമായ ഭൂഖണ്ഡാന്തര കാലാവസ്ഥയാണ് ബോസ്നിയയിലുള്ളത്. മധ്യ, കിഴക്കൻ പ്രദേശങ്ങളിലെ ഭൂപ്രദേശം പർവതനിരകളും, വടക്ക് പടിഞ്ഞാറ് മിതമായ കുന്നിൻ പ്രദേശങ്ങളും, വടക്കുകിഴക്കൻ ഭാഗത്ത് ഇത് പ്രധാനമായും പരന്നതാണ്. മെഡിറ്ററേനിയൻ കാലാവസ്ഥയുള്ള ചെറിയ, തെക്കൻ പ്രദേശമായ ഹെർസഗോവിനയിൽ കൂടുതലും പർവതപ്രദേശങ്ങളാണ്. സരാജേവോ രാജ്യത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. 1991 -ൽ ബോസ്നിയൻ യുദ്ധത്തിന് മുമ്പ് നടന്ന ഔദ്യോഗിക കണക്കെടുപ്പനുസരിച്ച് 44 ലക്ഷം ആണ്. എന്നാൽ 1996-ൽ യു.എൻ.എച്.സി.ആർ നടത്തിയ അനൗദ്യോഗിക കണക്കെടുപ്പനുസരിച്ച് 39 ലക്ഷമാണ് ജനസംഖ്യ. മുമ്പ് സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യയുടെ ആറ് ഘടകങ്ങളിൽ ഒന്നായിരുന്നു. 1990-കളിൽ യൂഗോസ്ലാവ് യുദ്ധങ്ങളെത്തുടർന്ന് സ്വാതന്ത്ര്യം നേടി. യൂറോപ്യൻ യൂണിയൻ അംഗത്വം നേടാൻ സാധ്യത കല്പ്പിക്കപ്പെടുന്ന രാജ്യമാണ്.
ബോസ്നിയ ഹെർസെഗോവിന Bosna i Hercegovina Босна и Херцеговина | |
---|---|
ദേശീയഗാനം: Državna himna Bosne i Hercegovine (English: "The National Anthem of Bosnia and Herzegovina") | |
![]() Location of ബോസ്നിയ ഹെർസെഗോവിന (orange) on the European continent (white) — [Legend] | |
തലസ്ഥാനം | സരാജേവോ |
ഔദ്യോഗിക ഭാഷകൾ | ബോസ്നിയൻ, സെർബിയൻ,ക്രോയേഷ്യൻ |
Demonym(s) | ബോസ്നിയൻ, ഹെർസഗോവിനിയൻ |
സർക്കാർ | ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് |
Miroslav Lajčák4 | |
Haris Silajdžić1 Željko Komšić2 Nebojša Radmanović3 | |
• Chairman of the Council of Ministers | Nikola Špirić |
Seada Palavrić | |
Independence | |
• Mentioned | 9th century |
• Formed | August 29, 1189 |
• Kingdom established | October 26, 1377 |
1463 | |
• National Day | November 25, 1943 |
• Independence from SFR Yugoslavia | March 1, 1992 |
• Recognised | April 6, 1992 |
വിസ്തീർണ്ണം | |
• മൊത്തം | 51,197 കി.m2 (19,767 ച മൈ) (127th) |
• ജലം (%) | negligible |
ജനസംഖ്യ | |
• 2007 estimate | 3,981,239 (126th5) |
• 1991 census | 4,377,053 |
• Density | 76/കിമീ2 (196.8/ച മൈ) (123th5) |
ജിഡിപി (പിപിപി) | 2007 estimate |
• Total | $28.166 billion[1] |
• പ്രതിശീർഷ | $7,074[1] (IMF) |
ജിഡിപി (നോമിനൽ) | 2007 estimate |
• ആകെ | $15.165 billion[1] |
• പ്രതിശീർഷ | $3,808[1] (IMF) |
Gini (2001) | 26.2 low inequality |
HDI (2004) | ![]() Error: Invalid HDI value (66th) |
നാണയം | Convertible mark (BAM) |
സമയമേഖല | UTC+1 (CET) |
• വേനൽക്കാല (DST) | UTC+2 (CEST) |
ടെലിഫോൺ കോഡ് | 387 |
ISO 3166 കോഡ് | BA |
ഇന്റർനെറ്റ് TLD | .ba |
|

കുറഞ്ഞപക്ഷം അപ്പർ പാലിയോലിത്തിക്ക് കാലം മുതൽക്ക് ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നുവെന്നാലും തെളിവുകൾ സൂചിപ്പിക്കുന്നത് നവീന ശിലായുഗ കാലഘട്ടത്തിൽ, ബട്മിർ, കകാഞ്ച്, വുസെഡോൾ സംസ്കാരങ്ങളിൽപ്പെട്ടവ ഉൾപ്പെടെ സ്ഥിരമായ മനുഷ്യവാസ കേന്ദ്രങ്ങൾ ഇവിടെ സ്ഥാപിക്കപ്പെട്ടിരുന്നു എന്നാണ്. ആദ്യത്തെ ഇന്തോ-യൂറോപ്യന്മാരുടെ വരവിനുശേഷം, ഈ പ്രദേശത്ത് നിരവധി ഇല്ലിയേറിയൻ, കെൽറ്റിക് നാഗരികതകൾ ഉയർന്നുവന്നു. ഇന്ന് ഈ പ്രദേശത്ത് വസിക്കുന്ന തെക്കൻ സ്ലാവിക് ജനതയുടെ പൂർവ്വികർ 6 മുതൽ 9 വരെ നൂറ്റാണ്ടുകളിൽ ഇവിടെ എത്തിച്ചേർന്നുവെന്നാണ് കരുതുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ബോസ്നിയ ബനാറ്റ് സ്ഥാപിക്കപ്പെടുകയും പതിനാലാം നൂറ്റാണ്ടോടെ ഇത് ബോസ്നിയ രാജ്യമായി പരിണമിക്കുകയും ചെയ്തു. പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഓട്ടോമൻ സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കപ്പെട്ട ഇത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം വരെ ആ സാമ്രാജ്യത്തിന്റെ ഭരണത്തിൻ കീഴിൽ തുടർന്നു. ഓട്ടോമൻമാരുടെ ആഗമനത്തോടെ ഈ പ്രദേശത്തേക്ക് ഇസ്ലാം എത്തിച്ചേർന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഒന്നാം ലോകമഹായുദ്ധം വരെ, രാജ്യം ഓസ്ട്രോ-ഹംഗേറിയൻ രാജവാഴ്ചയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു. യുദ്ധാനന്തര കാലഘട്ടത്തിൽ, ബോസ്നിയയും ഹെർസഗോവിനയും യൂഗോസ്ലാവിയ രാജ്യത്തിന്റെ ഭാഗമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, പുതുതായി രൂപീകരിച്ച സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവിയയിൽ ഇതിന് പൂർണ്ണ റിപ്പബ്ലിക് പദവി ലഭിച്ചു. 1992-ൽ, യുഗോസ്ലാവിയയുടെ തകർച്ചയെത്തുടർന്ന്, റിപ്പബ്ലിക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഇതിനെത്തുടർന്ന് ബോസ്നിയൻ യുദ്ധം പൊട്ടിപ്പുറപ്പെടുകയും, അത് 1995 അവസാനം വരെ നീണ്ടുനിന്നു, ഡേറ്റൺ ഉടമ്പടി ഒപ്പുവച്ചതോടെ അവസാനിച്ചു.
മൂന്ന് പ്രധാന വംശീയ വിഭാഗങ്ങളുടെ ആവാസ കേന്ദ്രമായ ഈ രാജ്യത്തെ ഏറ്റവും വലിയ വംശീയ വിഭാഗം ബോസ്നിയക്കാരും, രണ്ടാമത്തെ വലിയ വിഭാഗം സെർബുകളും മൂന്നാമത്തെ വലിയ വിഭാഗം ക്രൊയേഷ്യൻ വംശജരുമാണ്. ജൂതന്മാർ, റോമക്കാർ, അൽബേനിയക്കാർ, മോണ്ടിനെഗ്രിനുകൾ, ഉക്രേനിയക്കാർ, തുർക്കികൾ എന്നിവരാണ് ഇവിടുത്തെ ന്യൂനപക്ഷങ്ങൾ. ബോസ്നിയ ഹെർസഗോവിനയിൽ മൂന്ന് പ്രധാന വംശീയ വിഭാഗങ്ങളിൽ നിന്നുള്ള ഓരോ അംഗവും ഉൾപ്പെടുന്ന ഒരു ദ്വിസഭ നിയമസഭയും പ്രസിഡൻഷ്യൽ ഭരണരീതിയുമാണുള്ളത്. എന്നിരുന്നാലും, രാജ്യം വലിയതോതിൽ വികേന്ദ്രീകൃതമായതിനാൽ കേന്ദ്ര സർക്കാരിന്റ അധികാരം വളരെ പരിമിതമാണ്. ഫെഡറേഷൻ ഓഫ് ബോസ്നിയ ആൻഡ് ഹെർസഗോവിന, റിപ്പബ്ലിക്ക സ്ർപ്സ്ക എന്നിങ്ങനെ രണ്ട് സ്വയംഭരണ സ്ഥാപനങ്ങളും ഉൾപ്പെടുന്ന ഇതിൽ സ്വന്തം തദ്ദേശ സ്വയംഭരണ സ്ഥാപനത്താൽ ഭരിക്കപ്പെടുന്ന മൂന്നാമത്തെ യൂണിറ്റായ ബ്രെക്കോ ജില്ലയും ഉൾപ്പെടുന്നു.
ഒരു വികസ്വര രാജ്യമാണ് ബോസ്നിയ ഹെർസഗോവിന. വ്യവസായവും കൃഷിയും സമ്പദ്വ്യവസ്ഥയിൽ ആധിപത്യം പുലർത്തുന്ന ഇവിടെ തുടർന്ന് ടൂറിസവും സേവന മേഖലയുമാണ് സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നത്. സമീപ വർഷങ്ങളിൽ ഇവിടേയ്ക്കുള്ള ടൂറിസം ഗണ്യമായി വർദ്ധിച്ചു.[2][3] സാമൂഹിക സുരക്ഷയും സാർവത്രിക ആരോഗ്യ സംരക്ഷണ സംവിധാനവുമുള്ള ഈ രാജ്യത്ത് പ്രാഥമിക, ദ്വിതീയ വിദ്യാഭ്യാസം തികച്ചും സൗജന്യമാണ്. 2010 ഏപ്രിൽ മുതൽ നാറ്റോ അംഗത്വത്തിനായി കാത്തിരിക്കുന്ന രാജ്യമാണ്.[4]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "Report for Selected Countries and Subjects".
- ↑ "Human Development Indices and Indicators: 2018 Statistical Update" (PDF). UNDP. Archived (PDF) from the original on 22 March 2017. Retrieved 16 September 2018.
- ↑ "International tourism, number of arrivals – Bosnia and Herzegovina". World Bank. Archived from the original on 25 January 2021. Retrieved 14 November 2020.
- ↑ "Membership Action Plan (MAP)". NATO. Archived from the original on 18 April 2015. Retrieved 6 April 2015.
In April 2010, when the foreign ministers of NATO member countries met in Tallinn, after reviewing the progress that Bosnia and Herzegovina had made in its reform efforts, they invited the country to join the Membership Action Plan.
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.