ഭാരതത്തിൽ അതിപുരാതന കാലം മുതൽ എണ്ണക്കുരുവായി വളർത്തിയിരുന്ന ഒരു സസ്യമാണ്‌ എള്ള്. ആയുർവേദത്തിൽ ഇതിനെ സ്നേഹവർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വിത്തിന്റെ നിറം അടിസ്ഥാനമാക്കി ഇതിനെ കറുത്ത എള്ള്, വെളുത്ത എള്ള് ചാരനിറമുള്ള എള്ള് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. വിതയ്ക്കുന്ന കാലം കണക്കാക്കി, മുപ്പു കുറഞ്ഞത്, ഇടത്തരം മുപ്പുള്ളത്, മുപ്പു കൂടിയത് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്.

എള്ള്
Sesamum indicum.jpg
എള്ള് ചെടി
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Species:
S. indicum
Binomial name
Sesamum indicum
എള്ളുണ്ട

എള്ളിൽനിന്നും എടുക്കുന്ന പ്രധാന ഉത്പന്നമാണ് എള്ളെണ്ണ ഇതിനെ നല്ലെണ്ണ എന്നും പേരുണ്ട്. എണ്ണ(എൾനൈ), "തൈലം"(തിലത്തിൽ നിന്നുണ്ടായത്) എന്നീ രണ്ടു പദങ്ങളും എള്ളുമായി ബന്ധപ്പെട്ടിരിക്കുന്നു. വെള്ളക്കെട്ടില്ലാത്ത നെൽപാടങ്ങളിലെല്ലാം കൃഷിചെയ്യാവുന്ന ഒരു വിളയാണിത്. ഇന്ത്യ, ചൈന എന്നിവയാണ്‌ ഏറ്റവും വലിയ എള്ള് ഉത്പാദകരാജ്യങ്ങൾ.

പേരുകൾതിരുത്തുക

രസഗുണങ്ങൾതിരുത്തുക

സവിശേഷതകൾതിരുത്തുക

പ്രധാനമായും എണ്ണയ്ക്കുവേണ്ടി കൃഷിചെയ്യുന്ന ഒരു വിളയാണിത്. എള്ള് വിത്തിന്റെ 50% വരെ എണ്ണ അടങ്ങിയിരിക്കുന്നു. രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഏകവർഷ ഓഷധി വർഗ്ഗത്തില്പ്പെട്ട ഒരു സസ്യമാണിത്. സസ്യത്തിൽ മുഴുവനും രോമങ്ങൾ പോലെ വെളുത്ത നാരുകൾ കാണപ്പെടുന്നു. തണ്ടുകൾ കോണാകൃതിയിലുള്ളതും പൊഴികൾ നിറഞ്ഞതുമാണ്‌. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ചെടിയുടെ താഴ്ഭാഗത്തെ ഇലകൾക്ക് മറ്റുള്ളവയെക്കാൾ വീതികൂടുതലായിരിക്കും. കൂടാതെ പല്ലുകൾ നിരത്തിയതുപോലെ അരികുകളും മങ്ങിയ പച്ച നിറവും ഉണ്ടായിരിക്കും. പത്രകക്ഷത്തിൽ നിന്നും സാധരണയായി ഒറ്റയായിട്ടാണ്‌ പൂക്കൾ ഉണ്ടാകുന്നത്. പുഷ്പവൃന്തം ചെറുതാണ്‌. വെളുത്തതോ പാടല നിറത്തോടെയോ കാണപ്പെടുന്ന ദളപുടം ഏകദേശം കുഴൽ പോലെ കാണപ്പെടുന്നു.

കൃഷിരീതിതിരുത്തുക

കേരളത്തിൽ പ്രധാനമായും എള്ള് കൃഷിചെയ്യുന്നത് ഓണാട്ടുകര പ്രദേശങ്ങളിലാണ്. മകരക്കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലും മണൽ കലർന്നതും നീർവാഴ്ചയുള്ള കര പ്രദേശങ്ങളിലും ഇത് കൃഷി ചെയ്യാം. മകരം - കുംഭം മാസങ്ങളിലെ രാത്രിയിലെ മഞ്ഞ് പകൽ സമത്തുള്ള ചൂട് എന്ന കാലാവസ്ഥയാണ് എള്ള് കൃഷിക്ക് പറ്റിയ കാലാവസ്ഥ[1].

കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ കൃഷിക്ക് മുൻപായി ഒരു ചാൽ ഉഴുത് വയൽ തോർന്നതിനുശേഷമാണ് എള്ള് വിതയ്ക്കുന്നത്. രാവിലെ പത്ത് മണിക്ക് മുൻപായോ വൈകിട്ട് മൂന്ന് മണിക്ക് ശേഷമോ ആണ് സാധാരണ എള്ള് വിതയ്ക്കുന്നത്. വിതച്ചതിനുശേഷം പച്ച ചാണകം വിതറി വീണ്ടും പാടം ഉഴുവുന്നു. വളരെ ചെറിയ ഈർപ്പത്തിൽ വളരുന്ന ഒരു സസ്യമായ ഇതിന് മുളച്ച് നാലിലപ്പരുവമാകുമ്പോൾ ഇടയിളക്കാവുന്നതാണ്. ഒരു മാസം കഴിഞ്ഞ് രാസവളങ്ങളോ ജൈവ വളങ്ങളോ ചേർക്കാവുന്നതാണ്. പണ്ട് കാലങ്ങളിൽ ചില കൃഷിക്കാർ അതിരാവിലെ മഞ്ഞിൽ കുതിർന്നിരുന്ന ഇലകളിലേയ്ക്ക് പൊടിമണ്ണ് വിതറിയിരുന്നു. മണ്ണിൽ അടങ്ങിയിരുന്ന പോഷകങ്ങൾ ഇലകൾ വലിച്ചെടുത്ത് കരുത്തോടുകൂടി വളരുന്നതിന് ഇത് ഒരു കാരണമായി കരുതിയിരുന്നു[1].

വിളവെടുപ്പ്തിരുത്തുക

സാധാരണ മൂന്നുമാസമാണ് എള്ളുകൃഷിക്ക് വേണ്ടിവരുന്ന സമയം. ചെടി മൂടോടെ പിഴുതെടുത്ത് കായ്കൾ വേർതിരിച്ചാണ് വിളവെടുക്കുന്നത്. എള്ളിന്റെ കായ്കൾക്ക് കത്തിയ്ക്ക എന്ന നാടൻ പേരുകൂടിയുണ്ട്. കത്തിയ്ക്ക (കായ്കൾ) ഇലകൾ എന്നിവ നേരിയ മഞ്ഞനിറമാകുമ്പോൾ അതിരാവിലേതന്നെ എള്ള് പിഴുതെടുക്കുന്നു. ഇങ്ങനെ പിഴുതെടുക്കുന്ന എള്ള് ചെടി കെട്ടുകളാക്കി തണലത്തു സൂക്ഷിക്കുന്നു. അങ്ങനെ സൂക്ഷിച്ച കെട്ടുകൾ മൂന്നുനാലുദിവസത്തിനു ശേഷം എടുത്ത് കുടയുമ്പോൾ അതിലെ ഇലകളെല്ലാം ഉതിർന്നു വീഴും. ചില കൃഷിക്കാർ ഇലകൾ ഉതിർന്നു വീഴുന്നതിനായി കെട്ടുകൾക്കു മുകളിൽ ചാരം വിതറുകയും ചെയ്യുന്നുണ്ട്[1].

ഇങ്ങനെ ഇലകൾ മുഴുവൻ ഉതിർന്ന എള്ള് ചെടിയുടെ ചുവട് വെട്ടിമാറ്റി തഴപ്പായിൽ വിതിർത്ത് വെയിലിൽ ഉണക്കുന്നു. ഇങ്ങനെ വെയിലിൽ ഉണക്കുന്ന ചെടികൾ ഉച്ചയ്ക്ക് മറിച്ചിടാറുണ്ട്. ഇങ്ങനെ ഉണക്കിയെടുക്കുന്ന ചെടി മൂന്നാലു ദിവസം ആകുമ്പോൾ തനിയെ കൊഴിഞ്ഞുവീഴുന്ന എള്ളുവിത്താണ് അടുത്ത കൃഷിക്കായി ഉപയോഗിക്കുന്നത്. ഇതിനെ തലയെള്ള് എന്നു പറയുന്നു. വീണ്ടും ഉണക്കി ഉതിർത്തെടുക്കുന്ന എള്ളിനെ പൂവലെള്ള് എന്നു പറയുന്നു. ഇങ്ങനെ എടുക്കുന്ന എള്ളാണ് എണ്ണയുടെ ആവശ്യത്തിലേയ്ക്കായും പലഹാരങ്ങൾക്കായും ഉപയോഗിക്കുന്നത്[1].

പോഷകമൂല്യംതിരുത്തുക

എള്ള്
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 560 kcal   2360 kJ
അന്നജം     24.8 g
Fat42.1 g
പ്രോട്ടീൻ 18.2 g
കാൽസ്യം  1425 mg143%
ഇരുമ്പ്  7.3 mg58%
Percentages are relative to US
recommendations for adults.

വിത്തിനങ്ങൾതിരുത്തുക

  • ആശാളി - ഭാരക്കൂടുതൽ, ദൃഡത, ചെമ്പൻ നിറം, എണ്ണ ശാതമാനം കൂടുതൽ
  • കറുത്ത തൊണ്ടൻ - ഭാരക്കുറവ്, കറുപ്പ് നിറം, എണ്ണയളവ് കുറവ്[1]

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

  1. 1.0 1.1 1.2 1.3 1.4 അഭിലാഷ് കരിമുളയ്ക്കലിന്റെ ലേഖനം. കർഷകശ്രീ മാസിക. സെപ്റ്റംബർ 2003. താൾ 34-35

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=എള്ള്&oldid=3726640" എന്ന താളിൽനിന്ന് ശേഖരിച്ചത്