ഭാരതീയ ജനതാ പാർട്ടി

ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ കക്ഷി
(Bharatiya Janta Party എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2014 മെയ് 26 മുതൽ ഇന്ത്യ ഭരിക്കുന്ന ദേശീയ രാഷ്ട്രീയ പാർട്ടിയാണ്[8] ഭാരതീയ ജനത പാർട്ടി എന്നറിയപ്പെടുന്ന ബി.ജെ.പി. 2014-ലെ പതിനാറാമത് ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയെ പരാജയപ്പെടുത്തി 282 സീറ്റുകൾ നേടി അധികാരത്തിലേറി. 2019-ലെ പതിനേഴാമത് ലോക്സഭ തിരഞ്ഞെടുപ്പിൽ 303 സീറ്റോടെ ബി.ജെ.പി നില മെച്ചപ്പെടുത്തി. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ 240 സീറ്റുകളാണ് ബി.ജെ.പിയ്ക്ക് ലഭിച്ചത്. പതിനെട്ടാം ലോക്‌സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി കൂട്ടുകക്ഷി സർക്കാർ രൂപീകരിച്ചു. ഈ മൂന്ന് തവണയും നരേന്ദ്ര മോദി തന്നെയാണ് ഭാരതത്തിൻ്റെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. [9]

ഭാരതീയ ജനത പാർട്ടി
भारतीय जनता पार्टी[1][2][3]
ചുരുക്കപ്പേര്ബി.ജെ.പി.
പ്രസിഡന്റ്ജെ.പി. നദ്ദ
പാർലമെന്ററി ചെയർപേഴ്സൺനരേന്ദ്ര മോദി
ലോക്സഭാ നേതാവ്നരേന്ദ്ര മോദി
(പ്രധാന മന്ത്രി)
രാജ്യസഭാ നേതാവ്ജെ.പി. നദ്ദ
സ്ഥാപകൻഅടൽ ബിഹാരി വാജ്പേയി
ലാൽ കൃഷ്ണ അദ്വാനി
രൂപീകരിക്കപ്പെട്ടത്ഏപ്രിൽ 6 1980
മുൻഗാമിഭാരതീയ ജനസംഘം
മുഖ്യകാര്യാലയം11 അശോക റോഡ്,
ന്യൂ ഡെൽഹി 110001
യുവജന സംഘടനഭാരതീയ യുവമോർച്ച
വനിത സംഘടനഭാരതീയ ജനതാ വനിത മോർച്ച
കർഷക സംഘടനഭാരതീയ ജനതാ കർഷക മോർച്ച
പ്രത്യയശാസ്‌ത്രംഹിന്ദുത്വം
ഇന്ത്യൻ ദേശീയത
ഏകാത്മക മാനവവാദം
രാഷ്ട്രീയ പക്ഷംവലതു പക്ഷം[4][5][6]
നിറം(ങ്ങൾ)കാവി     
ECI പദവിദേശിയ പാർട്ടി [7]
സഖ്യംദേശീയജനാധിപത്യസഖ്യം (NDA)
ലോക്സഭയിലെ സീറ്റുകൾ
240 / 543
രാജ്യസഭയിലെ സീറ്റുകൾ
97 / 245
തിരഞ്ഞെടുപ്പ് ചിഹ്നം
താമര പൂവ്
പാർട്ടി പതാക
വെബ്സൈറ്റ്
www.bjp.org

ബി.ജെ.പി ദേശീയ അധ്യക്ഷൻ

തിരുത്തുക

ചരിത്രം

തിരുത്തുക

1951 ഒക്ടോബർ 21-ന് ശ്യാമ പ്രസാദ് മുഖർജിയുടെ നേതൃത്വത്തിൽ രൂപീകൃതമായ ആർ.എസ്.എസിന്റെ രാഷ്ട്രീയ വിഭാഗമായ ഭാരതീയ ജനസംഘത്തിന്റെ ഇന്നത്തെ രൂപമാണ് ഭാരതീയ ജനതാ പാർട്ടി. ശ്യാമ പ്രസാദ് മുഖർജിയുടെ മരണശേഷം, സംഘടനയുടെ ചുമതല ദീനദയാൽ ഉപാധ്യായക്കായിരുന്നു. പതിനഞ്ചു വർഷം സ്ഥനം വഹിച്ച അദ്ദേഹത്തിന്, രാഷ്ട്രീയമായി അധികം മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. എങ്കിലും, 1977-ലെ പാർട്ടി പിന്തുണയോടെ ജനതാപാർട്ടി സർക്കാർ കേന്ദ്രത്തിൽ നിലവിൽ വന്നപ്പോളേയ്ക്കും നേതാക്കളായി മാറിയ അടൽബിഹാരി വാജ്പേയിയെയും ലാൽകൃഷ്ണ അദ്വാനിയെയും വാർത്തെടുക്കാൻ ജനസംഘത്തിന് കഴിഞ്ഞു.[10]

1980-ൽ അടൽബിഹാരി വാജ്പേയിയും ലാൽകൃഷ്ണ അദ്വാനിയും ഭൈറോൺ സിങ് ശെഖാവത്തും ചേർന്ന് ബി.ജെ.പി എന്ന രാഷ്ട്രീയപാർട്ടി രൂപവൽക്കരിക്കുകയും എ.ബി. വാജ്‌പേയി ആദ്യ പ്രസിഡണ്ട്‌ ആകുകയും ചെയ്തു. ജനതാപാർട്ടിക്ക് ശേഷം വന്ന കോണ്ഗ്രസ് സർക്കാരിന്റെ വിമർശകരായിരുന്നു ബി.ജെ.പി, പഞ്ചാബിൽ ഉയർന്നു വന്നിരുന്ന സിഖ് ഭീകരതയെ എതിർത്തിരുന്നെങ്കിലും അതിന് കാരണമായി ഇന്ദിരാഗാന്ധിയുടെ വിവേചനപരവും അഴിമതി നിറഞ്ഞതുമായ ഭരണത്തിനെ പഴിച്ചു. നേതാവായിരുന്ന ദാർസിംഗ് "അങ്ങനെ എ.ബി. വാജ്‌പേയി ഹിന്ദു-സിഖ് സഹവർത്തിത്വം കൊണ്ടുവന്നു" എന്ന് അഭിപ്രായപ്പെട്ടു.[11] ബി.ജെ.പി ഒരിക്കലും ബ്ലൂസ്റ്റാർ നടപടിയെ അനുകൂലിച്ചിരുന്നില്ല എന്ന് മാത്രമല്ല 1984-ലെ ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം ഉണ്ടായ കലാപത്തിനെ ശക്തമായി എതിർത്തു[അവലംബം ആവശ്യമാണ്]. തങ്ങളുടെ നേതാവിന്റെ കൊലപാതകത്തിന്റെ പ്രതികാരത്തിനായി ദാഹിച്ച കോണ്ഗ്രസ് പ്രവർത്തകരുടെ അക്രമത്തിൽ നിന്നും സിഖുകാരെ രക്ഷപെടുത്തിയതിൽ എ.ബി. വാജ്‌പേയി ശ്രദ്ധേയമായ പങ്കു വഹിച്ചു[അവലംബം ആവശ്യമാണ്]. 1984-ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് രണ്ടു സീറ്റുകൾ കിട്ടുകയും രാജ്യത്തിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലേയ്ക്ക് ഉയരുകയും ചെയ്തു.

വിശ്വഹിന്ദു പരീക്ഷിത്തിന്റെയും ആർ.എസ്.എസിന്റെയും നേതൃത്വത്തിൽ നടന്ന രാമജന്മഭൂമി പ്രക്ഷോഭത്തിൽ ബി.ജെ.പി രാഷ്ട്രീയശബ്ദം ഉയർത്തുകയും ബാബരി മസ്ജിദ്‌ പൊളിച്ച് ക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെട്ടു. ഹൈന്ദവർ തങ്ങളുടെ ദൈവമായ ശ്രീരാമന്റെ അയോധ്യയിലെ ജന്മസ്ഥാനമാണെന്ന് കരുതപ്പെടുന്ന സ്ഥലമാണത്.

1992 ഡിസംബർ 6-ന് നൂറുകണക്കിന് വരുന്ന വിശ്വ ഹിന്ദു പരിഷദ്, ബി.ജെ.പി പ്രവർത്തകർ ശിലാന്യാസത്തിനായി ശ്രമിക്കുകയും അക്രമാസക്തരായ അവർ പള്ളി തകർക്കുകയും ചെയ്തു. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദു-മുസ്ലീം അക്രമങ്ങൾ അരങ്ങേറുകയും ആയിരത്തിലേറെ ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. രാജ്യത്തിൽ നിന്ന് വ്യാപകമായ പ്രതിഷേധം ഇതിനെതിരെ ഉയർന്നെങ്കിലും തുടർന്നുണ്ടായ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് ശക്തമായ വിജയം ലഭിച്ചു.

1995 മാർച്ചിൽ ഗുജറാത്തിലും മഹാരാഷ്ട്രയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുകയും 1994 ഡിസംബറിൽ നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ നല്ല പ്രകടനം കാഴ്ചവക്കുകയും ചെയ്തതിലൂടെ ബി.ജെ.പിയുടെ പ്രസക്തി കുതിച്ചുയർന്നു. തുടർന്ന്, 1996 മെയ് മാസത്തിൽ നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഭരണം ലഭിച്ചാൽ എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയാകും എന്ന് എൽ.കെ. അദ്വാനി പ്രഖ്യാപിച്ചു.

ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്തതിനാൽ 1996-ലും 1998-ലും 1999-ലും ലോകസഭാ തെരഞ്ഞെടുപ്പുകൾ നടന്നുവെങ്കിലും 1996-ൽ തെരഞ്ഞെടുപ്പിന് ശേഷം 161 സീറ്റുകൾ നേടിയ ബി.ജെ.പി സഖ്യത്തിലൂടെ 13 ദിവസം പ്രധാനമന്ത്രി പദത്തിൽ എത്തിയ എ.ബി. വാജ്‌പേയി, ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജി വച്ചൊഴിഞ്ഞു. രാഷ്ട്രീയ അനിശ്ചിതാവസ്ഥ കാരണം 1998-ൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യം(എൻ.ഡി.എ) 182 സീറ്റുകൾ നേടുകയും പ്രധാനമന്ത്രി പദത്തിൽ എ.ബി. വാജ്‌പേയി അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തു.[12] പക്ഷെ, ജയലളിതയുടെ നേതൃത്വത്തിലുണ്ടായിരുന്ന പാർട്ടി പിന്തുണ പിൻവലിച്ചതിനെ തുടർന്ന് ഭരണം തകരുകയും 1999-ൽ പുതിയ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ചെയ്തു.

1999-ൽ ബി.ജെ.പി ഒറ്റയ്ക്ക് 183-ഉം ബി.ജെ.പി സഖ്യമായ എൻ.ഡി.എ, 303-ഉം സീറ്റുകൾ നേടിയതോടെ എ.ബി. വാജ്‌പേയി മൂന്നാം തവണ പ്രധാനമന്ത്രിയാവുകയും 2004 വരെ ഭരിക്കുകയും ചെയ്തു. എൽ.കെ. അദ്വാനി, ഉപപ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ചുമതലകൾ ഏറ്റെടുക്കുകയും ചെയ്തപ്പോൾ യശ്വന്ത് സിൻഹ സാമ്പത്തിക ചുമതലയുള്ള മന്ത്രിയായി. മുൻ കോണ്ഗ്രസ് സർക്കാരിന്റെ സാമ്പത്തിക ഉദാരനയം പിന്തുടർന്ന വാജ്പേയിയുടെ സർക്കാർ സ്വകാര്യവൽക്കരണം പ്രോത്സാഹിപ്പിക്കുകയും രാജ്യത്തിന്റെ വിപണി ലോകത്തിന് തുറന്നു കൊടുക്കുകയും ചെയ്തു.

ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യം ഉയർത്തി 2004-ലെ പതിനാലാം ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച ബി.ജെ.പിക്ക് കടുത്ത ഭരണ വിരുദ്ധ വികാരം നേരിടേണ്ടി വന്നു. 2004-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 138 സീറ്റുകളാണ് പാർട്ടിക്ക് ആകെ നേടാൻ കഴിഞ്ഞത്. 145 സീറ്റ് നേടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ യു.പി.എ (335/545) സഖ്യകക്ഷി സർക്കാർ രൂപീകരിച്ചു. (യു.പി.എ) നേതൃത്വത്തിൽ മൻമോഹൻ സിംഗ് ആദ്യമായി പ്രധാനമന്ത്രിയായി.

2009-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പതിനാലാം ലോക്സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന എൽ.കെ.അദ്വാനിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആയി പ്രഖ്യാപിച്ച് ബി.ജെ.പി മത്സരിച്ചെങ്കിലും 116 സീറ്റും 18.8 % വോട്ടുമായി വീണ്ടും പ്രതിപക്ഷത്ത് തുടരേണ്ടി വന്നു. 206 സീറ്റ് നേടിയ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ മൻമോഹൻ സിംഗ് രണ്ടാം തവണയും പ്രധാനമന്ത്രിയായി യു.പി.എ സഖ്യ സർക്കാർ (322/545) വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ തുടർന്നു.

2013-ൽ ഗോവയിൽ നടന്ന ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗത്തിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് അഖിലേന്ത്യ തലത്തിൽ നടത്തിയ അബ് കി ബാർ മോദി സർക്കാർ അഥവാ ഇത്തവണ മോദി സർക്കാർ എന്ന പ്രചാരണമാണ് 2014-ലെ പതിനാറാം ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചെത്തിച്ചത്.

രണ്ടാം മൻമോഹൻ സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ യു.പി.എ സഖ്യ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി. 2009-ൽ 206 സീറ്റ് നേടിയ കോൺഗ്രസ് 2014-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 44 സീറ്റിലേക്ക് ഒതുങ്ങി മാറിയപ്പോൾ ബി.ജെ.പി 118 സീറ്റിൽ നിന്ന് 282 സീറ്റിലേക്ക് കുതിച്ച് കയറി.

2014-ലെ ചരിത്ര വിജയത്തിലേക്ക് ബി.ജെ.പിയെ കൈ പിടിച്ചുയർത്തിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ഭാരതത്തിൻ്റെ പ്രധാനമന്ത്രിയായും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അമിത് ഷാ ബി.ജെ.പി ദേശീയ അധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടു. 2014-ലെ പതിനാറാം ലോക്സഭയിൽ 282 സീറ്റ് നേടിയ ബി.ജെ.പി സഖ്യകക്ഷികളടക്കം ആകെ 336 സീറ്റുകൾ നേടി എൻ.ഡി.എ സഖ്യം ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിച്ചു.

2014-ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ജമ്മു & കാശ്മീർ നിയമസഭ തിരഞ്ഞെടുപ്പിൽ 25 സീറ്റ് നേടിയ ബി.ജെ.പി 28 സീറ്റ് നേടിയ പി.ഡി.പിയുമായി സഖ്യ സർക്കാർ രൂപീകരിച്ച് ആദ്യമായി ജമ്മു & കാശ്മീരിൽ അധികാരത്തിലെത്തി. മുഖ്യമന്ത്രി പദം പി.ഡി.പിക്ക് വിട്ട് കൊടുത്ത് ഉപ-മുഖ്യമന്ത്രി പദം അടക്കമുള്ള കാബിനറ്റ് വകുപ്പുകളും ബി.ജെ.പി കൈകാര്യം ചെയ്തു. സഖ്യ സർക്കാരിൽ അഭിപ്രായ ഭിന്നതകൾ രൂക്ഷമായതോടെ സഖ്യ സർക്കാരിനുള്ള പിന്തുണ 2018-ൽ പിൻവലിച്ച ബി.ജെ.പി ജമ്മു & കാശ്മീരിനെ 2018 മുതൽ ഗവർണർ ഭരണത്തിന് കീഴിലാക്കുകയും 2019 ഓഗസ്റ്റ് 5ന് സംസ്ഥാന അധികാരം പിൻവലിച്ച് ജമ്മു കാശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തു. സംസ്ഥാനത്തിൻ്റെ സ്വയംഭരണം ഉറപ്പാക്കിയിരുന്ന ആർട്ടിക്കിൾ 370-ആം വകുപ്പ് ഇതോടൊപ്പം റദ്ദ് ചെയ്തു.

2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഒട്ടേറെ മാറ്റങ്ങൾ ബി.ജെ.പി ഇന്ത്യയിൽ നടത്തി. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, പ്രധാനമന്ത്രി ജൻധൻ യോജന, അടൽ പെൻഷൻ എന്നിവ അവയിൽ ചിലത് മാത്രമാണ്. 2016 നവംബർ എട്ടിന് നോട്ടു നിരോധനം നടപ്പിൽ വരുത്തി സമ്പൂർണ ഡിജിറ്റൽ യുഗത്തിലേക്ക് ചുവട് വച്ച ഭാരതം 2017-ൽ ജി.എസ്.ടി ബിൽ നടപ്പിലാക്കി.

നടപ്പിൽ വരുത്തിയ പദ്ധതികൾ ഒക്കെയും താഴെ തട്ടിലെ ജനങ്ങളിൽ എത്തിക്കാൻ പ്രത്യേക കർമ്മ പദ്ധതികൾ ആവിഷ്കരിച്ച ബി.ജെ.പി 2019-ലെ പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പിലും മികച്ച വിജയം കരസ്ഥമാക്കി. (സബ് കാ സാഥ് സബ്കാ വികാസ് ഔർ സബ്കാ വിശ്വാസ് ) (എല്ലാവർക്കും ഒപ്പം എല്ലാവരുടേയും വികസനം എല്ലാവരുടേയും വിശ്വാസത്തിനൊപ്പം ) എന്നതായിരുന്നു 2019-ലെ ലോക്‌സഭ ഇലക്ഷനിലെ ബിജെപിയുടെ മുദ്രാവാക്യം. 2019-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് 303 സീറ്റ് നേടിയ ബി.ജെ.പിയുടെ നേതൃത്വത്തിൽ 354 സീറ്റുകൾ വിജയിച്ച് എൻ.ഡി.എ(ദേശീയ ജനാധിപത്യ സഖ്യം) സർക്കാരിൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടർന്നു.

2024-ലെ പതിനെട്ടാം ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഫിർ എക് ബാർ മോദി സർക്കാർ, അബ്കി ബാർ ചാർ സൗ പാർ അഥവാ ഇത്തവണയും ബിജെപി ഒരിക്കൽ കൂടി മോദി സർക്കാർ, ഇത്തവണ 400 കടക്കും എന്ന മുദ്രാവാക്യം ഉയർത്തി മത്സരിച്ച് 240 സീറ്റ് നേടിയ ബി.ജെ.പി ജനതാദൾ യുണൈറ്റഡ്, തെലുഗു ദേശം പാർട്ടി എന്നിവരുടെ പിന്തുണയോടെ കൂട്ടു കക്ഷി സർക്കാർ രൂപീകരിച്ചു. 2024 ജൂൺ മാസം 9ന് തുടർച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി തന്നെ ഭാരതത്തിൻ്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് എൻ.ഡി.എ സഖ്യം(303/542) നിലവിൽ 2014 മുതൽ കേന്ദ്രത്തിൽ അധികാരത്തിൽ തുടരുന്നു.

2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം നടന്ന കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട ജമ്മു കാശ്മീർ നിയമസഭ തിരഞ്ഞെടുപ്പിൽ 62 സീറ്റിൽ മത്സരിച്ച ബിജെപി 29 സീറ്റുകൾ നേടി നിയമസഭയിലെ മുഖ്യ പ്രതിപക്ഷമായി. ഒപ്പം തന്നെ ഹരിയാനയിൽ 90 സീറ്റിൽ മത്സരിച്ച ബിജെപി 48 സീറ്റുകൾ ഒറ്റയ്ക്ക് നേടി തുടർച്ചയായി മൂന്നാം തവണയും ഭരണം നില നിർത്തുകയും ചെയ്തു.

ബി.ജെ.പി രൂപീകരിക്കപ്പെട്ട 1980 മുതൽ 44-മത്തെ വർഷമായ 2024-ൽ എത്തി നിൽക്കുമ്പോൾ 1996-ൽ ആദ്യമായി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയ പാർട്ടി ഇതുവരെ ആകെ അഞ്ചു തവണ രാജ്യത്തിൻ്റെ അധികാരം നിയന്ത്രിച്ചു. നിലവിൽ പതിനേഴ് സംസ്ഥാനങ്ങളിൽ ഭരണ പങ്കാളിത്തവും പന്ത്രണ്ട് സംസ്ഥാനങ്ങളിൽ നേരിട്ട് ഭരണത്തിലുമാണ്.

ബി.ജെ.പിയുടെ ദേശീയ അധ്യക്ഷനും ഇന്ത്യയുടെ പ്രധാനമന്ത്രിയുമായ ഏക വ്യക്തിയുമാണ് അടൽ ബിഹാരി വാജ്പേയി. നിലവിൽ ബി.ജെ.പിയുടെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി എത്തിയത് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പദത്തിലും ഗുജറാത്ത് മുഖ്യമന്ത്രി പദവിയിലും തുടർന്ന ശേഷമാണ്. എന്നാൽ ബി.ജെ.പിയെ രാജ്യത്ത് ആകമാനം ചലനാത്മക ശക്തിയാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച എൽ.കെ.അദ്വാനിക്ക് ഇന്ത്യയുടെ ഉപ-പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര വകുപ്പ്മന്ത്രി എന്നീ സ്ഥാനങ്ങളാണ് ലഭിച്ചത്.

ജനസംഘം രൂപീകരിച്ച കാലം മുതൽക്കുള്ള ആശയങ്ങളിലൂന്നിയാണ് ബി.ജെ.പിയുടെ ഇന്നത്തെ സംഘടന സംവിധാനം മുന്നോട്ട് പോവുന്നത്. ആദ്യ കാലങ്ങൾ മുതൽ 2009 വരെ എ.ബി.വാജ്പേയി, എൽ.കെ.അദ്വാനി എന്നിവരിൽ കേന്ദ്രീകരിച്ച പാർട്ടിയെ 2014-ലെ വിജയം നേടിയ ശേഷം ദേശീയ രാഷ്ട്രീയത്തിൽ നയിക്കുന്നത് നരേന്ദ്ര മോദി - അമിത് ഷാ - ജെ.പി. നദ്ദ എന്നിവരുടെ കൂട്ടായ നേതൃത്വമാണ്.[13][14]

 
A diagram of the structure of the Bharatiya Janata Party

പ്രസിഡന്റാണ് പാർട്ടിയുടെ ഏറ്റവും ഉയർന്ന പദവിയിൽ ഉള്ളയാൾ. മൂന്നു വർഷം കാലാവധിയുള്ള ഈ പദവിയിൽ ഇപ്പോളുള്ളത് ജെ.പി.നദ്ദ ആണ്‌ . വൈസ് പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി, ട്രെഷറർ തുടങ്ങി മറ്റു സെക്രട്ടറിമാർ ഈ സ്ഥാനത്തിന് പിന്നാലെയുണ്ട്. മുഖ്യ തീരുമാനങ്ങൾ എടുക്കുന്ന, മുതിർന്ന നേതാക്കൾ ചേർന്ന ബോഡിയാണ് നാഷണൽ എക്സിക്യുട്ടീവ്‌. സംസ്ഥാന തലത്തിലും ഇതേ രീതി പിന്തുടരുന്നു.[15] പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ കൂടുതലും, രാജ്യത്തിൽ ശക്തമായ സ്വാധീനമുള്ള ആർ.എസ്.എസിൽ നിന്നും എത്തിയവരാണ്. സംഘപരിവാർ സംഘടനകളായ വിശ്വ ഹിന്ദു പരിഷദ്, സ്വദേശി ജാഗരൺ മഞ്ച് തുടങ്ങിയവയായും ബി.ജെ.പി ബന്ധപ്പെട്ടിരിക്കുന്നു.

ലോകസഭാ തെരഞ്ഞെടുപ്പുകൾ

തിരുത്തുക

1980-ൽ ബി.ജെ.പി സ്ഥാപിക്കപ്പെട്ടശേഷം 1984-ലാണ് ആദ്യമായി ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 1984-ൽ രണ്ട് ലോക്സഭാ സീറ്റുകൾ ആണ് ആകെ പാർട്ടി ജയിച്ചത്. 1996-ൽ ആദ്യമായി ബിജെപി ലോക്സഭയിലെ ഏറ്റവും വലിയ കക്ഷിയായി, പക്ഷേ ഗവർമെന്റ് അസ്ഥിരമായിരുന്നു. 1998-ലും 1999-ലും 2024-ലും ബിജെപി തന്നെയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. മൂന്ന് തവണയും കൂട്ടുകക്ഷി മന്ത്രിസഭയുണ്ടാക്കി. 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി തനിച്ച് ഭൂരിപക്ഷം നേടി. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 240 സീറ്റ് ഒറ്റയ്ക്ക് നേടി. 1991 മുതൽ 1996 വരെയും 2004 മുതൽ 2014 വരെയും ലോക്‌സഭയിലെ മുഖ്യ പ്രതിപക്ഷ പാർട്ടിയായും പ്രവർത്തിച്ചു.

വർഷം സഭ നേതാവ് ജയിച്ച സീറ്റ് സീറ്റിലെ മാറ്റം വോട്ടുശതമാനം വോട്ടു മാറ്റം ഫലം കുറിപ്പുകൾ
1984 എട്ടാം ലോകസഭ എൽ.കെ അദ്വാനി
2 / 533
  2 7.74  – പ്രതിപക്ഷം [16]
1989 9 ലോകസഭ എൽ.കെ അദ്വാനി
85 / 545
  83 11.36   3.62 നാഷണൽ ഫ്രണ്ട് പുറത്തുനിന്നുപിന്താങ്ങി [17]
1991 10 ലോകസഭ എൽ.കെ അദ്വാനി
120 / 545
  35 20.11   8.75 പ്രതിപക്ഷം [18]
1996 11 ലോകസഭ വാജ്പേയി
161 / 545
  41 20.29   0.18 ഭരണം-പിന്നീട് പ്രതിപക്ഷം [19]
1998 12 ലോകസഭ വാജ്പേയി
182 / 545
  21 25.59   5.30 ഭരണം [20]
1999 13 ലോകസഭ വാജ്പേയി
182 / 545
  0 23.75   1.84 ഭരണം [21]
2004 14 ലോകസഭ വാജ്പേയി
138 / 543
  44 22.16   1.69 പ്രതിപക്ഷം [22]
2009 15 ലോകസഭ എൽ.കെ അദ്വാനി
116 / 543
  22 18.80   3.36 പ്രതിപക്ഷം [23]
2014 16 ലോകസഭ നരേന്ദ്ര മോദി
282 / 543
  166 31.34  12.54 ഭരണം [24]
2019 17 -ലോകസഭ നരേന്ദ്ര മോദി
303 / 543
  21 37.46  6.12 ഭരണം [25]
2024 18 -ലോകസഭ നരേന്ദ്ര മോദി
240 / 543
  63 36.56  0.90 ഭരണം [26]

വിവിധ സംസ്ഥാനങ്ങളിലെ പ്രകടനം

തിരുത്തുക
 

ആറു സംസ്ഥാനങ്ങളിൽ മറ്റു പാർട്ടികളെ മന്ത്രിസഭയുണ്ടാക്കാൻ സഹായിക്കുന്നു.അവ:

ഈ സംസ്ഥാനങ്ങളിൽ മുമ്പ് ബിജെപി ഭരണത്തിലായിരുന്നു:

ഈ സംസ്ഥാനങ്ങളിൽ ബിജെപി ഉൾപ്പെടുന്ന മുന്നണികൾ ഭരിച്ചിട്ടുണ്ട്:

ഈ സംസ്ഥാനങ്ങളിൽ ബിജെപി ഇതുവരെ ഭരണസഭയിലുണ്ടായിട്ടില്ല:

It also has a regional political alliance in the North-East named as the North-East Democratic Alliance.[27][28][29][30]

ഇപ്പോഴത്തെ ബിജെപി- എൻ ഡി എ മന്ത്രിസഭകൾ

തിരുത്തുക
 
സംസ്ഥാനം ഭാജപ/NDA govt.എന്നുമുതൽ മുഖ്യമന്ത്രി പാർട്ടി എന്നുമുതൽ അസംബ്ലിയിലെ സീറ്റുകൾ Ref(s)
ഗുജറാത്ത് 28 ഫെബ്രുവരി 1998 Bhoopendrabhayi Patel ഭാജപ 100/182 [31]
നാഗാലാന്റ് 8 മാർച്ച് 2008 നെയ്ഫു റിയോ NDPP 7 മാർച്ച് 2018 33/60 [32]
ഗോവ 6 മാർച്ച് 2012 പ്രമോദ് സാവന്ത് ഭാജപ 19 മാർച്ച് 2019 23/40

[33]

ഹരിയാന 19 ഒക്റ്റോബർ 2014 മനോഹർ ലാൽ ഖട്ടാർ ഭാജപ 26 ഒക്റ്റോബർ 2014 47/90 [34]
Karnataka Basavaraj Bomme BJP
Madhya Pradesh Shivraj Singh Chauhan BJP [35]
ആസാം 24 മേയ് 2016 Himantha Biswa Sarma ഭാജപ 74/126 [28][29]
Puducherry (UT) N. Rangaswami AINRC [28][29]
അരുണാചൽ പ്രദേശ് 16 സെപ്റ്റംബർ 2016 Pema Khandu ഭാജപ 16 സെപ്റ്റ്ംബർ 2016 57/60 [36]
മണിപ്പൂർ 15 മാർച്ച് 2017 എൻ. ബിരൻ സിങ് ഭാജപ 15 മാർച്ച് 2017 41/60 [37]
ഉത്തരാഖണ്ട് 18 മാർച്ച് 2017 Pushkar Singh Dhami ഭാജപ 57/70 [38]
ഉത്തർ പ്രദേശ് 19 മാർച്ച് 2017 യോഗി ആദിത്യനാഥ് ഭാജപ 19 മാർച്ച് 2017 324/403 [39]
ബിഹാർ 27 ജൂലൈ 2017 നിതീഷ് കുമാർ ജനതാദൾ (യുനൈറ്റഡ്)
ഹിമാചൽ പ്രദേശ് 27 ഡിസംബർ 2017 ജൈ രാം ഥാക്കുർ ഭാജപ 27 ഡിസംബർ 2017 44/68
മേഘാലയ 6 മാർച്ച് 2018 കോണ്രാഡ് സാങ്മ NPP 6 മാർച്ച് 2018 39/60
ത്രിപുര 8 മാർച്ച് 2018 ബിപ്ലവ് കുമാർ ദേവ് ഭാജപ 8 മാർച്ച് 2018 44/60

ബി.ജെ.പിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന മുഖ്യ സംഘടനകൾ

തിരുത്തുക

നയസമീപനങ്ങൾ

തിരുത്തുക

ഇന്റഗ്രൽ ഹ്യുമാനിസത്തിന് പ്രത്യേക സ്ഥാനം കൽപ്പിച്ച് നൽകിയിട്ട് കൊടുത്തിട്ടുള്ള ബി.ജെ.പിയുടെ ആദർശത്തിൽ ചില വലതുപക്ഷ നിലപാടുകളും ഉൾപ്പെടുന്നു. ആധുനികതയും യാഥാസ്ഥിതികത്വവും സ്വദേശവൽക്കരണവും വികേന്ദ്രീകരണവും സാമൂഹിക സംരക്ഷണവും പുരോഗമനവും ഉൾപ്പെടുന്ന നിലപാടുകളാണ് രാജ്യത്തിന്റെ പുരാതന മൂല്യങ്ങളിൽ നിന്നും സംസ്കാരത്തിൽ നിന്നും ബി.ജെ.പി അവതരിപ്പിച്ചത്.[40] തുറന്ന വിപണിലൂടെയും സ്വയം ഉയർച്ചയിലൂടെയുമുള്ള സാമ്പത്തിക വളർച്ചയിലാണ് ബി.ജെ.പി വിശ്വസിക്കുന്നത്. പാർട്ടി ഭരണഘടനയിൽ ഇങ്ങനെ വിശദീകരിക്കുന്നു.

"അഭിമാനത്തോടെ, രാജ്യത്തിന്റെ പുരാതന സംകാരങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആധുനികവും പുരോഗമനപരവും ശക്തവുമായ ഒരു രാജ്യം സൃഷ്ട്ടിക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണ്. അതിലൂടെ, ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ലോകസമാധാനത്തിനും ക്രമസമാധാനത്തിനും ശ്രദ്ധേയമായ സംഭാവന ചെയ്യുന്ന രാജ്യമായി ഉയർത്തുക. രാജ്യത്തിലെ എല്ലാ ജനാധിപത്യ സംസ്ഥാങ്ങളിലെയും ജനങ്ങൾക്ക്‌ ജാതിയുടെയും വിശ്വാസത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാമൂഹികതയുടെയും സമ്പത്തിന്റെയും വത്യാസത്തിൽ അതീതമായി തുല്യമായ അവസരങ്ങളും, വിശ്വാസിക്കാനും പ്രകടിപ്പിക്കാനുമുള്ള അവകാശങ്ങളും ഉറപ്പ് നൽകുന്നു. രാജ്യത്തിന്റെ ഭരണഘടനയോടുള്ള വിശ്വാസവും പ്രതിബദ്ധതയും പ്രകടിപ്പിക്കുന്നതോടൊപ്പം സോഷ്യലിസവും മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിക്കുന്നതിലൂടെ രാജ്യത്തിന്റെ അഖണ്ടത ഉറപ്പ് വരുത്തുന്നു."

ബി.ജെ.പിയുടെ മറ്റു ലക്ഷ്യങ്ങൾ,[41]

  • ഭീകരവിരുദ്ധനടപടികൾ

കോണ്ഗ്രസ് സർക്കാർ ഇല്ലാതാക്കിയ ഭീകരവിരുദ്ധ സംവിധാനം തിരികെ കൊണ്ടുവരിക. പോട്ട (നിയമം)(POTA) ശക്തിപ്പെടുത്തുകയും കൂടുതൽ കാര്യക്ഷമാക്കുകയും ചെയ്തു നിരപരാധികളെ ബുദ്ധിമുട്ടിക്കാതെ ദേശവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും എൻ.ഐ.എയുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയും ചെയ്യുക.

  • അതിവേഗ കോടതികൾ

ഭീകരതയുമായി ബന്ധപ്പെട്ട കേസുകൾ വേഗം നടത്താൻ പ്രത്യേകം കോടതികൾ ഉണ്ടാക്കുകയും ഇരകളായവർക്ക് നീതി നൽകുകയും ചെയ്യുക.

  • തിരിച്ചറിയൽ കാർഡ്

എല്ലാ പൌരന്മാർക്കും ഐഡിന്റിറ്റി കാർഡുകൾ നിർബന്ധമാക്കുകയും അതിലൂടെ രാജ്യസുരക്ഷ വർധിപ്പിക്കുകയും അനധികൃത കുടിയേറ്റം തടയുകയും ചെയ്യുക.

  • ഭക്ഷ്യ സുരക്ഷ

ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് മാസം, 35 കിലോഗ്രാം അരി, കിലോയ്ക്ക് 2 രൂപാ നിരക്കിൽ കൂപ്പൺ വഴി സർക്കാർ സംവിധാനത്തിലൂടെയും പൊതു വിപണിയിലൂടെയും വിതരണം ചെയ്യുക.

  • ഊർജ സുരക്ഷ

ഫോസിൽഊർജ്ജം ഒഴിച്ചുള്ള പ്രകൃതിക്കനുയോജ്യമായ ഊർജസ്രോതസ്സുകൾക്കായി കൂടുതൽ പുതിയ പദ്ധതികൾ, മുഖ്യമായും വിദ്യു ച്ഛക്തി മേഖലയിൽ നടപ്പിലാക്കുക. 120,000 MW വൈദ്യുതി അടുത്ത അഞ്ചു വർഷത്തിൽ കൂട്ടിച്ചേർക്കുന്ന നടപടി സ്വീകരിക്കുക.

  • അധിവാസം

എല്ലാവര്ക്കും വീട് എന്ന ലക്‌ഷ്യം നടപ്പിലാക്കാനായി എല്ലാ വർഷവും 10 വീടുകൾ നിർമിച്ചു നൽകുക. മറ്റ് പ്രദേശങ്ങളിൽ റോഡ്‌, വൈദ്യുതി, വെള്ളം തുടങ്ങി അവശ്യ-അടിസ്ഥാന സൌകര്യങ്ങൾ ഉറപ്പ് വരുത്തുക.

  • കൃഷി

കാർഷിക ലോണുകൾക്കുള്ള പലിശ 4 ശതമാനത്തിൽ കൂടാതെ നിശ്ചയിക്കുകയും പ്രായമായ അവശകർഷകർക്ക് പെൻഷൻ നൽകുകയും ചെയ്യുക. ജലസേചനത്തിനുള്ള സൌകര്യങ്ങൾ വർധിപ്പിക്കുകയും പ്രാദേശികമായി തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുകയും ചെയ്യുക.

  • വിദ്യാഭ്യാസം

2002-ലെ ബി.ജെ.പി സഖ്യമായ എൻ.ഡി.എ കൊണ്ടുവന്ന സർവശിക്ഷാ അഭയാന്റെ വിജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് അതിന്റെ വ്യാപ്തിയും ഗുണവും മെച്ചപ്പെടുത്തി നടപ്പിലാക്കുക. ഉച്ചയൂണ് പദ്ധതിയായി അക്ഷയപാത്ര പദ്ധതി നടപ്പിലാക്കുകയും സെക്കണ്ടറി വിദ്യാഭ്യാസം വേഗത്തിൽ നടപ്പിലാക്കുകയും പെൺകുട്ടികൾക്കായി പ്രത്യേക ശ്രദ്ധ കൊടുക്കുകയും ചെയ്യുക.

  • വകുപ്പ്-370

ജമ്മു - കാശ്മീർ സംസ്ഥാനത്തിലെ ജനങ്ങളെ രാജ്യത്തിന്റെ മുഖ്യധാരയിലേയ്ക്ക് അടുപ്പിക്കുന്നതിന് മാനസികമായ വിഖാതം ഈ വകുപ്പ് സൃഷ്ട്ടിക്കുന്നു എന്ന് വാദിക്കുകയും ഇത് എടുത്തു കളയാൻ പ്രതിജ്ഞാബദ്ധരാണെന്നും പറയുന്നു.

  • എല്ലാവര്ക്കും ആരോഗ്യം

സ്വകാര്യ ആശുപത്രികൾക്കും നഴ്സിംഗ് ഹോമുകൾക്കും വേണ്ടി ദേശീയ റെഗുലേറ്ററി അതോറിട്ടി സ്ഥാപിക്കുകയും മൂല്യാധിഷ്ട്ടിത സേവനങ്ങൾ കുറഞ്ഞ നിരക്കിൽ തട്ടിപ്പുകൾ ഒഴിവാക്കുന്ന വിധത്തിൽ ഉറപ്പ് വരുത്തുകയും ചെയ്യുക. സ്വകാര്യ മേഖലയെ സ്വാഗതം ചെയ്യുമ്പോളും ലാഭം കൊതിച്ചു കൊണ്ട് മാത്രമുള്ള ഒന്നാകാൻ പാടില്ല. അസുഖങ്ങളിൽ നിന്നും അകറ്റി നിർത്താനായി എല്ലാവര്ക്കും ശുദ്ധമായ കുടിവെള്ളം പ്രാപ്യമാക്കുകയും അതിനുള്ള ലഭ്യത, മൌലികമായ അവകാശമാണെന്ന് കാണുകയും ചെയ്യുന്നു.

  • ചെറുസംസ്ഥാനങ്ങൾ

ചെറു സംസ്ഥാനങ്ങൾ കൂടുതൽ കാര്യക്ഷമമായതിനാൽ ഗൂർഖാലാൻഡ്, തെലുംഗാന എന്നീ സംസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നു എന്ന് മാത്രമല്ല, അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ ഝാ‍ർഖണ്ഡ്‌, ഉത്തരാഖണ്ഡ്‌, ഛത്തീസ്ഗഡ്‌ എന്നീ സംസ്ഥാനങ്ങൾ രൂപീകരിച്ചു.

  • മതപരിവർത്തനം

വിവിധ മതനേതാക്കളുടെ സഹകരണത്തോടെ ഒരു മതപരിവർത്തന സംവിധാനം ഉണ്ടാക്കി സമുദായങ്ങളെ തമ്മിലടിപ്പിച്ചു,വിശ്വാസ വിഷയത്തിൽ മുസ്ലിം -ക്രിസ്ത്യൻ ബന്ധം ഭിന്നിപ്പിക്കാൻ ചർച്ചകളും സംഘടിപ്പിക്കാൻ പദ്ധതികളുണ്ട്.

വിമർശനങ്ങളും വിവാദങ്ങളും

തിരുത്തുക

1992-ലെ ബാബരി മസ്ജിദ്‌ തർക്കമന്ദിരം തകർത്ത സംഭവം[42] പരസ്യമായി അപലപിച്ച ബി.ജെ.പി. നേതാക്കളെ 'കപട മിതവാദികൾ' എന്നാണ് സംഭവം അന്വേഷിച്ച കമ്മീഷനായ, ലിബർഹാൻ കമ്മീഷൺ വിശേഷിപ്പിക്കുന്നത്.[43] യഥാർഥത്തിൽ ഇവരുടെ പ്രസംഗവും പ്രവൃത്തികളും മന്ദിരം തകർക്കുന്നതിന് സഹായകമായി എന്നും ബി.ജെ.പി. നേതൃത്വം സംഘപരിവാറിന്റെ ഇച്ഛയ്ക്ക് വിധേയമായി പ്രവർത്തിക്കുകയായിരുന്നു എന്നും കമ്മീഷൻ കുറ്റപ്പെടുത്തുന്നുണ്ട്.

1999-ലെ കാർഗിൽ യുദ്ധത്തിൽ മരിച്ച സൈനികർക്കായി ശവപ്പെട്ടി വാങ്ങിയ സംഭവത്തിൽ അഴിമതി ഉണ്ട് എന്നാരോപണം ഉയർന്നിരുന്നു. ശവപ്പെട്ടി കുംഭകോണം എന്നറിയപ്പെടുന്ന ഈ സംഭവത്തിൽ, എൻ.ഡി.എ സർക്കാരിൽ പ്രതിരോധ മന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസിനെതിരെ അന്വേഷണം നടത്തി കുറ്റവിമുക്തനാക്കി.[44]

2002-ൽ ഗോദ്രാ കൂട്ടക്കൊലയെത്തുടർന്ന് ഗുജറാത്തിൽ മുസ്ലീങ്ങൾക്കെതിരെ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ അന്നത്തെ ബി.ജെ.പി മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള നടപടികളിൽ മനഃപൂർവം വീഴ്ച വരുത്തി എന്ന് ആരോപിക്കപ്പെട്ടു.[45] സംസ്ഥാനത്തെ ഒരു വനിതാമന്ത്രിയായിരുന്ന കൊട്നാനി, ആരോപണത്തെ തുടർന്ന് രാജി വക്കുകയും ചെയ്തു.[46] ദേശീയ മനുഷ്യാവകാശ കമ്മീഷൻ, അക്രമങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ "സമ്പൂർണ്ണ പരാജയം" എന്നാണ് വിശേഷിപ്പിച്ചത്‌. സുപ്രീം കോടതി മുൻജസ്റ്റീസായ നാനാവതിയുടെ നേതൃത്വത്തിൽ ഈ ആരോപണം അന്വേഷിക്കുകയും പോലീസിന് വീഴ്ച പറ്റിയിട്ടില്ല എന്ന് കണ്ടെത്തുകയും ചെയ്തു.[47] ഇതിനോടനുബന്ധിച്ച് ഇപ്പോഴും കേസുകൾ നിലവിലുണ്ട്. 2009-ലെ ലോകസഭാ ഇലക്ഷനിൽ ഉത്തർപ്രദേശിലെ പിലിബിത് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി വരുൺഗാന്ധി, "മുസ്ലീങ്ങളുടെ കൈവെട്ടും" എന്ന് പ്രസംഗിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സംഭവം വിവാദമായിരുന്നു.[48]

2013 സെപ്റ്റംബരിൽ ഉത്തർ പ്രദേശിൽ കലാപം പടർത്തിയതിനു 4 എം എൽ എ മാർക്കെതിരെ കേസ് എടുത്തിരുന്നു.[അവലംബം ആവശ്യമാണ്]

2016 ഫെബ്രുവരി 29 ന് ആഗ്രയിൽ നടന്ന സംഘപരിവാർ പൊതുയോഗത്തിൽ മുസ്ലിംകളോട് യുദ്ധത്തിനു തയ്യാറെടുക്കാൻ പ്രസംഗകർ ആവശ്യപ്പെട്ടു. യോഗത്തിലെ ബി.ജെപി ആഗ്ര എം.പിയും കേന്ദ്ര മാനവശേഷി സഹമന്ത്രിയുമായ രാം ശങ്കർ കതേരിയയും ഫത്തേപൂർസിക്രി എം.പി ബാബു ലാലും പങ്കെടുത്തിരുന്നു. ഹിന്ദുക്കൾ ശക്തി കാണിച്ചു തരുമെന്ന് മന്ത്രി കതേരിയ ഈ യോഗത്തിൽ പ്രസംഗിക്കുകയുണ്ടായി.[49] [50]

2017 മെയ് മാസത്തിൽ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് നടത്തിയ പ്രസംഗം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. [51][52]

2022 മെയ് 27 ന് ടൈംസ് നൗ ചാനൽ സംഘടിപ്പിച്ച ഒരു ചർച്ചയിൽ പങ്കെടുത്തതുകൊണ്ട് ബിജെപിയുടെ ഔദ്യോഗിക വക്താവായ നുപുർ ശർമ്മ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് മതവികാരം വൃണപ്പെടുത്തുന്നതെന്ന് ആരോപിക്കപ്പെടുന്ന പ്രസ്ഥാവന നടത്തിയത് വലിയ വിവാദങ്ങൾക്കിടയാക്കി. 2022 ജൂൺ ഒന്നിന് ദൽഹി ബിജെപി വക്താവായ നവീൻ ജിൻഡാൽ പ്രവാചകനെ കുറിച്ച് നടത്തിയ ട്വീറ്റും വിവാദങ്ങൾക്കിടയാക്കി. ഈ പ്രസ്താവനയും ട്വീറ്റും വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് കടുത്ത പ്രതിഷേധനങ്ങൾ ഉയർന്നുവരാൻ കാരണമായതിനെ തുടർന്ന് ബിജെപി, നൂപുർ ശർമയെ സസ്‌പെൻഡ് ചെയ്യുകയും നവീൻ ജിൻഡാലിന്റെ പുറത്താക്കുകയും ചെയ്തതായി പ്രഖ്യാപിച്ചു. [53][54][55][56]

അവലംബങ്ങൾ

തിരുത്തുക
  1. "വേണ്ടത് വികസനത്തിന്റെ രാഷ്ട്രീയം: ബിജെപി - BJP | Manorama Online" https://www.manoramaonline.com/news/india/2022/07/03/bjp-executive-meet-hyderabad.html
  2. "‘30-40 വർഷം ബിജെപി യുഗം, ഇന്ത്യ വിശ്വ ഗുരുവാകും; കേരളത്തിലും ഭരണം പിടിക്കും’ - Amit Shah | BJP | Manorama News" https://www.manoramaonline.com/news/latest-news/2022/07/03/next-30-40-years-to-be-era-of-bjp-says-amit-shah-at-bjp-executive-meet-in-hyderabad.html
  3. "സ്നേഹയാത്രയ്ക്ക് ബിജെപി - BJP | Manorama Online" https://www.manoramaonline.com/news/india/2022/07/04/bjp-sneh-yatra.html
  4. Stein, Burton; Arnold, David (2010). A History of India (Second ed.). Wiley-Blackwell. p. 410.
  5. Halarnkar, Samar (13 June 2012). "Narendra Modi makes his move". BBC News. The right-wing Hindu nationalist Bharatiya Janata Party (BJP), India's primary opposition party
  6. DiSilvio, Joseph D. (Spring 2007). "Rise of the Bharatiya Janata Party in India" (PDF). The Orator. 2 (1). Archived from the original (PDF) on 2013-10-24. Retrieved 2014-06-09. The rise of the BJP and other right-wing Hindu nationalist political parties...
  7. "List of Political Parties and Election Symbols main Notification Dated 18.01.2013" (PDF). India: Election Commission of India. 2013. Retrieved 9 May 2013.
  8. ബി.ജെ.പി ചരിത്രം 1980 മുതൽ 2024 വരെ
  9. "ബിജെപി ഇനി ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി". മലയാള മനോരമ. 2015-03-30. Archived from the original on 2015-03-30. Retrieved 2015-03-30. {{cite news}}: Cite has empty unknown parameter: |9= (help)
  10. "www.jstor.org".
  11. "www.deccanherald.com".
  12. "Rediff On The NeT: TDP helps Vajpayee wins confidence vote". Rediff.com. Retrieved 2011-01-04.
  13. Rise of BJP in India
  14. BJP rise and congress fall
  15. "www.bjp.org". Archived from the original on 2011-09-27. Retrieved 2011-05-06.
  16. Election Commission 1984.
  17. Election Commission 1989.
  18. Election Commission 1991.
  19. Election Commission 1996.
  20. Election Commission 1998.
  21. Election Commission 1999.
  22. Election Commission 2004.
  23. Election Commission 2009.
  24. Election Commission 2014.
  25. Election Commission 2019.
  26. Election Commission 2024.
  27. World Statesman 2014.
  28. 28.0 28.1 28.2 Pisharoty, Sangeeta Barooah (25 മേയ് 2016). "BJP Crafts North East Democratic Alliance to Make the Region 'Congress Mukt'". Archived from the original on 26 മേയ് 2016.
  29. 29.0 29.1 29.2 "Amit Shah holds meeting with northeast CMs, forms alliance". 25 മേയ് 2016. Archived from the original on 26 മേയ് 2016.
  30. "BJP Acts East With New Anti-Congress Bloc, Puts Himanta Biswa In Charge". Archived from the original on 25 മേയ് 2016.
  31. Gujarat Legislative Assembly 2015.
  32. ECI Nagaland 2013.
  33. Murari Shetye. "Goa speaker Pramod Sawant succeeds Parrikar as CM" The Times of India. 19 March 2019.
  34. ECI Haryana 2014.
  35. Abhinav Bhatt 2014.
  36. Kashyap, Samudra Gupta (31 ഡിസംബർ 2016). "Arunachal gets full-fledged BJP govt as Pema Khandu, 32 others join saffron party". Indian Express. Archived from the original on 1 ജനുവരി 2017.
  37. "With 32 MLAs' support, BJP to elect Manipur leader today". Deccan Chronicle. 13 മാർച്ച് 2017. Archived from the original on 17 മാർച്ച് 2017. Retrieved 29 ജൂൺ 2017.
  38. "BJP decimates Congress in Uttarakhand". The Hindu. 11 മാർച്ച് 2017. Archived from the original on 3 മാർച്ച് 2018. Retrieved 29 ജൂൺ 2017.
  39. Chowdury, Arghya Roy (11 മാർച്ച് 2017). "UP Elections 2017 Results- BJP wins three-fourth majority; Mayawati cries foul about EVM, SP stunned". Daily News & Analysis. Archived from the original on 30 ജൂലൈ 2017. Retrieved 29 ജൂൺ 2017.
  40. "Does India Still Need a Hindu Nationalist Party?". Foreign policy. Archived from the original on 2014-08-19.
  41. "Manifesto : Lok Sabha Election 2009". Archived from the original on 2010-12-25. Retrieved 2011-05-06.
  42. http://news.bbc.co.uk/2/hi/south_asia/2528025.stm Tearing down the Babri Masjid-Eyewitness by Mark Tully
  43. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-22. Retrieved 2011-05-06.
  44. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-03. Retrieved 2011-05-06.
  45. http://ibnlive.in.com/news/gujarat-riots-case-vhp-bjp-leaders-surrender/85891-3.html Archived 2011-05-01 at the Wayback Machine. Gujarat riots case: VHP, BJP leaders surrender
  46. http://www.expressindia.com/latest-news/Maya-Kodnani-resigns-surrenders-before-SIT/439821/ Archived 2009-03-28 at the Wayback Machine. Maya Kodnani resigns,surrenders before SIT-Indian express
  47. http://www.rediff.com/news/2003/may/18guj.htm
  48. http://in.reuters.com/article/topNews/idINIndia-38758620090329 Archived 2009-04-01 at the Wayback Machine. Varun Gandhi arrested over Muslim hate speech—Reuters India 29th march 2009
  49. ഇൻഡ്യൻ എക്സ്പ്രസ്സ്-'AUDIO: Muslims warned of ‘final battle’ at Sangh Parivar meeting, MoS Katheria says ‘we’ve to show our strength’
  50. മുസ്‌ലിംങ്ങളോട് അവസാന യുദ്ധത്തിന് തയാറെടുക്കാൻ സംഘപരിവാർ -മാതൃഭൂമി 29 ഫെബ്രുവരി 2016
  51. BJP Speech
  52. BJP Speech Kerala
  53. https://www.telegraphindia.com/india/bjp-sacrifices-nupur-sharma-naveen-kumar-jindal-over-inflammatory-remarks/cid/1868540
  54. https://www.ndtv.com/india-news/qatar-nupur-sharma-views-of-fringe-elements-says-india-on-bjp-leaders-remarks-on-prophet-3040851
  55. https://www.news18.com/news/politics/bjp-suspends-nupur-sharma-for-remarks-against-prophet-islamic-countries-summon-indian-envoys-key-points-5316433.html
  56. https://www.ndtv.com/india-news/qatar-nupur-sharma-views-of-fringe-elements-says-india-on-bjp-leaders-remarks-on-prophet-3040851
"https://ml.wikipedia.org/w/index.php?title=ഭാരതീയ_ജനതാ_പാർട്ടി&oldid=4287214" എന്ന താളിൽനിന്ന് ശേഖരിച്ചത്