പ്രമോദ് സാവന്ത്
പ്രമോദ് സാവന്ത് (ജനനം: 24 ഏപ്രിൽ 1973) ഗോവയുടെ പതിമൂന്നാമത് മുഖ്യമന്ത്രിയാണ്. ഗോവ നിയമസഭയിലെ സാങ്ക്വെലിം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഭാരതീയ ജനതാപാർട്ടി അംഗമാണ് അദ്ദേഹം.[1] ജോലി സംബന്ധമായി അദ്ദേഹം ഒരു ആയുർവേദ ചികിത്സകനാണ്.[2] മുൻ മുഖ്യമന്ത്രി മനോഹർ പരിക്കറിൻറെ മരണശേഷം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനുമുമ്പ് അദ്ദേഹം ഗോവ നിയമസഭ സ്പീക്കർ ആയി പ്രവർത്തിച്ചിരുന്നു.
പ്രമോദ് സാവന്ത് | |
---|---|
13th Chief Minister of Goa | |
പദവിയിൽ | |
ഓഫീസിൽ 19 March 2019 | |
ഗവർണ്ണർ | Mridula Sinha |
മുൻഗാമി | Manohar Parrikar |
Speaker, Goa Legislative Assembly | |
ഓഫീസിൽ 22 March 2017 – 18 March 2019 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Goa, India | 24 ഏപ്രിൽ 1973
രാഷ്ട്രീയ കക്ഷി | Bharatiya Janata Party |
പങ്കാളി | Sulakshana Sawant |
ജീവിതരേഖ
തിരുത്തുക1973 ഏപ്രിൽ 24 ന് പാണ്ഡുരംഗ്, പത്മിനി സാവന്ത് എന്നിവരുടെ പുത്രനായി പ്രമോദ് സാവന്ത് ജനിച്ചു.[3][4] കോലാപൂരിലെ ഗംഗ എജ്യൂക്കേഷൻ സൊസൈറ്റിയുടെ ആയുർവേദ മെഡിക്കൽ കോളേജിൽ നിന്ന് ആയുർവേദ മെഡിസിൻ ആന്റ് സർജറിയിൽ ബിരുദം നേടി. പുണെയിലെ തിലക് മഹാരാഷ്ട്ര സർവകലാശാലയിൽ നിന്ന് സാമൂഹ്യപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും നേടിയിരുന്നു.[5] ബിച്ചോലിമിലെ ശ്രീ ശാന്തദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂളിലെ രസതന്ത്രം അധ്യാപികയാ പ്രമോദ് സാവന്തിന്റെ പത്നി സുലക്ഷണ.[6][7] ഒരു ഭാരതീയ ജനതാ പാർട്ടിയുടെ നേതാവുകൂടിയായ സുലക്ഷണ ബിജെപി മഹിള മോർച്ചയുടെ ഗോവ യൂണിറ്റ് പ്രസിഡന്റുകൂടിയാണ്.[8][9][10]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-24. Retrieved 2019-03-19.
- ↑ "Pramod Pandurang Sawant(Bharatiya Janata Party(BJP)):Constituency- SANQUELIM(NORTH GOA) - Affidavit Information of Candidate:". myneta.info.
- ↑ Times, Navhind. "CM to lay corner stone for Sankhali bus stand today - The Navhind Times".
- ↑ http://www.goavidhansabha.gov.in/uploads/members/148_profile_PSawant-12.pdf[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Pramod Pandurang Sawant(Bharatiya Janata Party(BJP)):Constituency- SANQUELIM(NORTH GOA) - Affidavit Information of Candidate:". myneta.info.
- ↑ http://www.goanews.com/news_disp.php?newsid=6904&catid=197
- ↑ "Pramod Sawant: 9 Interesting facts about Speaker of Goa Legislative Assembly".
- ↑ "BJP women's wing demands 33% seats". oHeraldo. Archived from the original on 2021-02-04. Retrieved 2019-03-19.
- ↑ "BJP Mahila Morcha chief: No woman eligible to be candidate - Times of India". The Times of India.
- ↑ "BJP Mahila eyes Porvorim seat in 2017 Assembly polls". The Goan.