നിതിൻ ഗഡ്കരി
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്
ഭാരതീയ ജനതാ പാർട്ടിയുടെ മുൻ ദേശീയ അധ്യക്ഷനാണ്[1] നിതിൻ ഗഡ്കരി (ജനനം മേയ് 27, 1957). മഹാരാഷ്ട്ര സ്വദേശി. മഹാരാഷ്ട്ര മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം മന്ത്രിയായിരുന്ന കാലത്താണ് പൂനെ-മുംബൈ അതിവേഗപാത പണികഴിപ്പിക്കപ്പെട്ടത്[2]. 2009 ഡിസംബർ 19-ന് ബി.ജെ.പി. പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
നിതിൻ ഗഡ്കരി | |
---|---|
![]() | |
Maharashtra Legislative Council | |
പദവിയിൽ | |
പദവിയിൽ വന്നത് 1990 | |
Minister for PWD, Maharashtra | |
ഔദ്യോഗിക കാലം 27th May, 1995 – 1999 | |
President of Bharatiya Janata Party | |
പദവിയിൽ | |
പദവിയിൽ വന്നത് 25th December, 2009 | |
മുൻഗാമി | Rajnath Singh |
വ്യക്തിഗത വിവരണം | |
ജനനം | Nagpur, India | മേയ് 27, 1957
രാജ്യം | Indian |
രാഷ്ട്രീയ പാർട്ടി | Bharatiya Janata Party |
പങ്കാളി | Kanchan Gadkari |
മക്കൾ | Nikhil, Sarang and Ketki |
Alma mater | Nagpur University |
ജോലി | Lawyer, Industrialist |
വെബ്സൈറ്റ് | nitingadkari.in |
ജനനവും ബാല്യകാലവുംതിരുത്തുക
1957 മേയ് 27-നു് നാഗ്പൂരിലെ ഒരു മദ്ധ്യ വർഗ്ഗം ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ എ.ബി.വി.പി.യുമായും ഭാരതീയ ജനതാ യുവമോർച്ചയുമായും പ്രവർത്തിച്ചിരുന്നു. ഭാരതീയ ജനതാ പാർട്ടിയുടെ സാധാരണ പ്രവർത്തകനായിട്ടാണ് ഗഡ്കരി രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.[3]. എം.കോം., എൽ.എൽ.ബി.,ഡി.ബി.എം. എന്നീ ബിരുദങ്ങൾ നേടിയിട്ടുണ്ട്. കാഞ്ചൻ ഗഡ്കരി ആണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
അവലംബംതിരുത്തുക
- ↑ Rajnath steps down, Gadkari takes over as BJP president
- ↑ BJP's new chief seen as moderniser
- ↑ Former carpet boy as new ‘carpetbagger’ - Indian Express