ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ
ആനുപാതികമല്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന ഫെഡറൽ ഭരണകൂടമുള്ള രാജ്യമാണ് ഇന്ത്യ. ഫെഡറൽ തലത്തിലും സംസ്ഥാനതലത്തിലും പ്രാദേശികമായും ജനപ്രതിനിധികൾ തിരഞ്ഞെടുക്കപ്പെടുന്നുണ്ട്. ദേശീയതലത്തിൽ ഭരണകൂടത്തിന്റെ തലവനായ, പ്രധാനമന്ത്രിയെ പാർലമെന്റിന്റെ അധോസഭയായ ലോകസഭയിലെ അംഗങ്ങളാണ് തിരഞ്ഞെടുക്കുന്നത്.[1] ലോക്സഭയിലെ രണ്ടംഗങ്ങളെ പ്രസിഡന്റിന് നാമനിർദ്ദേശം ചെയ്യാമെങ്കിലും ബാക്കിയെല്ലാ അംഗങ്ങളെയും നേരിട്ട് പൊതു തിരഞ്ഞെടുപ്പുവഴിയാണ് തിരഞ്ഞെടുക്കുന്നത്. സാർവ്വത്രികമായ പ്രായപൂർത്തി വോട്ടെടുപ്പിലൂടെ അഞ്ചുവർഷത്തിലൊരിക്കലാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.[2] പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലെ അംഗങ്ങളെ സംസ്ഥാന നിയമസഭകളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ടം അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടത്തിയാണ് തിരഞ്ഞെടുക്കുന്നത്.[3]
ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും |
|
ഇന്ത്യാ കവാടം · രാഷ്ട്രീയം കവാടം |
2009-ൽ തിരഞ്ഞെടുപ്പിൽ 71.4 കോടി ആൾക്കാർക്ക് വോട്ടവകാശമുണ്ടായിരുന്നു.[4] (ഇത് യൂറോപ്യൻ യൂണിയനിലെയും അമേരിക്കയിലെയും വോട്ടവകാശമുള്ളവരുടെ തുകയേക്കാൾ കൂടുതലാണ്[5]). 30 കോടി ഡോളറോളമാണ് തിരഞ്ഞെടുപ്പിന്റെ ചിലവ്. 10 ലക്ഷത്തിലധികം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കപ്പെടും.[6]
വോട്ടവകാശമുള്ള ഇത്രയധികം ജനങ്ങളുള്ളതുകാരണം തിരഞ്ഞെടുപ്പ് ഒന്നിലധികം ഘട്ടങ്ങളായാണ് നടത്തപ്പെടുന്നത് (2004-ലെ പൊതുതിരഞ്ഞെടുപ്പിൽ നാലു ഘട്ടങ്ങളാണുണ്ടായിരുന്നതെങ്കിൽ 2009-ലെ പൊതുതിരഞ്ഞെടുപ്പിൽ അഞ്ച് ഘട്ടങ്ങളുണ്ടായിരുന്നു). ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതുമുതൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതുവരെ വളരെ നീണ്ട പ്രക്രീയയാണിത്.[7]
അവലംബം
തിരുത്തുക- ↑ Basu, Durga D. (2009). "11". Introduction to the Constitution of India. Nagpur, India: LexisNexis Butterworths Wadhwa Nagpur. p. 199. ISBN 9788180385599. Archived from the original on 25 ഡിസംബർ 2018. Retrieved 22 ജൂലൈ 2013.
- ↑ "Lok Sabha: Introduction". parliamentofindia.nic.in. Retrieved 19 ഓഗസ്റ്റ് 2011.
- ↑ Rajya Sabha Secretariat. "Council of States (Rajya Sabha)". The national portal of India. Parliament of India. Retrieved 26 മേയ് 2012.
- ↑ Shashi Tharoor (16 ഏപ്രിൽ 2009). "The recurring miracle of Indian democracy". New Straits Times.
- ↑ EU (25 states) electorate = 350mn <http://news.bbc.co.uk/2/hi/europe/3715399.stm>, US electorate=212 mm <http://elections.gmu.edu/preliminary_vote_2008.html Archived 2008-11-13 at the Wayback Machine.>
- ↑ Indian General Election Expenditure, from ECI website Archived 2005-02-08 at Archive.is accessed 14 May 2006.
- ↑ "ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് 4.92 ശതമാനം". Retrieved 1 ഡിസംബർ 2022.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ Archived 2011-05-27 at the Wayback Machine. ചരിത്രവും വിവരങ്ങളും
- ഇന്ത്യയിലെ അസംബ്ലി തിരഞ്ഞെടുപ്പ് ഫലങ്ങൾ Archived 2014-10-13 at the Wayback Machine.
- ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ
- ആഡം കാർസ് ഇലക്ഷൻ ആർക്കൈവ്