ഏഷ്യ

ഭൂഖണ്ഡം
(Asia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വലിപ്പത്തിലും ജനസംഖ്യയിലും ഒന്നാമതു നിൽക്കുന്ന വൻ‌കരയാണ് ഏഷ്യ. ഭൂമിയുടെ മൊത്തം ഉപരിതലവിസ്തീർണ്ണത്തിന്റെ 8.6 ശതമാനം (കരയുടെ 29.9 ശതമാനം) വിസ്തൃതിയുള്ള ഏഷ്യ, ഉത്തരാർദ്ധഗോളത്തിലും പൂർവ്വാർദ്ധഗോളത്തിലുമായി സ്ഥിതി ചെയ്യുന്നു. ലോകജനസംഖ്യയുടെ അറുപതു ശതമാനത്തോളം ഈ വൻ‌കരയിലാണു വസിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൽ ഇവിടത്തെ ജനസംഖ്യയിൽ നാലിരട്ടി വർദ്ധനവുണ്ടായി[2] ദ്വീപുകൾ, ഉപദ്വീപുകൾ, സമതലങ്ങൾ, കൊടുമുടികൾ, മരുഭൂമികൾ, അഗ്നിപർവ്വതങ്ങൾ തുടങ്ങി ഭൂമിയിലെ എല്ലാ ഭൂരൂപങ്ങളും ഏഷ്യയിലുണ്ട്‌. യൂറേഷ്യയിൽ യൂറോപ്പിന് കിഴക്കായി സൂയസ് കനാൽ, യൂറൽ പർവ്വതനിരകൾ എന്നിവയുടെ കിഴക്കും കോക്കസസ് പർവ്വതനിരകൾ (അഥവാ കുമാ-മാനിച്ച്)[3]) കാസ്‌പിയൻ കടൽ കരിങ്കടൽ എന്നിവയുടെ തെക്കുമായി [4] കിഴക്ക് ശാന്തസമുദ്രത്തിനും തെക്ക് ഇന്ത്യൻ സമുദ്രത്തിനും വടക്ക് ആർട്ടിക് സമുദ്രത്തിനുമിടയിൽ ഏഷ്യ സ്ഥിതിചെയ്യുന്നു. ലോകത്തിലെ പ്രധാനമതങ്ങളായ ക്രിസ്ത്യൻ, ഇസ്ലാം, ഹിന്ദു, ബുദ്ധ മതങ്ങൾ എന്നിവ ജനിച്ചത്‌ ഇവിടെയാണ്‌.

ഏഷ്യ
വിസ്തീർണ്ണം44,579,000 കിമീ2 (17,212,000 ച മൈ)
ജനസംഖ്യ3,879,000,000 (1st)[1]
ജനസാന്ദ്രത89/കിമീ2 (226/ച മൈ)
Demonymഏഷ്യൻ
രാജ്യങ്ങൾ47 (List of countries)
Dependencies
Unrecognized regions
ഭാഷകൾഭാഷകളുടെ പട്ടിക
സമയമേഖലകൾUTC+2 to UTC+12
Internet TLDAsian TLD
വലിയ നഗരങ്ങൾ

അതിർത്തികൾ

തിരുത്തുക
 
Two-point equidistant projection of Asia and surrounding landmasses

ഏഷ്യയും യൂറോപ്പും തമ്മിൽ വിഭജിക്കാൻ ആദ്യം ശ്രമിച്ചത് പുരാതന ഗ്രീക്കുകാരാണ്. അവർ എയ്‌ജിയൻ കടൽ, ഡാർഡനെല്ലെസ് ജലസന്ധി, മർമാര കടൽ, ബോസ്ഫോറസ് ജലസന്ധി, കരിങ്കടൽ, കെർഷ് കടലിടുക്ക്, അസോവ് കടൽ എന്നിവയാണ് ഏഷ്യയുടേയും യൂറോപ്പിന്റെയും അതിർത്തികളായി നിർവചിച്ചത്. അന്ന് ലിബിയ എന്ന വിളിക്കപ്പെട്ടിരുന്ന ആഫ്രിക്കയെയും ഏഷ്യയെയും വേർതിരിച്ചിരുന്നത് നൈൽ നദിയായിരുന്നു, പക്ഷേ ചില ഗ്രീക്ക് ഭൂമിശാസ്ത്രജ്ഞർ ചെങ്കടൽ ആണ് ഏഷ്യയുടെ അതിർത്തിയാവാൻ അനുയോജ്യം എന്ന് കരുതിയിരുന്നു. 15ാം നൂറ്റാണ്ടുമുതൽ പേർഷ്യൻ ഗൾഫ്, ചെങ്കടൽ, സൂയസ് കരയിടുക്ക് (Isthmus of Suez) എന്നിവ ആഫ്രിക്കയുടെയും ഏഷ്യയുടെയും അതിർത്തിയായി കണക്കാക്കപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ, ഏഷ്യയുടേയും യൂറോപ്പിന്റെയും അതിർത്തിയായി യൂറൽ പർവതനിരകൾ നിദ്ദേശിക്കപ്പെട്ടു. നേരത്തേ കണക്കാക്കപ്പെട്ടിരുന്ന അതിർത്തിയുമായി ബന്ധപ്പെടുത്താൻ ഈ അതിർത്തി തെക്ക് യൂറൽ നദി വരെ നീട്ടുകയുണ്ടായി. ഏഷ്യയും ഓഷ്യാനിയയും തമ്മിലുള്ള അതിർത്തി മലയ ദ്വീപസമൂഹമായാണ് കണക്കാക്കപ്പെടുന്നത്, ന്യൂ ഗിനിയയുടെ പടിഞ്ഞാറ് ഭാഗം ഉൾപ്പെടെയുള്ള ഇന്തോനേഷ്യയിലെ ദ്വീപുകൾ ഏഷ്യയിൽപെടുന്നു.

സംസ്കൃതി

തിരുത്തുക

ഏറ്റവും വലിയ ഭൂഖണ്ഡമായ ഏഷ്യ യൂറോപ്പിനേക്കാൾ നാലു മടങ്ങ് വലുതാണ്. തെക്ക്, വടക്ക് അമേരിക്കകൾ ഒരുമിച്ച് ചേർന്നാലും ഏഷ്യയുടെ ഒപ്പമാവില്ല. ആഫ്രിക്കയുടെ ഒന്നര ഇരട്ടി വലിപ്പമുണ്ട് ഏഷ്യക്ക് ക്രിസ്തുമതം ഏഷ്യയിലുൽഭവിച്ച് യൂറോപ്പിലാകമാനം പടർന്ന് പന്തലിച്ചു.ഫിലിപ്പിൻസ് മാത്രമാണ് ഏഷ്യയിലെ ഏക ക്രൈസ്തവ ഭൂരിപക്ഷ രാജ്യം ബുദ്ധമതം ഇന്ത്യയിൽ നിന്ന് ജപ്പാൻ, ചൈന, കൊറിയ, ശ്രീലങ്ക എന്നിവടങ്ങളിലേക്ക് പടർന്നു. ഇസ്ലാം മതം അറേബ്യയിൽ നിന്നും ഏഷ്യൻ രാജ്യങ്ങളിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും നീങ്ങി ഇപ്പോൾ അമേരിക്കൻ രാജ്യങ്ങളിൽ ഏറ്റവും വേഗം വളർന്നു വരുന്നു . ഹിന്ദുമതം തെക്കു കിഴക്കനേഷ്യയിലെ സംസ്കാരങ്ങളിൽ മായാത്ത മുദ്രപതിപ്പിച്ചു.മെസൊപ്പൊട്ടോമിയൻ, ചൈനീസ്, സിന്ധു നദീതട സംസ്കാരങ്ങൾ ഏഷ്യയിലാണുണ്ടായത്.ക്രിസ്തുവിന് 3000 വർഷം മുമ്പുതന്നെ ഏഷ്യക്കാർ കളിമൺപാത്രങ്ങൾ ഉണ്ടാക്കിയിരുന്നു.അയിരുകൾ വേർതിരിച്ചു മൃഗങ്ങളെ ഇണക്കി വളർത്തി. ചക്രവും എഴുത്തുകടലാസുമുണ്ടാക്കി. ഗുട്ടെൻ ബെർഗിനും നാനൂറ് വർഷം മുമ്പ് മര ബ്ലോക്കുകൾ കൊണ്ട് മുദ്രണം തുടങ്ങി. ആയുർവേദം ഉൾപ്പെടെയുള്ള ഒട്ടേറെ ചികിൽസാ രീതികൾ ഏഷ്യക്കാർ സൃഷ്ടിച്ചു. ഇന്ത്യാക്കാരാകട്ടെ ലോകത്തിലെ ഏറ്റവും വലിയ പ്രാചീനമായ മതതത്വചിന്താ ഗ്രന്ഥസമുച്ചയമായ വേദങ്ങളും ഉപനിഷിത്തുകളും ഇതിഹാസങ്ങളും നിർമ്മിമ്മിച്ചു. പ്രാചീനമായ ഒരു ഭഷ്യസംസ്കാരം ഏഷ്യക്കുണ്ട്. ലോകത്തിലെ അരിയുൽപാദനത്തിൽ 90 ശതമാനവും ഏഷ്യയിലാണ്. ഏഷ്യൻ രാജ്യങ്ങളിൽ പലതും ഭക്ഷ്യ കാര്യങ്ങളിൽ സ്വയംപര്യാപ്തമാണ്. തെയില, പഞ്ചസാര, റബർ, സസ്യ ഏണ്ണ, വരുത്തി നിലക്കടല എന്നിവയിൽ മുൻനിര ഉത്പാദകരാണ് ഏഷ്യ. ധാതു സമൃദ്ധമായ ഏഷ്യയിൽ നിന്നാണ് ലോകത്തിലെ പകുതി ടിന്നും അഞ്ചിലൊന്ന് ഇരുമ്പയിരും 20 ശതമാനം കൽക്കരിയും ഉണ്ടാക്കുന്നത് പെട്രോളിയം നിക്ഷേപത്തിലും സമൃദ്ധമാണ് ഏഷ്യ ഭൂഖണ്ഡം.1970 കളിൽ ഏഷ്യൻ രാജ്യങ്ങൾ ആണവശക്തിയായി മാറി.ചൈനയായിരുന്നു ആദ്യം പിന്നാലെ 1974 ൽ ഇന്ത്യ ന്യൂക്ലിയർ ശേഷി കൈവരിച്ചു. പിന്നീട് ഇസ്രയേൽ, പാകിസ്താൻ ദക്ഷിണ കൊറിയ എന്നിവയും ആണവ രാജ്യങ്ങളായി. അണുബോംബിന്റെ പ്രയോഗത്താൽ ദുരന്തത്തിനിരയായതുംഏഷ്യ തന്നെയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ ഇന്ന് ഏഷ്യൻ രാജ്യങ്ങളുമുണ്ട്. == നദികൾ, പർവ്വതങ്ങൾ== സങ്കീർണ്ണമാണ് ഏഷ്യയുടെ ഭൗമ ഘടന 'ഭൂമിയിലെ ഏറ്റവും ഉയരമുള്ള ഭാഗങ്ങളും ഏറ്റവും താഴ്ന്ന ഭാഗങ്ങളും ഏഷ്യയിലാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി മൗണ്ട് എവറസ്റ്റ്‌ ഹിമാലയ പർവ്വതത്തിലാണ് .സമുദ്രനിരപ്പിളും 400 മീറ്റർ താഴെയാണ് ചാവുകടൽ. ഏഷ്യയുടെ നാലിൽ മൂന്ന് വൻകര ഭാഗവും പർവ്വത മേഖലയും പീ0ഭൂമികളാണ്. ബാക്കി സമുദ്ര,നദീതടങ്ങളും. പസഫിക് ഇന്ത്യൻ സമുദ്രങ്ങളിൽ കിടക്കുന്ന മിക്ക ദ്വീപുകളും പർവ്വത ഭാഗങ്ങളാണ്. മഞ്ഞണിഞ്ഞ പർവ്വതനിരകളാണ് ഏഷ്യയിലെ മഹാനദികൾ സൃഷ്ടിക്കുന്നത്‌. ഹിന്ദുക്കുഷ് ,ഹിമാലയം കാരക്കോറം, അൽത്തുൻ ഷാൻ, തുടങ്ങിയ പർച്ചതങ്ങളിൽ നിന്നാണ് ഇവ പിറക്കുന്നു. സിന്ധു, ഗംഗ, ബ്രഹ്മപുത്ര, ഹുവാങ്ഹി, ചാങ് ജിയാങ് ,എൻ ഷിയാങ്, ഇരാവതി, മെക്കോങ്, ഓബ്, യെൻസി, ലേന എന്നിവയാണിവ. കരയുടെ വലിപ്പം വച്ച് നോക്കിയാൽ ഏഷ്യയുടെ സമുദ്രതീരം ചെറുതാണ്. തീരപ്രദേശത്തിന്റെ വലിയ ഒരു ഭാഗം തണുത്തുറഞ്ഞു കിടക്കുന്ന ആർക്ടിക് സമുദ്രത്തിന്റേതാണ് വാണിജ്യ പരമായി നിഷ്പ്രയോജനമാണിവ. പസഫിക് തീരമാകട്ടെ ചുഴലി കൊടുങ്കാറ്റുകൾ നിറഞ്ഞതും . ഇന്ത്യൻ മഹാസമുദ്രമാണ് താരതമ്യ നേ പ്രശ്നം കുറഞ്ഞ മേഖല. ഏഷ്യയുടെ കാലാവസ്ത വൈവിധ്യമാർന്നതാണ് കൊടും തണുപ്പും കൊടും ചൂടുമുള്ള പ്രദേശങ്ങൾ ഏഷ്യയുടെ പ്രത്യേകതയാണ്. മധ്യേഷ്യയിലെയും സൗദി അറേബ്യയിലെയും മരുഭൂമികളിൽ മഴ പെയ്യാറില്ലന്നു തന്നെ പറയാം.എന്നാൽ ലോകത്തിൽ ഏറ്റവുമധികം മഴ പെയ്യുന്നത് ചിറാപുഞ്ചി ഇന്ത്യയിലാണ്. മലേഷ്യ, ഇൻഡൊനേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ പ്രതിവർഷം 80 ഇഞ്ച് മഴ ലഭിക്കുന്നു. കിഴക്കൻ ചൈന സമുദ്രത്തിലും തെക്കൻ ചൈനാ സമുദ്രത്തിലും ഉടലെടുക്കുന്ന ചുഴലി കൊടുങ്കാറ്റുകൾ പടിഞ്ഞാറോട്ട് നീങ്ങി വൻകരയിൽ കനത്ത മഴ ചെയ്യിക്കാറുണ്ട്. ...[5]

രാജ്യങ്ങളും സ്വയംഭരണ പ്രദേശങ്ങളും

തിരുത്തുക
 
 
ഏഷ്യ, വിഭജിത രൂപം:
 
ഏഷ്യൻ വൻ‌കരയുടെ രാഷ്ട്രീയ ഭൂപടം.
രാജ്യം വിസ്തീർണ്ണം ജനസംഖ്യ
(ജുലൈ 1 2002 അനുസരിച്ചുള്ള കണക്ക്)
ജനസാന്ദ്രത
(/ച.കി,മീ)
തലസ്ഥാനം
മധ്യേഷ്യ:
  ഖസാഖ്‌സ്ഥാൻ[6] 2,346,927 13,472 5.7 അസ്റ്റാന
  കിർഗിസ്ഥാൻ 198,500 4,822,166 24.3 ബിഷ്കേക്ക്
  താജിക്കിസ്ഥാൻ 143,100 6,719,567 47.0 ദുഷാൻബേ
  തുർക്ക്മെനിസ്ഥാൻ 488,100 4,688,963 9.6 അഷ്ഗബാത്
  ഉസ്ബെക്കിസ്ഥാൻ 447,400 25,563,441 57.1 താഷ്ക്കെന്റ്
പൂർവ്വേഷ്യ:
  ചൈന 9,584,492 1,284,303,705 134.0 ബെയ്ജിങ്
  ഹോങ്കോങ് [7] 1,092 7,303,334 6,688.0
  ജപ്പാൻ 377,835 126,974,628 336.1 ടോക്കിയോ
  മക്കാവു[8] 25 461,833 18,473.3
  മംഗോളിയ 1,565,000 2,694,432 1.7 ഉലാൻബാതർ
  ഉത്തര കൊറിയ 120,540 22,224,195 184.4 പോങ്യാങ്
  ദക്ഷിണ കൊറിയ 98,480 48,324,000 490.7 സോൾ
  തായ്‌വാൻ 35,980 22,548,009 626.7 തായ്പേയ്
യൂറേഷ്യ:
  റഷ്യ[9] 13,115,200 39,129,729 3.0 മോസ്കോ
തുർക്കി 756,768 57,855,068 76.5 അങ്കാറ
ആഫ്രോ-ഏഷ്യ:
  ഈജിപ്റ്റ്[10] 63,556 1,378,159 21.7 കെയ്‌റോ
ദക്ഷിണപൂർവേഷ്യ:
  ബ്രൂണൈ 5,770 350,898 60.8 ബെന്ദാർ ശേറി ബഗ്വാൻ
  കമ്പോഡിയ 181,040 12,775,324 70.6 നോം പെൻ
  ഇന്തോനേഷ്യ 1,919,440 231,328,092 120.5 ജക്കാർത്ത
  ലാവോസ് 236,800 5,777,180 24.4 വിയന്റൈൻ
  മലേഷ്യ 329,750 22,662,365 68.7 ‎കോലാലമ്പൂർ
  മ്യാന്മാർ 678,500 42,238,224 62.3 നേപ്യിഡോ
  ഫിലിപ്പൈൻസ് 300,000 84,525,639 281.8 മനില
  സിംഗപൂർ 693 4,452,732 6,425.3 സിംഗപൂർ
  തായ്‌ലാന്റ് 514,000 62,354,402 121.3 ബാങ്കോക്ക്
  കിഴക്കൻ ടിമോർ 15,007 952,618 63.5 ഡിലി
  വിയറ്റ്നാം 329,560 81,098,416 246.1 ഹനോയി
ദക്ഷിണേഷ്യ:
  അഫ്ഗാനിസ്ഥാൻ 647,500 27,755,775 42.9 കാബൂൾ
  ബംഗ്ലാദേശ് 144,000 133,376,684 926.2 ധാക്ക
  ഭൂട്ടാൻ 47,000 2,094,176 44.6 തിംഫു
  ഇന്ത്യ 3,287,134 1,045,845,226 318.2 ന്യൂഡൽഹി
  ഇറാൻ 1,648,000 66,622,704 40.4 ടെഹറാൻ
  മാലദ്വീപ് 300 320,165 1,067.2 മാലി(മാലദ്വീപ്)
  നേപ്പാൾ 140,800 25,873,917 183.8 കാഠ്മണ്ഡു
  പാകിസ്താൻ 803,940 147,663,429 183.7 ഇസ്ലാമബാദ്
 ശ്രീലങ്ക 65,610 19,576,783 298.4 കൊളംബോ
പശ്ചിമേഷ്യ:
  അർമേനിയ 29,800 3,330,099 111.7 യെരേവാൻ
  അസർബെയ്ജാൻ[11] 41,370 3,479,127 84.1 ബക്കു
  ബഹറിൻ 665 656,397 987.1 മനാമ
  സൈപ്രസ് 9,250 775,927 83.9 നിക്കോഷ്യ
  പലസ്തീൻ 363 1,203,591 3,315.7 ഗാസ
  ജോർജിയ[12] 20,460 2,032,004 99.3 റ്റ്ബിത്സി
  ഇറാഖ് 437,072 24,001,816 54.9 ബാഗ്ദാദ്
  ഇസ്രയേൽ 20,770 6,029,529 290.3 ജറൂസലേം
  ജോർദാൻ 92,300 5,307,470 57.5 അമ്മാൻ
  കുവൈറ്റ് 17,820 2,111,561 118.5 കുവൈറ്റ് സിറ്റി
  ലെബനൻ 10,400 3,677,780 353.6 ബെയ്റൂത്ത്
  നാക്സിവാൻ [13] 5,500 365,000 66.4 നാക്സിവാൻ‍
  ഒമാൻ 212,460 2,713,462 12.8 മസ്ക്കറ്റ്
  ഖത്തർ 11,437 793,341 69.4 ദോഹ
  സൗദി അറേബ്യ 1,960,582 23,513,330 12.0 റിയാദ്
  സിറിയ 185,180 17,155,814 92.6 ദമാസ്കസ്
  യു.ഏ.ഇ. 82,880 2,445,989 29.5 അബുദാബി
  വെസ്റ്റ് ബാങ്ക്[14] 5,860 2,303,660 393.1
  യെമൻ 527,970 18,701,257 35.4 സനാ
മൊത്തം 44,309,978 3,816,775,642 86.1

ആധുനികകാല യുദ്ധങ്ങൾ

തിരുത്തുക
 
U.S forces drop Napalm on suspected Viet Cong positions in 1965
 
Wounded civilians arrive at a hospital in Aleppo during the Syrian civil war, October 2012

രണ്ടാം ലോകയുദ്ധത്തിനു ശേഷം ഏഷ്യയിൽ നടന്ന യുദ്ധങ്ങൾ

പ്രത്യേക വിഷയങ്ങൾ

തിരുത്തുക
 

അവലംബങ്ങൾ

തിരുത്തുക
  1. ഭൂഖണ്ഡങ്ങളുടെ പട്ടിക ജനസംഖ്യയനുസരിച്ച് [1]
  2. "Like herrings in a barrel Archived 2010-01-04 at the Wayback Machine.". The Economist. December 23, 1999.
  3. "Asia". Encyclopædia Britannica. 2006. Chicago: Encyclopædia Britannica, Inc.
  4. National Geographic Atlas of the World (7th ed.). Washington, DC: National Geographic. 1999. ISBN 978-0-7922-7528-2. "Europe" (pp. 68–9); "Asia" (pp. 90–1): "A commonly accepted division between Asia and Europe ... is formed by the Ural Mountains, Ural River, Caspian Sea, Caucasus Mountains, and the Black Sea with its outlets, the Bosporus and Dardanelles."
  5. Lewis, Martin W.; Wigen, Kären (1997). The myth of continents: a critique of metageography. University of California Press. ISBN 0-520-20743-2.
  6.   ഖസാഖ്‌സ്ഥാൻ ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ചു കിടക്കുന്ന രാജ്യമാണ്. ജനസംഖ്യയും മറ്റു കണക്കുകളും ഏഷ്യൻ ഭാഗത്തേതു മാത്രം.
  7.   ഹോങ്കോങ് ചൈനയുടെ പ്രത്യേക സ്വയംഭരണ പ്രദേശമാണ്.
  8.   ചൈനയുടെ പ്രത്യേക സ്വയംഭരണ പ്രദേശമാണ്.
  9.   റഷ്യ യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചൂ കിടക്കുന്ന രാജ്യമാണ്. ഏഷ്യയിലുള്ള പ്രദേശങ്ങളുടെ കണക്കുകളേ ഉൾപ്പെടുത്തിയിട്ടുള്ളൂ.
  10.   ഈജിപ്റ്റിന്റെ ചില പ്രദേശങ്ങൾ മാത്രമേ ഏഷ്യയിലുള്ളൂ. ആ പ്രദേശങ്ങളിലെ ജനസംഖ്യയും വിസ്തീർണ്ണവുമാണ് നൽകിയിരിക്കുന്നത്.
  11.   അസെർബയ്ജാൻ യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചൂ കിടക്കുന്ന രാജ്യമാണ്. ഏഷ്യയിലുള്ള പ്രദേശങ്ങളുടെ കണക്കുകളേ ഉൾപ്പെടുത്തിയിട്ടുള്ളൂ.
  12.   ജോർജിയ യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചൂ കിടക്കുന്ന രാജ്യമാണ്. ഏഷ്യയിലുള്ള പ്രദേശങ്ങളുടെ കണക്കുകളേ ഉൾപ്പെടുത്തിയിട്ടുള്ളൂ.
  13.   അസർബെയ്ജാന്റെ കീഴിലുള്ള പ്രത്യേക ഭരണപ്രദേശം.
  14.   പലസ്തീൻ-ഇസ്രയേൽ തർക്ക പ്രദേശമാണ്.

ഗ്രന്ഥസൂചി

തിരുത്തുക

അധിക വായനയ്ക്ക്

തിരുത്തുക
  • Higham, Charles. Encyclopedia of Ancient Asian Civilizations. Facts on File library of world history. New York: Facts On File, 2004.
  • Kamal, Niraj. "Arise Asia: Respond to White Peril". New Delhi:Wordsmith,2002, ISBN 978-81-87412-08-3
  • Kapadia, Feroz, and Mandira Mukherjee. Encyclopaedia of Asian Culture and Society. New Delhi: Anmol Publications, 1999.
  • Levinson, David, and Karen Christensen. Encyclopedia of Modern Asia. New York: Charles Scribner's Sons, 2002.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • "Display Maps". The Soil Maps of Asia. European Digital Archive of Soil Maps – EuDASM. Retrieved 26 July 2011.
  • "Asia Maps". Perry-Castañeda Library Map Collection. University of Texas Libraries. Archived from the original on 2011-07-18. Retrieved 20 July 2011.
  • "Asia". Norman B. Leventhal Map Center at the Boston Public Library. Archived from the original on 2011-09-29. Retrieved 26 July 2011.
  • Bowring, Philp (12 February 1987). "What is Asia?". Eastern Economic Review. Columbia University Asia For Educators. 135 (7). Archived from the original on 2011-07-28. Retrieved 2015-07-12.

‍‍

"https://ml.wikipedia.org/w/index.php?title=ഏഷ്യ&oldid=4118099" എന്ന താളിൽനിന്ന് ശേഖരിച്ചത്