കരിങ്കടൽ
യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന കരിങ്കടൽ യുക്രൈൻ, റഷ്യ, ജോർജിയ, തുർക്കി, ബൾഗേറി
യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന കരിങ്കടൽ(Black Sea) യുക്രൈൻ, റഷ്യ, ജോർജിയ, തുർക്കി, ബൾഗേറിയ, റൊമാനിയ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. 465000 ച. കി. മീ. വിസ്ത്യതിയുള്ള ഇതിന്റെ പരമാവധി ആഴം2210 മീറ്റർ ആണ്. ഡാന്യൂബ്, നീസ്റ്റര്‍, ബ്യൂഗ്, നിപ്പര്‍, കുബാന്‍, കിസില്‍, ഇർമാക്ക്,സകാര്യ എന്നിവയുൾപ്പെട്ട ധാരാളം നദികൾ കരിങ്കടലിൽ പതിക്കുന്നുണ്ട്. ഏഷ്യാമൈനറിന്റെ ഘടനാപരമായ ഉയർന്നുപൊങ്ങലുകൾ മൂലം കാസ്പിയൻ തടാകം, മെഡിറ്ററേനിയൻ കടലിൽ നിന്ന് വേർപെട്ടപ്പോൾ രൂപം കൊണ്ട കരിങ്കടൽ ക്രമേണ ഒറ്റപ്പെട്ടതായി മാറി. കടുത്ത മലിനീകരണം ബാധിച്ചുകൊണ്ടിരിക്കുന്ന ഈ കടൽ ലോകത്തിലെ തന്നെ പ്രധാന ടൂറിസ്റ്റുകേന്ദ്രമാണ്.