ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവാന്റ്
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
ഇറാഖിലും സിറിയയിലും സ്വാധീനമുള്ള സ്വന്തമായി ഖിലാഫത്ത് (ഇസ്‌ലാമിക രാഷ്ട്രം) പ്രഖ്യാപിച്ച ഒരു സായുധ സലഫി[4] ജിഹാദി ഗ്രൂപ്പാണ് ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവാന്റ്റ് (ഇറാഖിലും ഷാമിലുമുള്ള ഇസ്ലാമിക രാഷ്ട്രം) (ISIL; അറബി: الدولة الإسلامية في العراق والشام), also known as the Islamic State of Iraq and Syria (ISIS) or the Islamic State of Iraq and ash-Sham,[5] Daesh (داعش), or Islamic State (IS),[6] ഇറാഖിലെ അമേരിക്കൻ അധിനിവേശത്തിനെതിരെ പോരാട്ട രംഗത്തുണ്ടായിരുന്ന ഈ സായുധ ഗ്രൂപ്പ് 29 ജൂൺ 2014-ൽ ദൌലത്തുൽ ഇസ്ലാമിയ്യ (ഇസ്ലാമിക രാഷ്ട്രം) എന്ന് പുനർനാമകരണം ചെയ്യുകയും അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശം ഖിലാഫത്ത് ആയും അബൂബക്കർ അൽ ബാഗ്ദാദിയെ അതിന്റെ ഖലീഫയായും പ്രഖ്യാപിച്ചു. 2015 സെപ്റ്റംബറിലെ കണക്കു അനുസരിച്ച് ലിബിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ ചില പ്രദേശങ്ങളിലും സ്വാധീനം വർധിപ്പിച്ചിട്ടുണ്ട്. ഈജിപ്റ്റ്, യെമൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെയും തെക്കു കിഴക്കൻ ഏഷ്യയിലെ ഉൾപ്പെടെ പല ജിഹാദി സംഘടനകൾ ഇവരുമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.[7][8] അതേ സമയം ഇവരുടെ പ്രവൃത്തികൾ ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ഇസ്ലാമിക പണ്ഡിതർ പ്രസ്താവിക്കുന്നു. ജിഹാദ് എന്ന പദത്തിന് തെറ്റായ അർത്ഥം നൽകി ദുരുപയോഗം ചെയ്യുന്ന തീവ്രവാദികൾ എന്നാണ് ഇവരെ കുറിച്ച് പറയപ്പെടുന്നത്.
ഇറാഖിലും ഷാമിലുമുള്ള ഇസ്ലാമിക രാഷ്ട്രം (ദൌലത്തുൽ ഇസ്ലാമിയ്യ ഫിൽ ഇറാഖ് വഷ്ഷാം) الدولة الإسلامية في العراق والشام | |
---|---|
Flag | |
ജൂൺ 2014ൽ ഐ.എസ്.ഐ.എൽ- ന്റെ അധീനതയിൽ ഉണ്ടായിരുന്ന പ്രദേശം.( മഞ്ഞ നിറത്തിൽ) | |
സ്ഥിതി | Unrecognized state |
തലസ്ഥാനം | അൽ റഖാഹ്[1] |
ഔദ്യോഗിക ഭാഷകൾ | അറബി |
ഭരണസമ്പ്രദായം | ഇസ്ലാമിക രാഷ്ട്രം |
• ഖലീഫ | അബൂബക്കർ അൽ ബഗ്ദാദി |
Separation from ഇറാഖ് and സിറിയ | |
• Islamic State of Iraq Proclaimed | 15 October 2006[2] |
• Islamic State in Iraq and the Levant Proclaimed | 9 April 2013[3] |
സമയമേഖല | UTC+3 |
ചരിത്രം
തിരുത്തുകതുടക്കം
തിരുത്തുക1999ൽ ജോർദാൻകാരനായ പഴയ അഫ്ഗാൻ ജിഹാദിയായിരുന്ന അബൂ മുസ്അബ് അൽ സർഖാവി ജമാത്ത് തൌഹീദ് വൽ ജിഹാദ് എന്ന പേരിൽ സ്ഥാപിച്ച സായുധ സംഘമായിരുന്നു 2003ൽ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തോടെ ഇറാഖിലെ അമേരിക്കൻ സൈന്യത്തിനെതിരായുള്ള ഒളിപ്പോരിനു പിന്നിലുള്ള പ്രധാന വാർത്തകൾ ഫ്ലാഷ് ബാക്ക് സംഘങ്ങളിൽ ഒന്നായി മാറിയത്. 2004ൽ അൽ ഖായിദയുമായി ഇവർ ബന്ധം സ്ഥാപിക്കുകയും പേര് അൽ ഖായിദ ഇൻ ഇറാഖ് എന്നാക്കി മാറ്റുകയും ചെയ്തു. ശക്തമായ ഒളിപ്പോരിലൂടെ അമേരിക്കൻ സേനക്ക് നാശം വരുത്താൻ സാധിച്ചതോടെ ഈ സംഘത്തിന് സ്വാധീനം വർധിച്ചു. ഇവരുടെ നേതൃത്വത്തിൽ 2006 ജനുവരിയിൽ ഇറാഖിലെ പ്രമുഖ സുന്നി സായുധ സംഘടനകളെ മുഴുവൻ മുജാഹിദീൻ ശൂറ കൗൺസിൽ എന്ന പേരിൽ ഒരു കുടക്കീഴിൽ അണി നിരത്തി. 2006 ജൂൺ മാസത്തോടെ സ്ഥാപകനേതാവുമായ സർഖാവി കൊല്ലപ്പെട്ടു. അബൂ അയ്യൂബ് അൽ മസ്റി പുതിയ നേതാവായി. 2006ഒക്ടോബറിൽ മുജാഹിദീൻ ശൂറ കൗൺസിലിലെ അംഗസംഘടനകൾ ലയിച്ചു ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് എന്ന പേരിൽ ഒറ്റ സംഘടനയായി മാറി. ഈ കാലയളവിൽ ഇറാഖിന്റെ വിവിധ ഭാഗങ്ങളിൽ അമേരിക്കൻ സേനക്കെതിരെ കനത്ത ആക്രമണങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിനെ ചെറുക്കാൻ അമേരിക്ക ഇറാഖിലെ ചില ഗോത്രങ്ങളെ സംഘടിപ്പിച്ചു സഹവ എന്ന പേരിൽ ഇവർക്കെതിരെ പ്രവർത്തനം ആരംഭിച്ചു. അതോടെ ഇവർക്ക് ചില പ്രദേശങ്ങളിൽ സ്വാധീനം കുറയുകയുണ്ടായി. 2010 ഏപ്രിലിൽ അമേരിക്കൻ ആക്രമണത്തിൽ നേതാക്കളായ അബൂ അയ്യൂബ് അൽ മസ്റിയും അബു ഉമർ അൽ ബാഗ്ദാദിയും കൊല്ലപ്പെട്ടു.നമ്മുടെ പൂ
=സിറിയൻ ആഭ്യന്തര യുദ്ധം=കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്
തിരുത്തുക2010 മെയ് 16ന് അബൂബക്കർ അൽ ബഗ്ദാദി പുതിയ നേതാവായി പ്രഖ്യാപിക്കപ്പെട്ടു. 2011 മാർച്ചിൽ സിറിയൻ ആഭ്യന്തരയുദ്ധം ആരംഭിച്ചതോടെ ബാഗ്ദാദി ഒരു സംഘത്തെ സിറിയയിൽ യുദ്ധത്തിനായി അയച്ചു. ഇവർ അൽ നുസ്ര ഫ്രണ്ട് എന്ന പേരിൽ സിറിയയിൽ പോരാട്ടം ആരംഭിക്കുകയും ശക്തമായ സംഘമായിത്തീരുകയും ചെയ്തു. 2011 ഡിസംബർ 18ഓടെ അമേരിക്കൻ സൈന്യം പൂർണ്ണമായും ഇറാഖിൽ നിന്ന് പിൻവാങ്ങി. അതോടെ അബൂബക്കർ ബാഗ്ദാദിയുടെ കീഴിൽ ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ഇറാഖിലെ ഷിയാ സ്വാധീനമുള്ള ഗവന്മേന്റിനു നേരെ പോരാട്ടമാരംഭിച്ചു. നൂരി അൽ മാലിക്കിയുടെ സുന്നി വിരുദ്ധ നിലപാടുകൾ കാരണം സുന്നി പ്രദേശങ്ങളിൽ ഇവർക്ക് സ്വാധീനം വർധിച്ചു. അമേരിക്കൻ അധിനിവേശത്തോടെ പിരിച്ചു വിടപ്പെട്ട പഴയ സദ്ദാമിന്റെ സുന്നികളായ ഒട്ടനവധി സൈനിക നേതാക്കളും സൈനികരും ഇവരോടൊപ്പം ചേർന്നു.
2013 ഏപ്രിൽ 8ന് അബൂബക്കർ ബാഗ്ദാദി ഇറാഖിലെ ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ്, സിറിയയിലെ അൽ നുസ്ര ഫ്രണ്ട് എന്നിവയെ ഒരുമിപ്പിച്ച് ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ISIS) എന്ന പേരിൽ ഒറ്റ സംഘടയായി പ്രഖ്യാപിച്ചു. എന്നാൽ അൽ നുസ്ര ഫ്രണ്ട് തലവൻ അബൂ മുഹമ്മദ് അൽ ജൂലാനി ലയനത്തെ എതിർത്തു. അവർ അൽ ഖായിദ നേതാവ് സവാഹിരിക്ക് പിന്തുണ പ്രഖ്യാപിച്ചു. എങ്കിലും സിറിയയിൽ അൽനുസ്ര ഫ്രണ്ടിന്റെ അണികളിൽ വലിയ ഒരു വിഭാഗം ISISന്റെ ഭാഗമായി. റഖ വരെയുള്ള പ്രദേശങ്ങളും ISISന്റെ നിയന്ത്രണത്തിലായി.
ഇറാഖിലെ സ്വാധീനം
തിരുത്തുകഈ കാലയളവിൽ ഇറാഖിൽ ശിയാ ഗവണ്മെന്റിന്റെ സുന്നി വിരുദ്ധ ഭരണത്തിനെതിരെ സുന്നികളുടെ പല പ്രക്ഷോഭങ്ങളും നടന്നു. പ്രക്ഷോഭങ്ങളെ നൂരി അൽ മാലിക്കിയുടെ ഗവന്മേന്റ്റ് സൈനികമായി നേരിട്ടു. ഹവീജ കൂട്ടക്കൊല ഇതിൽ ഏറ്റവും പ്രധാനമായിരുന്നു. പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സുന്നി പാർലമെന്റ് അംഗങ്ങളുടെ വീടുകൾ റെയ്ഡ് ചെയ്യപ്പെട്ടു. ഈ സംഭവങ്ങളൊക്കെ ISISന് സുന്നികൾക്കിടയിൽ സ്വാധീനം വർധിക്കാൻ കാരണമായി. 2013 ജൂലായ് 21 അബൂ ഗുറൈബ് ജയിൽ ആക്രമിച്ച ISIS തങ്ങളുടെ സംഘത്തിലെ ആയ 500ലധികം പേരെ രക്ഷപ്പെടുത്തി. ഇറാഖി ഗവണ്മെന്റിനെ നേരിടാൻ തങ്ങൾക്കു കരുത്തുണ്ട് എന്ന് ISIS തെളിയിച്ച സംഭവമായിരുന്നു ഇത്.[9] പിന്നീടുള്ള ഒരു വർഷക്കാലം ഇറാഖിലെ കിഴക്കൻ പ്രദേശങ്ങളിൽ മുഴുവൻ ഇവർ സ്വാധീനം വർധിപ്പിച്ചു.
ഇസ്‌ലാമിക്ക് സ്റ്റേറ്റ് പ്രഖ്യാപനം
തിരുത്തുക2014 ജൂൺ 9 ന് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ ISIS ആക്രമിച്ചു. ചാവേർ കാർബോംബുകളുടെ അകമ്പടിയായി വന്ന 800ഓളം ISIS തീവ്രവാദികളുടെ സൈന്യത്തോട് ചെറുത്തുനിൽപ്പിന് സന്നദ്ധമാവാതെ 35,000-ത്തോളം വരുന്ന ഇറാഖി സൈന്യം ആയുധങ്ങളും യൂണിഫോമും ഉപേക്ഷിച്ചു രക്ഷപ്പെട്ടു. ഇവരിൽ പിടികൂടിയവരെയൊക്കെ ISIS കൂട്ടമായി വധിച്ചു. ഇറാഖി സൈന്യം ഉപേക്ഷിച്ച വൻ ആയുധ ശേഖരവും ടാങ്കുകളും കവചിത വാഹനങ്ങളും മുഴുവൻ ISISന്റെ കയ്യിലായി. അതോടെ സിറിയയിലെ റഖ മുതൽ മൊസൂൾ വരെയുള്ള വലിയൊരു പ്രദേശം ഇവരുടെ അധീനതയിലായി. തുടർദിവസങ്ങിൽ വടക്ക് കിഴക്കൻ ഇറാഖിലെ തിക്രീത്ത് വരെയുള്ള പ്രദേശങ്ങൾ ഇവൻ കീഴടക്കി. എല്ലായിടത്തുനിന്നും ഇറാഖി സൈന്യം പാലായനം ചെയ്തു.
2014 ജൂൺ 29ന് തങ്ങളുടെ കീഴിലുള്ള അധീന പ്രദേശങ്ങൾ മുഴുവൻ ചേർത്ത് ഖിലാഫത്ത് പ്രഖ്യാപിച്ചതായും നേതാവ് അബൂബക്കർ അൽ ബഗ്ദാദിയെ ഖലീഫ ആയി തെരെഞ്ഞെടുതതായും പേര് ഇസ്‌ലാമിക്ക് സ്റ്റേറ്റ് എന്ന് മാറ്റിയതായും പ്രഖ്യാപിച്ചു..
ഐ.എസ് നാൾവഴികൾ
തിരുത്തുകവിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
- 2004 - അബൂ മുസ്അബ് അൽ സർഖാവി ഇറാഖിൽ അൽഖാഇദ സ്ഥാപിക്കുന്നു(AQI)
- 2006 ജൂൺ 7 - അമേരിക്കയുടെ ആക്രമണത്തിൽ അൽ സർഖാവി കൊല്ലപ്പെട്ടു. അബൂ ഹംസ അൽ മുഹാജിർ എന്ന പേരിലും അറിയപ്പെടുന്ന അബൂ അയ്യൂബ് അൽ മസ്‌രി AQI യുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നു.
- 2006 ഒക്ടോബർ - ISI (Islamic State in Iraq) രൂപീകരിച്ചതായി അൽ മസ്‌രി പ്രഖ്യാപിച്ചു. അബൂ ഉമർ അൽ ബഗ്ദാദിയെ നേതാവായി അവരോധിച്ചു
- 2010 ഏപ്രിൽ - അമേരിക്കൻ-ഇറാഖ് സൈന്യങ്ങൾ സംയുക്തമായി നടത്തിയ സൈനിക നീക്കത്തിൽ അബൂ ഉമർ അൽ ബഗ്ദാദിയും അൽ മസ്‌രിയും കൊല്ലപ്പെടുന്നു. ശേഷം അബൂബക്കർ അൽ ബഗ്ദാദി ISI യുടെ നേതാവാകുന്നു
- 2013 ഏപ്രിൽ 8 - അൽ നുസ്‌റ ഫ്രണ്ട് എന്ന സിറിയയിലെ അൽഖാഇദയുടെ പിന്തുണയുള്ള സായുധ സംഘത്തെ തങ്ങളിൽ ലയിപ്പിച്ചതായി ISI പ്രഖ്യാപിച്ചു. ഇനിമുതൽ തന്റെ സംഘം ISIS (Islamic State in Iraq and Syria) എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന് അൽ ബഗ്ദാദി പറഞ്ഞു. എന്നാൽ ISIS ന്റെ ലയനശ്രമം അൽ നുസ്‌റ ഫ്രണ്ട് തലവൻ അബൂ മുഹമ്മദ് അൽ ജൂലാനി തള്ളിക്കളഞ്ഞു
- 2014 ഫെബ്രുവരി 3 - അൽ നുസ്‌റ ഫ്രണ്ടും ISIS ഉം തമ്മിലുണ്ടായ മാസങ്ങൾ നീണ്ടുനിന്ന യുദ്ധത്തിന് ശേഷം ISIS മായുള്ള ബന്ധം അൽഖാഇദ ഉപേക്ഷിച്ചു
- 2014 ജൂൺ 9 - മൂസിൽ വിമാനത്താവളം, ടിവി സ്റ്റേഷനുകൾ, ഗവർണറുടെ ഓഫിസ് എന്നിവ ISIS പിടിച്ചെടുത്തു. 1000 ത്തിലധികം തടവുകാരെ അവർ മോചിപ്പിച്ചു. ഈ സംഭവത്തിന് വലിയ തോതിൽ കവറേജ് ലഭിക്കുന്നു. ഐസിസ് ലോക ശ്രദ്ധ ആകർഷിക്കുന്നു.
- 2014 ജൂൺ 10 - മൂസിൽ പൂർണമായി ISIS ന്റെ നിയന്ത്രണത്തിലായി.
- 2014 ജൂൺ 11 - തിക്‌രീത്ത് ISIS ന്റെ നിയന്ത്രണത്തിന് കീഴിലായി
- 2014 21 ജൂൺ - സിറിയയുടെ അതിർത്തിയിലുള്ള അൽ ഖയിമിന്റെ നിയന്ത്രണം ISIS പോരാളികൾ ഏറ്റെടുത്തു. അതോടൊപ്പം ഇറാഖിലെ മൂന്ന് പട്ടണങ്ങളും അവർ പിടിച്ചെടുത്തു.
- 2014 28 ജൂൺ - യുദ്ധം മൂലം അഭയാർഥികളായി ഓടിപ്പോന്നവർക്ക് അതിർത്തി കടന്ന് തങ്ങളുടെ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് ഇറാഖി കുർദിസ്ഥാൻ നിയന്ത്രണമേർപ്പെടുത്തി.
- 2014 ജൂൺ 29 (റമദാൻ 1) - എല്ലാ അതിർത്തിരേഖകളെയും മായ്ച്ചുകൊണ്ടും അപ്രസക്തമാക്കിയും ISIS ഖിലാഫത്ത് (Islamic State) പ്രഖ്യാപിച്ചു. 1.5 മില്ല്യൺ വരുന്ന ലോകമൂസ്‌ലിംകളുടെ ഖലീഫയായി അബൂബക്കർ അൽ ബഗ്ദാദി സ്വയം പ്രഖ്യാപിച്ചു. Islamic State എന്ന പുതിയ പേര് സ്വീകരിച്ചതായി സംഘം പ്രഖ്യാപിച്ചു.
- 2014 ജൂൺ 30 - 300 സൈനികരെ കൂടി ഇറാഖിലേക്ക് അയക്കാൻ അമേരിക്ക തീരുമാനിച്ചതായി പെന്റഗൺ അറിയിച്ചു. ഇതോടു കൂടി ഇറാഖിലേക്ക് അയച്ച മൊത്തം അമേരിക്കൻ സൈനികരുടെ എണ്ണം 800 ആയി. അമേരിക്കൻ എംബസി, ബാഗ്ദാദ് വിമാനത്താവളം എന്നിവക്ക് സുരക്ഷ നൽകാനും ഇറാഖ് സൈന്യത്തെ സഹായിക്കാനുമാണ് ഇറാഖിലേക്ക് അമേരിക്ക സൈനികരെയും സൈനിക ഉപദേഷ്ടാക്കളെയും അയച്ചത്.
- 2014 ജൂലൈ - സിറിയയിൽ ദേർ അസൂറിനും, ഇറാഖ് അതിർത്തിക്കും ഇടയിലുള്ള എല്ലാ പട്ടണങ്ങളും ISIS ന്റെ നിയന്ത്രണത്തിന് കീഴിലായതായി ഫ്രീ സിറിയൻ ആർമി വക്താവ് ഒമർ അബൂ ലെയ്‌ല പറഞ്ഞു.
- 2014 ജൂലൈ 3 - അൽ ഒമറിൽ സ്ഥിതിചെയ്യുന്ന സിറിയയിലെ പ്രധാന എണ്ണപാടം ISIS പിടിച്ചെടുത്തു. സിറിയയിലെ ഏറ്റവും വലിയ എണ്ണപ്പാടമാണിത്. പ്രതിദിനം 75000 ബാരൽ എണ്ണ ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്.
- 2014 ജൂലൈ 17 - സിറിയയിലെ ഹിംസ് പ്രവിശ്യയിലെ ഷാഎർ പ്രകൃതിവാതകപ്പാടം ആക്രമിച്ച് പിടിച്ചെടുത്തു.
കേരളത്തിലെ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിദ്ധ്യം
തിരുത്തുക2014 ഒക്ടോബറിൽ തന്നെ ഇസ്ലാമിക് സ്റ്റേറ്റിനെ പ്രകീർത്തിക്കുന്ന പോസ്റ്റർ തിരുവനന്തപുരം നഗരത്തിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.[10] 2020 ജനുവരിയിൽ കളിയിക്കാവിളയിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിൽസനെ വെടിവച്ച് കൊന്ന കേസിൽ അറസ്റ്റിലായ സെയ്ദ് അലി, അബ്ദുൾ ഷമീം, തൗഫീഖ് എന്നിവർക്ക് ഐസിസ് ബന്ധം ഉള്ളതായി പോലീസ് സ്ഥിരീകരിച്ചിരുന്നു.[11][12]
കേരളത്തിലും കർണ്ണാടകയിലും ഗണ്യമായ രീതിയിൽ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിദ്ധ്യം ഉള്ളതായി തീവ്രവാദത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ പറയുന്നു. 2019 മെയ് മാസത്തിൽ ഇന്ത്യയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഒരു പുതിയ "പ്രവിശ്യ" സ്ഥാപിച്ചതായി അവകാശപ്പെട്ടിരുന്നു. കശ്മീരിലെ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനുശേഷം വന്ന ആദ്യ പ്രഖ്യാപനമാണിത്. 2019 മെയ് 10 ന് പ്രഖ്യാപിച്ച ഹിന്ദ് വിലയ എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യൻ ഘടകത്തിന് 180 നും 200 നും ഇടയിൽ അംഗങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. [13][14]
കണ്ണൂർ സ്വദേശികളായ ഏകദേശം 50 പേരോളം ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നിട്ടുണ്ട്. കാബൂളിലെ സിഖ് ഗുരുദ്വാര ആക്രമണത്തിന് നേതൃത്വം നൽകിയത് തൃക്കരിപ്പൂർ സ്വദേശിയായ മുഹമ്മദ് മുഹ്‌സിൻ ആയിരുന്നു. ആറ്റുകാൽ സ്വദേശിനി നിമിഷയെ ഭർത്താവ് ഈസ എന്നയാൾ അഫ്ഗാനിസ്ഥാനിൽ എത്തിച്ച് ഇസ്ലാമിക് സ്റ്റേറ്റിൽ ചേർത്തിരുന്നു. ഇവർ അഫ്‌ഗാൻ സേനയ്ക്ക് മുൻപിൽ കീഴടങ്ങിയെന്നാണ് ലഭ്യമായ വിവരം.[15]
അൽ ക്വയ്ദയുടെ ഇന്ത്യൻ ഘടകത്തിൽ ഇന്ത്യയിൽ നിന്ന് 150 മുതൽ 200 വരെ തീവ്രവാദികളുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ക്വയ്ദ ഘടകമായ എ.ക്യു.ഐ.എസ്. അഫ്ഗാനിസ്ഥാനിലെ നിമ്രൂസ്, ഹെൽമണ്ട്, കാന്ദഹാർ പ്രവിശ്യകളിൽ നിന്നുള്ള താലിബാന്റെ കുടക്കീഴിലാണ് പ്രവർത്തിക്കുന്നതെന്ന് ഐസിസ്, അൽ-ക്വൊയ്ദ, അനുബന്ധ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് ഉപരോധ നിരീക്ഷണ സംഘത്തിന്റെ 26-ാമത്തെ റിപ്പോർട്ടിൽ പറയുന്നു. ഈ ഗ്രൂപ്പിൽ ബംഗ്ലാദേശ്, ഇന്ത്യ, മ്യാൻമർ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 150 നും 200 നും ഇടയിൽ അംഗങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. അന്തരിച്ച അസിം ഉമറിന് ശേഷം വന്ന ഒസാമ മഹമൂദ് ആണ് എക്യുഐഎസിന്റെ ഇപ്പോഴത്തെ നേതാവ്.[14][13]
വിമർശനങ്ങൾ
തിരുത്തുകഅന്താരാഷ്ട്ര വിമർശനം
തിരുത്തുകഎല്ലാ ലോകരാജ്യങ്ങളും, ഐക്യരാഷ്ട്രസഭ, ആംനസ്റ്റി ഇന്റർനാഷണൽ തുടങ്ങിയ അന്താരാഷ്ട്രാവേദികളും ഐ.എസ് നടത്തുന്ന ഭീകരപ്രവർത്തനങ്ങളെ അപലപിച്ചിട്ടുണ്ട്. 2014 സെപ്റ്റംബർ 24 ന് ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ ബാൻ കി മൂൺ പ്രസ്താവിച്ചു:
- “ലോകമെമ്പാടുമുള്ള മുസ്‌ലിം നേതാക്കൾ പറഞ്ഞതുപോലെ, ഐ.എസിനോ ദാഇശ് പോലുള്ള വിഭാഗങ്ങൾക്കോ ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല, അവരൊരിക്കലും ഒരു രാജ്യത്തെയും പ്രതിനിധീകരിക്കുന്നില്ല. ഇക്കൂട്ടരെ വിശേഷിപ്പിക്കാനുചിതമായ വാചകം '''ഇസ്‌ലാമികമല്ലാത്ത അരാജകത്വം''' എന്നാണ്.[16]
അറുപതിലധികം രാജ്യങ്ങൾ ഐ.എസുമായി നേരിട്ടോ അല്ലാതെയോ പൊരുതുന്നവയാണ്. ചിലർ ഐ.എസിനെ ഒരു കൾട്ട് ആയി വിലയിരുത്തുന്നുണ്ട്
സമൂഹമാധ്യമങ്ങളും മറ്റു ഓൺലൈൻ സംവിധാനങ്ങളും ഐ.എസിനെതിരെ പ്രതിരോധം തീർക്കാനായി വലിയ മുന്നൊരുക്കം നടത്തിയിരുന്നു[17]
മുസ്‌ലിം വിമർശങ്ങൾ
തിരുത്തുകഗൾഫ് രാജ്യങ്ങളുൾപ്പെടെ എല്ലാ മുസ്‌ലിം രാജ്യങ്ങളും ഐ.എസിന്റെ ഖിലാഫത്ത് പ്രഖ്യാപനത്തെയും അവരുടെ ഭീകരപ്രവർത്തനങ്ങളെയും വിമർശിക്കുകയും അപലപിക്കുകയും ചെയ്തുവന്നു[18].
മതനേതാക്കളും സംഘടനകളും
തിരുത്തുകലോകമെമ്പാടുമുള്ള ഇസ്ലാമിക മതനേതാക്കൾ ഐ.എസ്.ഐ.എസ് ന്റെ പ്രത്യയശാസ്ത്രത്തെയും പ്രവർത്തനങ്ങളെയും അതിരൂക്ഷമായി അപലപിച്ചു ഈ സംഘം യഥാർത്ഥ ഇസ്‌ലാമിന് വിരുദ്ധമാണെന്നും അതിന്റെ പ്രവർത്തനങ്ങൾ മതത്തിന്റെ അധ്യാപനങ്ങളെയോ സദ്‌ഗുണങ്ങളെയോ പ്രതിഫലിപ്പിക്കുന്നില്ലെന്നും അവർ വാദിക്കുന്നു.
അഭിപ്രായവ്യത്യാസമുള്ളവരെ അവിശ്വാസികളായി കണക്കാക്കുന്ന '''തക്ഫീർ''' ആണ് ഈ സംഘങ്ങളെ നയിക്കുന്നതെന്ന് പണ്ഡിതർ വിശദീകരിക്കുന്നു[19][20]. ഇസ്‌ലാമികവിരുദ്ധമായ അജണ്ടകളാണ് ഇത്തരം ഗൂഢസംഘങ്ങളുടെ പിന്നിലെന്ന് അവർ വിലയിരുത്തുന്നു.
നിരവധി പണ്ഡിതന്മാർ ഐസിസിനെ ഇസ്ലാമിൽ നിന്ന് പുറത്താക്കിയിട്ടുണ്ട് [21][22] . 2014 ഓഗസ്റ്റിൽ, സൗദി അറേബ്യയിലെ ഗ്രാൻഡ് മുഫ്തി, അബ്ദുൽ അസീസ് ഇബ്നു അബ്ദുല്ല അൽ ആഷ്-ഷെയ്ക്ക്, ഐഎസിനെയും അൽ-ക്വൊയ്ദയെയും അപലപിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു,
- “ഭൂമിയെയും മനുഷ്യനാഗരികതയെയും നശിപ്പിക്കുന്ന തീവ്രവാദ ആശയങ്ങളും ഭീകരതയും ഒരുവിധത്തിലും ഇസ്‌ലാമിന്റെ ഭാഗമല്ല, മറിച്ച് ഇസ്‌ലാമിന്റെ ഒന്നാമത്തെ ശത്രുക്കളാണ് ഈ വിഭാഗം, മുസ്‌ലിംകളാണ് അവരുടെ ഒന്നാമത്തെ ഇരകൾ ".
2014 സെപ്റ്റംബറിന്റെ അവസാനത്തിൽ, 126 സുന്നി-സൂഫി ഇമാമുകളും ഇസ്ലാമിക പണ്ഡിതന്മാരും[23] ഐ.എസിനെ അപലപിച്ചുകൊണ്ട് പ്രസ്താവനയിറക്കി[24]
അൽ-അസ്ഹറിന്റെ ഇപ്പോഴത്തെ ഗ്രാൻഡ് ഇമാം അഹ്‌മദ് അൽ തയ്യിബ്[25][26], യൂസുഫ് അൽ ഖറദാവി[27][28] തുടങ്ങി ആഗോള മുസ്‌ലിം സമൂഹം പൊതുവിൽ ഐ.എസിനെയും ഭീകരതയെയും അപലപിച്ച് മുന്നോട്ടുവന്നു. മെഹ്ദി ഹസ്സൻ ഇങ്ങനെ പറയുന്നു,
സുന്നിയോ ശീഇയോ, സലഫിയോ സൂഫിയോ, യാഥാസ്ഥിതികരോ ഉദാരവാദികളോ വ്യത്യാസമില്ലാതെ എല്ലാ മുസ്‌ലിംകളും മുസ്‌ലിം നേതാക്കളും ഏറെക്കുറെ ഐക്യകണ്ഠമായി ഐ.എസിനെ അപലപിക്കുകയും ഐ.എസ് ഇസ്‌ലാമികവിരുദ്ധമാണെന്ന് വിലയിരുത്തുകയും ചെയ്യുന്നു.[29]
അവലംബം
തിരുത്തുക- ↑ "ISIS on offense in Iraq". Al-Monitor. 10 June 2014. Retrieved 11 June 2014.
- ↑ "The Rump Islamic Emirate of Iraq". Long War Journal. 16 October 2006. Retrieved 2 June 2014.
- ↑ "Iraqi al Qaeda wing merges with Syrian counterpart". Reuters. 9 April 2013. Archived from the original on 2014-08-20. Retrieved 14 June 2014.
- ↑ al-Ibrahim, Fouad (22 August 2014). "Why ISIS is a threat to Saudi Arabia: Wahhabism's deferred promise". Al Akhbar. Archived from the original on 24 August 2014.
• Dolgov, Boris (23 September 2014). "Islamic State and the policy of the West". Oriental Review. Archived from the original on 2017-10-09. Retrieved 2020-08-31.
• Wilson, Rodney (2015). Islam and Economic Policy. Edinburgh University Press. p. 178. ISBN 978-0-7486-8389-5.
• Cockburn, Patrick (3 March 2016). "End Times for the Caliphate?". London Review of Books. Vol. 38, no. 5. pp. 29–30.
• Pastukhov, Dmitry; Greenwold, Nathaniel. "Does Islamic State have the economic and political institutions for future development?" (PDF). Archived from the original (PDF) on 9 October 2017. Retrieved 6 April 2019.
• Pedler, John (2015). A Word Before Leaving: A Former Diplomat's Weltanschauung. Troubador. p. 99. ISBN 978-1-78462-223-7.
• Kerr, Michael; Larkin, Craig (2015). The Alawis of Syria: War, Faith and Politics in the Levant. Oxford University Press. p. 21. ISBN 978-0-19-045811-9. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;ISIS or ISIL? The debate
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "What is Islamic State?". BBC News. 26 September 2014. Retrieved 9 March 2015.
- ↑ "Pakistan Taliban splinter group vows allegiance to Islamic State". Reuters. 18 November 2014. Archived from the original on 2018-12-25. Retrieved 19 November 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;ISIL gains supporters
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ The Great Iraqi Jail Break
- ↑ "Poster supporting ISIS removed; police begin probe". Zee News (in ഇംഗ്ലീഷ്). 31 ഒക്ടോബർ 2014.
- ↑ "കളിയിക്കാവിള സംഭവം; ഐസിസ് ബന്ധം, കേരളത്തിലും വേരുകൾ, റോ അടക്കമുള്ള ഏജൻസികൾ രംഗത്ത്!". 17 ജനുവരി 2020.
- ↑ "കളിയിക്കാവിള കൊലപാതകം: മുഖ്യപ്രതികളെ സഹായിച്ച സെയ്ദ് അലിക്ക് ഐഎസ് ബന്ധമെന്ന് സൂചന". www.twentyfournews.com. 9 ഫെബ്രുവരി 2020.
- ↑ 13.0 13.1 "U.N. report flags Islamic State threat in Karnataka, Kerala". The Hindu (in Indian English). 25 ജൂലൈ 2020.
- ↑ 14.0 14.1 "'Significant numbers' of ISIS terrorists in Kerala, Karnataka: UN report on terrorism". The Economic Times.
- ↑ Daily, Keralakaumudi. "കേരളത്തിൽ ഐസിസ് ഭീകരർ, യു. എൻ സമിതിയുടെ മുന്നറിയിപ്പ് , കർണാടകത്തിലും ഭീകര സാന്നിദ്ധ്യം". Keralakaumudi Daily (in ഇംഗ്ലീഷ്).
- ↑ Ban Ki-Moon (24 September 2014). "Secretary-General's remarks to Security Council High-Level Summit on Foreign Terrorist Fighters". United Nations. Retrieved 18 November 2014.
- ↑ Richter, Elihu D.; Markus, Dror Kris; Tait, Casey (2018). "Incitement, genocide, genocidal terror, and the upstream role of indoctrination: can epidemiologic models predict and prevent?". Public Health Reviews. 39 (1). doi:10.1186/s40985-018-0106-7.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ ""They're delusional": Rivals ridicule ISIS declaration of Islamic state". CBS News. 30 June 2014. Retrieved 4 July 2014.
- ↑ Al-Yaqoubi, Muhammad (2015). Refuting ISIS: A Rebuttal Of Its Religious And Ideological Foundations. Sacred Knowledge. pp. xvii–xviii. ISBN 978-1-908224-12-5.
- ↑ Al-Yaqoubi, Muhammad (2015). Refuting ISIS: A Rebuttal Of Its Religious And Ideological Foundations. Sacred Knowledge. pp. xvii–xviii. ISBN 978-1-908224-12-5. See also p.8.
- ↑ Al-Yaqoubi, Muhammad (2015). Refuting ISIS : destroying its religious foundations and proving that it has strayed from Islam and that fighting it is an obligation. Sacred Knowledge. pp. 75–80. ISBN 1908224126. Retrieved 1 May 2020.
- ↑ Bin Baz, Abdullah. "من هم الخوارج". binbaz.org.sa (in അറബിക്). Archived from the original on 2020-05-13. Retrieved 1 May 2020.
- ↑ Shaikh, Amad (1 October 2014). "Muslim Scholars Letter to al-Baghdadi of ISIS or ISIL – A Missed Opportunity". Muslim Matters. Retrieved 8 November 2014.
- ↑ "Open Letter to Al-Baghdadi". September 2014. Archived from the original on 25 September 2014. Retrieved 25 September 2014.
- ↑ "Head of Egypt's al-Azhar condemns ISIS 'barbarity'". Al Arabiya English. Agence France-Presse. 3 December 2014.
- ↑ Al-Awsat, Asharq (13 December 2014). "Egypt's Al-Azhar stops short of declaring ISIS apostates – Azhar statement rejects practice of takfirism". Asharq Al Awsat. Archived from the original on 6 July 2015. Retrieved 6 September 2015.
- ↑ Strange, Hannah (5 July 2014). "Islamic State leader Abu Bakr al-Baghdadi addresses Muslims in Mosul". The Telegraph. London. Retrieved 6 July 2014.
- ↑ Staff writers (2 August 2016). "Al-Qaradawi: Rulers Of UAE And Daesh Leaders Are Two Sides Of The Same Coin | English – Middle East Press News Agency". Middle East News Agency. Archived from the original on 2020-05-18. Retrieved 4 August 2016.
- ↑ Hasan, Mehdi (10 March 2015). "Mehdi Hasan: How Islamic is Islamic State?". New Statesman. Retrieved 7 July 2015.
Consider the various statements of Muslim groups such as the Organisation of Islamic Co-operation, representing 57 countries (Isis has "nothing to do with Islam"); the Islamic Society of North America (Isis's actions are "in no way representative of what Islam actually teaches"); al-Azhar University in Cairo, the most prestigious seat of learning in the Sunni Muslim world (Isis is acting "under the guise of this holy religion ... in an attempt to export their false Islam"); and even Saudi Arabia's Salafist Grand Mufti, Abdul Aziz al ash-Sheikh (Isis is "the number-one enemy of Islam").