തെക്കുകിഴക്കേ ഏഷ്യ
ചൈനയ്ക്കു തെക്കും ഇന്ത്യയ്ക്കു കിഴക്കും ആസ്ത്രേലിയയ്ക്കു വടക്കുമായി കിടക്കുന്ന ഏഷ്യയുടെ ഉപഭൂവിഭാഗമാണ് തെക്കുകിഴക്കേ ഏഷ്യ. ഭൌമ പലകകളുടെ സംഗമസ്ഥാനത്ത് കിടക്കുന്ന ഈ ഭൂപ്രദേശം ഒട്ടേറെ ഭൂകമ്പങ്ങളുടെയും അഗ്നിപർവ്വതങ്ങളുടെയും ചലനങ്ങൾക്ക് വേദിയാണ്.
തെക്കുകിഴക്കേ ഏഷ്യ
വിസ്തീർണ്ണം | 4,523,000 ച.കി.മീ |
---|---|
ജനസംഘ്യ | 568,300,000 |
ജനസാന്ദ്രത | 126 / ച.കി.മീ |
രാജ്യങ്ങൾ | 11 |
ഭൂവിഭാഗങ്ങൾ | 12 |
ജി.ഡി.പി | $900 billion (exchange rate) $2.8 trillion (purchasing power parity) |
പ്രതിശീർഷ വരുമാനം | $1,584 (exchange rate) $4,927 (purchasing power parity) |
ഭാഷകൾ | ഇന്തോനേഷ്യൻ, ഫിലിപ്പിനോ, വിയെറ്റ്നാമീസ്,തായ്, ബർമീസ്, മലയ്, ഖമർ, ലാഓ, റ്റെറ്റർൺ, നിക്കൊബാറീസ്, മാൻഡറിൻ, ഇംഗ്ലീഷ്, തമിഴ്, പോർച്ചുഗീസ്, ബംഗാളി, ഹിന്ദി, മലയാളം, പഞ്ചാബി, തെലുഗു, തഗാലോഗ്, സെബുവാനോ, ഇലോകാനോ, ഹിലിഗായ്നൊൺ, ബികോൽ, വാറായ്-വാറായ്, കപമാംഗാൻ, പങ്കസിനാൻ, അറബി, സ്പാനിഷ്, ജവനീസ്, സുൻഡനീസ്, മദുര, കാന്റണീസ്, മിൻ, തയ്‌വനീസ് (മിൻ നാൻ), മറ്റു പലതും |
സമയ മേഖലകൾ | UTC +9:00 (Indonesia) to UTC +5:30 (Andaman and Nicobar Islands) |
ഏറ്റവും വലിയ നഗരങ്ങൾ | ജക്കാർത്ത മനില ബാങ്കോക്ക് ഹോ ചി മിൻ നഗരം സുരബയ ക്വാലാ ലംപൂർ സിംഗപ്പൂർ ഹാനോയ് ബാന്ദുങ്ങ് മെദാൻ യാങ്കോൺ |
തെക്കുകിഴക്കേ ഏഷ്യ പ്രധാനമായും രണ്ട് ഭൂവിഭാഗങ്ങളാണ്: ഏഷ്യൻ വൻകര, കിഴക്കും തെക്കുകിഴക്കുമായി കിടക്കുന്ന ദ്വീപുസമൂഹങ്ങളും ദ്വീപ് ചാപങ്ങളുമാണിവ. ഇന്തോചൈന വൻകരയിൽ പ്രധാനമായും കംബോഡിയ, ലാവോസ്, മ്യാന്മാർ, തായ്‌ലാന്റ്, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ്; ഇവിടത്തെ ജനങ്ങളിൽ ഭൂരിഭാഗവും തായ് ജനങ്ങളും ആസ്ത്രോഏഷ്യൻ ജനങ്ങളും ആണ്; ഇവിടത്തെ പ്രധാന മതങ്ങൾ ബുദ്ധമതവും ക്രിസ്തുമതവും ആണ്. ദ്വീപുരാജ്യങ്ങളിൽ ബ്രൂണൈ, കിഴക്കൻ ടിമോർ,[1] ഇന്തൊനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ എന്നിവയാണ്. ആസ്ത്രൊനേഷ്യൻ ജനങ്ങൾ ആണ് ജനസംഖ്യയിൽ ഭൂരിഭാഗവും. ഇവിടത്തെ പ്രധാന മതങ്ങൾ ഇസ്ലാം, ക്രിസ്തുമതം എന്നിവയാണ്.
അവലംബം
തിരുത്തുക- ↑ "United Nations". Archived from the original on 2001-11-16. Retrieved 2001-11-16.
തെക്കുകിഴക്കേ ഏഷ്യ |
---|
ബ്രൂണൈ • കംബോഡിയ • ഈസ്റ്റ് ടിമോർ • ഇന്തോനേഷ്യ • ലാവോസ് • മലേഷ്യ • മ്യാൻമാർ • ഫിലിപ്പീൻസ് • സിംഗപ്പൂർ • തായ്‌ലാന്റ് • വിയറ്റ്നാം |