കിഴക്കൻ ടിമോർ
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
തെക്കുകിഴക്കേ ഏഷ്യയിലെ ഒരു രാജ്യമാണ് ഈസ്റ്റ് ടിമോർ. (ഔദ്യോഗിക നാമം: ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് റ്റിമോർ-ലെസ്റ്റെ, അഥവാ റ്റിമോർ-ലെസ്റ്റെ). റ്റിമോർ ദ്വീപിന്റെ കിഴക്കേ പകുതി, അതൌറോ ദ്വീപ്, ജാക്കോ ദ്വീപ്, ഇന്തൊനേഷ്യൻ വെസ്റ്റ് ടിമോർ ദ്വീപിനുള്ളിൽ ഒറ്റപ്പെട്ട പ്രദേശമായ ഊക്കുസി-അംബേനോ എന്ന ഭാഗം എന്നിവ ചേർന്നതാണ് ഈസ്റ്റ് ടിമോർ. ആസ്ത്രേലിയയിലെ ഡാർവ്വിൻ എന്ന വടക്കുപടിഞ്ഞാറൻ പ്രദേശത്തുനിന്നും ഏകദേശം 400 മൈൽ (640 കിലോമീറ്റർ) അകലെയാണ് ഈസ്റ്റ് ടിമോർ. 5,376 ച.മൈൽ (14,609 ച.കി.മീ) ആണ് ഈസ്റ്റ് റ്റിമോറിന്റെ വിസ്തീർണ്ണം.
Democratic Republic of Timor-Leste Repúblika Demokrátika Timór Lorosa'e República Democrática de Timor-Leste | |
---|---|
ദേശീയ മുദ്രാവാക്യം: Unidade, Acção, Progresso (Portuguese: "Unity, Action, Progress") | |
ദേശീയ ഗാനം: Pátria | |
തലസ്ഥാനം and largest city | Dili |
ഔദ്യോഗിക ഭാഷകൾ | Tetum and Portuguese1 |
നിവാസികളുടെ പേര് | East Timorese |
ഭരണസമ്പ്രദായം | Parliamentary republic |
José Ramos-Horta | |
ഹൊസെ മരിയ വാസ്‌കോൺസലോസ് | |
Independence from Portugal² | |
• Declared | November 28, 1975 |
• Recognized | May 20, 2002 |
• ആകെ വിസ്തീർണ്ണം | 15,410 കി.m2 (5,950 ച മൈ) (158th) |
• ജലം (%) | negligible |
• July 2005 estimate | 1,115,000[അവലംബം ആവശ്യമാണ്] (155th) |
• ജനസാന്ദ്രത | 64/കിമീ2 (165.8/ച മൈ) (132nd) |
ജി.ഡി.പി. (PPP) | 2005 estimate |
• ആകെ | $2.18 billion (206) |
• പ്രതിശീർഷം | $800 (188) |
എച്ച്.ഡി.ഐ. (2007) | 0.514 low · 150th |
നാണയവ്യവസ്ഥ | U.S. Dollar³ (USD) |
സമയമേഖല | UTC+9 |
കോളിംഗ് കോഡ് | 670 |
ISO കോഡ് | TL |
ഇൻ്റർനെറ്റ് ഡൊമൈൻ | .tl4 |
|
പോർച്ചുഗൽ 16-ആം നൂറ്റാണ്ടിൽ കോളനിയാക്കിയ ഈസ്റ്റ് ടിമോർ നൂറ്റാണ്ടുകളോളം പോർച്ചുഗീസ് ടിമോർ എന്ന് അറിയപ്പെട്ടു. ഇന്തോനേഷ്യ 1975-ൽ ഈസ്റ്റ് ടിമോറിനെ ആക്രമിച്ച് കീഴടക്കി. 1976-ൽ ഇന്തോനേഷ്യ ഈസ്റ്റ് ടിമോറിനെ ഇന്തോനേഷ്യയുടെ 27-ആം പ്രവിശ്യ ആയി പ്രഖ്യാപിച്ചു. 1999-ൽ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വയം നിർണ്ണയാവകാശ പ്രക്രിയയെ തുടർന്ന് ഇന്തോനേഷ്യ ഈസ്റ്റ് ടിമോറിന്റെ മുകളിലുള്ള നിയന്ത്രണം അവസാനിപ്പിച്ചു. 2002 മെയ് 20-നു ഈസ്റ്റ് ടിമോർ 21-ആം നൂറ്റാണ്ടിലെയും മൂന്നാം സഹസ്രാബ്ദത്തിലെയും ആദ്യത്തെ പുതിയ സ്വതന്ത്രരാജ്യമായി. ഫിലിപ്പീൻസും ഈസ്റ്റ് ടിമോറുമാണ് ജനസംഖ്യയുടെ ഭൂരിഭാഗവും റോമൻ കത്തോലിക്കർ ഉള്ള ഏഷ്യയിലെ രണ്ടു രാജ്യങ്ങൾ.
800$ മാത്രം പ്രതിശീർഷ ജി.ഡി.പി ഉള്ള ഈസ്റ്റ് റ്റിമോർ ലോകത്തെ തന്നെ ഏറ്റവും താഴ്ന്ന പ്രതിശീർഷ ജി.ഡി.പി (പി.പി.പി) ഉള്ള രാജ്യങ്ങളിൽ ഒന്നാണ്.[1]. എങ്കിലും ഈസ്റ്റ് ടിമോറിന്റെ മാനവ വികസന സൂചിക (എച്ച്.ഡി.ഐ) താരതമ്യേന ശരാശരി മാനവ വികസനത്തെ സൂചിപ്പിക്കുന്നു. ലോകരാഷ്ട്രങ്ങളുടെ മാനവ വികസന സൂചിക അനുസരിച്ചുള്ള പട്ടികയിൽ ഈസ്റ്റ് ടിമോറിന്റെ സ്ഥാനം 142 ആണ്.
അവലംബം
തിരുത്തുക- ↑ "East Timor". The World Factbook. CIA. Archived from the original on 2018-01-28. Retrieved 2007-07-17.
തെക്കുകിഴക്കേ ഏഷ്യ |
---|
ബ്രൂണൈ • കംബോഡിയ • ഈസ്റ്റ് ടിമോർ • ഇന്തോനേഷ്യ • ലാവോസ് • മലേഷ്യ • മ്യാൻമാർ • ഫിലിപ്പീൻസ് • സിംഗപ്പൂർ • തായ്ലാന്റ് • വിയറ്റ്നാം |