500 -ലേറെ സ്പീഷിസുകൾ ഉള്ള സസ്യജനുസുകൾ
ഇതു വരെ വിവരിച്ചിട്ടുള്ള സസ്യങ്ങളിൽ 500 -ൽ ഏറെ സ്പീഷിസുകൾ ഉള്ള സപുഷ്പി ജനുസുകൾ 57 എണ്ണമാണുള്ളത്. ഇവയിൽ 3000 -ൽ ഏറെ സ്പീഷിസുകൾ ഉള്ള അസ്ട്രാഗാലസ് എന്ന പയർകുടുംബത്തിലെ ജനുസിലാണ് ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ളത്. ഒരേ ഒരു അംഗം മാത്രമുള്ള ജനുസ് മുതൽ ആയിരത്തിലേറെ അംഗങ്ങൾ ഉള്ള ജനുസുകളെപ്പറ്റി സസ്യവർഗ്ഗീകരണത്തിന്റെ ശൈശവദശയിൽത്തന്നെ അറിവുണ്ടായിരുന്നു. ഒരു ജനുസിലും നൂറിലേറെ അംഗങ്ങൾ ഉണ്ടാവാൻ സാധ്യത ഇല്ലെന്നായിരുന്നു ലിനേയസ് പോലും കരുതിയിരുന്നത്. അദ്ദേഹത്തിന്റെ കണക്കിൽ (അന്ന്) 56 ജനുസുകൾ ഉള്ള യൂഫോർബിയ ആയിരുന്നു ഏറ്റവും അംഗങ്ങൾ ഉള്ള സസ്യജനുസ്.

Agamospecies in the Ranunculus auricomus complex help to swell the number of species in the genus Ranunculus.