യൂഫോർബിയേസീ
(Euphorbiaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
300 -ഓളം ജനുസുകളിലായി ഏതാണ്ട് 7500 സ്പീഷിസുകൾ ഉള്ള ഒരു സസ്യകുടുംബമാണ് യൂഫോർബിയേസീ (Euphorbiaceae). മധ്യരേഖാപ്രദേശങ്ങളിലാണ് പ്രധാനമായും ഈ കുടുംബത്തിലെ അംഗങ്ങളെ കണ്ടുവരുന്നത്, അതിൽത്തന്നെ ഭൂരിഭാഗവും ഇന്ത്യ-മലയൻ പ്രദേശത്തുമാണ്. മിക്കവാറും കുറ്റിച്ചെടികളും മരങ്ങളുമായ ഇവയിൽ ചിലത് കള്ളിച്ചെടികളോട് സാമ്യം പുലർത്തുന്നവിധം മാംസളമായ തണ്ടോടുകൂടിയവയാണ്.
യൂഫോർബിയേസീ | |
---|---|
കുങ്കുമപ്പൂമരം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Euphorbiaceae |
Subfamilies | |
യൂഫോർബിയേസീ കുടുംബത്തിലെ പല അംഗങ്ങളിലും വിഷം അടങ്ങിയിട്ടുണ്ട്. ചിലത് മാരകമാണ്, ചിലത് കണ്ണിലും മറ്റും വീണാൽ അസ്വസ്ഥതയുണ്ടാക്കുന്നതും.
സാമ്പത്തികമായും ഭക്ഷ്യപരമായും പ്രാധാന്യമുള്ള കപ്പ, ആവണക്ക്, കടലാവണക്ക്, റബ്ബർ എന്നിവ യൂഫോർബിയേസീ കുടുംബത്തിലെ പ്രധാന സസ്യങ്ങളാണ്.
അവലംബം
തിരുത്തുക- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Archived from the original (PDF) on 2017-05-25. Retrieved 2013-06-26.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Euphorbiaceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Euphorbiaceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.