ഓക്സാലിസ്

(Oxalis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമായ ഓക്സാലിഡേസീയിലെ ഏറ്റവും വലിയ ജീനസ്സാണ് ഓക്സാലിസ് (Oxalis) /ˈɒksəl[invalid input: 'i-']s/[1]. ലോകത്തിന്റെ മിക്കഭാഗങ്ങളിലും വ്യാപിച്ചു വളരുന്ന ഓക്സാലിസ് സ്പീഷിസുകൾ ധ്രുവപ്രദേശങ്ങളിൽ വളരാറില്ല. ബ്രസീൽ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ ഉഷ്ണമേഖലാപ്രദേശങ്ങളിൽ വൈവിധ്യമാർന്ന ഓക്സാലിസ് സ്പീഷീസുകൾ വളരാറുണ്ട്.

ഓക്സാലിസ്
പുളിയാറില
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Oxalis

Species

About 1000, see text

സവിശേഷതകൾ

തിരുത്തുക

ഈ സസ്യജനുസ്സിൽ ഏകവർഷിസസ്യങ്ങളും ബഹുവർഷിസസ്യങ്ങളും ഉൾപ്പെടുന്നു. ഇവയുടെ ഇലകൾ ഏകാന്തരന്യാസത്തിൽ ക്രമീകരിക്കപ്പെട്ടതും പത്രങ്ങൾ 3-10 ഓ അതിൽ കൂടുതലായും വിഭജിക്കപ്പെട്ടിരിക്കുന്നവയും അവ ഏകദേശം തുല്യവലിപ്പത്തോടു കൂടിയവയും അവ ഹസ്താകാരരൂപത്തിൽ ക്രമീകരിക്കപ്പെട്ടവയുമായിരിക്കും. ഓരോ ലഘുപത്രങ്ങളുടേയും അഗ്രഭാഗങ്ങളിൽ ഒരോ വെട്ടുകൾ കാണപ്പെടും. ഇലകളിലെ സിരാവിന്യാസം ജാലികാസിരാവിന്യാസമാണ്. ഇവയ്ക്ക് പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല.

ദ്വിലിംഗ സ്വഭാവത്തോടു കൂടിയ ഇവയുടെ പൂക്കൾ പ്രസമത (കൃത്യം മൂന്നായി വിഭജിക്കാവുന്ന-actinomorphy) പാലിക്കുന്നവയാണ്. വെവ്വേറെ നിൽക്കുന്ന അഞ്ച് വിദളങ്ങളും വെവ്വേറെ നിൽക്കുന്നതോ കൂടിച്ചേർന്നതോ ആയ അഞ്ച് മിനുസമുള്ള പുഷ്പദളങ്ങളും കൂടിച്ചേർന്നതാണ് ഇവയുടെ പുഷ്പവൃന്തം.

  1. Sunset Western Garden Book, 1995:606–607

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഓക്സാലിസ്&oldid=4135811" എന്ന താളിൽനിന്ന് ശേഖരിച്ചത്