ഫൈല്ലാന്തേസീ

(Phyllanthaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ഫൈല്ലാന്തേസീ (Phyllanthaceae). ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ സസ്യകുടുംബത്തിൽ 58 ജീനസ്സുകളിലായി ഏകദേശം 2000 സ്പീഷിസുകൾ ഉൾപ്പെടുന്നു. കുറ്റിച്ചെടികളും ചെറുമരങ്ങളും വൃക്ഷങ്ങളും ഉൾപ്പെടുന്ന സസ്യകുടുംബമാണ് ഫൈല്ലാന്തേസീ.[2]
കേരളത്തിൽ കണ്ടുവരുന്ന പുളിനെല്ലി, മുള്ളുവേങ്ങ, ഒടുക്ക്, മൂട്ടിപ്പഴം, ചോലവേങ്ങ, നെല്ലി, മലയച്ചീര, നെയ്‌ത്താലി, അമ്പൂരിപ്പച്ചില, കീഴാർനെല്ലി, മലയീച്ചിൽ, വെട്ടി, ചെറുപനച്ചി, ആശാരിപ്പുളി, കാട്ടുനിരൂരി, അരിയാപൊരിയൻ, പെരുംനിരൂരി, കാട്ടുനെല്ലി, മലംവെട്ടി, നെല്ലിക്കപ്പുളി, തത്തലമരം, കരനെല്ലി, ചാത്തക്കടമ്പ്, നീർവെട്ടി, കുളച്ചൻ, എട്ടിമരം, തുടങ്ങിയവയെല്ലാം ഈ കുടുംബത്തിലെ അംഗങ്ങളാണ്.

ഫൈല്ലാന്തേസീ
നെല്ലിക്ക
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Phyllanthaceae

മൂട്ടിപ്പഴത്തിന്റെ പൂക്കൾ

സവിശേഷതകൾ

തിരുത്തുക

ഫൈല്ലാന്തേസീ സസ്യകുടുംബത്തിൽ ലഘുപത്രത്തോടുകൂടിയ സസ്യങ്ങളും സംയുക്ത പത്രത്തോടുകൂടിയ സസ്യങ്ങളും കാണപ്പെടുന്നു. ഇവയുടെ ഇലകൾ ഏകാന്തരന്യാസത്തിലോ (alternate) അല്ലെങ്കിൽ വർത്തുള വിന്യാസത്തിലോ ക്രമീകരിച്ചതും ഞെട്ടോടു കൂടിയവയുമാണ്. ഇലകൾ ഉപപർണ്ണങ്ങളോടു കൂടിയവയാണ്. ഇലകളിലെ സിരാവിന്യാസം ജാലികാസിരാവിന്യാസമാണ്. ഇലയുടെ വക്കുകൾ പൂർണ്ണവുമാണ്.[3]

ഏകലിംഗ സ്വഭാവത്തോടു കൂടിയ പൂക്കളും ദ്വിലിംഗ സ്വഭാവത്തോടു കൂടിയ പൂക്കളും കണ്ടുവരുന്നു. പൂക്കൾ പ്രസമത (കൃത്യം മൂന്നായി വിഭജിക്കാവുന്ന-actinomorphy)പാലിക്കുന്നവയാണ്. ഇവയ്ക് 4-6 ഓ പരസ്പരം വെവ്വേറെ നിൽക്കുന്നവയോ അല്ലെങ്കിൽ ഭാഗീകമായി കൂടിച്ചേർന്നതോ പരസ്പരം കവിഞ്ഞു നിൽക്കുന്നവയോ അടുക്കിവെച്ച പോലെയുള്ളതോ ആയിരിക്കും ഇവയുടെ വിദളങ്ങൾ. സാധാരണ വെവ്വേറെ നിൽക്കുന്നതോ അല്ലെങ്കിൽ പരസ്പരം കവിഞ്ഞു നിൽക്കുന്നവതോ ആയ5 പുഷ്പദളങ്ങളാണിവയ്ക്കുള്ളത്. 2-50 ഓളം കേസരങ്ങളും ഉയർന്ന അണ്ഡാശയവുമാണിവയ്ക്കുള്ളത്. മാംസളമായ പഴങ്ങളും മാംസളമല്ലാത്ത പഴങ്ങളും കാണപ്പെടുന്നു.[4]

ജീനസ്സുകൾ

തിരുത്തുക

സസ്യകുടുംബത്തിൽ 58 ജീനസ്സുകളാണുള്ളത്.

  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Archived from the original (PDF) on 2017-05-25. Retrieved 2013-06-26.
  2. "Phyllanthaceae". The Plant List (2010). Retrieved 6 മാർച്ച് 2016.
  3. José da Silva, Marcos. "Neotropical Phyllanthaceae". Archived from the original on 2015-01-05. Retrieved 6 മാർച്ച് 2016.
  4. José da Silva, Marcos. "Neotropical Phyllanthaceae". Archived from the original on 2015-01-05. Retrieved 6 മാർച്ച് 2016.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫൈല്ലാന്തേസീ&oldid=3806417" എന്ന താളിൽനിന്ന് ശേഖരിച്ചത്