സ്വാലിഹ്
ഏകദേശം 5000 വഷങ്ങൾക്ക് മുൻപ് ഹിജ്രിൽ ജീവിച്ചിരുന്ന ഗോത്രമാണ് ഥമൂദ്. അവരിലേക്ക് അല്ലാഹു നിയോഗിച്ച പ്രവാചകനായിരിന്നു സ്വാലിഹ് നബി എന്നാണ് മുസ്ലിങ്ങൾ വിശ്വസിക്കുന്നത്. സൗദി അറേബ്യയിലെ മദാഇൻ സാലിഹിൽ പാറ വെട്ടിത്തുരന്ന് ഇവർ നിർമ്മിച്ച ഗുഹാ ഭവനങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ഈ പ്രദേശത്തെ അഥ്ലബ് മലകളിൽ നിന്നും ഥമൂദ് ഗോത്രക്കാരുടെ ശിലാലിഖിതങ്ങളും ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. [1]. മദീനയിൽ നിന്ന് 405 കിലോമീറ്റർ വടക്കാണ് മദാഇൻ സാലിഹ്.
ഖുർ ആനിൽ നിന്ന്
തിരുത്തുകഥമൂദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരനായ സാലിഹിനെയും നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു നിങ്ങൾ ദൈവത്തെ ആരാധിക്കുക. അവനല്ലാതെ നിങ്ങൾക്ക് യാതൊരു ആരാധ്യനുമില്ല.അവൻ നിങ്ങളെ ഭൂമിയിൽ നിന്ന് സൃഷ്ടിച്ച് വളർത്തുകയും ഭൂമിയിൽ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ നിങ്ങൾ അവനോട് പാപമോചനം തേടുകയും ഖേദിച്ച് മടങ്ങുകയും ചെയ്യുക.തീർച്ചയായും നിന്റെ രക്ഷിതാവ് സമീപസ്ഥനും പ്രാർത്ഥനക്ക് ഉത്തരം നൽകുന്നവനുമാകുന്നു 11:61. അവർ പർവ്വതങ്ങളിൽ പാറ വെട്ടിത്തുരന്ന് വീടുകളുണ്ടാക്കി നിർഭരായി കഴിഞ്ഞു കൂടുകയായിരിന്നു 15:82. താഴ്വരയിൽ പാറ വെട്ടിത്തുരന്ന് കെട്ടിടമുണ്ടാക്കിയ ഥമൂദ് ഗോത്രം 89:9.[2]
മുഹമ്മദ് നബി (സ) തബൂക്കിലേക്ക് സഹാബാക്കളുമായി യാത്ര ചെയ്തപ്പോൾ ഈ പ്രദേശത്തു കൂടിയാണ് കടന്നു പോയത്. അല്ലാഹുവിന്റെ ശിക്ഷ ബാധിച്ച സ്ഥലമാണിതെന്ന് പ്രവാചകൻ അവരെ ഓർമ്മപെടുത്തുകയുണ്ടായി.ഒൻപത് റൗഡിസംഘങ്ങൾ ആ നാട്ടിലുണ്ടായിരിന്നു. ബഹുദൈവാരധനയും അക്രമവും കൊള്ളയും ധിക്കാരവും വ്യാപകമാക്കിയിരിന്നു അവർ. അസാധരണരൂപത്തിൽ ഒരു ഒട്ടകം സൃഷ്ടിക്കപ്പെടുകയും ആ ഒട്ടകം അവർക്കിടയിലൂടെ നടക്കുകയും ചെയ്തു. അതിനെ ഉപദ്രവിക്കരുതെന്ന് അല്ലാഹു അവരോട് കല്പിച്ചു. അവർ ദൈവത്തെ വെല്ലുവിളിച്ചു കൊണ്ട് ആ ഒട്ടകത്തെ കശാപ്പ് ചെയ്തു. പുലർച്ചെ ദൈവിക ശിക്ഷ അവരെ പിടികൂടുക തന്നെ ചെയ്തു. അവരുപയോഗിച്ചിരുന്ന പാത്രങ്ങളും മറ്റും അൽ-ഉലാ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. അക്രമം പ്രവർത്തിച്ചവരെ ഗോര ശബ്ദം പിടികൂടി അങ്ങനെ പ്രഭാതത്തിൽ വീടുകളിൽ അവർ കമിഴ്ന്ന് വീണ അവസ്ഥയിലായിരിന്നു11:67. ദക്ഷിണ സിനായിൽ സ്വാലിഹ് നബിയുടെ ഖബർ സ്ഥിതി ചെയ്യുന്നു.
ചിത്ര ശാല
തിരുത്തുക-
മദാഇൻ സാലിഹിലെ വീട്
-
മദാഇൻ സാലിഹിലെ ഒരു പാറ
-
മദാഇൻ സാലിഹിന്റെ പ്രവേശന കവാടം