സി.ജെ മോഹൻ
മലയാള, തമിഴ്, തെലുങ്ക് , കന്നട, സിംഹളചലച്ചിത്രരംഗത്ത് ക്യാമറാമേൻ എന്ന നിലയിൽ അറുപതുകളിലുംഎഴുപതുകളിലും പ്രവർത്തിച്ച വ്യക്തിയാണ് സി ജെ മോഹൻ അഥവാ സി.ജെ മോഹൻറാവു[1]. 1924 നവംബർ 15 നു ശ്രീ ജാനകിറാമിന്റെയും ശ്രീമതി രത്നമ്മയുടെയും പുത്രനായി മദ്രാസിൽ ജനിച്ചു. സിനിമാ ഫോട്ടോഗ്രാഫി പഠിക്കുന്നതിനായി മദ്രാസ് സ്റ്റുഡിയോകളിൽ പഠിച്ചു.1952 ൽ പണം എന്ന തമിഴ് ചിത്രത്തിന്റെ ക്യാമറാമാനായിട്ടാണ് മോഹൻ സിനിമാരംഗവുമായി ബന്ധപ്പെടുന്നത്. ഇദ്ദേഹം ക്യാമറാ കൈകാര്യം ചെയ്ത ആദ്യ മലയാള ചിത്രം കുട്ടിക്കുപ്പായമാണ്. മോഹൻ ജെ. ശശികുമാറിന്റെ ചിത്രങ്ങൾക്കു വേണ്ടിയാണ് അധികം മലയാളത്തിൽ കാമറ കൈകാര്യം ചെയ്തിട്ടുള്ളത്[2]. മോഹന്റെ പത്നി ശ്രീമതി.മീനാദേവിയാണ്.
സി.ജെ മോഹൻ | |
---|---|
തൊഴിൽ | ഛായാഗ്രാഹകൻ |
സജീവ കാലം | 1967 – 1978 |
ജീവിതപങ്കാളി(കൾ) | മീനാദേവി |
അവലംബം
തിരുത്തുക- ↑ https://www.m3db.com/artists/27501
- ↑ https://www.malayalachalachithram.com/movieslist.php?cg=4256
- ↑ "പഞ്ചാമൃതം(1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)