ആൾമാറാട്ടം
മലയാളത്തിൽ ആദ്യമായി പ്രസിദ്ധപ്പെടുത്തിയ നാടക കൃതിയാണു് ആൾമാറാട്ടം.[1] വില്ല്യം ഷേക്സ്പിയറിന്റെ "കോമഡി ഓഫ് എറേർസ്" എന്ന ശുഭാന്ത്യ നാടകത്തിന്റെ വിവർത്തനമാണു് ഈ നാടകം. 1866-ൽ കല്ലൂർ ഉമ്മൻ ഫിലിപ്പോസാണ് ഇതിന്റെ പരിഭാഷ നടത്തിയിരിക്കുന്നതു്. മലയാള നാടകപ്രസ്ഥാനത്തിലെ ആദ്യ കൃതിയാണിതു്.[2][3][4]
കർത്താവ് | വില്ല്യം ഷേക്സ്പിയർ കല്ലൂർ ഉമ്മൻ ഫിലിപ്പോസ് (മലയാള പരിഭാഷ) |
---|---|
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | നാടകകൃതി |
പ്രസിദ്ധീകരിച്ച തിയതി | 1866 |
1866 നവംബറിൽ കൊച്ചിയിലെ വെസ്റ്റേൺ സ്റ്റാർ അച്ചുകൂടത്തിലാണ് ഈ കൃതി അച്ചടിച്ചത്.[5]
അവലംബം
തിരുത്തുക- ↑ "Drama and the Stage, prd.gov.in". Archived from the original on 2013-08-18. Retrieved 2013-08-18.
- ↑ "Translation of The Comedy of Errors malayalam". Archived from the original on 2013-08-18. Retrieved 2013-08-18.
- ↑ "The Comedy of errors Malayalam Almarattam". Archived from the original on 2013-08-18. Retrieved 2013-08-18.
- ↑ "ആൾമാറാട്ടം എന്ന കൃതിയിലെ ജീവിതരേഖയിൽ നിന്നും". Archived from the original on 2013-09-02. Retrieved 2013-09-02.
- ↑ ഡോ. രാജാ വാര്യർ-പേജ്32 , ആദ്യ മലയാള നാടകം ശാകുന്തളമല്ല, ജനപഥം, ഫെബ്രുവരി1, 2014 ലക്കം
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ആൾമാറാട്ടം എന്ന താളിലുണ്ട്.