സംവാദം:പൂച്ച
മലയാളം
തിരുത്തുകMetabolism - ഉപാപചയം Sociability - മനുഷ്യ സഹവാസം/മനുഷ്യ പറ്റ് Cohabitation - സാമൂഹികത Cohabitation - Habitat - വാസസ്ഥലം Domestication - ഇണക്കിയെടുക്കൽ
ഇത്രയും പദങ്ങളുടെ മലയാളം ശരിയാണോ? --Anoopan| അനൂപൻ 04:50, 18 ഒക്ടോബർ 2008 (UTC)
- വെർട്ടിബ്ര എന്നതിനു പകരം നട്ടെല്ല് എന്നുപയോഗിക്കാമല്ലോ? --ചള്ളിയാൻ ♫ ♫ 17:04, 17 നവംബർ 2008 (UTC)
- Sociability - സാമൂഹികത; Cohabitation - സഹവാസം; എന്നല്ലേ വേണ്ടത്? --ബിപിൻ 17:26, 17 നവംബർ 2008 (UTC)
ഓമന
തിരുത്തുകഓമനമൃഗം എന്ന് വേണോ, മൃഗം എന്ന് മാത്രം പോരേ? -- ശ്രീജിത്ത് കെ 03:48, 18 നവംബർ 2008 (UTC)
നായ നോക്കുക. പിന്നെ ഇത്തരം ചെറിയ മൃഗങ്ങളെ ഓമന മൃഗങ്ങൾ എന്നാ പറയുക. എരുമ, കാള, പോത്ത്, കഴുത എന്നിവയെ അങ്ങനെ വിളിക്കാറില്ല. എങ്കിലും ചിലർക്ക് അവയും ഓമനകളാണ്> :)--ചള്ളിയാൻ ♫ ♫ 06:52, 18 നവംബർ 2008 (UTC)
- ഓമനമൃഗം എന്നു വിളിക്കുന്നതിൽ തെറ്റൊന്നുമില്ല--സുഭീഷ് - സംവാദങ്ങൾ 06:03, 18 നവംബർ 2008 (UTC)
- പെറ്റ് എന്നതിന്റെ മലയാളം എന്ന അർത്ഥത്തിൽ ഓമന എന്നു വിളിക്കുന്നതിൽ തരക്കേടില്ല. എങ്കിലും ഒരു പി.ഒ.വി. കയറി വരുന്നുണ്ടോ എന്നു സംശയം :). --Vssun 10:22, 18 നവംബർ 2008 (UTC)
ഓമന എന്നതിനു പകരം "അരുമ" എന്നായാലും കുഴപ്പമില്ല. Malikaveedu (സംവാദം) 14:16, 14 ജൂൺ 2019 (UTC)
സംവാദം നടത്തുന്ന ഇടം
തിരുത്തുകഈ ലേഖനത്തിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള ചർച്ചകൾ വിക്കിപീഡിയ:സംശോധനാ യജ്ഞം/പൂച്ച എന്ന താളിൽ രേഖപ്പെടുത്തുക--Anoopan| അനൂപൻ 06:07, 18 നവംബർ 2008 (UTC)--Anoopan| അനൂപൻ 06:07, 18 നവംബർ 2008 (UTC)
- സംശയങ്ങൾ മറ്റും ഇവിടെ ചോദിക്കുന്നതല്ലേ നല്ലത്. പൊതുവായ ഗുണനിലവാര ചർച്ചകൾ യജ്ഞത്തിലും ആവാമല്ലോ. പിന്നീട് ലേഖനസംബന്ധിയായ എന്തൊക്കെ ചർച്ചകൾ നടന്നു എന്നറിയാനാകില്ലല്ലോ? --ചള്ളിയാൻ ♫ ♫ 06:52, 18 നവംബർ 2008 (UTC)
ലേഖനത്തെക്കുറിച്ചൂള്ള സംവാദങ്ങൾ പലയിടത്തായി വിതരണം ചെയ്യാതിരിക്കുക. സംവാദങ്ങൾക്ക് ലേഖനത്തിന്റെ ചരിത്രവുമായി ബന്ധമുണ്ട്. അതു ആർക്കൈവ് ചെയ്യപ്പെടെണ്ട്താണു. --Shiju Alex|ഷിജു അലക്സ് 07:07, 18 നവംബർ 2008 (UTC)
- ലേഖനം തെരഞ്ഞെടുക്കപ്പെടുവാനുള്ള പരിശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അതുമായി ബന്ധപ്പെട്ടുണ്ടായ സംവാദമാണ് മുകളിൽ കാണുന്നവയെല്ലാം. അവ സംശോധനായജ്ഞം താളിലേക്ക് തന്നെയാണു പോകേണ്ടത്. ഇത്തരം സംവാദങ്ങൾ ഒരിക്കലും നഷ്ടപ്പെടുകയുമില്ല. അതു കൊണ്ടു തന്നെ ആർക്കൈവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമുണ്ടാകുന്നില്ല --Anoopan| അനൂപൻ 08:34, 18 നവംബർ 2008 (UTC)
സംവാദ താളിൽ തന്നെയാ നല്ലത്.പുതിയ യൂസേർസിനെയും പരിഗണിക്കണ്ടെ? അല്ലെങ്കിലും വിക്കിമീറ്റിനു ശേഷം വിക്കിയിൽ ചർച്ച ചെയ്യാത്ത പലതും നടപ്പാക്കി കൊണ്ടിരിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്.വിക്കി ഒരു കൂട്ടം ആളുകളുടെ മാത്രം കയ്യിൽ ഒതുങ്ങാൻ പോവുന്നതിന്റെ ലക്ഷണമാണ് ഇവയൊക്കെ.ഇത് വിക്കിപീഡിയയുടെ ലക്ഷ്യങ്ങൾക്കെതിരാണ്.മലയാളികളുടെ ജീർണ്ണതയാണോ?--212.138.72.19 08:58, 18 നവംബർ 2008 (UTC)
- വിക്കിയിൽ ചർച്ച ചെയ്യാത്ത പലതും എന്താണെന്ന് വ്യക്തമാക്കിയാൽ കൊള്ളാം. --Anoopan| അനൂപൻ 09:07, 18 നവംബർ 2008 (UTC)
ധാരളം ലാഞ്ചനകൾ അനുഭവപ്പെടുന്നുണ്ട് എന്നാണ് പറഞ്ഞത്; അവ ശരിയായിക്കൊള്ളണമെന്നില്ലല്ലോ.ഇനി വ്യക്തമാക്കിയത് കൊണ്ട് കൂട്ടം ചേർന്ന് നിശേധിക്കുകയല്ലാതെ അംഗീകരിക്കാനും പോവുന്നില്ലല്ലോ. സൂചിപ്പിച്ചെന്നെ ഉള്ളൂ.ഏതായാലും ഞാൻ ഗുരുതരമായി വരുമ്പോൾ പറയാം എന്ന് തീരുമാനിച്ചിരിക്കുന്നു. മറ്റുവല്ലവർക്കും അങ്ങനെ അനുഭവം ഉണ്ടെങ്കിൽ തുറന്നടിക്കാൻ കഴിയുമെങ്കിൽ തുറന്നടിക്കട്ടെ.--212.138.113.4 09:16, 18 നവംബർ 2008 (UTC)
- അങ്ങനെ ലാഞ്ചനകൾ മാത്രം ഉണ്ടായിട്ട് കാര്യമില്ലല്ലോ സുഹൃത്തേ. ഇനി അഥവാ അങ്ങനെ തോന്നുകയാണെങ്കിൽ താങ്കളുടെ വിക്കി ഐഡിയിൽ ലോഗിൻ ചെയ്ത് ഇവിടെ വ്യക്തമായി ഒരു കുറിപ്പിടുക. --Anoopan| അനൂപൻ 09:20, 18 നവംബർ 2008 (UTC)
ഉദാഹരണം പറയാം.
- പണ്ട് വിക്കിയിലെ ഫോട്ടോ മാതൃഭൂമിയിലെ വന്ന കേസ്
- ഇപ്പോൾ വിജ്ഞാനകോശമ്വുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങൾ
ഇതിലൊക്കെ എടുത്ത തീരുമാനങ്ങൾ വിലയിരിത്തി നോക്കൂ. വേറെയും ധാരാളം നിസ്വാർത്ഥന്മാരാവുക.--212.138.72.19 09:24, 18 നവംബർ 2008 (UTC)
- ഇക്കാര്യങ്ങളിൽ(അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ) തീരുമാനമെടുത്തത് വിക്കി മീറ്റിനു മുന്നേ തന്നെ അല്ലേ? ഇപ്പോൾ മെയിലിങ്ങ് ലിസ്റ്റിൽ സർവ്വവിജ്ഞാനകോശവുമായി നടക്കുന്ന ചർച്ചകളിൽ ഒരു തീരുമാനവുമായിട്ടുമില്ല. പിന്നെ ഇതൊക്കെ എങ്ങനെ അല്ലെങ്കിലും വിക്കിമീറ്റിനു ശേഷം വിക്കിയിൽ ചർച്ച ചെയ്യാത്ത പലതും നടപ്പാക്കി കൊണ്ടിരിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്. എന്ന കാറ്റഗറിയിൽ പെടും? --Anoopan| അനൂപൻ 09:29, 18 നവംബർ 2008 (UTC)
മെയിൽ ലിസ്റ്റിൽ നടക്കുന്ന ചർച്ചകളും സം വാദ താളിൽ പേസ്റ്റണം എന്നാണ് എന്റെ അഭിപ്രായം.--212.138.72.18 09:33, 18 നവംബർ 2008 (UTC)
- ലേഖനത്തെക്കുറീച്ചുള്ള പൊതുവായ ചർച്ചകൾ അതാതിന്റെ സംവാദത്താളുകളിൽ തന്നെ നൽകുന്നതാണ് ഉത്തമം. സംശോധനായജ്ഞത്തിൽ അംഗങ്ങളാകുന്നവർക്ക് യജ്ഞത്തിന്റെ രൂപരേഖയും മറ്റും അവതരിപ്പിക്കാനുള്ളതാണ് സംശോധനായജ്ഞറ്ഋതിന്റെ താൾ. ലേഖനത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള ചർച്ചകൾ അതിന്റെ സംവാദത്താളിൽ തന്നെ വരണം എന്ന് അഭിപ്രായപ്പെടുന്നു. --Vssun 09:53, 18 നവംബർ 2008 (UTC)
ലിസ്റ്റിൽ സീക്രട്ട് സംവാദങ്ങളൊന്നും നടക്കുന്നില്ല ഐ.പീ. ഇവിടെ ആർക്കും വേണമെങ്കിലും ഏപ്പോൾ വെണമെങ്കിലും വായിക്കാൻ പാകത്തിൽ അതൊക്കെ പത്തായത്തിൽ വെച്ചിട്ടുണ്ട്. താങ്കൾ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് പറയുന്നതെന്ന് എനിക്ക് തോന്നുന്നു. --സാദിക്ക് ഖാലിദ് 14:23, 18 നവംബർ 2008 (UTC) മുഹമ്മദ് നബിയുമായി ബന്ധപ്പെട്ടത്...ഉറങ്ങുന്ന ഒരു ജീവിയേയും ഉണർത്തരുത് എന്നാണ് വിവക്ഷ : അദ്ധേഹത്തിന്റെ വസ്ത്രത്തിൽ ഉറങ്ങിയിരുന്ന ഒരു പൂച്ചയെ ഉണർത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല എന്ന് ചുരുക്കം --Travancorehistory 20:41, 22 ഫെബ്രുവരി 2013 (UTC)
പൂച്ച തിരഞ്ഞെടുത്തതാക്കാൻ നടത്തുന്ന സംവാദം, പൂച്ചയുടെ സംവാദ താളിൽ തന്നെ നടത്തണം എന്ന അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷേ, ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടരീതിയിലുള്ള പൊതുകാര്യങ്ങൾ സംശോദന യജ്ഞം താളിൽ നടത്താം എന്ന് തോന്നുന്നു. പിന്നെ സംശോധന യജ്ഞം താൾ കുറെ നാളായി ഉപയോഗമില്ലാതെ കിടക്കുകയല്ലായിരുന്നോ? ആകെ ഉള്ളത് മൂന്ന് ലേഖനങ്ങളുടെ മാത്രം. ബാക്കി ഉള്ള തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഈ പറഞ്ഞ സംഭവം നടന്നത് വല്ല നിലവറയിലും ഉണ്ടോ?? -- rameshng|രമേശ് ► Talk:സംവാദം 15:04, 18 നവംബർ 2008 (UTC)
വിഷപദാർത്ഥങ്ങൾ
തിരുത്തുകഈ വിഭാഗം അല്പം തിരുത്തി വിജ്ഞാനകോശനിലവാരത്തിലേക്കാക്കണം. ഇപ്പോൾ നിർദ്ദേശങ്ങലും മറ്റുമടങ്ങിയ ഒരു മാർഗ്ഗരേഖ പോലെയാണുള്ളത്. --ചള്ളിയാൻ ♫ ♫ 08:33, 18 നവംബർ 2008 (UTC)
ചേർക്കാമോ?
തിരുത്തുകhttp://en.wikipedia.org/wiki/Muezza ഇത് കൂടി ചേർക്കാമോ? --Abdullah.k.a 10:02, 19 നവംബർ 2008 (UTC)
പ്രശസ്തരായ പൂച്ചകൾ
തിരുത്തുകപ്രശസ്തരായ വ്യക്തികൾ എന്നതുപോലെ പ്രശസ്തരായ പൂച്ചകൾ വേണമോ? --ഷാജി 14:23, 19 നവംബർ 2008 (UTC)
ഇംഗ്ലീഷ് വാക്കായ cat-നെ കുറിച്ചുള്ള ഭാഗം
തിരുത്തുകNomenclature
തിരുത്തുകA group of cats is referred to as a clowder, a male cat is called a tom (or a gib, if neutered), and a female is called a queen. The male progenitor of a cat, especially a pedigreed cat, is its sire, and its female progenitor is its dam. An immature cat is called a kitten (which is also an alternative name for young rats, rabbits, hedgehogs, beavers, squirrels and skunks). In medieval Britain, the word kitten was interchangeable with the word catling. A cat whose ancestry is formally registered is called a pedigreed cat, purebred cat, or a show cat (although not all show cats are pedigreed or purebred). In strict terms, a purebred cat is one whose ancestry contains only individuals of the same breed. A pedigreed cat is one whose ancestry is recorded, but may have ancestors of different breeds (almost exclusively new breeds; cat registries are very strict about which breeds can be mated together). Cats of unrecorded mixed ancestry are referred to as domestic longhairs and domestic shorthairs or commonly as random-bred, moggies, mongrels, mutt-cats or alley cats. The ratio of pedigree/purebred cats to random-bred cats varies from country to country. However, generally speaking, purebreds are less than ten percent of the total Feline population.[1]
Etymology
തിരുത്തുകThe word cat derives from Old English catt, which belongs to a group of related words in European languages, including Welsh cath, Spanish gato, Basque katu, Byzantine Greek kátia, Old Irish cat, German Katze, and Old Church Slavonic kotka. The ultimate source of all these terms is Late Latin catus, cattus, catta "domestic cat", as opposed to feles "European wildcat". It is unclear whether the Greek or the Latin came first, but they were undoubtedly borrowed from an Afro-Asiatic language akin to Nubian kadís and Berber kaddîska, both meaning "wildcat".[2] This term was either cognate with or borrowed from Late Egyptian čaus "jungle cat, African wildcat" (later giving Coptic šau "tomcat"[3]), itself from earlier Egyptian tešau "female cat"[4] (vs. miew "tomcat"[5]).
The term puss (as in pussycat) may come from Dutch poes or from Low German Puuskatte, dialectal Swedish kattepus, or Norwegian pus, pusekatt, all of which primarily denote a woman and, by extension, a female cat.[6]
ഇംഗ്ലീഷ് വിക്കിയിൽ നിന്നുള്ള ഒരു പാരഗ്രാഫാണ് മുകളിൽ. ഇത് ഈ താളിൽ ഉൾപ്പെടുത്തണോ? -- ശ്രീജിത്ത് കെ 02:44, 20 നവംബർ 2008 (UTC)
ഇംഗ്ലീഷിൻറെ എറ്റിമോളജി അറിയാൻ ഇംഗ്ലീഷ് വിക്കി സന്ദർശിക്കുന്നതാവും നല്ലത്, മലയാളത്തിൽ പൂച്ച എന്നതിൻറെ പേരിൻറെ ഉത്ഭവം ഉണ്ടെങ്കിൽ നൽകാം. --ചള്ളിയാൻ ♫ ♫ 11:34, 20 നവംബർ 2008 (UTC)
വർഗ്ഗീകരണം
തിരുത്തുകവീട്ടുപൂച്ചകൾ എന്ന ഉപവിഭാഗം രണ്ടു പ്രാവശ്യം വരുന്നുണ്ട്; മാത്രവുമല്ല വർഗ്ഗീകരണം എന്നൊരു വിഭാഗം നിലവിലുമില്ല. തരം തിരിച്ച് കൊടുത്തിട്ടുള്ളത് വർഗ്ഗീകരണം എന്നൊരു വിഭാഗത്തിനു കീഴിൽ കൊണ്ടുവരാമല്ലോ? --ചള്ളിയാൻ ♫ ♫ 11:34, 20 നവംബർ 2008 (UTC)
കാട്ടു പൂച്ചയോ അതോ കാടൻ പൂച്ചയൊ ലീ2008 എഴുത്തുകൾ --Lee2008 07:56, 21 നവംബർ 2008 (UTC)
പൂച്ചയുടെ ഡയഗ്രം
തിരുത്തുകപൂച്ചയുടെ ആന്തരവയവങ്ങളുടെ ഡയഗ്രം മലയാളത്തിലാക്കൻ സഹായം വേണം എനിക്കറിയാവുന്നവ താഴെ ചേർക്കുന്നു. തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും സ്വാഗതം ചെയ്യുന്നു
Brain = തലച്ചോറ് Nasal Cavity = നാസാരന്ധ്രങ്ങൾ Buccal Cavity= Trachea= Esophagus= Lung=ശ്വാസകോശം Heart=ഹൃദയം Gallbladder=പിത്താശയം Spleen=പ്ലീഹ Bladder Ureathra Testis=വൃഷണങ്ങൾ Anus=മലദ്വാരം Large intestine=വൻ കുടൽ Kidney=വൃക്ക Stomach=വയർ Liver=കരൾ Diaphragm=ഡയഫ്രം Spinal cord=
--ടക്സ് എന്ന പെൻഗ്വിൻ 08:19, 21 നവംബർ 2008 (UTC)
Trachea = ശ്വാസനാളം
Bladder = മൂത്രസഞ്ചി
Urethra = മൂത്രനാളി
Esophagus = അന്നനാളം
Spinal cord = സുഷ് മ് ന
ശരിയല്ലേ?? Aruna 09:52, 21 നവംബർ 2008 (UTC)
- Spinal cord == സുഷുമ്‌ന നാഡി അല്ലേ?
Vertebral column / Spine == സുഷുമ്‌ന ? --ഷാജി 15:20, 21 നവംബർ 2008 (UTC)
വിവർത്തനം ചെയ്തു കഴിഞ്ഞു. ചിത്രം ഇവിടെ കാണാം. സഹായത്തിനു നന്ദി. --ടക്സ് എന്ന പെൻഗ്വിൻ 08:53, 22 നവംബർ 2008 (UTC)
പൂച്ച കേൾക്കുന്ന ശബ്ദം ആവൃത്തി
തിരുത്തുകമനുഷ്യർക്ക് കേൾക്കാവുന്നതിലും വളരെ ഉയർന്ന ആവൃതിയിലുള്ള ശബ്ദങ്ങൾ (64 ഹേർട്സ് വരെ) പൂച്ചയ്ക്ക് കേൾക്കാനാകും.
ഇതെത്രത്തോളം ശരിയാണ് (64 ഹേർട്സ് വരെ)? 20Hz -20Khz വരെ മനുഷ്യന് കേൾക്കാൻ കഴിയും എന്നാണ് പറയുന്നത്... ഇവിടെ 64Khz എന്നാണോ ഉദ്ദേശിക്കുന്നത്? ലേഖനത്തിൽ രണ്ടിടത്ത് ഇത് സൂചിപ്പിച്ചിരിക്കുന്നു
--ടോട്ടോചാൻ 12:44, 27 നവംബർ 2008 (UTC)
64 khz ആവനാണ് സാദ്ധ്യത
64 കിലോ ഹേർട്സ് തന്നെ ശരി. ഇംഗ്ലീഷ് വിക്കിയിൽ അങ്ങിനെയാണ് കാണുന്നത്. --> [ഇംഗ്ലീഷ് വിക്കി]
Listen to this article (3 parts) · (info)
തിരുത്തുകListen to this article (3 parts) · (info). ഇതു ലേഖനത്തിൽ നിന്ന് നീക്കുന്നതല്ലെ നല്ലത്? അതു ഇംഗ്ലീഷ് വേർഷന്റെ ഓഡിയോ ആണല്ലോ.--Shiju Alex|ഷിജു അലക്സ് 09:40, 1 ഡിസംബർ 2008 (UTC)
- -- ആഭാഗം കമന്റ് ചെയ്തിട്ടുണ്ട്. ഇനി ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ ലേഖനത്തെ മലയാളത്തിൽ സംസാരിപ്പിക്കാം :) --Anoopan| അനൂപൻ 10:03, 1 ഡിസംബർ 2008 (UTC)
കാട്ടുപൂച്ച
തിരുത്തുകപിടിയിലായ കാട്ടുപൂച്ച എന്ന ചിത്രത്തിന്റെ അടിക്കുറിപ്പ് ശരിയാണൊ? കൂട്ടിൽ കിടക്കുന്നത് കാട്ടുപൂച്ചയല്ല തെരുവ് പൂച്ച ആയിരിക്കും noble 09:59, 1 ഡിസംബർ 2008 (UTC)
അത് അപ്‌ലോഡ് ചെയ്ത ആൾ ആ ചിത്രത്തിനു കൊടുത്തിരിക്കുന്ന പേര് Feral cat gl3.gif എന്നാണ്. ചിത്രമാണെങ്കിലോ വളരെ ചെറിയ വലിപ്പത്തിലുമാണുള്ളത്. കാട്ടുപൂച്ചയാണോ അല്ലയോ എന്ന തീരുമാനം ദുഷ്‌കരം തന്നെ. -- ശ്രീജിത്ത് കെ 16:06, 2 ഡിസംബർ 2008 (UTC)
'Feral'cat എന്നത് കാട്ടുപൂച്ച (felis chaus)എന്നല്ല അർഥമാക്കുന്നത്. കാട്ടുപൂച്ച രൂപഭാവങ്ങളിൽ നാട്ടുപൂച്ചയിൽ നിന്നും വ്യത്യസ്തരാണ്. ചിത്രത്തിൽ കാണുന്ന കറുപ്പും വെളുപ്പുമുള്ള പൂച്ചയുടെ നിറമല്ല കാട്ടുപുച്ചക്ക്. കറുപ്പ് കലർന്ന നിറമുള്ള കുറുകിയ വാലും, തവിട്ടു നിറവും, പുറംചെവിയിൽ എഴുന്ന് നിൽക്കുന്ന വലിയ രോമങ്ങളും ഭീതിപ്പെടുത്തുന്ന ശബ്ദവുമുള്ള (നിലവിളി) കാട്ടുപൂച്ച ഒരു രീതിയിലും മനുഷ്യരുമായി ഇണങ്ങുകയില്ല. കാട്ടുപുച്ചസൂപ്പ്,രസായനം തുടങ്ങിയവയുണ്ടാക്കുന്നതിനു വേണ്ടി വേട്ടയാടപ്പെടുന്നത് ഇവയുടെ എണ്ണത്തിൽ ഭീമമായ കുറവ് വരുത്തുന്നുണ്ട്. കേരളത്തിൽ ചിലയിടങ്ങളിൽ ഇവയെ പാക്കാന്തപ്പൂച്ച, വള്ളിപ്പുലി എന്നും അറിയപ്പെടുന്നു.
http://www.hindu.com/2007/10/12/stories/2007101259440200.htm
Jungle cat
http://en.wikipedia.org/wiki/Jungle_Cat
wild cat
http://en.wikipedia.org/wiki/Wildcat
Muezza
തിരുത്തുകMuezza (or Mu'izza) (അറബി: معزة) is said to have been the Islamic prophet Muhammad's favorite cat.[7] The most famous story about Muezza recounts how the call to prayer was given, and as Muhammad went to put on one of his robes, he found his cat sleeping on one of the sleeves, and instead of disturbing the cat he cut off the sleeve and let him sleep.[8] It has also been recorded that he used water that Muezza had drunk from for wudu.[9]
Muslims are traditionally encouraged to regard cats as lovable and cherished creatures, and mistreating a cat (or any other animal) is seen as a severe sin in Islam.[10][11]— ഈ തിരുത്തൽ നടത്തിയത് 212.138.47.13 (സംവാദം • സംഭാവനകൾ)
- ↑ ASPCA Complete Guide to Cats by James R. Richards,, DVM
- ↑ "Cat". The Online etymology dictionary. Retrieved 2007-05-15.
{{cite web}}
: External link in
(help)|work=
- ↑ Crum, Walter Ewing. A Coptic Dictionary. Oxford: Clarendon Press, 1939: 601 <http://www.metalog.org/files/crum/601.gif>
- ↑ "Le chat: origines et étymologie." Chat et compagnie. 2006. <http://www.chat-et-cie.fr/chat.htm>
- ↑ SenenAnep Meritamen. "English to Egyptian Dictionary." posted August 29, 2004. Ancient Worlds. AncientWorlds LLC, 2002 <http://www.ancientworlds.net/399761>.
- ↑ Webster's Encyclopedic Unabridged Dictionary of the English Language. New York: Gramercy Books, 1996: 1571.
- ↑ Geyer, Georgie Anne (2004). When Cats Reigned Like Kings: On the Trail of the Sacred Cats. Andrews McMeel Publishing. pp. p. 28. ISBN 0-7407-4697-9.
{{cite book}}
:|pages=
has extra text (help); Cite has empty unknown parameters:|accessyear=
,|origmonth=
,|accessmonth=
,|month=
,|chapterurl=
,|origdate=
, and|coauthors=
(help) - ↑ Cats in Islamic Culture
- ↑ Muttaqun OnLine - Cats: According to Quran and Sunnah
- ↑ USC-MSA Compendium of Muslim Texts
- ↑ USC-MSA Compendium of Muslim Texts
കണ്ടൻ പൂച്ച
തിരുത്തുകകണ്ടൻ പൂച്ച എന്നാൽ എന്താ? അത് ആൺപൂച്ചയിൽ നിന്നു എങ്ങനെ വ്യത്യാസപ്പെട്ടിരികുന്നു. അതോ ആൺപൂച്ചയുടെ നാടൻ പേരാണോ കണ്ടൻ പൂച്ച?--ഷിജു അലക്സ് (സംവാദം) 17:11, 7 ജനുവരി 2013 (UTC)
- കണ്ടൻപൂച്ച, ചക്കിപ്പൂച്ച എന്നാണ് ആൺ പെൺ പൂച്ചകൾക്ക് നാട്ടിൽ പറഞ്ഞ്കേട്ടിട്ടുള്ളത്. ശരിയായ പ്രയോഗമാവണമെന്ന് നിർബന്ധമില്ല. --ജേക്കബ് (സംവാദം) 17:13, 7 ജനുവരി 2013 (UTC)
- ആൺ പൂച്ചയെ ആണെന്ന് തോന്നുന്നു കണ്ടൻ എന്ന് വിളിക്കുന്നത്. നാട്ടുഭാഷ ആവണം --ശ്രീജിത്ത് കെ (സംവാദം) 17:16, 7 ജനുവരി 2013 (UTC)
കണ്ടൻ ഫോർ മെയിൽ.. ചക്കി ഫോർ ഫീമെയിൽ--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 17:28, 7 ജനുവരി 2013 (UTC)
- കണ്ടൻ പൂച്ച = ആൺ പൂച്ച , ചക്കി പൂച്ച = പെൺ പൂച്ച എന്നാണു ഞാനും കേട്ടിരിക്കുന്നത്, - Hrishi (സംവാദം) 17:46, 7 ജനുവരി 2013 (UTC)
നാടൻ കഥകളിൽ കണ്ടൻ പൂച്ചയെ എപ്പൊഴും ഒരു വില്ലനായി അവതരിപ്പിക്കുന്നതിനാലാണു് സംശയം വന്നത്. ഇനി ആനകളുടെ കാര്യത്തിൽ ഒറ്റയാൻ പോലെ പ്രത്യേക കാറ്റഗറി ആണോ എന്ന സംശയം വന്നു. അതാ ചോദിച്ചത്. --ഷിജു അലക്സ് (സംവാദം) 17:51, 7 ജനുവരി 2013 (UTC)
ആൺപൂച്ചകളെ കാടൻ, കണ്ടൻ എന്നൊക്കെ വിളിക്കുന്നതു് സാമാന്യം പ്രചാരത്തിലുള്ള ഒരു പ്രയോഗമാണു്. അതുപോലെത്തന്നെ പെൺപൂച്ചകളെ ചക്കി, കുറിഞ്ഞി എന്നിങ്ങനേയും. കണ്ടൻ = ആൺജന്തു (ഉദാ: കണ്ടൻപൂച്ച) എന്നും ചക്കി = പെൺപൂച്ച (ചക്കിXകണ്ടൻ) എന്നും സി. മാധവൻ പിള്ള -അഭിനവ മലയാളനിഘണ്ടു) ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 19:42, 7 ജനുവരി 2013 (UTC)
- മുകളിൽ പറഞ്ഞ വിവരങ്ങളൊക്കെ ഈ ലേഖനത്തിൽ കൂടെ ചേർത്താൻ നന്നായിരിക്കും. --ഷിജു അലക്സ് (സംവാദം) 01:10, 8 ജനുവരി 2013 (UTC)
- കണ്ടൻ പൂച്ച = ആൺ പൂച്ച ,
കാടൻ പൂച്ച, പാക്കാൻ = കാട്ടു പൂച്ച , കുറിഞ്ഞി , ചക്കി പൂച്ച = പെൺ പൂച്ച. ഇങ്ങനെ ഓക്കേ ആണ് മലപ്പുറം കോഴിക്കോട് ഭാഗങ്ങളിൽ പറയുന്നത് ,കാട്ടു പൂച്ചക്ക് മാണ്ടാൻ എന്നും പ്രയോഗം ഉണ്ട് - Irvin Calicut....ഇർവിനോട് പറയു 09:57, 8 ജനുവരി 2013 (UTC)
തൃശ്ശൂർ ഭാഗത്തൊക്കെ (എന്റെ വീട്ടിലെ ആൺപൂച്ചയെ അടക്കം) വിളിക്കുന്നതു് കാടൻ പൂച്ച എന്നാണു്. ('കാടനും കുറിഞ്ഞിയും'). ഇതല്ലാതെ വേറെ കാട്ടുപൂച്ചയുണ്ടെന്നറിഞ്ഞുകൊണ്ടുതന്നെയാണു് ഈ പ്രയോഗം. ശരിക്കുമുള്ള കാട്ടുപൂച്ചകൾക്കു് ഞങ്ങൾ വിളിച്ചിരുന്നതു് 'കോക്കാൻ പൂച്ച' എന്നായിരുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 10:40, 8 ജനുവരി 2013 (UTC)
- എന്താണൂ് കഥകളിൽ (പ്രത്യേകിച്ച് കുട്ടികൾക്കുള്ള കഥകളിൽ) ഒക്കെ ആൺപൂച്ചയ്ക്ക് (കണ്ടൻ പൂച്ചയ്ക്ക്) ഒരു വില്ലൻ പരിവേഷം വരാൻ കാര്യം?--ഷിജു അലക്സ് (സംവാദം) 10:50, 8 ജനുവരി 2013 (UTC)
- രാത്രിയിൽ ഉള്ള പേടി പെടുത്തുന്ന കരച്ചിൽ , യാതൊരു ദയയും കൂടാതെ കുഞ്ഞി പൂച്ചകളെ കടിച്ച് കൊല്ലൽ, മറ്റു കണ്ടൻ പൂച്ചകളുമായി ഉള്ള സ്ഥിരം കടിപിടി എന്നിവ ഓക്കേ ആയിരിക്കണം വില്ലൻ പരിവേഷം വരാൻ കാരണം - Irvin Calicut....ഇർവിനോട് പറയു 11:00, 8 ജനുവരി 2013 (UTC)
എന്റെ ചെറിയൊരു അറിവ് പങ്കുവെക്കട്ടെ.... കണ്ടൻ പൂച്ച എന്നാൽ ആൺപൂച്ചകളെയാണ്. പെൺപൂച്ചകളെ ചക്കിയെന്നും. സാധാരണ, ആൺപൂച്ചകളെ വളർത്തിയാൽ ഒരു പ്രായമെത്തുമ്പോൾ അവ വീട് വിട്ടിറങ്ങും. ഞങ്ങളുടെ നാട്ടിൽ കാടൻ പൂച്ച എന്നാൽ ആ പൂച്ചകൾക്ക് പൊതുവേ മനുഷ്യരുമായി ഇണക്കം ഇല്ലാത്തതും ആക്രമണ (ചിലപ്പോൾ മനുഷ്യരെയും ഉപദ്രവിക്കും)സ്വഭാവം കാണിക്കുന്നതും ആണ്. സാധാരണ പൂച്ചയെക്കാൾ വലിപ്പവുമുണ്ട്. കണ്ടൻ പൂച്ച പൂച്ച കുഞ്ഞുങ്ങളെ കടിച്ചു കൊല്ലും. കൊല്ലാൻ വരുമ്പോൾ അമ്മ പൂച്ച ഉണ്ടെങ്കിൽ അവർ തമ്മിൽ ഒരു "യുദ്ധം" തന്നെയാണ്. അതാവും വില്ലൻ/ഭീകര പരിവേഷം വരാൻ കാര്യം.--♥Aswini (സംവാദം) 11:14, 8 ജനുവരി 2013 (UTC)
- Sexual dimorphism പൂച്ചക്കളിൽ സാധാരണം ആണ് ആൺ പൂച്ചകൾ പെണ് പൂച്ചകൾ അപേക്ഷിച്ച് വലുതായിരിക്കും. ആൺപൂച്ചകളെ വളർത്തിയാൽ ഒരു പ്രായമെത്തുമ്പോൾ കാട് കയറി പൊക്കും , ഇത് പ്രായപൂർത്തി ആക്കുംപ്പോൾ ആണ് , വാസസ്ഥലങ്ങളിൽ അധീനപ്രദേശപരിധി വെച്ച് ജീവിക്കുന്ന പൂച്ചകുടുംബത്തിൽ പ്രായപൂർത്തി ആക്കുംപ്പോൾ ഇങ്ങനെ പോകുന്നത് സ്വാഭാവികം ആണ് --- Irvin Calicut....ഇർവിനോട് പറയു 12:42, 8 ജനുവരി 2013 (UTC)
ഈ വിവരങ്ങൾ ഒക്കെ ലേഖനത്തിൽ ചേർക്കൂ. --ഷിജു അലക്സ് (സംവാദം) 13:38, 8 ജനുവരി 2013 (UTC)
വിസർജ്ജനം
തിരുത്തുകഈ ഭാഗം വല്ലാതെ ഒരു വെസ്റ്റേൺ പെർസ്പെക്റ്റീവ് വെച്ച് എഴുതിയ പോലുണ്ട്.. നാട്ടിൽ ഏത് പൂച്ചക്കാണ് ലിറ്റർ ബോക്സുള്ളത്.. നമ്മുടെ കുലീന മാർജ്ജാരന്മാർ ആണുങ്ങളെപ്പോലെ വെളിക്ക് പോകാറല്ലെ പതിവ്? കുഴി കുഴിച്ച്, കാര്യനിർവ്വഹണത്തിന് ശേഷം, അത് തികഞ്ഞ പൗരബോധത്തോടെ മൂടുന്ന ആ ധീരന്മാരെ വല്ലാതെ അവഗണിച്ച പോലെ തോന്നുന്നു. --♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 13:27, 8 ജനുവരി 2013 (UTC)
- ഇംഗ്ലീഷ് വിക്കിയിൽ നിന്നു തർജ്ജുമ ചെയ്തവർ അത് ശ്രദ്ധിച്ചു കാണില്ല. ലേഖനം പുതുക്കുന്നത് നന്നായിരിക്കും. മറ്റേത് പൂർണ്ണമായി ഒഴിവാക്കണ്ട. ആ പ്രദേശത്ത് അങ്ങനെ ആണെന്ന് പറയുന്നതിൽ കുഴപ്പമില്ല. --ഷിജു അലക്സ് (സംവാദം) 13:36, 8 ജനുവരി 2013 (UTC)
തലക്കെട്ട്
തിരുത്തുകcat-നെ ആരെങ്കിലും പൂച്ചയാക്കാമോ?--Arjunkmohan (സംവാദം) 12:19, 10 നവംബർ 2014 (UTC)
നാൾവഴി ലയിപ്പിക്കുക
തിരുത്തുകപൂച്ചകളുടെ നാൾവഴി പൂച്ചയിലേക്കു ലയിപ്പിക്കുക--Deepak (സംവാദം) 15:25, 31 ഡിസംബർ 2015 (UTC)
പൂച്ച
തിരുത്തുകപൂച്ച ഒരു ഓമന മൃഗം ആയതു കൊണ്ടാണ് പലരും അതിനെ വീട്ടിൽ വളർത്തുന്നത്.Jayarajvkkanhangad (സംവാദം) 05:50, 13 സെപ്റ്റംബർ 2019 (UTC)
ചിന്തിക്കാൻ കഴിവ് ഉണ്ടോ
തിരുത്തുക2001:4490:4E6D:481C:7577:8CFF:3945:CE38 17:24, 3 നവംബർ 2024 (UTC)