ശക്തൻ സ്റ്റാന്റ്
കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ബസ് സ്റ്റാന്റാണ് [1] ശക്തൻ സ്റ്റാന്റ്. തൃശ്ശൂർ നഗരത്തിന്റെ തെക്കു ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. തൃശ്ശൂരിന്റെ ശില്പിയെന്നറിയപ്പെടുന്ന കൊച്ചി രാജാവ്, ശക്തൻ തമ്പുരാന്റെ സ്മരണാർത്ഥമാണ് ഈ പേർ വന്നത്. തൃശ്ശൂരിൽ നിന്ന് ഗുരുവായൂർ, കുന്നംകുളം, ചാവക്കാട് (അമല നഗർ വഴിയും കാഞ്ഞാണി വഴിയും), കോഴിക്കോട്, കണ്ണൂർ, പെരിന്തൽമണ്ണ, മഞ്ചേരി, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ, തൃപ്രയാർ (ചേർപ്പ് വഴിയും കാഞ്ഞാണി വഴിയും), പാലക്കാട് (വടക്കഞ്ചേരി, ആലത്തൂർ വഴി), പീച്ചി ഡാം എന്നിവിടങ്ങളിലേക്കുള്ള ബസ്സുകൾ ആരംഭിക്കുന്നത് ഇവിടെനിന്നാണ്.
സ്ഥാനം | തൃശ്ശൂർ, കേരളം, ഇന്ത്യ |
---|---|
വിലാസം | ശക്തൻ തമ്പുരാൻ നഗർ, തൃശ്ശൂർ |
ഉടമസ്ഥത | തൃശ്ശൂർ കോർപ്പറേഷൻ |
പാർക്കിങ് | 40 |
1986-ലാണ് ശക്തൻ സ്റ്റാന്റിന്റെ പണി ആരംഭിച്ചത്. ഇന്ന് ഇതിരിക്കുന്ന സ്ഥലം പണ്ട് വലിയൊരു നെല്പ്പാടമായിരുന്നു. 1986-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ തൃശ്ശൂർ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന് പ്രസംഗിക്കാനായി പാടം നികത്തുകയായിരുന്നു. അക്കാലത്ത് തൃശ്ശൂർ മുനിസിപ്പൽ ഓഫീസിന് (ഇന്നത്തെ കോർപ്പറേഷൻ ഓഫീസ്) മുന്നിലുള്ള ബസ് സ്റ്റാന്റിൽ നിന്നാണ് ബസുകൾ പുറപ്പെട്ടിരുന്നത്. അവിടെയുണ്ടായിരുന്ന അസൗകര്യങ്ങൾ നിമിത്തം പുതിയ ബസ് സ്റ്റാന്റ് അത്യാവശ്യമായി വന്നു. മാർപ്പാപ്പ പ്രസംഗിച്ച സ്ഥലത്തുതന്നെ പിന്നീട് ബസ് സ്റ്റാന്റിനുള്ള സ്ഥലമെടുക്കുകയും തുടർന്ന് 1988 ഡിസംബർ 20-ന് അന്നത്തെ സംസ്ഥാനനിയമസഭാപ്രതിപക്ഷനേതാവും മുൻ മുഖ്യമന്ത്രിയുമായ കെ. കരുണാകരൻ ബസ് സ്റ്റാന്റ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
വലിപ്പത്തിലും മറ്റും ഏറെ മുന്നിലാണെങ്കിലും ധാരാളം പരിമിതികൾ സ്റ്റാന്റ് നേരിടുന്നുണ്ട്. ശൗചാലയം, കുടിവെള്ളം തുടങ്ങിയവയുടെ കുറവ്, അമിതമായ തിരക്ക് തുടങ്ങിയവ അവയിൽ ചിലതാണ്. ഇതിനെതിരെ ഒരുപാട് പ്രക്ഷോഭങ്ങൾ നടന്നുവരുന്നുണ്ട്.
അവലംബങ്ങൾ
തിരുത്തുക- ↑ സംവിധാനങ്ങൾ പഴയപടി, പ്രതിവിധി തീരുമാനിച്ചിട്ടും ശക്തൻ സ്റ്റാന്റിലെ (6 നവംബർ 2014). "പ്രതിവിധി തീരുമാനിച്ചിട്ടും ശക്തൻ സ്റ്റാന്റിലെ സംവിധാനങ്ങൾ പഴയപടി". ജനയുഗം. Archived from the original on 2016-03-04. Retrieved 9 ഡിസംബർ 2014.
തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ | |
---|---|
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി |