സേതുരാമയ്യർ സിബിഐ

മലയാള ചലച്ചിത്രം

കെ. മധു സം‌വിധാനം ചെയ്ത് മമ്മൂട്ടി, മുകേഷ്, ജഗതി ശ്രീകുമാർ തുടങ്ങിയവർ അഭിനയിച്ച് 2004-ൽ പുറത്തിറങ്ങിയ ചിത്രമാണ്‌ സേതുരാമയ്യർ സിബിഐ. സിബിഐ (ഇന്ത്യൻ കുറ്റാന്വേഷണ ഏജൻസി) യിലെ ബുദ്ധിമാനായ അന്വേഷണോദ്യോഗസ്‌ഥൻ സേതുരാമയ്യർ ആയി മമ്മൂട്ടി വേഷമിട്ട നാലു ചിത്രങ്ങളിൽ മൂന്നാമത്തേതാണ്‌ ഈ ചിത്രം. ആദ്യ ചിത്രങ്ങൾ ഒരു സിബിഐ ഡയറിക്കുറിപ്പ് (1988), ജാഗ്രത (1989) എന്നിവയാണ്‌. നാലാമത്തെ ചിത്രം നേരറിയാൻ സിബിഐ സെപ്റ്റംബർ 8, 2005-ൽ പുറത്തിറങ്ങി. അഞ്ചാമത്തെ ചിത്രം സിബിഐ 5: ദ ബ്രെയിൻ 2022 മെയ്‌ 1ന് റിലീസ് ചെയ്തു. [1] [2] [3]

സേതുരാമയ്യർ സിബിഐ
സംവിധാനംകെ. മധു
നിർമ്മാണംകെ. മധു
രചനഎസ്.എൻ. സ്വാമി
തിരക്കഥഎസ്.എൻ. സ്വാമി
സംഭാഷണംഎസ്.എൻ. സ്വാമി
അഭിനേതാക്കൾമമ്മൂട്ടി
മുകേഷ്
ജഗതി ശ്രീകുമാർ
കലാഭവൻ മണി
വിനീത് കുമാർ
ഗീത വിജയൻ
പശ്ചാത്തലസംഗീതംശ്യാം
ഛായാഗ്രഹണംസാലു ജോർജ്ജ്
സംഘട്ടനംമാഫിയ ശശി
ചിത്രസംയോജനംപി.സീ മോഹനൻ
ബാനർകൃഷ്ണകൃപ പിക്ചേഴ്സ്
വിതരണംകൃഷ്ണകൃപ ഫിലിംസ്
പരസ്യംഗായത്രി അശോകൻ
റിലീസിങ് തീയതി23 ജനുവരി 2004 (ഇന്ത്യ)
രാജ്യം ഇന്ത്യ
ഭാഷമലയാളം

കഥാസംഗ്രഹംതിരുത്തുക

വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് തൂക്കിലേറ്റപ്പെടാൻ ഏതാനും നാളുകൾ മാത്രമുള്ള ഈശോ അലക്സിനെ (കലാഭവൻ മണി) സേതുരാമയ്യർ ജയിലിൽ പോയി കാണുന്നു. ഒറ്റ രാത്രിയിൽ രണ്ടു കുടൂംബങ്ങളിലായി ഏഴു പേരെ കൊന്ന കുറ്റത്തിനാണ്‌ അലക്സ് ശിക്ഷിക്കപ്പെട്ടത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട കാലത്ത് മയക്കുമരുന്നിനടിമയായിരുന്ന അലക്സ് ഫാ. ഗോമസിന്റെ (ഭരത് ഗോപി) ഉപദേശത്തിൽ മാനസാന്തരപ്പെട്ട് കഴിയുകയാണ്‌.

അലക്സിന്‌ അയ്യരോട് പറയാനുള്ളത് വളരെ വിചിത്രമായ ഒരു കാര്യമാണ്‌. അതായത്, ആ രാത്രിയിലെ കൊലപാതകങ്ങളിൽ ഒരെണ്ണം താനല്ല ചെയ്തതെന്ന്. ബിസിനസ്സുകാരനായ മാണിക്കുഞ്ഞിന്റെ കൊലപാതകമാണത്. മരുമകളായ മോസിയോടൊപ്പമാണ്‌ അയാൾ കൊല ചെയ്യപ്പെട്ടത്. ബാക്കി എല്ലാ കൊലകളും താനാണ്‌ ചെയ്തതെന്ന് സമ്മതിച്ചുകൊണ്ടു തന്നെ അലക്സ് തീർത്തു പറയുന്നു, ആ കൊല ചെയ്തത് മറ്റാരോ ആണെന്ന്. തുടർന്ന്, ആദ്യം കേസന്വേഷിച്ച ഓഫിസർ ബാലഗോപാലിന്റെ (സിദ്ദിഖ്) വഴികളിലൂടെ അയ്യരും സഹായികളായ ചാക്കോ (മുകേഷ്), ഗണേഷ് (വിനീത് കുമാർ) എന്നിവരും വർഷങ്ങൾക്കു ശേഷം സഞ്ചരിക്കുന്നു. കറതീർന്ന അന്വേഷണത്തിലൂടെ അയ്യർ രഹസ്യങ്ങളുടെ ചുരുളഴിക്കുന്നതാണ്‌ ബാക്കിയുള്ള ഭാഗം.

മുൻപത്തെ ചിത്രങ്ങളിൽ അയ്യരുടെ അന്വേഷണസംഘത്തിലെ പ്രധാനിയായ വിക്രം (ജഗതി ശ്രീകുമാർ) ഈ ചിത്രത്തിൽ ആദ്യമൊന്നും പ്രത്യക്ഷപ്പെടുന്നില്ല. കഥ അവസാനിക്കാറാവുമ്പോൾ തന്റെ പ്രസിദ്ധമായ പ്രച്ഛന്നവേഷത്തിൽ എത്തി ചില കുരുക്കുകൾ അഴിക്കാൻ അയ്യരെ സഹായിക്കുന്നുണ്ട് വിക്രം. മുൻപുള്ള സിബിഐ ചിത്രങ്ങളിലെ ചില കഥാപാത്രങ്ങളും (അടൂർ ഭവാനി അവതരിപ്പിച്ച വേലക്കാരി അമ്മച്ചി ഉദാഹരണം) പഴയ കഥാസന്ദർഭങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും ഈ ചിത്രത്തിലുണ്ട്.

താരനിര[4]തിരുത്തുക

ക്ര.നം. താരം വേഷം
1 മമ്മൂട്ടി സേതുരാമയ്യർ
2 ജഗതി ശ്രീകുമാർ വിക്രം
3 മുകേഷ് ചാക്കോ
4 വിനീത് കുമാർ ഗണേഷ് (ഓഫിസർ ട്രെയ്നി)
5 കലാഭവൻ മണി ഈശോ അലക്സ്
6 സായി കുമാർ സത്യദാസ് (പൊലിസ് എസ്.പി)
7 സിദ്ദിഖ് ബാലഗോപാൽ
8 ഗീത വിജയൻ മോസി
9 ഭരത് ഗോപി ഫാ. ഗോമസ്
10 ജഗദീഷ് ടെയ്‌ലർ മണി
11 നവ്യ നായർ രചന
12 മാള അരവിന്ദൻ മത്തായി
13 ഒടുവിൽ ഉണ്ണിക്കൃഷ്ണൻ അടിയോടി
14 ജനാർദ്ദനൻ ഔസേപ്പച്ചൻ
15 ശ്രീനാഥ് സണ്ണി
16 രാജൻ പി ദേവ് ബാഹുലേയൻ
18 അടൂർ ഭവാനി ഔസേപ്പച്ചന്റെ വീട്ടുവേലക്കാരി
19 ഊർമിള ഉണ്ണി സേതുരാമയ്യരുടെ സഹോദരി
20 കുഞ്ചൻ കൃഷ്ണൻ / അംബി സ്വാമി
21 കെ റ്റി എസ് പടന്നയിൽ ക്ഷേത്രക്കമ്മറ്റി പ്രസിഡന്റ്
22 കെ പി എ സി സാബു കോളാടി വർക്കി
23 കൊച്ചനിയൻ സൈമൺ
24 കൽപ്പന മണിയുടെ ഭാര്യ
25 ഷമ്മി തിലകൻ സി ഐ പവിത്രൻ
26 കൊല്ലം അജിത്ത് എസ് ഐ
27 കലാഭവൻ ഹനീഫ് പൗരമുന്നണി നേതാവ്
28 കലാശാല ബാബു സി ബി ഐ ഓഫീസർ
29 കുളപ്പുള്ളി ലീല മറിയക്കുട്ടി
30 ചാന്ദ്നി ഡോ വിജയലക്ഷ്മി
31 അപ്പാഹാജ മോനിച്ചൻ
32 സുബൈർ ശാർങ്ങധരൻ
33 സുരാജ് വെഞ്ഞാറമ്മൂട് ബ്രോക്കർ
34 ജോസഫ് ഇ എ ഇൻകം ടാക്സ് ഓഫീസർ ഗോപി
35 പരവൂർ രാമചന്ദ്രൻ മാണിക്കുഞ്ഞ്
36 കൈലാസ്‌നാഥ് സ്വാമി
37 ജെ പള്ളാശ്ശേരി അമ്പലം കമ്മറ്റി
38 കുഞ്ഞിക്കുട്ടൻ തമ്പുരാൻ അമ്പല കമ്മറ്റി
39 അനിയപ്പൻ ഓട്ടോ ഡ്രൈവർ
40 നന്ദന രചനയുടെ അനിയത്തി

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

സേതുരാമയ്യർ സിബിഐ on IMDb
ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കെ. മധു

  1. "സേതുരാമയ്യർ സിബിഐ (2004)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-27.
  2. "സേതുരാമയ്യർ സിബിഐ (2004)". malayalasangeetham.info. ശേഖരിച്ചത് 2014-10-27.
  3. "സേതുരാമയ്യർ സിബിഐ (2004)". spicyonion.com. ശേഖരിച്ചത് 2014-10-27.
  4. "സേതുരാമയ്യർ സിബിഐ (2004)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-04-12. {{cite web}}: Cite has empty unknown parameter: |1= (help)
"https://ml.wikipedia.org/w/index.php?title=സേതുരാമയ്യർ_സിബിഐ&oldid=3810090" എന്ന താളിൽനിന്ന് ശേഖരിച്ചത്