വൾഗെയ്റ്റ് എന്ന് ആംഗ്ലിസൈസ്ഡ് ഉച്ചാരണം. ലാറ്റിനിൽ വുൾ തന്നെയോ?--☻ചെമ്പോത്ത് 15:09, 10 മേയ് 2009 (UTC)

'വൾ' തന്നെയാകണം. പോരാഞ്ഞ്, പദോല്പത്തി vulgar എന്ന വാക്കുമായി ബന്ധപ്പെട്ടാണെന്നാണ് കേട്ടിരിക്കുന്നത്. തിരുത്തുന്നു.Georgekutty 16:10, 10 മേയ് 2009 (UTC)Reply

ലത്തീനിൽ Vu എന്നാൽ വു എന്നാണ്‌ ഉച്ചാരണം. ബിബ്ലിയ വുൾഗാത്താ എന്നാണ്‌ ഞാൻ 11-)ം ക്ലാസിൽ പഠിച്ചത്. കത്തുകൾ എന്ന ഖണ്ഡികയിൽ പുറമേക്കുള്ള ലിങ്ക് കൊടുത്തിരിക്കുന്നത് വായനക്ക് അരുചി ഉണ്ടാക്കുന്നു. അത് മറ്റെന്തെങ്കിലും രീതിയിലാക്കാമോ? --Challiovsky Talkies ♫♫ 16:33, 10 മേയ് 2009 (UTC)Reply


"St. Jerome was a man of many quarrels" എന്നാണ് റസ്സൽ എഴുതിയിരിക്കുന്നത്. ജെറോമിന്റെ കത്തുകൾ രസികൻ വായനയാണ്. അതുകൊണ്ടാണ് പ്രധാന കത്തുകൾ ലിങ്കാക്കിയത്. ഏതായാലും ആ ഖണ്ഡികയിലെ അധിക ലിങ്കുകൾ ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്. Vulgate ഞാൻ ആദ്യം എഴുതിയത് 'വുൾഗാത്തെ' എന്നായിരുന്നു. പണ്ട് മലയാളത്തിലുള്ള ഏതോ ക്രിസ്തീയ വേദപാഠത്തിൽ വായിച്ച ഓർമ്മ വച്ചാണ് അങ്ങനെ എഴുതിയത്. പിന്നീട് സംശയം തീർക്കാൻ നടത്തിയ ഒരു സേർച്ചിൽ ഇവിടെ കണ്ടതനുസരിച്ച് വുൾഗേയ്റ്റ് എന്നാക്കി. ചെമ്പോത്ത് 'വൾ' ആണ് ആംഗലവൽക്കരിക്കപ്പെട്ട ഉച്ചാരണം എന്നെഴുതിയപ്പോൾ പദോല്പത്തി Vulgar-ൽ നിന്നാണെന്ന് വായിച്ചത് ഓർമ്മ വന്നു. അതുകൊണ്ട് 'വൾ' എന്നു തിരുത്തി. ലത്തീൻ ഉച്ചാരണം ഉറപ്പാക്കിയാൽ അതു സ്വീകരിക്കാമെന്നു തോന്നുന്നു.Georgekutty 17:08, 10 മേയ് 2009 (UTC)Reply

വുൾഗാത്ത എന്നു തന്നെ. അതിന്റെ ഇംഗ്ലീഷ്വൽക്കരണമാവണം വുൾഗാത്തെ. ഇത് നോക്കുമോ വുൾഗാത്ത എന്നതിന്‌ നാടോടി എന്നർത്ഥമല്ലേ. നാടോടി ബൈബിൾ എന്നോ അതോ നാട്ടുഭാഷാ ബൈബിൾ എന്നോ മറ്റോ ആണോ? വൾഗറിന്റെ പദോല്പത്തി ഇംഗ്ലീഷ് വിക്കിപീഡിയിൽ വായിച്ചു. രസകരമായിരിക്കുന്നു. --Challiovsky Talkies ♫♫ 17:14, 10 മേയ് 2009 (UTC)Reply

ക്രി.പി

തിരുത്തുക

ലേഖനത്തിന്റെ തുടക്കത്തിൽ ക്രി.പി. എന്ന് ചേർത്തിരിക്കുന്നു. ക്രിസ്തുവിനു ശേഷം, പിൻപ് എന്നൊക്കെ പറയുന്നത് തെറ്റാണ്‌. ബി.സി. ക്രിസ്തുവിനുമുമ്പാണ്‌. ഏ.ഡി. ക്രിസ്തുവിനു ശേഷമാണെങ്കിൽ ക്രിസ്തുജീവിച്ചുവെന്ന് പറയുന്ന കാലഘട്ടം എവിടെപ്പോയി? എ.ഡി./ബി.സി.-ക്ക് ഒരു പൊതു മലയാളരീതി സ്വീകരിക്കാൻ ഇവിടെ നിർദ്ദേശിച്ചതാണ്‌. നടന്നില്ല. ഇംഗ്ലീഷിൽ രണ്ട് രീതിയേയുള്ളൂ. മലയാളത്തിൽ നിരവധി രീതികൾ ഉപയോഗിക്കുന്നതിനാൽ ഇതിനൊരു ശൈലിവേണം എന്നാണ്‌ എന്റെ പക്ഷം.--തച്ചന്റെ മകൻ 07:21, 16 ഓഗസ്റ്റ് 2010 (UTC) \Reply

ക്രി.പിയും മറ്റും ഒഴിവാക്കിയേ തീരു. അതു് സർ‌വ്വവിജ്ഞാനകൊശത്തിൽ നിന്നു് വന്നതാവണം. ഇക്കാര്യത്തിൽ ഒരു നയം ആവശ്യമാണു്. ശൈലീ പുസ്ത്കത്തിൽ തന്നെ ചർച്ച ചെയ്യാം.--ഷിജു അലക്സ് 07:33, 16 ഓഗസ്റ്റ് 2010 (UTC)Reply

താപസൻ

തിരുത്തുക

തപസ്സ് ചെയ്യേണ്ടേ?--പ്രവീൺ:സംവാദം 17:41, 16 ഓഗസ്റ്റ് 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ജെറോം&oldid=4026055" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജെറോം" താളിലേക്ക് മടങ്ങുക.