വിക്കിപീഡിയ സംവാദം:മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-2

കഴിഞ്ഞ വർഷത്തെ പോലെ ഈ പദ്ധതി ഈ വർഷം നടത്തണമെന്ന് ആഗ്രഹിക്കുന്നു. സഹവിക്കിപീഡിയരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. --മനോജ്‌ .കെ 05:49, 4 ഫെബ്രുവരി 2012 (UTC)Reply

ഫോട്ടോകൾ മാത്രം മതിയോ ?

ശബ്ദവും വീഡിയോയും കൂടി ശേഖരിച്ചു കൂടെ ?--Fotokannan (സംവാദം) 13:10, 4 ഫെബ്രുവരി 2012 (UTC)Reply

ഗ്രന്ഥശാലയിലേക്ക് പുസ്തകങ്ങൾ കൂടി ശേഖരിക്കണമെന്നാണ് എന്റെ അഭിപ്രായം. --മനോജ്‌ .കെ 14:28, 4 ഫെബ്രുവരി 2012 (UTC)Reply

ശ്ബ്ദവും വീഡിയോയും തീർച്ചയായും ആകാം. ഇതിന്റെ ഭാഗമായി പഴയ പുസ്തകങ്ങൾ സ്കാൻ ചെയ്ത് ചേർക്കുന്നത് നൂതനമായ ആശയമാണ്. :) അത് ഇഷ്ടപ്പെട്ടു:)--ഷിജു അലക്സ് (സംവാദം) 14:39, 4 ഫെബ്രുവരി 2012 (UTC)Reply

ചിത്രങ്ങൾക്കൊപ്പം, ശബ്ദവും വീഡിയോയും പുസ്തകങ്ങളും കൂടി ശേഖരിക്കുന്നത് മലയാളം വിക്കിപീഡിയയുടെ മാറ്റ് കൂട്ടും. ഈ നൂതന ആശയം തികചും സ്വാഗതാർഹമാണ്. --(മുട്ടുളുക്കി (സംവാദം) 02:35, 5 ഫെബ്രുവരി 2012 (UTC)) 'പകർപ്പവകാശം കഴിഞ്ഞവ' വിഭാഗത്തിൽ 1950 നു മുമ്പ് അന്തരിച്ച മലയാള എഴുത്തുകാരുടെ കൃതികൾ എല്ലാം വരുമോ ? --Fotokannan (സംവാദം) 04:34, 5 ഫെബ്രുവരി 2012 (UTC)Reply

ഇന്ത്യൻ പകർപ്പവകാശ ചട്ടം, 1957 (ആദ്ധ്യായം V ഭാഗം 25) പ്രകാരം, അജ്ഞാതരുടെ കൃതികൾ, ഫോട്ടോഗ്രാഫുകൾ, ചലച്ചിത്ര സൃഷ്ടികൾ, ശബ്ദ റെക്കോർഡിങ്ങുകൾ, ഭരണകൂടത്തിന്റെ സൃഷ്ടികൾ, കോർപ്പറേറ്റുകളുടെ സൃഷ്ടികൾ അല്ലെങ്കിൽ അന്താരാഷ്ട്ര സംഘടനകളുടെ സൃഷ്ടികൾ എന്നിവ ആദ്യം പ്രസിദ്ധീകരിച്ച് 60 വർഷങ്ങൾക്കു ശേഷം പൊതുസഞ്ചയത്തിലായിത്തീരുന്നു, ബന്ധപ്പെട്ട കലണ്ടർ വർഷത്തിന്റെ തുടക്കം മുതലായിരിക്കും ഇതു കണക്കിലാക്കുക (അതായത് 2024-ൽ, 1 ജനുവരി 1964-യ്ക്കു മുമ്പുണ്ടായിരുന്നവ പൊതുസഞ്ചയത്തിലായതായി കണക്കാക്കുന്നു). മരണാനന്തരം നടന്ന നിർമ്മിതികൾ (മുകളിൽ പറഞ്ഞിരിക്കുന്നവ അല്ലാത്തവ) പ്രസിദ്ധീകരണ തീയതിയ്ക്ക് 60 വർഷങ്ങൾക്കു ശേഷം പൊതുസഞ്ചയത്തിലായിത്തീരുന്നു. മറ്റേതുവിധത്തിലുള്ള കൃതികളും സ്രഷ്ടാവിന്റെ മരണാനന്തരം 60 വർഷങ്ങൾക്കു ശേഷം പൊതുസഞ്ചയത്തിലായിത്തീരുന്നു. നിയമങ്ങൾ, ന്യായാധിപരുടെ അഭിപ്രായങ്ങൾ, ഭരണകൂട സംബന്ധിയായ മറ്റ് അറിയിപ്പുകൾ എല്ലാം പകർപ്പവകാശത്തിൽ നിന്നും സ്വതന്ത്രമായിരിക്കും.

http://commons.wikimedia.org/wiki/Template:PD-India/ml Licensing#India http://commons.wikimedia.org/wiki/Commons:Licensing#India--മനോജ്‌ .കെ 06:45, 5 ഫെബ്രുവരി 2012 (UTC)Reply

ചിത്രങ്ങൾ കൂടാതെ ശബ്ദം, വീഡിയോ എന്നിവ ചേർക്കണമെന്നുള്ളത് താങ്കൾക്ക് എന്ത് ചെയ്യാം എന്ന തലക്കെട്ടിൽ ചേർക്കണ്ടേ? അത് പോലെ അത്യാവശ്യം വേണ്ട ചിത്രങ്ങൾ ഒന്ന് മിനുക്കണ്ടേ?--RameshngTalk to me 03:58, 6 ഫെബ്രുവരി 2012 (UTC)Reply

എന്ന് മുതൽ എന്ന് വരെ

തിരുത്തുക

വിക്കിസംഗമോത്സവത്തിന്റെ പരസ്യത്തിന്റെ ഭാഗമായി ഇതിനെ കാണുകയാണെങ്കിൽ രണ്ടിനും നല്ല ഒരു പ്രചാരണം കിട്ടും. വാർഷിക മീഡിയ സമാഹരണത്തിന്റെ ഭാഗമാണെന്നോ മറ്റോ. വിക്കികോൺഫറൻസ് ഇന്ത്യ നടന്നപ്പോൾ വിക്കികോൺഫറൻസ് 100 ദിവസങ്ങളുടെ ഭാഗമായി ആഘോഷങ്ങൾ എന്ന പേരിലാണ് തുടങ്ങിയത്. നമ്മുടെ സംഗമത്തിന് ഇനി 77 ദിവസങ്ങൾ മാത്രമേ ഉള്ളൂ..--RameshngTalk to me 19:43, 4 ഫെബ്രുവരി 2012 (UTC)Reply

ഫെബ്രുബരി 15 മുതൽ ഏപ്രിൽ 15 വരെ ആയാലോ? സംഗമോത്സവത്തിനു 1 ആഴ്ച മുൻപ് തീർന്നാൽ സംഗതി അനലൈസ് ചെയ്യാനും സമയം കിട്ടും--ഷിജു അലക്സ് (സംവാദം) 01:45, 5 ഫെബ്രുവരി 2012 (UTC)Reply
നല്ല ഐഡിയ. അങ്ങിനെ തന്നെ ആകാം.. വാർഷിക സംഗമോത്സവത്തിന്റെ രണ്ട് മാസം നീളുള്ള മീഡിയ സമാഹരണം..--RameshngTalk to me 04:06, 5 ഫെബ്രുവരി 2012 (UTC)Reply
+ 1 -- ടിനു ചെറിയാൻ‌ 02:38, 6 ഫെബ്രുവരി 2012 (UTC)Reply
60 ദിവസം കൃത്യമായി കിട്ടട്ടെ എന്ന് കരുതി ഫെബ് 14നു രാത്രി അവസാനിപ്പിക്കാം എന്ന് അഭിപ്രായം പറയാൻ തോന്നിയതാരുന്നു. എന്നാൽ 15 തിങ്കളായതുകൊണ്ട് അന്ന് മതി എന്ന് കരുതുന്നു. 02/15 - 04/15 :) --വൈശാഖ്‌ കല്ലൂർ (സംവാദം) 09:25, 6 ഫെബ്രുവരി 2012 (UTC)Reply

നിബന്ധന

തിരുത്തുക

മറ്റൊരു ചിത്രത്തിന്റെ ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യരുത്. - മൂന്നു നാലു വർഷം മുമ്പേയുള്ള ശേഖരങ്ങൾ പലതും നെഗറ്റീവോ പ്രിന്റോ ഒക്കെ ആകുമല്ലോ.അത്തരം ശേഖരങ്ങൾ ഡിജിറ്റൈസ് ചെയ്യാനുള്ള എളുപ്പ വഴി ആ ഫോട്ടോ റീ കോപ്പി ചെയ്യുകയല്ലേ ? ഈ നിബന്ധന ഒഴിവാക്കിയാൽ അമൂല്യ ചിത്രങ്ങൾ പലതും ലഭിക്കാൻ സാദ്ധ്യതയുണ്ട്--Fotokannan (സംവാദം) 19:51, 6 ഫെബ്രുവരി 2012 (UTC).Reply

ഫോട്ടോയുടെ ഉടമസ്ഥൻ 'അപ്‌ലോഡർ' തന്നെയെന്ന് എങ്ങനെ തിരിച്ചറിയും? --വൈശാഖ്‌ കല്ലൂർ (സംവാദം) 08:27, 10 ഫെബ്രുവരി 2012 (UTC)Reply
മറ്റൊരാൾ എടുത്ത ചിത്രത്തിന്റെ ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യരുത്. എന്നാക്കാം, അപ്പൊ പ്രശ്നം തീർന്നു. --ശ്രീജിത്ത് കെ (സം‌വാദം) 11:03, 10 ഫെബ്രുവരി 2012 (UTC)Reply

അപ്പൊ പ്രശ്നം തീർന്നു--Fotokannan (സംവാദം) 14:49, 13 ഫെബ്രുവരി 2012 (UTC)Reply

എന്തിനാണ് ഇങ്ങനെ ഒരു നിബന്ധന? മറ്റൊരാളുട ചിത്രമാണങ്കിൽ കൂടിയും സ്വതന്ത്ര ലൈസൻസിൽ പ്രസീദ്ധീകരിക്കാൻ അദ്ദേഹം തയ്യാറാണങ്കിൽ അപ്ലോഡിംഗിനെ നിരുത്സാഹപ്പെടുത്തരുത്. --കിരൺ ഗോപി 06:56, 16 ഫെബ്രുവരി 2012 (UTC)Reply
നിരുത്സാഹപ്പെടുത്തരുത്, സമ്മതിച്ചു. പക്ഷേ, മറ്റേയാളിന്റെ(യഥാർത്ഥ ഛായാഗ്രാഹകൻ) സമ്മതത്തോടുകൂടിയാകണം അത്തരത്തിലുള്ള അപ്‌ലോഡുകൾ. :) --വൈശാഖ്‌ കല്ലൂർ (സംവാദം) 07:17, 16 ഫെബ്രുവരി 2012 (UTC)Reply

തുടങ്ങാം അല്ലേ?

തിരുത്തുക

ഈ പ്രചാരണ പദ്ധതി തുടങ്ങാനുള്ള എല്ലാ തയ്യാറെടുപ്പുകളും ആയിട്ടുണ്ടെന്ന് തോന്നുന്നു. താൾ ഒന്ന് പരിശോദിച്ച് എന്തെങ്കിലും നിബന്ധനകളോ മറ്റോ ചേർക്കാനുണ്ടെങ്കിൽ ചേർക്കാം. 15 മുതൽ പരിപാടി അനൗൺസ് ചെയ്ത് തുടങ്ങാം. --RameshngTalk to me 07:34, 10 ഫെബ്രുവരി 2012 (UTC)Reply

കുറേശ്ശെയെങ്കിലും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.... ;) --വൈശാഖ്‌ കല്ലൂർ (സംവാദം) 08:26, 10 ഫെബ്രുവരി 2012 (UTC)Reply
മുകളിൽ ചർച്ച ചെയ്ത ശബ്ദം, വീഡിയോ, പകർപ്പവകാശം കഴിഞ്ഞ പുസ്തകങ്ങൾ എന്നിവയെക്കുറിച്ച് താളിൽ ഒന്നും പറയുന്നില്ലല്ലോ ? --അനൂപ് | Anoop (സംവാദം) 09:53, 10 ഫെബ്രുവരി 2012 (UTC)Reply

ലോഗോ

തിരുത്തുക

പദ്ധതിയുടെ ഈ പുതിയ പതിപ്പിനു് പുതിയ ലോഗോയും വേണ്ടേ? --അനൂപ് | Anoop (സംവാദം) 09:51, 10 ഫെബ്രുവരി 2012 (UTC)Reply

ലോഗോ മാത്രം പോര. ഫലകവും പുതിയത് ഉണ്ടാക്കണം. പഴയത് തിരുത്തിയാൽ ശരിയാകില്ല എന്ന് പരീക്ഷിച്ചപ്പോൾ മനസ്സിലായി. --ശ്രീജിത്ത് കെ (സം‌വാദം) 11:05, 10 ഫെബ്രുവരി 2012 (UTC)Reply
ഫലകം ഉണ്ടാക്കിയോ? ലോഗോ ശരിയായോ? പരിപാടി തുടങ്ങിയോ? --Ranjithsiji (സംവാദം) 12:14, 15 ഫെബ്രുവരി 2012 (UTC)Reply
എല്ലാം ശരിയായിട്ട് കണ്ടു. പരുപാടി ഇന്നലെ തുടങ്ങി ;) --വൈശാഖ്‌ കല്ലൂർ (സംവാദം) 07:18, 16 ഫെബ്രുവരി 2012 (UTC)Reply

സൈറ്റ് നോട്ടീസ്

തിരുത്തുക

സൈറ്റ് നോട്ടീസ് ഇടണ്ടേ? --കിരൺ ഗോപി 05:41, 15 ഫെബ്രുവരി 2012 (UTC)Reply

വേണം --അനൂപ് | Anoop (സംവാദം) 17:22, 16 ഫെബ്രുവരി 2012 (UTC)Reply

ഇതു വരെ അപ്ലോഡിയ ചിത്രങ്ങൾ

തിരുത്തുക

ഇതു വരെ അപ്ലോഡിയ ചിത്രങ്ങൾ എവിടെ കാണാം--Fotokannan (സംവാദം) 17:15, 16 ഫെബ്രുവരി 2012 (UTC)Reply

ഇതുവരെ 115 ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തു. അവ ഇവിടെ കാണാം. --അനൂപ് | Anoop (സംവാദം) 17:21, 16 ഫെബ്രുവരി 2012 (UTC)Reply
കോമണിസ്റ്റ് പരീക്ഷിച്ചു  . അപ്പൊ ഞാനും തുടങ്ങി. --എഴുത്തുകാരി സംവാദം 18:27, 16 ഫെബ്രുവരി 2012 (UTC)Reply

വിക്കിസംഗമോത്സവം

തിരുത്തുക

സംഗമത്തിനു മുന്നോടിയായി നടത്തുന്ന പരിപാടിയാണിതെന്നിരിക്കെ വിക്കിസംഗമോത്സവത്തിന്റെ താളിൽ മുന്നൊരുക്കങ്ങൾ/മുന്നൊരുക്ക പ്രവർത്തനങ്ങൾ എന്ന പേരിൽ ഒരു ഉപതാൾ തുടങ്ങി, അതിൽ ഈ ഫോട്ടോപിടുത്ത പരിപാടിയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയാലോ? കൂടെ ഇതുവരെ അപ്ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങളുടെ സംഖ്യ വ്യക്തമാക്കുന്ന ഡിസ്പ്ളേ ബോർഡും കൂടി വച്ചിരുന്നെങ്കിൽ ഉഗ്രനായേനെ. --Netha Hussain (സംവാദം) 18:10, 19 ഫെബ്രുവരി 2012 (UTC)Reply

[ഇതും കണ്ടിരിക്കുമല്ലോ --Netha Hussain (സംവാദം) 18:15, 19 ഫെബ്രുവരി 2012 (UTC)Reply

വിബ്ജിയോർ അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്രമേള

തിരുത്തുക

വിബ്ജിയോർ അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്രമേളയുടെ എല്ലാ ഔദ്യോഗിക ചിത്രങ്ങളും cc-by-sa ലൈസൻസിലാണ്. ബോട്ട് പ്രവർത്തിപ്പിച്ച് ഇതിൽ ആവശ്യമുള്ളവ നേരെ കോമൺസിലത്തിക്കാനാകില്ലേ? http://www.flickr.com/photos/vibgyorfilm/ --മനോജ്‌ .കെ 17:31, 27 ഫെബ്രുവരി 2012 (UTC)Reply

എല്ലാ ചിത്രങ്ങളും കോമൺസിലേക്ക് ആവശ്യമെന്ന് തോന്നുന്നില്ല. ആവശ്യമായവ മാത്രം അപ്‌ലോഡ് ചെയ്താൽ മതി. --അനൂപ് | Anoop (സംവാദം) 17:50, 27 ഫെബ്രുവരി 2012 (UTC)Reply


ചേർത്ത ചിത്രങ്ങളുടെ എണ്ണം

തിരുത്തുക

ഓരോ യൂസറും ചേർത്ത ചിത്രങ്ങളുടെ എണ്ണം കാണിച്ചുകൊണ്ടിരുന്നാൽ എല്ലാവർക്കും പൊസിറ്റീവ് ആയ ഒരു മത്സരബുദ്ധി ഉണ്ടാവും. കൂടുതൽ ചിത്രങ്ങൾ ലഭിക്കാൻ ഇത് ഇടയാക്കും. ഡൈനാമിക്ക് ആയി കാണിച്ചുകൊണ്ടിരിക്കാനുള്ള സംവിധാനം ഒരുക്കാൻ സാധിക്കില്ലേ?--Edukeralam|ടോട്ടോചാൻ (സംവാദം) 08:00, 29 ഫെബ്രുവരി 2012 (UTC)Reply

അത് പരിപാടി കഴിഞ്ഞിട്ട് ചെയ്താൽ പോരെ. ഇത് ആർക്കും ഒന്നാമനാകാനുള്ള മത്സരമല്ലല്ലോ. വിക്കിപീഡിയക്ക് സംഭാവന ചെയ്യുന്നത് ഒരു മത്സരമാണോ? --RameshngTalk to me 13:02, 29 ഫെബ്രുവരി 2012 (UTC)Reply

നാലായിരം

തിരുത്തുക

നാലായിരം ആക്കി. എല്ലാവരും ഒന്ന് ആഞ്ഞു പിടിച്ചേ--Ranjithsiji (സംവാദം) 10:23, 31 മാർച്ച് 2012 (UTC)Reply

തിയതി നീട്ടുക

തിരുത്തുക

സംഗമോത്സവത്തിന്റെ തിയതി ഒരാഴ്ച നീട്ടിയത് കൊണ്ട്, ഇതിന്റെ തിയതിയും ഒരാഴ്ച നീട്ടണമെന്ന് അഭ്യർഥിക്കുന്നു. --RameshngTalk to me 08:57, 9 ഏപ്രിൽ 2012 (UTC)Reply

തീയ്യതി നീട്ടേണ്ട ആവശ്യമില്ലെന്ന് കരുതുന്നു. ഇപ്പോൾ തന്നെ ഈ പരിപാടി കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിച്ചിട്ടുണ്ട്. --Anoopan (സംവാദം) 08:59, 9 ഏപ്രിൽ 2012 (UTC)Reply

അതെ. തീയ്യതി നീട്ടേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. നിലവിൽ വന്ന ചിത്രങ്ങൾ തന്നെ അനലൈസ് ചെയ്യാൻ പറ്റുമോ എന്ന് സംശയം ആണ്. തീയ്യതി നീട്ടുന്നതിനു പകരം 15ആം തീയതി വരുന്ന ചിത്രങ്ങൾ അനലൈസ് ചെയ്ത് അതിനായി ഒരു പരിപാടി സംഗമോത്സവത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കണം. --ഷിജു അലക്സ് (സംവാദം) 09:17, 9 ഏപ്രിൽ 2012 (UTC)Reply

ഒരാഴ്ച തിയതി നീട്ടണമെന്ന് അഭ്യർഥിക്കുന്നു. --മനോജ്‌ .കെ 09:35, 13 ഏപ്രിൽ 2012 (UTC)Reply
നീട്ടിയാൽ നന്നായിരുന്നേനെ.--KG (കിരൺ) 09:45, 13 ഏപ്രിൽ 2012 (UTC)Reply
തിയതി നീട്ടണമെന്ന് അഭ്യർഥിക്കുന്നു ....Irvin Calicut.......ഇർവിനോട് പറയു... 13:01, 13 ഏപ്രിൽ 2012 (UTC)Reply
തീയതി നീട്ടേണ്ടുന്ന ഒരാവശ്യവും ഇപ്പോഴില്ല. ഇപ്പോൾ തന്നെ സംഗമോത്സവത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ വിക്കി ഉപയോക്താക്കൾക്കും പിടിപ്പതു പണിയുണ്ട്. ഒരാഴ്ചകൂടി നീട്ടിയാൽ ചിത്രങ്ങൾ പരിശോധിച്ച് പട്ടികക് ഉണ്ടാക്കാൻ കാലതാമസം നേരിടും... ഇതെന്റെ മാത്രം അഭിപ്രായമാണ്. ഭൂരിപക്ഷാഭിപ്രായം നീട്ടണം എന്നാണെങ്കിൽ നീട്ടാം..........  :)--സുഗീഷ് (സംവാദം) 18:32, 13 ഏപ്രിൽ 2012 (UTC)Reply
ഇക്കാര്യത്തിൽ വേഗത്തിൽ ഒരു തിരുമാനമുണ്ടാക്കണം. വിഷു വീക്കെന്റ് ആയകാരണം എല്ലാവരും നാട്ടിലാണ്. ഒരാഴ്ച കൂടി നീട്ടിയാൽ കുറച്ചുകൂടെ ചിത്രങ്ങൾ അധികം കേറും.--മനോജ്‌ .കെ 15:20, 14 ഏപ്രിൽ 2012 (UTC)Reply
ഒരാഴ്ച കൂടി നീട്ടുന്നത് കൂടുതൽ ചിത്രങ്ങൾ വരുവാൻ കാരണമാകും എന്നത് വ്യക്തമാണ്. അതിനാൽ തീയ്യതി നീട്ടാം. സംഗമോൽസവത്തിനോ പ്രവർത്തകർക്കോ ഒരു രീതിയിലുമുള്ള പ്രശ്നങ്ങൾ ഉണ്ടാവാനിടയില്ല. ഉദ്ദേശശുദ്ധി കണക്കിലെടുത്ത് തീയ്യതി നീട്ടണം എന്ന് ശക്തമായി അറിയിക്കുന്നു. --എഴുത്തുകാരി സംവാദം 20:10, 14 ഏപ്രിൽ 2012 (UTC)Reply
അഞ്ച് പേർ അനുകൂലിക്കുന്നു. മൂന്ന് പേർ പ്രതികൂലിക്കുന്നു. അപ്പോൾ തിയ്യതി നീട്ടിയതായി പ്രഖ്യാപിക്കട്ടെ ? അറിയിപ്പ് പ്രകാരം ഇന്നാണ് അവസാനിക്കുന്ന ദിവസം.--മനോജ്‌ .കെ 00:53, 15 ഏപ്രിൽ 2012 (UTC)Reply



തീയ്യതി നീട്ടണ്ടുന്ന ആവശ്യം കാണുന്നില്ല. ഏതെങ്കിലും ഒരു വലിയ സംഖ്യയിൽ എത്തിക്കണം എന്നുള്ളതാണ് ആഗ്രഹമെങ്കിൽ 10000 എന്ന മാജിക് സംഖ്യയിൽ ഇന്ന് എത്തിച്ചേരും.. മലയാളം വിക്കിപീഡിയയേക്കുറിച്ച് പൊതുവേയുള്ള അഭിപ്രായം, എന്തു കാര്യം ചെയ്താലും അത് പിന്നേയും നീട്ടും എന്നുള്ളതാണ്. അനുകൂലം /പ്രതികൂലം എന്നുള്ള കാര്യങ്ങൾ വോട്ട് ചെയ്ത് തീരുമാനിക്കണോ ?--സുഗീഷ് (സംവാദം) 04:25, 15 ഏപ്രിൽ 2012 (UTC)Reply
ഡേയ്. എന്റെ അപ്ലോഡ് ചെയ്ത് തീർന്നില്ല. ഒരാഴ്ച കൂടി നീട്ടിയാൽ കുറച്ചൂടെ നല്ല ചിത്രങ്ങൾ അപ്ലോഡ് ചെയ്യാം. നാട്ടുകാരുടെ മുതലാണ്. അപ്ലോഡ് ചെയ്തിട്ട് otrs ഒക്കെ വാങ്ങണം.ഇവെന്റിന് അപ്ലോഡാൻ കഴിഞ്ഞ ദിവസം സംഘടിപ്പിച്ചതാണ്.

ഇന്ന് തീരുന്ന ഇവന്റിന് പിന്നെ എങ്ങനെയാണ് തിരുമാനമെടുക്കേണ്ടത്?--മനോജ്‌ .കെ 13:56, 15 ഏപ്രിൽ 2012 (UTC)Reply


ഒരാഴ്ച കൂടി നീട്ടിയാൽ കുറച്ചൂടെ നല്ല ചിത്രങ്ങൾ അപ്ലോഡ് ചെയ്യാം.

എത്ര ചിത്രങ്ങൾ?? മലയാളം വിക്കിപീഡിയർക്ക് ഒരു കാര്യത്തിലും യാതൊരു വ്യവസ്ഥയും ഇല്ലാതായല്ലോ? കഷ്ടം.!!!

മനോജേ, പാടത്തുനിന്നും നെല്ല് കളത്തിലെത്തിയോ??--സുഗീഷ് (സംവാദം) 16:56, 15 ഏപ്രിൽ 2012 (UTC)Reply
അത് എന്റെ മാത്രം കാര്യമാണ്. ചിത്രം അപ്ലോഡ് ചെയ്തത് കണ്ടിട്ട് ബാക്കി പറഞ്ഞാൽ മതി. ഇതിൽ ഇത്ര കടുംപിടുത്തത്തിന്റെ ആവശ്യമുണ്ടെന്നൊന്നും തോന്നുന്നില്ല. നാല് പേർക്ക് കുറച്ചൂടെ ദിവസം വേണംന്ന് പറഞ്ഞാൽ കൊടുത്തൂടെ. അവലോകനത്തെകുറിച്ച് അധികം ടെൻഷനടിക്കണ്ട. വഴിയുണ്ടാക്കാൻ നോക്കാം. സംഗതിയുടെ കിടപ്പ് പഠിക്കട്ടെ.--മനോജ്‌ .കെ 18:01, 15 ഏപ്രിൽ 2012 (UTC)Reply
ഒരു വലിയ സംഖ്യയിൽ എത്തിക്കണം എന്നുള്ളതാണ് ആഗ്രഹമെങ്കിൽ 10000 എന്ന മാജിക് സംഖ്യയിൽ ഇന്ന് എത്തിച്ചേരും.. സമയം 11.30 ആയിട്ടും 9665 ആയിട്ടുള്ളൂ. സജീവരായിട്ടുള്ളവർ എല്ലാവരും വിഷു വീക്കെന്റ് തിരക്കിലാണ്. അതുതന്നെയാണ് ഞാൻ ഇവന്റ് നീട്ടിവയ്ക്കാൻ പറഞ്ഞതിന്റെ പ്രധാനകാരണം.സംഗമോത്സവം ഒരാഴ്ചത്തേക്ക് നീട്ടിവച്ച സ്ഥിതിക്ക് ഇതിലും ഒരു വിട്ടുവീഴ്ച ചെയ്യുന്നതിൽ തെറ്റില്ല. വ്യവസ്ഥകളൊക്കെ നമ്മളല്ലേ ഉണ്ടാക്കുന്നത്. --മനോജ്‌ .കെ 18:11, 15 ഏപ്രിൽ 2012 (UTC)Reply
10000 എന്ന സംഖ്യ എത്തിക്കാമെന്ന് ആരും ആർക്കും വാക്കൊന്നും കൊടുത്തിട്ടില്ലല്ലോ? അങ്ങനെ എങ്കിൽ സംഗമോത്സവം കുറച്ചുകൂടി ദിവസം മുന്നോട്ട് ഇനിയും നീക്കി വച്ചാൽ മാത്രമേ കുറച്ചധികം ഉപയോക്താക്കൾക്ക് പങ്കെടുക്കാൻ സാധിക്കൂ എന്നു പറഞ്ഞ് ആരേലും വന്നാൽ നീട്ടി വയ്ക്കണമോ?? അങ്ങനെയും ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അതും ഇക്കൂട്ടത്തിൽ പറയാവുന്നതാണ്.. --സുഗീഷ് (സംവാദം) 18:19, 15 ഏപ്രിൽ 2012 (UTC)Reply

പദ്ധതി അവസാനിച്ചു. ഇനി എന്ത്?

തിരുത്തുക

പദ്ധതി അവസാനിച്ചല്ലോ. ഇനി എന്താണ് അടുത്ത പരിപാടി. ഒരു വാർത്ത പോലും ചെയ്യേണ്ടേ? അവലോകനം വേണ്ടേ?--Edukeralam|ടോട്ടോചാൻ (സംവാദം) 07:07, 23 ഏപ്രിൽ 2012 (UTC)Reply


വിക്കിപീഡിയ:മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-3

തിരുത്തുക

പലരും ഇതിന്റെ മൂന്നാം പതിപ്പ് വേണമെന്ന് താല്പര്യപ്പെടുന്നു. അത് അനുസരിച്ച് പരിപാടിയുടെ മൂന്നാം പതിപ്പിനായുള്ള ചർച്ചകൾക്കായി ഈ സംവാദം തുടങ്ങുന്നു. 2 കാര്യങ്ങളിൽ തീരുമാനം ആയാൽ പരിപാടി തുടങ്ങാം.

  1. മൂന്നാം പതിപ്പിന്റെ പ്രധാനവിഷയം എന്താവണം
  2. പരിപാടി നടത്തേണ്ട തീയതിയും കാലയളവും.

അഭിപ്രായങ്ങൾ ഇതിനു താഴെ ഇടുമല്ലോ. --ഷിജു അലക്സ് (സംവാദം) 10:21, 14 ഫെബ്രുവരി 2013 (UTC)Reply
മാർച്ച് 15 മുതൽ മേയ് 15 വരെ ആയാലോ? അതോ ഏപ്രിൽ 1 മുതൽ മേയ് 31 വരെ മതിയോ? രണ്ടുമാസം വേണ്ടേ? --Edukeralam|ടോട്ടോചാൻ (സംവാദം) 11:23, 14 ഫെബ്രുവരി 2013 (UTC)Reply
കേരളം പ്രധാനവിഷയമാക്കിയാലോ--Edukeralam|ടോട്ടോചാൻ (സംവാദം) 11:23, 14 ഫെബ്രുവരി 2013 (UTC)Reply

പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യവും അവയെ നിലനിർത്തേണ്ടുന്നതിന്റെ ആവശ്യകതയും നാൾക്കുനാൾ ചർച്ചാവിഷയമാവുന്ന ഈ സമയത്ത് പശ്ചിമഘട്ടത്തിലെ കാഴ്ചകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഒരു പതിപ്പ് നടത്തിയാൽ നന്നാവുമെന്ന് തോന്നുന്നു. പശ്ചിമഘട്ടം എന്നു പറയുമ്പോൾ കേരളം ഏതാണ്ട് മുഴുവനുമായിത്തന്നെ അതിൽ വന്നു കഴിഞ്ഞു. ഇവിടുള്ള പൂക്കളും ചെടികളും മൃഗങ്ങളും പക്ഷികളും ശലഭങ്ങളും പുഴകളും വയലുകളും ആൾക്കാരും വഴിക്കാഴ്ച്ചകളുമെല്ലാം അതിൽ ഉൾപ്പെടുത്താമല്ലോ. ഇതിനു പ്രാധാന്യം കൊടുക്കുക എന്നുപറയുമ്പോൾ അതിൽത്തന്നെ ഉറച്ച് നിൽക്കണമെന്നില്ല, പ്രധാന പരിഗണന അതിനാവണമെന്ന് മാത്രം. വേണമെങ്കിൽ മികച്ച ചിത്രങ്ങൾക്ക് എന്തെങ്കിലും സമ്മാനങ്ങൾ കൊടുക്കുകയുമാവാം. --Vinayaraj (സംവാദം) 14:37, 14 ഫെബ്രുവരി 2013 (UTC)Reply

പശ്ചിമഘട്ടം എന്നാൽ കേരളം മുഴുവനും വരില്ലല്ലോ. കേരളത്തിലെ ജൈവവൈദിദ്ധ്യം എന്നതാണെങ്കിൽ കുറെക്കൂ‌ടി അനുയോജ്യമാകും. അല്ലെങ്കിൽ കേരളത്തിലെയും പശ്ചിമഘട്ടത്തിലെയും ജൈവവൈദിദ്ധ്യം. തമിഴ്നാടും കർണാടകയും എല്ലാം പശ്ചിമഘട്ടത്തിൽ വരില്ലേ? --Edukeralam|ടോട്ടോചാൻ (സംവാദം) 05:15, 15 ഫെബ്രുവരി 2013 (UTC)Reply

വിഷയം ഏതായാലും ടോട്ടോചാൻ പറഞ്ഞതുപോലെ അല്പം കൂടി വിശാല അർത്ഥത്തിൽ ഉള്ളത് തെരഞ്ഞെടുത്താൽ നല്ലത്. ഫോട്ടോസ് കൊണ്ടുവന്ന് ഡമ്പ് ചെയ്യാനുള്ള ഇടമായി കോമൺസിനെ കാണാതിരിക്കാനുള്ള വകുപ്പും കാണണം. ഒരേ ഫോട്ടോയുടെ ആങ്കിൾ പോലും മാറ്റമില്ലാത്ത (അല്ലെങ്കിൽ ചെറിയ മാറ്റമുള്ള) ഒന്നിലധികം കോപ്പികൾ അപ്ലോഡ് ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തണം. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 05:25, 15 ഫെബ്രുവരി 2013 (UTC)Reply

"മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-2" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.