വിക്കിപീഡിയ:സംഗമം5/പേര്/നിർദ്ദേശം
2012 ഏപ്രിൽ മാസം കൊല്ലത്ത് വെച്ച് വിക്കി പ്രവർത്തകരുടെയും പൊതു ജനങ്ങളുടെയും സംഗമം നടത്താൻ ആലോചിക്കുന്നു.
അതിനായി ഒരു പേരു നിർദ്ദേശിക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ പേര് ==പേര്== എന്നും ഒരു വരി വിട്ടതിനു ശേഷം നാലു ടിൽഡെ ചിഹങ്ങൾ( --~~~~) ഉപയോഗിച്ചോ മറ്റോ ഒപ്പും രേഖപ്പെടുത്തുക.
- ആർക്കു വേണമെങ്കിലും പേരു നിർദ്ദേശിക്കാം.
- ഒരാൾക്ക് എത്ര പേരുകൾ വേണമെങ്കിലും നിർദ്ദേശിക്കാം.
- പേരു മലയാളത്തിൽ തന്നെ ആയിരിക്കണം.
പേരു നിർദ്ദേശിക്കുമ്പോൾ വിക്കിപീഡിയ എന്നതിൽ ഒതുക്കാതെ എല്ലാ മലയാളം വിക്കിമീഡിയ സംരംഭങ്ങളേയും ഉൾക്കൊള്ളാവുന്ന ഒരു പേരു് നിർദ്ദേശിക്കുന്നതാകും നല്ലത്. കാരണം ഈ കൂട്ടായ്മ വിക്കിപീഡിയർക്കു മാത്രമായുള്ളതല്ല. മലയാളത്തിലെ വിവിധ വിക്കി സംരഭങ്ങളായ വിക്കി ചൊല്ലുകൾ, വിക്കി ഗ്രന്ഥശാല, വിക്കി നിഘണ്ടു, വിക്കി പാഠശാല എന്നീ സംരഭങ്ങളിൽ പ്രവർത്തിക്കുന്നവരെ കൂടി ഉൾക്കൊള്ളുന്നതാണ്. പേരിൽ വിക്കി എന്ന വാക്ക് വേണം എന്ന നിർബന്ധവും ഇല്ല. മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക കൂടി ചേരലിനെ ധ്വനിപ്പിക്കാൻ നല്ല ഒരു പേരു വേണം എന്ന് മാത്രം. |
പേരു നിർദ്ദേശിക്കേണ്ട അവസാനതീയ്യതി : ജനുവരി 10, 2012 രാത്രി 11 മണി (ഇന്ത്യൻ സമയം)
വിക്കിമീഡിയം 2012
തിരുത്തുകRajeshkslc 18:44, 2 ജനുവരി 2012 (UTC)rajeshRajeshkslc 18:44, 2 ജനുവരി 2012 (UTC
എൻറെ മലയാളം 2012
തിരുത്തുകHariprasad.ka http://en.wikipedia.org/wiki/User:Hariprasad.ka
വിക്കിപീഡിയ സംഗമോത്സവം
തിരുത്തുക- വിക്കിപീഡിയയെക്കുറിച്ചു് പൊതുവായും മലയാളം വിക്കിപീഡിയയെക്കുറിച്ച് പ്രത്യേകമായും ശ്രദ്ധ സംഭരിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്ന പദ്ധതി എന്ന നിലയിൽ മലയാളം എന്നു പ്രത്യേകം വേണ്ട.
- വിക്കിപീഡിയ എന്നതു് അങ്ങനെത്തന്നെ പേരിൽ ഉണ്ടാകുന്നതു് നല്ലതാണു്. പോസ്റ്ററുകളിലൂടെയും മാദ്ധ്യമങ്ങളിലൂടെയും മറ്റുമുള്ള പ്രചരണം വഴി ജനത്തിന്റെ കണ്ണിലും കാതിലും ഈ പരിപാടിയുടെ വാർത്ത എത്തുമ്പോൾ അവയിലെല്ലാം സ്വാഭാവികമായും ഈ വാക്കും ഉണ്ടാവും. കുറേ പേർക്കെങ്കിലും ഈ വാക്ക് ആദ്യമായാവും ശ്രദ്ധയിൽ പെടുക. ആകസ്മികമായ കേട്ടുപരിചയവും തദ്ഫലമായ ജിജ്ഞാസയും മൂലം ഉടനെത്തന്നെയോ പിന്നീടോ വിക്കിപീഡിയ എന്ന ആശയവുമായി പരിചയപ്പെടാൻ ഇതു വഴി വെക്കും.
- സംഗമം മാത്രമോ ഉത്സവം മാത്രമോ അല്ല. രണ്ടും കൂടിയാണു്. അതുകൊണ്ടു് സംഗമോത്സവം എന്നാവാം. സമ്മേളനം (Conference) എന്ന ഗൌരവത്വവും വേണ്ട, മേള (Fete) എന്ന ലാഘവത്വവും വേണ്ട.
ViswaPrabha (വിശ്വപ്രഭ) (സംവാദം) 01:22, 3 ജനുവരി 2012 (UTC)
സംവാദം
വിക്കിപീഡിയ മാത്രമല്ല എല്ലാ മലയാളം വിക്കിമീഡിയ സംരംഭങ്ങളിൽ പ്രവർത്തിക്കുന്നവരും ഇതിന്റെ ഭാഗമാകണം. അപ്പോ അത് എല്ലാം ഉൾക്കൊണ്ടുള്ള പേരല്ലേ വേണ്ടത്--ഷിജു അലക്സ് (സംവാദം) 05:21, 3 ജനുവരി 2012 (UTC)
:ഇതു കണക്കിലെടുത്തു കൊണ്ട് ആ മെയിലിങ് ലിസ്റ്റിലെവിടെയോ വിക്കിസംഗമോത്സവം എന്ന വാക്ക് നിർദ്ദേശിച്ചിരുന്നു. അവിടെ ഒത്തിരി പേരുകൾ വന്നിരുന്നല്ലോ. അതൊക്കെ എടുത്ത് ഇവിടെ ചേർക്കരുതോ? വിക്കിയെന്ന വാക്കിൽ എല്ലാ വിക്കിമീഡിയ സംരംഭങ്ങളേയും ഉൾപ്പെടുത്തി, സംഗമവും ഉത്സവപ്രതീതിയും ഒക്കെ ചേർത്തുള്ള വിക്കിസംഗമോത്സവം 2012 തന്നെയാണ് എന്റെ ഇഷ്ടം. Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) (സംവാദം) 05:35, 3 ജനുവരി 2012 (UTC) രാജേഷിന്റെ നിർദ്ദേശം മറ്റൊരു എൻട്രിയായി താഴെച്ചേർത്തു. --അനൂപ് | Anoop (സംവാദം) 07:10, 3 ജനുവരി 2012 (UTC)
സാങ്കേതികമായി നോക്കിയാൽ വിക്കിമീഡിയ എന്നു തന്നെയാണു വിളിക്കേണ്ടി വരിക. അതു ചുരുക്കി വിക്കി എന്നു വിളിക്കുന്നതു് പൂർണ്ണമായും ശരിയുമല്ല. (പ്രത്യേകിച്ച് വിക്കിലീൿസ്, വിക്കിമാപ്പിയ, വിക്കിയ, വിക്കി രമാദിത്യകഥകൾ തുടങ്ങിയവ കൂടി ഉള്ളതുകൊണ്ടു്.
പക്ഷേ പല പേരുകളിലും ഇറങ്ങിപ്പുറപ്പെട്ടാൽ അതു പുതുജനത്തേയും പൊതുജനത്തേയും ആശയക്കുഴപ്പത്തിൽ ആക്കിയേക്കാം. എന്തു ചെയ്യുമ്പോഴും മാർക്കറ്റിലേക്കുള്ള ആഴ്ന്നിറക്കമാണു് ഇപ്പോൾ നമുക്കു പ്രധാനം. ആ നിലയ്ക്കു് ഒരൊറ്റ പേരു് (വിക്കിപീഡിയ) പ്രചുരപ്രചാരത്തിൽ എത്തിക്കാനും അതിനെ ഒരു ബ്രാൻഡ് ഐഡന്റിറ്റി ആക്കാനും ആയിരിക്കണം നാം ശ്രമിക്കേണ്ടതു്. മറ്റു വിക്കിബന്ധിത പേരുകൾ നമുക്കു സാവകാശം കൈക്കൊള്ളാവുന്നതേ ഉള്ളൂ.
വിക്കിപീഡിയ സംഗമോത്സവം എന്നതു് പ്രതിവർഷം സ്ഥിരമായ ഒരു പരിപാടിയായി കണക്കാക്കുകയും ആ പേരു് അംഗീകരിക്കുകയും ചെയ്താൽ, ഈ വർഷത്തെ പരിപാടിക്കു് 2012 എന്നും അതുപോലെ ഓരോ വർഷവും തുടരുന്നതിനും ചേർച്ചക്കുറവൊന്നുമില്ല. ViswaPrabha (വിശ്വപ്രഭ) (സംവാദം) 06:59, 3 ജനുവരി 2012 (UTC)
മലയാളം വിക്കിപീഡിയ സംഗമം 2012
തിരുത്തുക--Johnson aj (സംവാദം) 01:33, 3 ജനുവരി 2012 (UTC)
സംവാദം
ഇത് 2012-ൽ മാത്രം ഒതുക്കേണ്ട സംഗതി അല്ലല്ലോ, അതേ പോലെ വിക്കിപീഡിയ മാത്രമല്ല എല്ലാ മലയാളം വിക്കിമീഡിയ സംരംഭങ്ങളിൽ പ്രവർത്തിക്കുന്നവരും ഇതിന്റെ ഭാഗമാകണം. അപ്പോ അത് എല്ലാം ഉൾക്കൊണ്ടുള്ള പേരല്ലേ വേണ്ടത്--ഷിജു അലക്സ് (സംവാദം) 05:21, 3 ജനുവരി 2012 (UTC)
- നടത്തുന്ന വർഷം ചേർക്കുന്നതു കൊണ്ട് ആ വർഷത്തിൽ മാത്രം അത് ഒതുങ്ങിപ്പോവും എന്നു കരുതേണ്ടതില്ല. വരും വർഷങ്ങളിൽ നടത്തുമ്പോൾ 2013, 2014 എന്ന് മാറ്റിയാൽ മതി.Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) (സംവാദം) 08:36, 3 ജനുവരി 2012 (UTC)
വിക്കിമീഡിയ മഹാസമ്മേളനം
തിരുത്തുകവിക്കിപീഡിയർ മാത്രമല്ലല്ലോ ജനുങ്ങളും ഇല്ലേ. അപ്പോളിതൊരു മഹാ സമ്മേളനം തന്നെ. --എഴുത്തുകാരി സംവാദം 05:08, 3 ജനുവരി 2012 (UTC) സംവാദം താളിലെ അനൂപിന്റെ നിർദ്ദേശത്തെ മാനിച്ചുകൊണ്ട് പേരു ചെറുതായി മാറ്റുന്നു.--എഴുത്തുകാരി സംവാദം 05:21, 3 ജനുവരി 2012 (UTC)
വിക്കിസംഗമോത്സവം 2012
തിരുത്തുകവിക്കി മെയിലിങ് ലിസ്റ്റിലെവിടെയോ വിക്കിസംഗമോത്സവം എന്ന വാക്ക് നിർദ്ദേശിച്ചിരുന്നു. അവിടെ ഒത്തിരി പേരുകൾ വന്നിരുന്നല്ലോ. അതൊക്കെ എടുത്ത് ഇവിടെ ചേർക്കരുതോ? വിക്കിയെന്ന വാക്കിൽ എല്ലാ വിക്കിമീഡിയ സംരംഭങ്ങളേയും ഉൾപ്പെടുത്തി, സംഗമവും ഉത്സവപ്രതീതിയും ഒക്കെ ചേർത്തുള്ള വിക്കിസംഗമോത്സവം 2012 തന്നെയാണ് എന്റെ ഇഷ്ടം. ഏതു വർഷമാണോ നടക്കുന്നത് ആ വർഷം കൂടി അതിന്റെ കൂടെ ചേർത്താൽ ഈ പേര് കൂടുതൽ അർത്ഥവത്താവും എന്നു കരുതുന്നു Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) (സംവാദം) 05:35, 3 ജനുവരി 2012 (UTC)
- കൊള്ളാം. :) --വൈശാഖ് കല്ലൂർ (സംവാദം) 05:43, 10 ജനുവരി 2012 (UTC)
വിക്കി സംഗമം 2012
തിരുത്തുകShort and sweet -- ടിനു ചെറിയാൻ 10:23, 3 ജനുവരി 2012 (UTC)
വിക്കി മഹാ സംഗമോത്സവം 2012
തിരുത്തുകഇതിലിൽ നിർദ്ദേശിച്ചിരിക്കുന്ന എല്ലാ പേരുകളും ചേർന്ന ഒരുപേർ ഞാൻ ഇവിടെ കുറിക്കുന്നു --Babug** (സംവാദം) 13:34, 3 ജനുവരി 2012 (UTC)
വിക്കി കൂട്ടായമ 2012
തിരുത്തുകപരഭാഷാദാസ്യമില്ലാത്തപേജരാകണം --ദിനേശ് വെള്ളക്കാട്ട് 15:04, 3 ജനുവരി 2012 (UTC)
വിക്കി ജനസങ്കമം 2012
തിരുത്തുകജനങൾക്കും ഒരു പങ്ക് കൊടുക്കേണ്ടേ...--suneesh (സംവാദം) 15:42, 3 ജനുവരി 2012 (UTC)
വിക്കി ഉത്സവം 2012
തിരുത്തുകനമുക്കിതൊരു ഉത്സവം തന്നെ ആക്കികൂടെ... ...-- ലാലു മേലേടത്ത്..
അഭിധാനം
തിരുത്തുകvikki pooram
വിക്കിമഹാസംഗമം-5
തിരുത്തുകവിക്കിപീഡിയയിലെ എല്ലാ സംരംഭങ്ങളേയും പ്രധിനിധീകരിക്കുന്നതുകൊണ്ട് വിക്കി എന്നുമാത്രം നൽകുന്നു. പിന്നെ അഞ്ചാമത്തെ പ്രവർത്തകസംഗമം എന്നുള്ളത് കൊണ്ട് സംഗമം-5 എന്നും, എല്ലാവർഷവും നടക്കുന്ന ഒരു മഹാസംഭവമായതുകൊണ്ടും മഹാസംഗമം എന്നും ചേർക്കുന്നു.അങ്ങിനെ വിക്കിമഹാസംഗമം-5 എന്ന പേര് നിർദ്ദേശിക്കുന്നു. --RameshngTalk to me 08:27, 4 ജനുവരി 2012 (UTC)
വിക്കി സമാഗമം
തിരുത്തുകവർഷാവർഷം നടക്കുന്ന വിക്കി പ്രവർത്തകരുടെ കൂടി ചേരൽ എന്ന അർത്ഥത്തിൽ വിക്കി സമാഗമം എന്ന പേര് നിർദ്ദേശിക്കുന്നു. അഞ്ചാം തവണയായതിനാൽ അഞ്ചാം വിക്കി സമാഗമം എന്നാക്കാമെന്നു തോന്നുന്നു.----കണ്ണൻ ഷൺമുഖം (സംവാദം) 08:41, 4 ജനുവരി 2012 (UTC)
വിക്കിസമൂഹസംഗമം
തിരുത്തുകഎൻ.ശ്രീകുമാർ 117.242.205.192 08:41, 4 ജനുവരി 2012 (UTC)
വിക്കിസമൂഹസമ്മേളനം
തിരുത്തുകഎൻ.ശ്രീകുമാർ 117.242.205.192 08:41, 4 ജനുവരി 2012 (UTC)
വിക്കിപ്രവർത്തകമഹാസംഗമം
തിരുത്തുകഎൻ.ശ്രീകുമാർ 117.242.205.192 08:41, 4 ജനുവരി 2012 (UTC)
വിക്കി കൂട്ടം
തിരുത്തുക--Vssun (സംവാദം) 18:27, 5 ജനുവരി 2012 (UTC)
- അനുകൂലിക്കുന്നു .... വിക്കിക്കൂട്ടം കുറച്ചധികം വിക്കന്മാരും കുറച്ച് വിക്കികളും ചേരുന്ന വിക്കിക്കൂട്ടം. :) --സുഗീഷ് (സംവാദം) 22:14, 6 ജനുവരി 2012 (UTC)
- അനുകൂലിക്കുന്നു--സുഹൈറലി 14:18, 10 ജനുവരി 2012 (UTC)
മലയാളസംഗമം 2012 - കൊല്ലം
തിരുത്തുക--പി. കെ. ആചാരി 01:27, 6 ജനുവരി 2012 (UTC)Pkachary
ഭൂമിയമ്മ വിക്കി കൂട്ടായ്മ
തിരുത്തുക-- മജീഷ്യൻ ആർ.സി. ബോസ് കൊല്ലം
കൊല്ലം വിക്കിമീഡിയ സംഗമം ൨൦൧൨
തിരുത്തുകവിക്കികേരളം
തിരുത്തുകവിക്കികേരളം 5 --Sai K shanmugam (സംവാദം) 05:49, 7 ജനുവരി 2012 (UTC)
വിക്കി മലയാണ്മ
തിരുത്തുകവിക്കി വിരുന്ന്
തിരുത്തുകവിക്കിവെട്ടം
തിരുത്തുകവിക്കിപൂരം
തിരുത്തുകപീഠിക-മലയാളംവിക്കിസംഗമം
തിരുത്തുകNarendranrv wiki@kerala
വിക്കി സൌഹൃദ-2012
തിരുത്തുകവിക്കിപ്പീഡിയ/ വിക്കിമീഡിയ അന്യോന്യം
തിരുത്തുകവിക്കിമേള/ അറിവിൻജാലകം
തിരുത്തുകSARITHA SANKAR