ലോക പൈതൃക പട്ടികയിലേക്ക് സ്മാരകങ്ങളും സ്ഥലങ്ങളും തിരഞ്ഞെടുക്കുവാനായി ഐക്യരാഷ്ട്രസഭയ്ക്കു കീഴിലുള്ള യുനസ്കോയുടെ 21 അംഗങ്ങൾ അടങ്ങിയ ഒരു സമിതിയാണ് ലോക പൈതൃകസമിതി അഥവാ വേൾഡ് ഹെറിറ്റേജ് കമ്മിറ്റി. വനം, പർവ്വതം, തടാകം, മരുഭൂമി, സ്മാരകങ്ങൾ, കെട്ടിടങ്ങൾ, നഗരങ്ങൾ തുടങ്ങിയവയിലേതും ലോകപൈതൃകസ്ഥാനമായി പരിഗണിക്കപ്പെടാവുന്നതാണ്. ഈ സ്മാരകങ്ങളുടെ ഉടമസ്ഥത അതതു രാജ്യങ്ങൾക്കാണെങ്കിലും ലോകത്തിനുവേണ്ടി അവയുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ഈ സമിതിയുടെ ലക്ഷ്യം. ഇതിന് പ്രത്യേകമായി ഫണ്ട് ഉണ്ട്.

ഇത്തരം സ്മാരകങ്ങളുടെ തിരഞ്ഞെടുപ്പിനു മുൻപുള്ള തിരഞ്ഞെടുപ്പിന് ഹെറിറ്റേജ് കമ്മിറ്റിയെ സഹായിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന 3 സംഘടനകളാണ്. ഐയുസിഎൻ, ഐസിഒഎംഒഎസ്, ഐസിസിആർഒഎം. 1972 നവംബർ 16നാണ് യുനസ്കോ ഇതുസംബന്ധിച്ച പ്രമേയം അംഗീകരിച്ചത്. തുടർന്ന് 189 രാജ്യങ്ങൾ ഇതിന് അംഗീകാരം നൽകി. ഹെറിറ്റേജ് കമ്മിറ്റിയിൽ 21 രാജ്യങ്ങളാണ് അംഗങ്ങൾ. 4 വർഷമാണ് ഇവരുടെ കാലാവധി. ജനറൽ ​അസംബ്ലിയാണ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.

നിലവിൽ(2012 ജൂലൈ 1) 157 രാജ്യങ്ങളിൽ നിന്നുള്ള 962 പൈതൃക സ്മാരകങ്ങൾ ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 745 എണ്ണം സാംസ്കാരിക സ്മാരകങ്ങളാണ്. 188 എണ്ണം പ്രകൃതിദത്തവും. ഈ രണ്ട് മേഖലയിലും ഉൾപ്പെടുന്നത് 29 എണ്ണം. 29 എണ്ണം ഇന്ത്യയിൽ നിന്ന് ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

അവലംബംതിരുത്തുക

  • ദേശാഭിമാനി കിളിവാതിൽ 2012 ജൂലൈ 5
"https://ml.wikipedia.org/w/index.php?title=ലോക_പൈതൃകസമിതി&oldid=2722862" എന്ന താളിൽനിന്ന് ശേഖരിച്ചത്