വത്തിക്കാൻ അപ്പോസ്തോലിക ആർക്കൈവ്
വത്തിക്കാൻ അപ്പസ്തോലിക ആർക്കൈവ് 2019 ഒക്ടോബർ വരെ വത്തിക്കാൻ സീക്രട്ട് ആർക്കൈവ് എന്നാണ് അറിയപ്പെട്ടിരുന്നത്.ഈ ഗ്രന്ഥശാലയുടെ നിയന്ത്രണവും ഉടമസ്ഥതയും മാർപാപ്പക്ക് മാത്രം ആയിരിക്കും.മാര്പാപ്പ മരണപ്പെടുകയോ രാജി വെയ്ക്കുകയോ ചെയ്താൽ അടുത്ത പുതുതായി വരുന്ന മാർപ്പാപ്പയ്ക്ക് ഉടമസ്ഥത കൈമാറപ്പെടും.നൂറ്റാണ്ടുകൾ പഴക്കമുള്ള രാജ്യത്തിന്റെയും സഭയുടെയും സ്റ്റേറ്റ് പേപ്പറുകൾ, കത്തിടപാടുകൾ, ചരിത്ര ബുക്കുകളുടെ യഥാർത്ഥ പതിപ്പുകൾ തുടങ്ങിയവ ഇവിടെ സുഷിച്ചിരിക്കുന്നു.
Vatican Apostolic Archive ലത്തീൻ: Archivum Apostolicum Vaticanum ഇറ്റാലിയൻ: Archivio Apostolico Vaticano | |
Former seal of the Vatican Apostolic Archive | |
Archive അവലോകനം | |
---|---|
രൂപപ്പെട്ടത് | 1612 |
ആസ്ഥാനം | Cortile del Belvedere, Vatican City[1] |
മേധാവി/തലവൻമാർ | José Tolentino de Mendonça, Archivist and Librarian of the Holy Roman Church Sergio Pagano, Prefect Paolo Vian, Vice-Prefect |
വെബ്‌സൈറ്റ് | |
archivioapostolicovaticano |
പതിനേഴാം നൂറ്റാണ്ടിൽ, പോൾ അഞ്ചാമൻ മാർപ്പാപ്പയുടെ നിർദ്ദേശപ്രകാരം, ആർക്കൈവ് വത്തിക്കാൻ ലൈബ്രറിയിൽ നിന്ന് വേർപെടുത്തി രഹസ്യ ആർകൈവാക്കി. അവിടെ പണ്ഡിതന്മാർക്ക് വളരെ പരിമിതമായ പ്രവേശനമുണ്ടായിരുന്നു, 19-ആം നൂറ്റാണ്ടിന്റെ അവസാനം വരെ ലിയോ പന്ത്രണ്ടാമൻ മാർപ്പാപ്പ ആർക്കൈവ് തുറക്കുന്നതുവരെ ചെറിയ രീതിയിൽ ഗവേഷകകായി തുറന്നു കൊടുത്തു.ആയിരത്തിലധികം പേർ ഇന്ന് ഓരോ വർഷവും അതിന്റെ ചില രേഖകൾ പരിശോധിക്കുന്നു.
പേരിനു പിന്നിൽ
തിരുത്തുകഗ്രന്ഥാശാലയുടെ ആദ്യ പേരായ "വത്തിക്കാൻ സീക്രട്ട് ആർക്കൈവ്" എന്നതിൽ "സീക്രെട്ട് അഥവാ രഹസ്യം" എന്ന പദം ഉപയോഗിക്കുന്നത് രഹസ്യാത്മകതയുടെ ആധുനിക അർത്ഥത്തെ സൂചിപ്പിക്കുന്നില്ല.ലാറ്റിൻ ഭാഷയിൽ ഇത് വിവർത്തനം ചെയുമ്പോൾ "സ്വകാര്യ വത്തിക്കാൻ അപ്പസ്തോലിക ആർക്കൈവ്" എന്നാണ്, ഇത് പോപ്പിന്റെ സ്വകാര്യ സ്വത്താണെന്ന് സൂചിപ്പിക്കുന്നു.അതായതു ഇത് വത്തിക്കാൻ സർക്കാരിന്റെയോ ഹോളി സീയുടെ അല്ല.എന്തൊക്കയാലും ആർക്കൈവിന്റെ പ്രധാന ഭാഗങ്ങൾ ഇന്നും രഹസ്യമായി തുടരുന്നു. 2019 ഒക്ടോബർ 28ന് ഫ്രാൻസിസ് മാർപാപ്പ വത്തിക്കാൻ സീക്രട്ട് ആർക്കൈവ് എന്ന പേര് മാറ്റി വത്തിക്കാൻ അപ്പോസ്തോലിക ആർക്കൈവ് എന്നാക്കി.
ഗ്രന്ഥശാലയുടെ തുടക്കം
തിരുത്തുകആദ്യ കാലഘട്ടത്തിൽ
തിരുത്തുകക്രിസ്തുമതത്തിന്റെ ഒന്നാം നൂറ്റാണ്ടിൽ, സഭ ധാരാളം രേഖകൾ ശേഖരിക്കുകയായി.ഇത്തരത്തിൽ ശേഖരിച്ച രേഖകൾ അന്നത്തെ മാര്പാപ്പയുടെ എവിടെ സഞ്ചരിച്ചാലും കൂടെ കൊണ്ട് പോയിരുന്നു.ഈ രേഖകളിൽ ബഹുഭൂരിപക്ഷവും ഇപ്പോൾ നഷ്ടപ്പെട്ടു.പിന്നീടുള്ള നൂറ്റാണ്ടുകളിൽ,സഭ കൂടുതൽ ശക്തമായയപ്പോൾ യൂറോപ്പിലും മറ്റും രാഷ്ട്രതലവമരുമായി കരാറുകളും ചർച്ചകളും ചെയ്യാൻ പോകുമ്പോളും ഇത്തരത്തിൽ എല്ലാ ശേഖരങ്ങളും പോപ്പ് കൂടെ കൊണ്ട് പോകും ഇതിൽ പലതും ഇത്തരത്തിലുള യാത്രകളിൽ നഷ്ട്ടമായി. പിന്നീട്,സഭയുടെ ഗ്രന്ഥശേഖരണങ്ങൾ ലാറ്ററൻ കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്നു, തുടർന്ന് ഇത് മാർപ്പാപ്പയുടെ ഔദ്യോഗിക വസതിയായി.
പ്രക്ഷോഭങ്ങൾ, കലാപങ്ങൾ, പടിഞ്ഞാറൻ ഭിന്നതകളുടെ കാലഘട്ടത്തിൽ (1085–1415)
തിരുത്തുകപതിനൊന്നാം നൂറ്റാണ്ടോടെ, സഭയുടെ ആർക്കൈവുകൾ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളായി വിഭജിക്കപ്പെട്ടു: ലാറ്ററൻ, സെന്റ് പീറ്റേഴ്‌സ് ബസിലിക്ക, പാലറ്റൈൻ കൊട്ടാരം. പതിനൊന്നാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിൽ, ഈ ആർക്കൈവുകളുടെ വലിയൊരു ഭാഗം അപ്രത്യക്ഷമായി.മാർപ്പാപ്പമാർ അവിഗ്നനിലേക്ക് (Avignon) താമസം മാറിയപ്പോൾ, അവരുടെ ആർക്കൈവുകൾ കടത്താൻ ഇരുപത് വർഷമെടുത്തു എന്ന് പറയപ്പെടുന്നു.ആന്റിപോപ്പുകൾക്ക് അവരുടേതായ ആർക്കൈവുകളും ഉണ്ടായിരുന്നു.പാശ്ചാത്യ ഭിന്നതയുടെ ഫലമായി മാർപ്പാപ്പ രണ്ട് ആർക്കൈവുകൾ ഒരേസമയം വികസിപ്പിച്ചെടുത്തു. പിസാൻ ആന്റിപോപ്പ് ജോൺ XXIII കാലഘട്ടത്തിൽ ഇത് മൂന്നായി ഉയർന്നു. 1404 വത്തിക്കാൻ പരിശുദ്ധ സിംഹാസനം ഒഴിഞ്ഞ (Sede Vacante, sack of vatican 1404) സമയത്ത് മാർപ്പാപ്പയുടെ രജിസ്റ്ററുകളും ചരിത്രരേഖകളും തെരുവിലേക്ക് വലിച്ചെറിയപ്പെട്ടു.ഇന്നസെന്റ് ഏഴാമൻ മാർപ്പാപ്പ വത്തിക്കാൻ വിട്ട് പലായനം ചെയ്തു. അദ്ദേഹത്തിന്റെ പിൻഗാമിയായ ഗ്രിഗറി പന്ത്രണ്ടാമൻ, 1406-ൽ മാർപ്പാപ്പയുടെ ചില രജിസ്റ്ററുകൾ ഉൾപ്പെടെ ധാരാളം ശേഖരവസ്തുക്കൾ വിറ്റതായി കരുതപ്പെടുന്നു.
ആർക്കൈവന്റെ നിർമാണം
തിരുത്തുക1612-ൽ പോൾ അഞ്ചാമൻ മാർപ്പാപ്പ എല്ലാ സഭാ രേഖകളും ഒരിടത്ത് സൂഷിക്കാൻ ഉത്തരവിട്ടു.
ഫ്രഞ്ച് പിടിച്ചെടുക്കൽ
തിരുത്തുക1790 കളിൽ നെപ്പോളിയൻ ഇറ്റാലിയൻ ഉപദ്വീപിലെ സംസ്ഥാനങ്ങൾ കീഴടക്കിയപ്പോൾ, കലാസൃഷ്ടികളും കയ്യെഴുത്തുപ്രതികളും അദ്ദേഹം ആവശ്യപ്പെട്ടു. 1796 ജൂൺ 23 ന് ഫ്രഞ്ച് ഏജന്റുമാർ തിരഞ്ഞെടുത്ത നൂറു ചിത്രങ്ങൾ, പാത്രങ്ങൾ, പ്രതിമകൾ അഞ്ഞൂറ് കയ്യെഴുത്തുപ്രതികൾ എന്നിവ ഫ്രഞ്ച് റിപ്പബ്ലിക്കിന് മാർപാപ്പ കൈമാറി. 1798 ലെ ടൊലെന്റിനോ ഉടമ്പടി ഫ്രഞ്ച് വലിയ ആവശ്യങ്ങൾ ഉന്നയിക്കുകയും പിന്നീട് പാരീസിലേക്ക് അയച്ച കൃതികളിൽ ഗ്രീക്ക് കൈഴേയ്ത്ത് ബൈബിളായ കോഡെക്സ് വത്തിക്കാനസ് ഉൾപ്പെടുന്നു.1804 ൽ നെപ്പോളിയൻ ചക്രവർത്തിയായപ്പോഴേക്കും യൂറോപ്പിലെ രേഖകളും നിധികളുടെയും ഒരു കേന്ദ്ര ശേഖരം പാരീസായി അദ്ദേഹം വിഭാവനം ചെയ്തു.1809-ൽ അദ്ദേഹം മുഴുവൻ വത്തിക്കാൻ ആർക്കൈവും പാരീസിലേക്ക് മാറ്റാൻ ഉത്തരവിട്ടു. 1813 ആയപ്പോഴേക്കും മൂവായിരത്തിലധികം വത്തിക്കാൻ ആർകൈവ്‌കൾ പാരിസിലേക്കു കയറ്റി അയച്ചിരുന്നു.1814 ഏപ്രിലിൽ, നെപ്പോളിയന്റെ പരാജയത്തെത്തുടർന്ന്, പുതിയ ഫ്രഞ്ച് സർക്കാർ വത്തിക്കാന് ആർക്കൈവ് മടക്കിനൽകാൻ ഉത്തരവിട്ടെങ്കിലും സാമ്പത്തികവും മറ്റുമായ കാരണങ്ങളാൽ അതിൽ പലതും വത്തിക്കാനിൽ തിരിച്ചു എത്തിയില്ല.
പ്രധാന രേഖകൾ
തിരുത്തുകവത്തിക്കാൻ അപ്പോസ്തോലിക ആർക്കൈവുകൾ നിരത്തി വെച്ചാൽ 85 കിലോമീറ്റർ വരെ നീളം ഉണ്ടാകും എന്ന് വിചാരിക്കുന്നു.ഇതിലെ എല്ലാ രേഖകളും പ്രധാനപെട്ടവ തന്നെ ഇന്ന് ലോകത്തിന് അമുല്യം തന്നെ ആണ്. മാർപാപ്പമാരുടെ രജിസ്റ്ററുകളും കത്തുകളും മറ്റു രേഖകളും ഗലീലിയോയുടെ വിചാരണയുമായി ബന്ധപ്പെട്ട കയ്യെഴുത്തുപ്രതികളും, ഹെൻറി എട്ടാമൻ വിവാഹാഭ്യർഥനയുടെ രേഖകൾ, സിസ്റ്റീൻ ചാപ്പലിൽ ജോലിക്ക് പണം നൽകിയിട്ടില്ലെന്ന് മൈക്കലാഞ്ചലോ യുടെ പരാതിയും ശ്രദ്ധേയമായ രേഖകളിൽ ഉൾപ്പെടുന്നു. വത്തിക്കാൻ ആർക്കൈവ്സിന്റെ 400-ാം വാർഷികത്തോടനുബന്ധിച്ച് 2012 ഫെബ്രുവരിയിൽ 8 മുതൽ 20 നൂറ്റാണ്ട് വരെ ഉണ്ടായിരുന്ന 100 രേഖകൾ പ്രദർശിപ്പിച്ചിരുന്നു.മാർട്ടിൻ ലൂഥറുടെ 1521-ലെ പുറത്താക്കലിന്റെയും വധശിക്ഷകാത്ത് കാത്തിരിക്കവേ സ്കോട്ട് രാജ്ഞിയായ മേരി എഴുതിയ ഒരു കത്തും ഇതിൽ ഉൾപ്പെടുന്നു.
ഡിജിറ്റലൈസേഷൻ
തിരുത്തുക21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, വത്തിക്കാൻ അപ്പോസ്തോലിക ആർക്കൈവ്സ് ഒരു ഇൻ-ഹൗസ് ഡിജിറ്റൈസേഷൻ പദ്ധതി ആരംഭിച്ചു, ഗവേഷകർക്ക് രേഖകൾ കൂടുതൽ ലഭ്യമാക്കാൻ ശ്രമിക്കുകയും നശിച്ചുകൊണ്ടിരിക്കുന്ന രേഖകൾ സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്തു.2018-ഓടെ ആർക്കൈവുകളിൽ ഡിജിറ്റൽ സംഭരണ ശേഷി 180 ടെറാബൈറ്റ് ഉണ്ടായിരുന്നു, ഏഴ് ദശലക്ഷം ചിത്രങ്ങൾ ഡിജിറ്റൈസ് ചെയ്തു.എന്നിരുന്നാലും, ആർക്കൈവ്സിന്റെ ആകെ ഉള്ളടക്കത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഓൺലൈനിൽ ലഭ്യമാകൂ.
മറ്റു ആർക്കൈവുകൾ
തിരുത്തുകഹോളി സീയ്കും റോമൻ ക്യൂറിയയിലെ ഓരോ വകുപ്പിനും അതിന്റേതായ ആർക്കൈവുകളുണ്ട്.
കലകളിൽ
തിരുത്തുകഡാൻ ബ്രൗണിന്റെ നോവലായ ഏഞ്ചൽസ് & ഡെമോൺസിലും അതിന്റെ ചലച്ചിത്ര ആവിഷ്കാരത്തിലും വത്തിക്കാൻ സീക്രെറ്റ് ആർക്കൈവ് ഒരു പ്രധാന പങ്ക് വഹിച്ചു, നായകന്മാരായ റോബർട്ട് ലാങ്‌ഡണും വിട്ടോറിയ വെട്രയും ഗലീലിയോയുടെ നിരോധിച്ച ബൂക്കിലൂടെ എതിരാളികളുടെ അടുത്തേക്ക് എത്താൻ വത്തിക്കാൻ രഹസ്യ ആർകൈവ് ഉപയോഗിക്കുന്നു.
- ↑ "Contacts". Vatican Secret Archives. Archived from the original on 2019-04-17. Retrieved 9 April 2019.