ജി. ശങ്കരപ്പിള്ള
മലയാള നാടകകൃത്തും സംവിധായകനും
മലയാള നാടകകൃത്തും സംവിധായകനും ആയിരുന്നു പ്രൊഫ. ജി. ശങ്കരപ്പിള്ള. പരീക്ഷണാത്മകനാടകത്തിന്റെ വക്താവായിരുന്നു അദ്ദേഹം. നാടക കളരി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ[1].
ജി. ശങ്കരപ്പിള്ള | |
---|---|
ജനനം | ജൂൺ 22, 1930 |
മരണം | ജനുവരി 1, 1989 | (പ്രായം 58)
ദേശീയത | ഇന്ത്യ |
തൊഴിൽ | നാടകകൃത്ത്, സംവിധായകൻ |
അറിയപ്പെടുന്നത് | നാടകകൃത്ത് |
ജീവിതരേഖ
തിരുത്തുക- 1930 ജനനം
- 1952 ഓണേഴ്സ് ബിരുദം
- 1953 'സ്നേഹദൂതൻ'
- 1954 കേരളസർവകലാശാലയിൽ ഗവേഷണം
- 1957 മധുര ഗാന്ധിഗ്രാം ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകൻ
- 1967 ശാസ്താംകോട്ടയിൽ ആദ്യ നാടകക്കളരി
- 1977 കോഴിക്കോട് സർവകലാശാലയുടെ 'സ്കൂൾ ഓഫ് ഡ്രാമ' തുടങ്ങി
- 1980 'മലയാള നാടകസാഹിത്യ ചരിത്രം'
- 1989 മരണം
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ നാലുതട്ടുവിളവിൽ ഒറ്റവീട്ടിൽ വി. ഗോപാലപിള്ളയുടേയും മുട്ടയ്ക്കാല് കമലാക്ഷിയമ്മയുടേയും മകനായി 1930 ജൂൺ 22-ന് ജനിച്ചു. 1960-കളിൽ മലയാള നാടകവേദിയിൽ പരിഷ്ക്കാരങ്ങൾക്കായി നിരവധി സെമിനാറുകളും ചർച്ചകളും സംഘടിപ്പിച്ചു. 1977- കോഴിക്കോട് സർവകലാശാലയിൽ സ്കൂൾ ഓഫ് ഡ്രാമ സ്ഥാപിച്ചു, അതിന്റെ മേധാവി ആയിരുന്നു. 1989-ലെ പുതുവത്സരദിനത്തിൽ അദ്ദേഹം അന്തരിച്ചു.
പ്രധാന നാടകങ്ങൾ
തിരുത്തുക- സ്നേഹദൂതൻ (1956)
- വിവാഹം സ്വർഗത്തിൽ നടക്കുന്നു (1958)
- റയിൽപ്പാളങ്ങൾ
- പൂജാമുറി (1966)
- ഭരതവാക്യം (1972)
- ബന്ദി (1977)
- മണൽത്തരികൾ (1978)
- കറുത്ത ദൈവത്തെ തേടി (1980)
- കിരാതം (1985)
- സബർമതി ദൂരെയാണ്
അവലംബം
തിരുത്തുക- ↑ N. Radhakrishnan (Ed.) (1997): Selected Essays of G. Sankarappilla