രചന (ചലച്ചിത്രം)

മലയാള ചലച്ചിത്രം

തുഷാര ഫിലിംസിന്റെ ബാനറിൽ ശിവൻ കുന്നമ്പിള്ളി നിർമ്മിച്ച് 1983ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് രചന. ആന്റണി ഈസ്റ്റ്മാന്റെ കഥയ്ക്കു ജോൺ പോൾ തിരക്കഥയും സംഭാഷണവുമെഴുതിയ ഈ ചിത്രം സംവിധാനം ചെയ്തത് മോഹൻ ആണ്. നെടുമുടി വേണു, ഭരത് ഗോപി, ശ്രീവിദ്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.മമ്മൂട്ടി, ജഗതി ശ്രീകുമാർ, വിജയ് മേനോൻ, പൂർണ്ണിമ ജയറാം, തൃശൂർ എൽസി തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിടുണ്ട്.[1][2][3] ഈ ചിത്രത്തിലെ അഭിനയത്തിന് ഭരത് ഗോപി കേരളസ്റ്റേറ്റ് ഫിലിം അവാർഡ് നേടിയിട്ടുണ്ട്.

രചന
സംവിധാനംമോഹൻ
നിർമ്മാണംശിവൻ കുന്നപ്പിള്ളീ
രചനആന്റണി ഈസ്റ്റ്മാൻ
ജോൺപോൾ (സംഭാഷണം)
തിരക്കഥജോൺപോൾ
അഭിനേതാക്കൾശ്രീവിദ്യ
നെടുമുടി വേണു
ഭരത് ഗോപി
മമ്മുട്ടി
സംഗീതംഎം.ബി. ശ്രീനിവാസൻ
ഛായാഗ്രഹണംവസന്ത് കുമാർ
ചിത്രസംയോജനംജി മുരളി
സ്റ്റുഡിയോതുഷാര ഫിലിംസ്
വിതരണംഏയ്ഞ്ചൽ ഫിലിംസ്
റിലീസിങ് തീയതി
  • 10 മാർച്ച് 1983 (1983-03-10)
രാജ്യംഭാരതം
ഭാഷമലയാളം

കഥാതന്തു തിരുത്തുക

മനുഷ്യമനസ്സിനെ കയ്യിലെടുക്കുന്നു എന്നഭിമാനിക്കുന്ന ഒരു കഥാകാരന്റെ കൈയ്യിൽ നിന്ന് കഥാപാത്രങ്ങൾ വഴുതിപോയി ഒരു വലിയ ദുരന്തമാകുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. മനുഷ്യന്റെ കപടതകൾവശമില്ലാത്ത ഒരു സാധുവിനെ മനസ്സിലാക്കാൻ കഴിയാത്ത സ്മൂഹവും ഇതിൽ കഥാപാത്രമാകുന്നു.എഴുത്തുകാരനായ ശ്രീപ്രകാശ് (ഭരത് ഗോപി ഓഫീസ് സൂപ്രണ്ടായ പത്നി ശാരദയും ശ്രീവിദ്യ സന്തോഷത്തോടെ ജീവിക്കുന്നതിനിടയിൽ അവളുടെ ഓഫീസിൽ ജോലികിട്ടി അച്ചുതനുണ്ണി നെടുമുടി വേണു എത്തുന്നു. അയാളുടെ നൈർമല്യവും സാധുതയും എല്ലാവരിലും കൗതുകമുയർത്തുന്നു. പ്രത്യേകിച്ച് കഥാകാരനായ ശ്രീപ്രസാദിൽ. അയാൾ ഭാര്യയോട് ഉണ്ണിയുമായി അടുത്ത് ഇടപഴകാൻ നിർദ്ദേശിക്കുന്നു. തന്റെ നീക്കങ്ങൾക്കനുസരിച്ച് ആ കഥാപാത്രം പെരുമാറുന്നത് കണ്ട് അയാൾ ആവേശം കൊള്ളുന്നു. ഹോട്ടലിലേക്കും സിനിമക്കും അവസാനം വീട്ടിലേക്കും ശാരദ ക്ഷണിക്കുമ്പോൾ അയാൾക്ക് ചുറ്റുമുള്ള സുഹൃത്തുക്കളും അയാളെ വേണ്ടാത്ത മോഹങ്ങൾ നൽകി വളർത്തുന്നു, അവസാനം വീട്ടിൽ ഭക്ഷണത്തിനുശേഷം ഇപ്പൊവരാം എന്ന് പറഞ്ഞ് പോകുന്ന അയാളൂടെ മുമ്പിലേക്ക് ഭർത്താവിനെ അവതരിപ്പിക്കുന്നു. ഒരു വിഡ്ഢിയെപ്പോലെ ഇറങ്ങിപ്പോയ അയാൾ രണ്ട് ദിവസം കൊണ്ട് തിരിച്ചുവരും എന്ന് എല്ലാവരും കരുതി. അതിനയാളോട് അവർ ആവശ്യപ്പെട്ടു. എന്നാൽ ഓഫീസിൽ വന്ന് എന്റെ ജീവിതത്തിൽ ഒരു സ്ത്രീ സങ്കല്പമുണ്ടെങ്കിൽ അത് ഈ മുഖമായിരിക്കും എന്ന് ശാരദയോട് പറഞ്ഞ് പോകുന്നു. അന്ന് ആത്മഹത്യ ചെയ്യുന്നു. താൻ കളിയാക്കിയ, കശക്കിയെറിഞ്ഞ ആ ജീവിതത്തെ ഓർത്ത്ച പശ്ചാത്തപിച്ച ശാരദയും ശ്രീപ്രസാദും അലറുന്ന കടല്പോലെ അലയുന്ന മനസ്സുമായി ജീവിക്കുന്നു.

അഭിനയിച്ചവർ തിരുത്തുക

പാട്ടരങ്ങ് തിരുത്തുക

മുല്ലനേഴിയുടെ വരികൾക്ക് എം.ബി. ശ്രീനിവാസൻ ഈണം നൽകിയിരിക്കുന്നുThe music was composed by MB Sreenivasan and lyrics was written by Mullanezhi.

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 കാലമയൂരമേ എസ്. ജാനകി മുല്ലനേഴി എം.ബി. ശ്രീനിവാസൻ
2 ഒന്നാനാം കാട്ടിലെ എസ്. ജാനകി, ഉണ്ണിമേനോൻ മുല്ലനേഴി എം.ബി. ശ്രീനിവാസൻ

അവലംബം തിരുത്തുക

  1. "Rachana". www.malayalachalachithram.com. Retrieved 2014-10-19.
  2. "Rachana". malayalasangeetham.info. Retrieved 2014-10-19.
  3. "Rachana". spicyonion.com. Retrieved 2014-10-19.

പുറം കണ്ണീകൾ തിരുത്തുക

യൂ റ്റ്യൂബിൽ കാണുക തിരുത്തുക

രചന(1983)

"https://ml.wikipedia.org/w/index.php?title=രചന_(ചലച്ചിത്രം)&oldid=3471888" എന്ന താളിൽനിന്ന് ശേഖരിച്ചത്