പ്രേംജി
സാമൂഹ്യപരിഷ്കർത്താവും കവിയും നടനുമായിരുന്നു പ്രേംജി എന്നറിയപ്പെട്ടിരുന്ന മുല്ലമംഗലത്ത് പരമേശ്വരൻ ഭട്ടതിരിപ്പാട് ( എം.പി. ഭട്ടതിരിപ്പാട് ). (23 സെപ്റ്റംബർ 1908 - 10 ഓഗസ്റ്റ് 1998).
പ്രേംജി | |
---|---|
![]() | |
ജനനം | മുല്ലമംഗലത്ത് പരമേശ്വരൻ ഭട്ടതിരിപ്പാട് |
തൊഴിൽ(s) | സാമൂഹിക പരിഷ്കർത്താവ്, കവി, അഭിനേതാവ് |
ജീവിതപങ്കാളി | ആര്യ അന്തർജനം (1943-1998) |
അവാർഡുകൾ | കേരള ചലച്ചിത്ര അവാർഡ് 1988 - പിറവി |
ജീവചരിത്രം
തിരുത്തുകമലബാറിലെ പഴയ പാലക്കാട് ജില്ലയിലെ പൊന്നാനി താലൂക്കിലെ തൃത്താല ഫർക്കയിലെ വന്നേരി നാട്ടിൽ ( ഇപ്പോഴത്തെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ വടക്കേക്കാട് ) പള്ളിപ്പാട്ട് മുല്ലമംഗലത്ത് മനയ്ക്കൽ ഭട്ടതിരിപ്പാടിൻറേയും ദേവസേന അന്തർജനത്തിൻറെയും പുത്രനായിട്ടാണ് പ്രേജി ജനിച്ചത് . സാമൂഹിക പരിഷ്കർത്താവായ എം.ആർ. ഭട്ടതിരിപ്പാട് സഹോദരനാണ്.
19-ആം വയസ്സിൽ മംഗളോദയത്തിൽ പ്രൂഫ് റീഡറായി. ഈ സമയം പ്രേംജി തൃശൂരിലെ പൂങ്കുന്നത്തുള്ള ഒരു ഒറ്റമുറി വീട്ടിലാണ് താമസിച്ചിരുന്നത്.[1] സി അച്യുത മേനോൻ ഈ വീട്ടിൽ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. ബാബുരാജും പി.ഭാസ്കരനും വയലാറുമെല്ലാം ഈ വീട്ടിലെ നിത്യ സന്ദർശകരായിരുന്നു.
സഹോദരനായ എം ആർ ബിയോടൊപ്പം സാമൂഹിക പരിഷ്കരണപ്രസ്ഥാനത്തിൽ ആകൃഷ്ടനായ പ്രേംജി നമ്പൂതിരിയോഗക്ഷേമ സഭയുടെ സജീവപ്രവർത്തകനായി. അക്കാലത്തു നിഷിദ്ധമായിരുന്ന വിധവാ വിവാഹം പ്രാവർത്തികമാക്കിക്കൊണ്ട് പ്രേംജി കുറിയേടത്തുനിന്നും വിധവയായ ആര്യ അന്തർജനത്തെ തൻറെ നാല്പതാമത്തെ വയസ്സിൽ വിവാഹം ചെയ്തു.ഇത് നമ്പൂതിരി സമുദായത്തിലെ രണ്ടാം വിധവ വിവാഹമായിരുന്നു.[2]
മക്കൾ
അന്തരിച്ച പ്രശസ്ത നടൻ കെ.പി.എ.സി. പ്രേമചന്ദ്രൻ, മാദ്ധ്യമപ്രവർത്തകനായ നീലൻ, ഹരീന്ദ്രനാഥൻ, ഇന്ദുചൂഡൻ, സതി.
പ്രേംജിയെക്കുറിച്ച് മകൻ നീലൻ 'പ്രേംജി: ഏകലോചന ജന്മം' എന്ന പേരിൽ പി.ആർ.ഡി. ക്കു വേണ്ടി ഡോക്യുമെന്ററി തയ്യാറാക്കിയിട്ടുണ്ട്.
നാടക രംഗം
തിരുത്തുകഒരു പ്രൊഫഷണൽ നാടക നടനായിരുന്നു. വി.ടി.ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി. പിന്നീട് എം.ആർ.ബി.യുടെ മറക്കുടക്കുള്ളിലെ മഹാനരകം, മുത്തിരിങ്ങോട് ഭവത്രാതൻ നമ്പൂതിരിയുടെ അപ്‌ഫന്റെ മകൾ, ചെറുകാടിന്റെ നമ്മളൊന്ന്, സ്‌നേഹബന്ധങ്ങൾ, പി.ഇ. വാരിയരുടെ ചവിട്ടിക്കുഴച്ച മണ്ണ് എന്നീ നാടകങ്ങളിൽ അഭിനയിച്ചു. കലാകൗമുദി നാടക കൂട്ടായ്മയുടെ ഷാജഹാൻ(നാടകം) എന്ന നാടകത്തിലെ അഭിനയത്തിന് സ്വർണമെഡൽ ലഭിച്ചു. കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.
സിനിമാ രംഗം
തിരുത്തുകതന്റെ നാടകത്തിലെ അഭിനയ പരിചയം കൊണ്ട് ചലച്ചിത്രരംഗത്തേക്കും പ്രേംജി കടന്നു.മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ പ്രേംജി തച്ചോളി ഒതേനൻ, കുഞ്ഞാലി മരയ്ക്കാർ, ലിസ, യാഗം, ഉത്തരായനം, പിറവി, സിന്ദൂരച്ചെപ്പ് തുടങ്ങിയ 60 ഓളം ചിത്രങ്ങളിലും വേഷമിട്ടു.ഷാജി എൻ. കരുൺ സംവിധാനം ചെയ്ത പിറവിയിലെ ചാക്യാർ എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് 1988-ൽ മികച്ച നടനുള്ള ഭരത് അവാർഡും സംസ്ഥാന ഗവണ്മെന്റ് അവാർഡും ലഭിച്ചു.
കാവ്യരംഗം
തിരുത്തുകകവി എന്ന നിലക്കും ശ്ലോകരചയിതാവ് എന്നനിലക്കും പ്രേജി തനതായ സംഭാവന നൽകിയിട്ടുണ്ട്. ശയ്യാഗുണമുള്ളതും സരളമായതും ഒഴുക്കുള്ളതുമാണ് അദ്ദേഹത്തിന്റെ കൃതികൾ.1977ൽ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു.
കൃതികൾ
തിരുത്തുകസപത്നി, നാൽക്കാലികൾ, രക്തസന്ദേശം, പ്രേംജി പാടുന്നു[3](കാവ്യസമാഹാരങ്ങൾ), ഋതുമതി (നാടകം).
മരണം
തിരുത്തുക1998 ഓഗസ്റ്റ് 10-ന് പ്രേംജി അന്തരിച്ചു.
അവലംബം
തിരുത്തുക- ↑ "ചരിത്രം ഉറങ്ങാത്ത പ്രേംജി വീട്..." Manorama Online. 23 July 2019. Retrieved 21 February 2025.
- ↑ https://www.deshabhimani.com/news/kerala/news-kerala-24-05-2016/563113.
{{cite web}}
: Missing or empty|title=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ പ്രേംജി പാടുന്നു, കറന്റ് ബുക്സ് തൃശ്ശൂർ. 2002