എ. അയ്യപ്പൻ

ഒരു മലയാളകവി
അയ്യപ്പൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അയ്യപ്പൻ (വിവക്ഷകൾ) എന്ന താൾ കാണുക. അയ്യപ്പൻ (വിവക്ഷകൾ)

ആധുനികതയുടെ കാലത്തിനുശേഷമുള്ള തലമുറയിലെ മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എ. അയ്യപ്പൻ (1939 ഒക്ടോബർ 27 - 2010 ഒക്ടോബർ 21). സവിശേഷമായ ബിംബയോജനയിലൂടെ കയ്പാർന്ന ജീവിതാനുഭവങ്ങളാവിഷ്കരിച്ചുകൊണ്ടു്, കവിതയ്ക്കു പുത്തൻഭാവുകത്വം രൂപപ്പെടുത്താൻ അയ്യപ്പനു കഴിഞ്ഞു.

എ അയ്യപ്പൻ
എ. അയ്യപ്പൻ
എ. അയ്യപ്പൻ
Occupationകവി
Nationalityഇന്ത്യൻ
Genreപുരുഷൻ
Subjectമലയാളം
Notable works
 • വെയിൽതിന്നുന്ന പക്ഷി
 • എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്

ജീവിതരേഖതിരുത്തുക

1949 ഒക്ടോബർ 27ന് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തു ജനിച്ചു.[1] [2] അറുമുഖനും മുത്തമ്മാളുമായിരുന്നു മാതാപിതാക്കൾ. അയ്യപ്പന് ഒരു വയസ്സുള്ളപ്പോൾ അച്ഛനും പതിനഞ്ചു വയസ്സുള്ളപ്പോൾ അമ്മയും ആത്മഹത്യചെയ്തു. തുടർന്ന്, മൂത്തസഹോദരി സുബ്ബലക്ഷ്മിയുടെയും സഹോദരീഭർത്താവായ വി. കൃഷ്ണന്റെയും സംരക്ഷണയിൽ, നേമത്തു വളർന്നു. വിദ്യാഭ്യാസംകഴിഞ്ഞ് അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി. 2010 ൽ കവിതയ്ക്കുള്ള ആശാൻ പുരസ്കാരത്തിനർഹനായി. 2010 ഒക്ടോബർ 23-ന്, ചെന്നൈയിൽവച്ചു പുരസ്കാരമേറ്റുവാങ്ങാനിരിക്കേ, ഒക്ടോബർ 21-നു വൈകീട്ട്, ആറുമണിയോടെ തിരുവനന്തപുരത്തുവച്ച്, അയ്യപ്പൻ അന്തരിച്ചു. പോലീസിന്റെ ഫ്ലയിങ്ങ് സ്ക്വാഡ്, വഴിയിൽ അബോധാവസ്ഥയിൽക്കണ്ടെത്തി, ആശുപത്രിയിലെത്തിച്ച അയ്യപ്പനെ തിരിച്ചറിഞ്ഞതു മരണശേഷമാണ്. ഹൃദയാഘാതമാണു മരണകാരണമെന്നു സംശയിക്കപ്പെടുന്നു. പൂർണ്ണഔദ്യോഗികബഹുമതികളോടെ ഒക്ടോബർ 26-നു തൈക്കാടു ശാന്തികവാടത്തിൽ അയ്യപ്പൻ്റെ മൃതദേഹം സംസ്കരിച്ചു.

ജീവിതത്തിൻെറ ഒരു ഘട്ടത്തിൽ, അദ്ദേഹം നാലു വർഷത്തോളം കണ്ണൂർ ജില്ലയിലെ മണത്തണയിൽ താമസിച്ച് കവിതകളെഴുതിയിരുന്നു.

പുരസ്കാരങ്ങൾതിരുത്തുക

 1. 1992 - കനകശ്രീ അവാർഡ് / കവിത - പ്രവാസികളുടെ ഗീതം
 2. 1999 - കേരളസാഹിത്യഅക്കാദമിപുരസ്‌ക്കാരം / കവിത - വെയിൽതിന്നുന്ന പക്ഷി
 3. 2003 - പണ്ഡിറ്റ്‌ കെ പി കറുപ്പൻ പുരസ്ക്കാരം /കവിത - ചിറകുകൾകൊണ്ടൊരു കൂട്
 4. 2007 - എസ്.ബി.ടി. അവാർഡ്‌
 5. 2008 - അബുദാബി ശക്തി അവാർഡ്‌
 6. 2010 - പുരസ്‌കാരം

കൃതികൾതിരുത്തുക

 • കറുപ്പ്
 • മാളമില്ലാത്ത പാമ്പ്
 • ബുദ്ധനും ആട്ടിൻകുട്ടിയും
 • ബലിക്കുറിപ്പുകൾ
 • വെയിൽ തിന്നുന്ന പക്ഷി
 • ഗ്രീഷ്മവും കണ്ണീരും
 • ചിറകുകൾകൊണ്ടൊരു കൂട്
 • മുളന്തണ്ടിനു രാജയക്ഷ്മാവ്
 • കൽക്കരിയുടെ നിറമുള്ളവൻ
 • തെറ്റിയാടുന്ന സെക്കന്റ് സൂചി (എ. അയ്യപ്പന്റെ ഓർമ്മക്കുറിപ്പുകൾ)
 • പ്രവാസിയുടെ ഗീതം
 • ചിത്തരോഗാശുപത്രിയിലെ ദിവസങ്ങൾ
 • ജയിൽമുറ്റത്തെപ്പൂക്കൾ
 • ഭൂമിയുടെ കാവൽക്കാരൻ
 • മണ്ണിൽ മഴവില്ലു വിരിയുന്നു
 • കാലംഘടികാരം

അവസാന കവിതതിരുത്തുക

പല്ല്

അമ്പ് ഏതു നിമിഷവും
മുതുകിൽ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും
എന്റെ രുചിയോർത്ത്
അഞ്ചെട്ടു പേർ
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതിൽ തുറന്ന്
ഒരു ഗർജ്ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക് ഞാനിരയായി

ചെന്നൈയിൽ വച്ച് ആശാൻ പുരസ്കാരം ലഭിക്കുന്ന വേളയിൽ അവതരിപ്പിക്കുവാൻ വേണ്ടി അദ്ദേഹത്തിന്റെ കൈമടക്കിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയതാണീ കവിത

മരണംതിരുത്തുക

എ. അയ്യപ്പൻ 2010 ഒക്ടോബർ 21-നു അന്തരിച്ചു. തിരുവനന്തപുരം തമ്പാനൂരിൽ അബോധാവസ്ഥയിൽ കാണപ്പെട്ട അയ്യപ്പനെ പോലീസ് ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.[2]

അവലംബംതിരുത്തുക

 1. "കവി അയ്യപ്പൻ അന്തരിച്ചു". മാതൃഭൂമി. 21 ഒക്ടോബർ 2010. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-07-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 ഒക്ടോബർ 2014.
 2. 2.0 2.1 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-07-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-07-01.

3. എ.അയ്യപ്പന്റെ കവിതകൾ A. Ayyapante Kavithakal

"https://ml.wikipedia.org/w/index.php?title=എ._അയ്യപ്പൻ&oldid=3730260" എന്ന താളിൽനിന്ന് ശേഖരിച്ചത്