മഹാരാഷ്ട്രയിലെ കോവിഡ്-19 പകർച്ചവ്യാധി

ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിൽ 2019–20 കൊറോണ വൈറസ് പകർച്ചവാധിയുടെ ആദ്യ കേസ് 2020 മാർച്ച് 9 ന് സ്ഥിരീകരിച്ചു. നിലവിലുളള കണക്കനുസരിച്ച് മരണങ്ങളും രോഗ സൗഖ്യങ്ങളും ഉൾപ്പെടെ കേസുകൾ സംസ്ഥാനത്തെ ആരോഗ്യയമന്ത്രാലയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രോഗം ബാധിച്ചിട്ടുള്ള ജില്ലകൾ (ഏപ്രിൽ 20വരെ)
  1000+ സ്ഥിരീകരിച്ച കേസുകൾ
  100–999 സ്ഥിരീകരിച്ച കേസുകൾ
  50–99 സ്ഥിരീകരിച്ച കേസുകൾ
  10–49 സ്ഥിരീകരിച്ച കേസുകൾ
  1–9 സ്ഥിരീകരിച്ച കേസുകൾ
രോഗംCOVID-19
Virus strainSARS-CoV-2
സ്ഥലംമഹാരാഷ്ട്ര, ഇന്ത്യ
ആദ്യ കേസ്പൂനെ
Arrival date9 മാർച്ച് 2020
(4 വർഷം, 9 മാസം, 1 ആഴ്ച and 2 ദിവസം)
സജീവ കേസുകൾഎക്സ്പ്രെഷൻ പിഴവ്: - എന്നതിനുള്ള പ്രവർത്തനഘടകം നൽകിയിട്ടില്ല
പ്രദേശങ്ങൾ
36ൽ 32 ജില്ലകൾ
Official website
വെബ്സൈറ്റ്arogya.maharashtra.gov.in
Public Health Department, Maharashtra

ഏപ്രിൽ 14 ലെ കണക്കുപ്രകാരം ഇന്ത്യയിലെ മൊത്തം കേസുകളിൽ 23 ശതമാനവും മരണങ്ങളിൽ 46 ശതമാനവും മഹാരാഷ്ട്രയിലാണ്.[1] സംസ്ഥാനത്തെ മരണനിരക്ക് 6.9% ആണ്, ഇത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.,[2][3] സംസ്ഥാനത്തെ മൂന്നിൽ രണ്ട് ശതമാനം കേസുകളും മുംബൈ മെട്രോപൊളിറ്റൻ റീജിയനിൽ (എംഎംആർ) നിന്നാണ്. ഏപ്രിൽ ഒന്നിന് ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച 10 കൊറോണ വൈറസ് ഹോട്ട്‌സ്‌പോട്ടുകളിൽ മുംബൈയും പൂനെയും ഉൾപ്പെട്ടിട്ടുണ്ട്.[4]

കൊവിഡ്-19 cases in മഹാരാഷ്ട്ര, ഇന്ത്യ  ()
     മരണങ്ങൾ        സജീവ കേസുകൾ
തീയതി
# കേസുകൾ
2020-03-09
2
2020-03-10
5(+3)
2020-03-11
11(+6)
2020-03-12
11(=)
2020-03-13
19(+8)
2020-03-14
31(+12)
2020-03-15
33(+2)
2020-03-16
39(+6)
2020-03-17
41(+2)
2020-03-18
45(+4)
2020-03-19
48(+3)
2020-03-20
52(+4)
2020-03-21
64(+12)
2020-03-22
74(+10)
2020-03-23
97(+23)
2020-03-24
107(+10)
2020-03-25
122(+15)
2020-03-26
130(+8)
2020-03-27
153(+23)
2020-03-28
186(+33)
2020-03-29
203(+17)
2020-03-30
220(+17)
2020-03-31
302(+82)
2020-04-01
335(+33)
2020-04-02
423(+88)
2020-04-03
490(+67)
2020-04-04
635(+145)
2020-04-05
748(+113)
2020-04-06
868(+120)
2020-04-07
1,018(+150)
2020-04-08
1,135(+117)
2020-04-09
1,364(+229)
2020-04-10
1,574(+210)
2020-04-11
1,761(+187)
2020-04-12
1,982(+221)
2020-04-13
2,334(+352)
2020-04-14
2,684(+350)
2020-04-15
2,916(+232)
2020-04-16
3,202(+286)
2020-04-17
3,320(+118)
2020-04-18
3,648(+328)
2020-04-19
4,200(+552)
2020-04-20
4,666(+466)
2020-04-21
5,218(+552)
2020-04-22
5,649(+431)
2020-04-23
6,427(+778)


മാർച്ച് മാസം

തിരുത്തുക
  • പൂനയിൽ 2020 മാർച്ച് ഒമ്പതിനാണ് സംസ്ഥാനത്തെ ആദ്യ രോഗ ബാധ സ്ഥിരീകരണം രേഖപ്പെടുത്തുന്നത്, ദുബായിൽ നിന്നും മടങ്ങിയെത്തിയ ദമ്പതികളിൽ നടത്തിയ ആരോഗ്യ പരിശോധനയിൽ രോഗം ഉള്ളതായി സ്ഥിരീകരിച്ചു.[5] അടുത്തത ദിവസം തന്നെ ദമ്പതികളും ആയി ബന്ധപ്പെട്ടിട്ടുള്ള മൂന്നുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരെ അഞ്ചുപേരെയും അടുത്തുള്ള നായിഡു ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.[6]
  • മാർച്ച് 11ന് ദമ്പതികളും ആയി ബന്ധമുള്ള മുംബൈയിൽ താമസിക്കുന്ന രണ്ടുപേർക്കും കൂടി രോഗം സ്ഥിരീകരിച്ചു.[7] ശേഷം പൂനയിൽ മൂന്നുപേർക്കും നാഗ്പൂരിൽ അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. [8]
  • മാർച്ച് 13ന് നാഗ്പൂരിൽ രോഗബാധിതനായ ആളുടെ ഭാര്യയ്ക്കും സുഹൃത്തിനും വൈറസ് ബാധ കണ്ടെത്തി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ഒരാളെയും കൂട്ടി പൂനെയിൽ രോഗബാധിതരുടെ എണ്ണം പത്തായി. [9]ദുബായിലേക്ക് യാത്ര നടത്തിയ അഹമ്മദ് നഗറിലുള്ള ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.[10]
  • മാർച്ച് 14 ന് നാഗ്പൂരിൽ താമസിക്കുന്ന അമേരിക്കയിലേക്ക് യാത്ര നടത്തിയിട്ടുള്ള ഒരാൾക്ക് കൂടി വൈറസ് ബാധ കണ്ടെത്തി.[11] മുംബൈയിൽ നിന്നും ഒരാൾക്കും സമീപപ്രദേശങ്ങളായ വാശി, കാമൊതി, കല്യാൺ എന്നിവിടങ്ങളിലായി മൂന്നുപേർക്ക് കൂടി സ്ഥിരീകരിച്ചു. യാവട്മലിൽ താമസിക്കുന്ന ദുബായിൽനിന്ന് തിരിച്ചെത്തിയ രണ്ടുടു പേർക്കും രോഗബാധയുണ്ടായിരുന്നു.[12][13] പിമ്പിരി-ചിഞ്ച്വാടിൽ അഞ്ചു പുതിയ കേസുകൾ കൂടി കണ്ടെത്തി.[14]
  • മാർച്ച് 15ന് ഔറങ്കാബാദിൽ നിന്നുള്ള ഒരു സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചു, ഇവർ റഷ്യയിലും കസാഖിസ്ഥാനിലും യാത്ര ചെയ്തിട്ടുള്ളതായി കണ്ടെത്തി.[15] പിമ്പിരി-ചിഞ്ച്വാടിൽ നിന്നും ദുബായ് ജപ്പാൻ എന്നിവിടങ്ങളിൽ യാത്ര നടത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. [16]
  • മാർച്ച് 16ന് അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ഒരാൾക്കും ഭാര്യക്കും മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിക്കും ആണ് മുംബൈയിൽ രോഗം സ്ഥിരീകരിച്ചത്.[17] [18]നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യവട്മലിൽ നിന്നുള്ള സ്ത്രീക്കും രോഗം സ്ഥിരീകരിച്ചു. ദുബായ് സന്ദർശനം നടത്തിയ പൂനയിൽ നിന്നുള്ള ഒരാൾ കൂടി വൈറസ് ബാധയ്ക്ക് ചികിത്സതേടി.[19]
  • മാർച്ച് 17നാണ് മഹാരാഷ്ട്രയിൽ നിന്നുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്, മുംബൈയിൽ കസ്തൂർബ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന 64 വയസുള്ള പുരുഷനാണ് മരിച്ചത്. [20] അതേ ദിവസം തന്നെ പുതിയ രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒരാൾ മുംബൈയിൽ നിന്നും മറ്റേയാൾ പിമ്പിരി-ചിഞ്ച്വാടിൽ നിന്നും ആണ്. രണ്ടുപേരും അമേരിക്കയിൽ നിന്നും തിരിച്ചെത്തിയവരാണ്.[21]
  • മാർച്ച് 18ന് പൂനെയിൽ നിന്നുള്ള ഫ്രാൻസ് നെതർലാൻഡ് എന്നിവിടങ്ങളിൽ യാത്ര ചരിത്രമുള്ള ഒരു സ്ത്രീക്ക് രോഗ ബാധ സ്ഥിരീകരിച്ചു.[22] മുംബൈയിൽ നിന്നുള്ള 68 വയസ്സ് പ്രായമായ ഒരു സ്ത്രീക്ക് രോഗിയും ആയുള്ള സമ്പർക്കത്തിലൂടെ രോഗ ബാധ സ്ഥിരീകരിച്ചു.[23] പിമ്പിരി-ചിഞ്ച്വാട്, രത്നഗിരി എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തർക്ക് വീതം രോഗബാധ സ്ഥിരീകരിച്ച അപ്പോൾ ആകെ മൊത്തം 45 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.[24] ഇവർക്ക് ഫിലിപ്പീൻസ്, സിംഗപ്പൂർ, ശ്രീലങ്ക, എന്നിവിടങ്ങളിൽ യാത്ര ചരിത്രം ഉള്ളവരാണ്.
  • മാർച്ച് 19ന് പുതിയ മൂന്നു കേസുകൾ റിപ്പോർട്ട് ചെയ്തു. മുംബൈയിൽ നിന്നുള്ള ലണ്ടനിൽ നിന്നും തിരിച്ചു വന്ന ഒരു സ്ത്രീക്കും, അഹമ്മദ് നഗറിൽ നിന്നുള്ള ഒരാൾക്കും ഉല്ലാസ് നഗറിൽ നിന്നും ഉള്ള ഒരാൾക്കും ആണ് രോഗം സ്ഥിരീകരിച്ചത്. ഇവർ രണ്ടുപേർക്കും ദുബായിൽ യാത്ര ചരിത്രം ഉള്ളവരാണ്.[25]
  • മാർച്ച് 20ന്, മുംബൈ, പൂനെ, പിമ്പിരി-ചിഞ്ച്വാട് എന്നിവിടങ്ങളിലായി പുതിയ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തു. അഞ്ചുപേർ രോഗ വിമുക്തരായി.[26]
  • മാർച്ച് 21 സംസ്ഥാനത്ത് പുതിയ 12 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. മുംബൈയിൽ 8, പൂനെയിൽ 2, കല്യാൺ യവട്മൽ എന്നിവിടങ്ങളിൽ ഓരോന്ന് വീതം.[27]
  • മാർച്ച് 22ന്, സംസ്ഥാനത്ത് പത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു . മുംബൈയിൽ 6, പൂനയിൽ 4. അന്നേദിവസം തന്നെ മുംബൈയിൽ 63 വയസ്സ് പ്രായമായ ഒരാൾ മരണപ്പെടുകയും ചെയ്തു.[28]
  • മാർച്ച് 23ന് ഒരു ഫിലിപ്പീൻ സ്വദേശി മുംബൈയിൽ വെച്ച് മരണപ്പെട്ടു. എന്നാൽ ആരോഗ്യവകുപ്പ് പറയുന്നത് മരണകാരണം കിഡ്നി തകരാർ മൂലമാണെന്നാണ്. സംസ്ഥാനത്തെ ആകെ മൊത്തം രോഗബാധിതരുടെ എണ്ണം 97 കടന്നു. മുംബൈ 13, സങ്ഗ്ലീ 4, താനെ 3, പൂന, വസൈ, സത്താര എന്നിവിടങ്ങളിൽ ഓരോ കേസ് വീതവും റിപ്പോർട്ട് ചെയ്യപ്പെട്ടു.[29]
  • മാർച്ച് 24ന് 10 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു . (മുംബൈ 5, പൂനെ 3, സത്താരയിലും അഹമ്മദ് നഗറിലും ഓരോ കേസ് വീതവും).[30][31] സംസ്ഥാനത്ത് വൈറസ് ബാധ മൂലം 65 വയസ്സ് പ്രായമുള്ള ഒരാൾ മരിച്ചു, ഇത് ആകെ മൊത്തം മൂന്നാമത്തെ മരണമാണ്. ഇയാൾക്ക് യുഎഇയിൽ യാത്ര ചരിത്രമുണ്ട്. മുംബൈയിൽ വച്ചാണ് മരണം സ്ഥിരീകരിച്ചത്.[32]
  • മാർച്ച് 25ന് മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 122 ആയി. സങ്ഗ്ലീ ജില്ലയിലെ ഒരു കുടുംബത്തിൽ നിന്നുള്ള അഞ്ചുപേർക്കും മുംബൈയിൽ നിന്നുള്ള 10 പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.[33]
  • മാർച്ച് 26ന് സംസ്ഥാനത്ത് രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു . മുംബൈയിൽ നിന്നുള്ള 65 വയസ്സ് പ്രായമുള്ള സ്ത്രീയും നവി മുംബൈയിൽ നിന്നുള്ള ഒരു സ്ത്രീയുമാണ് മരണപ്പെട്ടത്.[34] സിന്ധു ദുർഗ് ജില്ലയിലെയും കോലാപ്പൂർ ജില്ലയിലെയും ആദ്യ കേസുകൾ മാർച്ച് 26നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുൾപ്പെടെ സങ്ഗ്ലീ 3, മുംബൈ, താനെ, പൂനെ എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതം റിപ്പോർട്ട് ചെയ്യപ്പെട്ടു. [35][36]
  • മാർച്ച് 27ന് സംസ്ഥാനത്തെ വിദർഭ പ്രദേശത്ത് 5 പുതിയ കേസുകൾ കൂടി റിപ്പോർട്ടു ചെയ്യപ്പെട്ടു. (നാഗ്പൂർ 4, ഗോണ്ടിയിൽ 1).[37] സ്ങ്ഗ്ലീയിൽ 12ൽ അധികം ആളുകൾക്ക് വൈറസ് ബാധ ഏറ്റു. മുൻപ് രോഗബാധ ഉണ്ടായിരുന്ന കുടുംബാംഗങ്ങളിൽ നിന്നാണ് ഇവർക്ക് വൈറസ് ബാധയേറ്റത്.[38] മുംബൈ 3, താനെ 2 , പൽഘർ 1 എന്നിങ്ങനെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, സംസ്ഥാനത്തെ ആകെ മൊത്തം സ്ഥിരീകരിച്ച കേസുകൾ153 ആയി. [39]
  • മാർച്ച് 28 ന് മുംബൈ 22 നാഗ്പൂർ 2 മുംബൈയുടെ സമീപപ്രദേശങ്ങളിൽ നിന്നും 4 എന്നിങ്ങനെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 85 വയസ്സ് പ്രായമുള്ള മുംബൈയിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടർ മാർച്ച് 27 ന് മരണപെട്ടു.[40] വൈകുന്നേരത്തോടെ അഞ്ച് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. (പൂനെ 4, ജൽഗൌൺ 1). അങ്ങനെ സംസ്ഥാനത്തെ ആകെമൊത്തം വൈറസ് ബാധിതരുടെ എണ്ണം 186 ആയി.[41]
  • മാർച്ച് 29ന് സംസ്ഥാനത്തെ മരണനിരക്ക് എട്ടായി ഉയർന്നു . മുംബൈയിൽ നിന്നുള്ള 40 വയസ്സുള്ള സ്ത്രീയും ഭൂദാന യിൽ നിന്നുള്ള 45 വയസ്സുള്ള ആളുമാണ് മരണപ്പെട്ടത്. സംസ്ഥാനത്തെ ആകെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 203 ആയി.[42]
  • മാർച്ച് 30ന് പൂനെയിൽ ആദ്യമരണം റിപ്പോർട്ട് ചെയ്യപ്പെട്ടു 52 വയസ്സ് പ്രായമുള്ളയാളും മുംബൈയിൽ നിന്നുള്ള 78 വയസ്സ് പ്രായമുള്ളയാളുമാണ് മരിച്ചത്. കൂടാതെ സംസ്ഥാനത്ത് പുതിയ 17 കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. (മുംബൈ 8 പൂനെ 5 നാഗ്പൂർ 2, കോലാപ്പൂർ നാസിക് എന്നിവിടങ്ങളിൽ ഓരോന്നു വീതവും).[43]
  • മാർച്ച് 31ന് മുംബൈ 5 പൂനെ 3, ഭൂദാന 2, എന്നിവിടങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.[44] വൈകുന്നേരമായപ്പോഴേക്കും സംസ്ഥാനത്താകെ 72 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. കുടാതെ പൽഘറിൽ 50 വയസ്സ് പ്രായമുള്ള ഒരാളും മുംബൈയിൽ നിന്നുള്ള ഉള്ള 75 വയസ്സ് പ്രായമുള്ളയാളും മരണപ്പെട്ടു .[45][46]

ഏപ്രിൽ മാസം

തിരുത്തുക
  • ഏപ്രിൽ ഒന്നിന് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 335 ആയി ഉയർന്നു. [47]മുംബൈയിൽ 30 പേരും പൂനെയിൽ 2 പേരും ബുൾദാനയിൽ 1 ആയി. [48] ധാരവിയിൽ നിന്നുള്ള ഒരാൾ ഉൾപ്പെടെ 4 പേർ മുംബൈയിൽ വൈറസ് ബാധിച്ച് മരണമടഞ്ഞു. [49]
  • ഏപ്രിൽ 2 ന് മഹാരാഷ്ട്രയിൽ 88 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, ആകെ 423 കേസുകൾ. മുംബൈയിൽ 54, എം‌എം‌ആറിന്റെ മറ്റ് ഭാഗങ്ങളിൽ 9, പൂനെയിൽ 8, പിമ്പിരി-ചിഞ്ച്‌വാഡിൽ 3, അഹമ്മദ്‌നഗറിൽ 9, ഔറംഗബാദിൽ 2, ബുൾദാന, സതാര, ഉസ്മാനാബാദ് എന്നിവിടങ്ങളിൽ 1 വീതം. വൈറസ് ബാധിച്ച് നാല് പേർ കൂടി മുംബൈയിൽ മരിച്ചു.[50]
  • ഏപ്രിൽ മൂന്നിന് രോഗബാധ 490 ആയി ഉയർന്നു. മുംബൈയിൽ 43, എംഎംആറിന്റെ ചുറ്റുമുള്ള പ്രദേശങ്ങളിൽ 10, പൂനെയിൽ 9, അഹമ്മദ്‌നഗറിൽ 3, വാഷിം, രത്‌നഗിരി എന്നിവിടങ്ങളിൽ 1 വീതം കേസുകൾ റിപ്പോർട്ട് ചെയ്തു. പകൽ ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ മരണസംഖ്യ 26 ആയി. [51]
  • ഏപ്രിൽ 4ന് രോഗബാധ 635 ആയി ഉയർന്നു. എം.എം.ആർ പരിസരപ്രദേശങ്ങളിൽ 22, പൂനയിൽ 12, ലാത്തൂർ 8, ഒസ്മനബദ് ൽ 2, ഹിംഗോളി, നാഗ്പൂർ, അമരാവതി എന്നിവിടങ്ങളിലായി ഓരോന്നു വീതവും റിപ്പോർട്ട് ചെയ്യപ്പെട്ടു. മുംബൈയിൽ നാല് മരണമടക്കം മൊത്തം ആറ് മരണങ്ങൾ കൂടിയായി. [52]
  • ഏപ്രിൽ 5 ന് ആരോഗ്യവകുപ്പ് 13 മുംബൈയിൽ 8, പൂനെയിൽ 3, കല്യാൺ-ഡോംബിവ്ലിയിൽ 1, ഔറംഗബാദിൽ 1 എന്നിങ്ങനെ മരണങ്ങൾ പ്രഖ്യാപിച്ചു. കൂടാതെ, സ്ഥിരീകരിച്ച 113 കേസുകൾ റിപ്പോർട്ട് ചെയ്തു, ഇത് ആകെമൊത്തം 748 ആയി. [53]
  • ഏപ്രിൽ 6 ന് റിപ്പോർട്ട് ചെയ്യപ്പെട്ട 7 മരണങ്ങളിൽ ഒരാളാണ് വസായ്-വിരാറിൽ നിന്നുള്ള 30 കാരിയായ ഒൻപത് മാസം ഗർഭിണിയായ സ്ത്രീ. സംസ്ഥാനത്തെ മരണസംഖ്യ 50 കവിഞ്ഞു. സംസ്ഥാനത്തുടനീളം 120 പുതിയ പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ ഭൂരിഭാഗവും മുംബൈ (68), പൂനെ (41) എന്നിവിടങ്ങളിൽ നിന്നാണ്. [54]
  • 150 പുതിയ കേസുകൾ പുറത്തുവന്നതോടെ ഏപ്രിൽ 7 ന് ആയിരത്തിലധികം കേസുകൾ രേഖപ്പെടുത്തിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മഹാരാഷ്ട്ര മാറി. 12 മരണങ്ങളും സംസ്ഥാനം സ്ഥിരീകരിച്ചു, അതിൽ ഒരാൾക്ക് മാത്രമാണ് വിദേശ യാത്രാ ചരിത്രം ഉള്ളത്. മുംബൈയിലും പൂനെയിലും യഥാക്രമം 6 ഉം 3 ഉം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. [55]
  • ഏപ്രിൽ 8 ന് മഹാരാഷ്ട്രയിൽ 117 പേർക്ക് നടത്തിയ ടെസ്റ്റിൽ 8 പേർ കൂടി വൈറസ് ബാധിച്ചതായി കണ്ടെത്തി. (മുംബൈയിൽ 5, പൂനെയിൽ 2, കല്യാണിൽ 1). [56]
  • ഏപ്രിൽ 9 ന് സംസ്ഥാനത്ത് 229 കേസുകളും 25 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 25 മരണങ്ങളിൽ 14 എണ്ണം പൂനെയിലും 9 എണ്ണം മുംബൈയിലും 1 വീതം മാലേഗാവ്, രത്‌നഗിരി എന്നിവിടങ്ങളിലും രേഖപ്പെടുത്തി. മുംബൈയിൽ നിന്നുള്ള സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ 101 കാരിയായ ഒരു സ്ത്രീ കൊറോണ വൈറസ് മൂലം മരണപ്പെട്ടു. [57]
  • ഏപ്രിൽ 10 ന് 210 പുതിയ കേസുകൾ സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മുംബൈയിലെ ആകെ കേസുകൾ 1,000 കവിഞ്ഞു. അതേസമയം, പകൽ 13 മരണങ്ങളും മുംബൈയിൽ 10 ഉം പൂനെ, വസായ്-വിരാർ, പൻ‌വേൽ എന്നിവിടങ്ങളിൽ 1 വീതവും മരണമടഞ്ഞു. സംസ്ഥാനത്തൊട്ടാകെയുള്ള മരണസംഖ്യ 110 ആയി.[58]
  • ഏപ്രിൽ 11 ന് മഹാരാഷ്ട്രയിൽ 17 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇതിൽ 12 പേർ മുംബൈയിൽ നിന്നും 2 പേർ പൂനെയിൽ നിന്നും 1 വീതം ധൂലെ, മാലേഗാവ്, സതാര എന്നിവിടങ്ങളിൽ നിന്നും ഉള്ളവരാണ്. സംസ്ഥാനത്തൊട്ടാകെ 187 പുതിയ പോസിറ്റീവ് കേസുകളുണ്ടായി. ഇത് ആകെമൊത്തം 1,761 ആയി. [59]
  • ഏപ്രിൽ 12 ന് സംസ്ഥാനത്ത് 221 പുതിയ കേസുകളും 22 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതിൽ 16 പേർ മുംബൈയിൽ നിന്നുള്ളവരാണ്. കഴിഞ്ഞ ദിവസം വരെ കേസുകൾ സ്ഥിരീകരിച്ച സോളാപൂർ ജില്ലയിലാണ് ഇതും സ്ഥിരീകരിച്ചത്. [60]
  • ഏപ്രിൽ 13 ന് 352 പുതിയ കേസുകൾ സംസ്ഥാന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇതിൽ 242 എണ്ണം മുംബൈയിൽ നിന്നുള്ളവയും 50 എണ്ണം ദില്ലിയിലെ തബ്ലീഗി ജമാഅത്ത് സഭയുമായി ബന്ധപ്പെട്ടിരിക്കുന്നവരുമാണ്. പകൽ 11 മരണങ്ങളിൽ 9 എണ്ണവും മുംബൈയിലാണ്. [61]
  • ഏപ്രിൽ 14 ന് സംസ്ഥാനത്തൊട്ടാകെ 350 സ്ഥിരീകരണവും 18 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. എംഎംആർ 15 അപകടങ്ങൾ റിപ്പോർട്ട് ചെയ്തു, അഹമ്മദ്‌നഗറിലും ഔറംഗബാദിലും ഒരു മരണം വീതം റിപ്പോർട്ട് ചെയ്തു. [62]
  • ഏപ്രിൽ 15 ന് മഹാരാഷ്ട്രയിൽ 232 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് ആകെമൊത്തം 2898 ആയി.   [അവലംബം ആവശ്യമാണ്]
  • ഏപ്രിൽ 16 ന് 286 പേർക്ക് പോസിറ്റീവ് ആയി റിപ്പോർട്ട് വന്നതിന് ശേഷം മൊത്തം കേസുകളുടെ എണ്ണം 3,202 ആയി ഉയർന്നു. ഏഴ് മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട് - പൂനെയിൽ നാല്, മുംബൈയിൽ മൂന്ന്. [63]
  • ഏപ്രിൽ 17 ന് സംസ്ഥാനത്ത് 118 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മുംബൈയിൽ 5 പേരും പൂനെയിൽ 3 പേരും അണുബാധ മൂലം മരിച്ചു. .[64]
  • ഏപ്രിൽ 18 ന് 328 സാമ്പിളുകൾ മഹാരാഷ്ട്രയിൽ പരീക്ഷിച്ചു, 11 മരണങ്ങൾ രേഖപ്പെടുത്തി. (മുംബൈയിൽ 5, പൂനെയിൽ 4, ഔറംഗബാദിലും താനെയിലും 1 വീതം). [65]
  • ഏപ്രിൽ 19 ന് മഹാരാഷ്ട്രയിൽ 552 കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 456 എണ്ണം മുംബൈയിൽ മാത്രമാണ്.[66] സംസ്ഥാന തലസ്ഥാനത്ത് 6 മരണങ്ങളും മാലേഗാവിൽ 4 പേരും സോളാപൂരിലും ജാംഖേഡിലും 1 വീതവും മരിച്ചു. [67]
  • ഏപ്രിൽ 20 ന് സംസ്ഥാനത്തുടനീളം സ്ഥിരീകരിച്ച 466 കേസുകളിൽ 53 മാധ്യമ പ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ട്. മുംബൈയിലെ എണ്ണം 3,000 ത്തിൽ കൂടുതലാണ്. കൂടാതെ, മുംബൈയിൽ 7 മരണങ്ങളും മാലെഗാവിൽ 2 മരണങ്ങളും സംസ്ഥാനത്തെ മരണസംഖ്യ 232 ആയി ഉയർന്നു. [68]
  • ഏപ്രിൽ 21 ന് മഹാരാഷ്ട്രയിലെ കേസുകളുടെ എണ്ണം 5,000 കവിഞ്ഞു, 552 പുതിയ കേസുകൾ. മുംബൈ (12), പൂനെ (3), താനെ (2), സാംഗ്ലി (1), പിംപ്രി-ചിഞ്ച്‌വാഡ് (1) എന്നിവിടങ്ങളിൽ രോഗികൾ വൈറസ് ബാധിച്ച് പകൽ 19 പേർ മരിച്ചു.[69]
  • ഏപ്രിൽ 22ന് പുതിയ 431 കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. 18 പേർ വൈറസ് ബാധ മൂലം മരണമടഞ്ഞു.(മുംബൈ 10, പൂനെ 2, ഔറങ്കാബാദ് 2, കല്യാൺ-ഡൊംബിവ്ലി 1, സോലപൂർ 1, മല്ഗൌൺ 1, ജൽഗൌൺ 1).[70]
  • ഏപ്രിൽ 23ന് സംസ്ഥാനത്ത് 778 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. 14 പേർ കൂടി മരണപ്പെട്ടു. (മുംബൈ 6, പൂനെ 5, നവി മുംബൈ 1, നന്ദുർബാദ് 1, ധുലെ 1). അങ്ങനെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 283 ആയി ഉയർന്നു. [71]
  • ഏപ്രിൽ 28ന് മഹാരാഷ്ട്രയിൽ പുതിയ 729 കേസുകൾ ഉൾപ്പെടെ 31 മരണവും കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. (മുംബൈയിൽ 25 പൂനെയിൽ 2 ജൽഗൌൺ 4). [72]
  • ഏപ്രിൽ 29ന് സംസ്ഥാനത്തെ ആകെ സ്വീകരിച്ച കേസുകൾ 9,915 ആയി. പുതിയ 597 കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. മുംബൈയിൽ നിന്നുള്ള 26 പേർ ഉൾപ്പെടെ 32 പേർ മരണമടഞ്ഞു. [73]

മെയ് മാസം

തിരുത്തുക
  • മെയ് 1 ന് സംസ്ഥാനത്ത് പുതിയ 1,008 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. അങ്ങനെ സംസ്ഥാനത്തെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം മൊത്തം 11,506 ആയി. പൂനെയിൽ 11 പേർ ഉൾപ്പെടെ 26 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. [74]
  • മെയ് രണ്ടിന് 790 പുതിയ കേസുകളും 36 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. മുംബൈയിൽ 27 പുതിയ മരണങ്ങൾ കൂടിയായപ്പോൾ, മുംബൈ നഗരത്തിൽ ആകെമൊത്തം മരിച്ചവരുടെ എണ്ണം 322 ആയി. [75]

സർക്കാർ നടപടികൾ

തിരുത്തുക

മാർച്ച് 13 ന് മഹാരാഷ്ട്ര സർക്കാർ മുംബൈ, നവി മുംബൈ, പൂനെ, പിംപ്രി-ചിഞ്ച്‌വാഡ്, നാഗ്പൂർ എന്നീ നഗരങ്ങളിൽ പകർച്ചവ്യാധി പടർന്നുപിടിച്ചത് മൂലം 1897ാം പകർച്ചവ്യാധി രോഗ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കി. മുൻകരുതലായി വാണിജ്യ സ്ഥാപനങ്ങളായ സിനിമ തീയറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, നീന്തൽക്കുളങ്ങൾ, ജിമ്മുകൾ എന്നിവ സംസ്ഥാനത്തുടനീളം അടച്ചു..[76][77] എല്ലാ പൊതുസമ്മേളനങ്ങൾക്കും ചടങ്ങുകൾക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെ നിരോധനം ഏർപ്പെടുത്തി.[78] വൈറസ് പടരുന്നത് മൂലം, മാർച്ച് 14 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയമവ്യവസ്ഥ നിമിത്തം എല്ലാ പൊതു ഉദ്യാനങ്ങളും, രാജീവ് ഗാന്ധി സുവോളജിക്കൽ പാർക്കും അടയ്ക്കാൻ പൂനെ മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ചു.[79]

രോഗനിർണയം വളരെ എളുപ്പത്തിൽ ആകണമെന്നും ആശുപത്രികളിലെ രോഗികളുടെ നിരീക്ഷണ കാല പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന മുഖ്യമന്ത്രി താക്കറെ അറിയിച്ചു.[80] മാർച്ച് 16ന് രോഗബാധ സ്ഥിരീകരിച്ച ജില്ലകളിലേക്ക് 45 കോടിയുടെ ഫണ്ട് മഹാരാഷ്ട്ര സർക്കാർ അനുവദിച്ചു. [81]

ആശുപത്രികളിലെ ഐസൊലേഷൻ വാർഡിൽ നിന്നും രോഗികൾ ഇറങ്ങി പോകുന്നതിനെ തുടർന്ന് അവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുവാൻ സർക്കാർ നിർദേശിച്ചു. ഐസൊലേഷൻ വാർഡിൽ കഴിയുന്ന രോഗികളുടെ ഇടത്തെ കയ്യിൽ വോട്ടിംഗ് മഷി ഉപയോഗിച്ച് മുദ്രകുത്താൻ തീരുമാനമായി. കൂടാതെ എയർപോർട്ടിൽ വന്നിറങ്ങുന്ന അവരുടെ കയ്യിലും ഈ മുദ്രകുത്തുകയും, അവർ നിർബന്ധമായി 14 ദിവസം വീട്ടിൽ ക്വാറന്റൈ ചെയ്യുകയും വേണം. [82]

മാർച്ച് 17 ന് നാഗ്പൂരിലും നാസിക്കിലും സെക്ഷൻ 144 ഏർപ്പെടുത്തി. [83]

പലചരക്ക് കടകളും ഫാർമസികളും ഒഴികെയുള്ള എല്ലാ കടകളും നഗരത്തിൽ അടച്ചിടുമെന്ന് മാർച്ച് 18 ന് പൂനെയിലെ ഫെഡറേഷൻ ഓഫ് ട്രേഡ് അസോസിയേഷൻ പ്രഖ്യാപിച്ചു, ഇതിന്റെ ഫലമായി 40,000 കടകൾ അടച്ചു.[84] സാമൂഹിക അകലവും ജനക്കൂട്ടത്തിന്റെ നടത്തിപ്പും നടപ്പാക്കുന്നതിന് മുംബൈയിലെ നിരവധി വാർഡുകളിലുള്ള കടകളും വാണിജ്യ സ്ഥാപനങ്ങളും ഇതര ദിവസങ്ങളിൽ അടച്ചിടുമെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) പ്രഖ്യാപിച്ചു.[85] മാർച്ച് 19 ന് മുംബൈയിലെ ദബ്ബാവാലകൾ മാർച്ച് 31 വരെ അവരുടെ സേവനങ്ങൾ നിർത്തിവച്ചു. [86]

മുംബൈ, മുംബൈ മെട്രോപൊളിറ്റൻ റീജിയൻ, പൂനെ, പിംപ്രി-ചിഞ്ച്‌വാഡ്, നാഗ്പൂർ എന്നിവിടങ്ങളിലെ അവശ്യ സേവനങ്ങളും പൊതുഗതാഗതവും ഒഴികെയുള്ള എല്ലാ തൊഴിലിടങ്ങളും മാർച്ച് 31 വരെ അടച്ചിടുമെന്ന് മാർച്ച് 20 ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ആവശ്യമില്ലാതെ വീട്ടിൽ നിന്ന് ഇറങ്ങരുതെന്നും അദ്ദേഹം സംസ്ഥാന ജനങ്ങളോട് അഭ്യർത്ഥിച്ചു. [87]

മാർച്ച് 22 മുതൽ സംസ്ഥാനം മുഴുവൻ 144 വകുപ്പ് ചുമത്തുമെന്ന് താക്കറെ പ്രഖ്യാപിച്ചു. മാർച്ച് 23 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. മാർച്ച് 23 ന് എല്ലാ ജില്ലകളുടെയും അതിർത്തികൾ അടച്ചിടുമെന്നും കർശന കർഫ്യൂ സംസ്ഥാനവ്യാപകമായി നടപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.[88] [89]

സാമൂഹ്യ അകലം പാലിക്കുന്നതിനായി മാർച്ച് 26 ന് ബി‌എം‌സി നഗരത്തിൽ നിന്ന് ഒരു മീറ്റർ അകലത്തിൽ പലചരക്ക് കടകൾ, പഴങ്ങൾ, പച്ചക്കറി കടകൾ എന്നിവ അടയാളപ്പെടുത്താൻ തുടങ്ങി. മാർച്ച് 24 നാണ് പൂനെയിൽ ഈ രീതി ആദ്യമായി നടപ്പിലാക്കിയത്. [90]

നഗരത്തിന്റെ വിവിധ ഭാഗങ്ങൾ നിരീക്ഷിക്കുന്നതിനും ലോക്ക്ഡൗൺ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി ഏപ്രിൽ 1 മുതൽ മുംബൈ പോലീസ് ഡ്രോണുകൾക്കൊപ്പം 5,000 സിസിടിവി ക്യാമറകളുടെ ശൃംഖല ഉപയോഗിക്കാൻ തുടങ്ങി.[91] മുംബൈ കൂടാതെ, താനെ ജില്ലയിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളായ മുംബ്ര, ഭിവണ്ടി എന്നിവിടങ്ങളിലും നിരീക്ഷണങ്ങൾക്കും ശബ്ദ സന്ദേശങ്ങൾക്കും മുന്നറിയിപ്പുകൾ കൊടുക്കുന്നതിനും ഡ്രോണുകൾ ഉപയോഗിച്ചിരുന്നു. [92]

ഏപ്രിൽ 8 ന് പൊതു സ്ഥലങ്ങളിൽ ഫെയ്‌സ്മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയ ആദ്യത്തെ ഇന്ത്യൻ നഗരമായി മുംബൈ മാറി.[93] അടുത്ത ദിവസം, ലോക്ക്ഡൗൺ കർശനമായി നടപ്പിലാക്കുന്നതിനായി സംസ്ഥാനത്ത് പോലീസ് സേനയെ വിന്യസിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. [94]

ഏപ്രിൽ 11 ന് സംസ്ഥാനത്തെ ലോക്ക്ഡൌൺ "കുറഞ്ഞത് ഏപ്രിൽ 30" വരെ നീട്ടുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. [95] രോഗബാധ തടയാനും നിയന്ത്രിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരിനെ ഉപദേശിക്കാൻ പ്രമുഖ ഡോക്ടർമാർ ഉൾപ്പെടുന്ന ഒരു കോവിഡ് -19 ടാസ്‌ക് ഫോഴ്‌സ് എന്ന സഖ്യം രൂപീകരിക്കുന്നതായി ഏപ്രിൽ 14 ന് അദ്ദേഹം പ്രഖ്യാപിച്ചു. [62]

ഏപ്രിൽ 17 മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു, കാർഷികം, നിർമ്മാണം, ഉൽപ്പാദനം തുടങ്ങിയ ചില സാമ്പത്തിക പ്രവർത്തനങ്ങൾ ഏപ്രിൽ 20 മുതൽ പുനരാരംഭിക്കാൻ അനുവദിച്ചു.[96] എന്നിരുന്നാലും, ഏപ്രിൽ 21 ന് കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കെ, എംഎംആർ, പൂനെ എന്നിവിടങ്ങളിലെ ഇളവ് സർക്കാർ പിൻവലിച്ചു.[97]

നിയന്ത്രണ നടപടികൾ

തിരുത്തുക

കമ്മ്യൂണിറ്റി വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് സ്ഥിരീകരിച്ച കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി സ്ഥലങ്ങൾ അടച്ചു. ഈ മേഖലകളിൽ ഉൾപ്പെടുന്ന ഇസ്ലംപുരിലെ സാംഗ്ലിൽ മാർച്ച് 28നും,[98] വർളി കൊലിവദയിൽ മാർച്ച് 30നും, പെഥ് ലും പൂനയിലെ കൊംധ്വ ഭാഗങ്ങളിലും ഏപ്രിൽ 6നും ആണ് കമ്മ്യൂണിറ്റി വ്യാപനം തടയാൻ വേണ്ടി സർക്കാർ സ്ഥലങ്ങൾ അടച്ചിട്ടത്.[99] [100]സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഏപ്രിലിൽ കുത്തനെ ഉയർന്നതിനാൽ ധരവി ഉൾപ്പെടെ നഗരത്തിന്റെ പല ഭാഗങ്ങളും അടച്ചു.

വൈറസ് വ്യാപനത്തിന്റെ വ്യാപ്തിയെ അടിസ്ഥാനമാക്കി കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ജില്ലകളെ ഓരോ സോണുകളായി തരംതിരിച്ചു.[101] മഹാരാഷ്ട്രയിലെ 14 ജില്ലകളെ ഹോട്ട്‌സ്പോട്ടുകളായി തിരിച്ച് ചുവന്ന മേഖലകളായി മുദ്രകുത്തി റെഡ് അലർട്ട് പ്രഖ്യാപിച്ചു. സ്ഥിരീകരിച്ച 15 ൽ താഴെ കേസുകളുള്ള ജില്ലകളെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് കൊടുക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.[102]

ആഘാതം സൃഷ്ടിച്ച മേഖലകൾ

തിരുത്തുക

വിദ്യാഭ്യാസം

തിരുത്തുക

മഹാരാഷ്ട്ര സർക്കാർ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ എല്ലാ പരീക്ഷകളും റദ്ദാക്കി. സ്കൂളുകളിലൂടെ കൊറോണ വൈറസ് പടരുന്നത് തടയാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ അവരുടെ അടുത്ത നിലവാരത്തിലേക്ക് നേരിട്ട് സ്ഥാനക്കയറ്റം കൊടുക്കുകയും ചെയ്തു. [103]

മാർച്ച് 11 മുതൽ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ 20,000 ത്തിലധികം ബസ് സർവീസുകൾ റദ്ദാക്കി, ഇത് മാർച്ച് 17 ആയപ്പോഴേക്കും 3 കോടി രൂപയുടെ നഷ്ടത്തിന് കാരണമായി.[104] മറ്റ് സംസ്ഥാനങ്ങളിലേക്ക് വൈറസ് പടരാതിരിക്കാൻ ഇന്ത്യൻ റെയിൽവേ സംസ്ഥാനത്ത് നിന്ന് 23 ട്രെയിനുകൾ റദ്ദാക്കി.[105]

മഹാരാഷ്ട്രയിൽ നിന്ന് തെലങ്കാനയിൽ പ്രവേശിക്കുന്ന ആളുകളെ നാല് പ്രവേശന കവാടങ്ങളിൽ സ്‌ക്രീനിംഗ് ചെയ്യിക്കുന്നതിന് വേണ്ട നടപടി തെലങ്കാന സർക്കാർ നടപ്പാക്കി. [106] ഇൻഡോറിനും മഹാരാഷ്ട്രയ്ക്കും ഇടയിലുള്ള എല്ലാ ബസ് സർവീസുകളും മാർച്ച് 31 വരെ മധ്യപ്രദേശ് സർക്കാർ നിർത്തിവച്ചു. [107]

മാർച്ച് 22 നും 31 നും ഇടയിൽ മുംബൈ സബർബൻ റെയിൽ‌വേ സ്റ്റേഷൻ അടച്ചിടുമെന്ന് ഇന്ത്യൻ റെയിൽ‌വേ പ്രഖ്യാപിച്ചു. മുംബൈ മോണോറെയിൽ, മുംബൈ മെട്രോ സർവീസുകളും ഈ മാസം അവസാനം വരെ റദ്ദാക്കി. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതുജനങ്ങൾക്കായി സർക്കാർ നടത്തുന്ന സ്വകാര്യ ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. [88][108]

ഔറംഗബാദ് ജില്ലയിലെ അജന്ത, എല്ലോറ ഗുഹകൾ, റായ്ഗഡ് ജില്ലയിലെ എലിഫന്റ ദ്വീപ്, മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.[109] സംസ്ഥാനത്തെ ഹോട്ടൽ, ടാക്സി, സ്വകാര്യ ബസ് സർവീസ് ബിസിനസുകൾക്കും മാർച്ചിൽ ഉയർന്ന തോതിൽ ബുക്കിംഗ് റദ്ദാക്കൽ നടന്നതായി റിപ്പോർട്ട് ചെയ്തു. [110]

സംസ്ഥാനത്തുടനീളം സ്ഥിരീകരിച്ച കേസുകൾ വർദ്ധിക്കുന്നതിനിടയിൽ, മുൻകരുതൽ നടപടിയെന്നോണം നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ അടച്ചിടുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചു. ഇതിൽ മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം,ഒസ്മനബദ് ജില്ലയിലെ തുല്ജാ ഭവാനി ക്ഷേത്രം, ഔറംഗബാദ് ജില്ലയിലെ അജന്ത, എല്ലോറ ഗുഹകൾ, പൂനയിലെ ദഗദുശെഥ് ഹല്വൈ ഗണപതി ക്ഷേത്രം, മുംബൈയിലെ മുംബൈ ദേവി ക്ഷേത്രം, ഷിർദ്ദിയിലെ സായ്ബാബ ക്ഷേത്രം എന്നിവയും ഉൾപ്പെടുന്നു.[111][112] മുംബൈ മന്ത്രാലയത്തിലും പ്രവേശനത്തിന് നിയന്ത്രണങ്ങൾ നടപ്പാക്കി. മാർച്ച് 31 വരെ മുംബൈ പോലീസ് നഗരത്തിലെ എല്ലാ വിനോദസഞ്ചാര ങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി.[113]

സാമ്പത്തിക മേഖല

തിരുത്തുക

മാർച്ച് 21 ന് സി‌എൻ‌ബി‌സി ടിവി18ന്റെ റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്തെ വാഹന നിർമ്മാണ മേഖലയെ വൈറസ് ബാധ സാരമായി ബാധിച്ചു. മാർച്ച് 30 വരെ അകുർദി, ചകാൻ എന്നിവിടങ്ങളിലെ വാഹന നിർമ്മാണ പ്രവർത്തനങ്ങൾ ബജാജ് ഓട്ടോ പൂർണ്ണമായും നിർത്തിവച്ചു. ടാറ്റാ മോട്ടോഴ്സ് അവരുടെ പൂനെ പ്ലാന്റിലെ പ്രവർത്തനങ്ങൾ ഈ കാലയളവിൽ കുറച്ചിരുന്നു. ഐഷർ മോട്ടോഴ്‌സും അശോക് ലെയ്‌ലാൻഡും യഥാക്രമം താനെ, ഭണ്ഡാര എന്നിവിടങ്ങളിലെ നിർമ്മാണ പ്ലാന്റ് അടച്ചു. മെഴ്‌സിഡസ് ബെൻസ് മാർച്ച് 31 വരെ ചക്കൻ കേന്ദ്രത്തിൽ അതിൻറെ പ്രവർത്തനം നിർത്തിവച്ചു.[114] ഫിയറ്റ്, ഫോഴ്‌സ് മോട്ടോഴ്‌സ്, ജെസിബി എന്നിവയും യഥാക്രമം രഞ്ജംഗാവോൺ, അകുർദി, ചകൻ എന്നിവിടങ്ങളിലെ യൂണിറ്റുകൾ മാർച്ച് 31 വരെ നിർത്തിവച്ചതായി പ്രഖ്യാപിച്ചു.[115] മാർച്ച് 23 മുതൽ നാഗ്പൂർ പ്ലാന്റിലെ ഉത്പാദനവും ചകാൻ, കണ്ടിവാലി യൂണിറ്റുകളിലെ ഉത്പാദനം നിർത്തിവയ്ക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പ്രഖ്യാപിച്ചു. [116]

വൈറസ് ബാധ പരക്കുന്നത് തടയുന്നതിന്റെ ഫലമായി സേവനമേഖലയിൽ മുംബൈയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് 16,000 കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസിലെ മാർച്ച് 17ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നു. കൂടാതെ, നഗരത്തിന്റെ ടൂറിസം വ്യവസായത്തിന് 2,200 കോടി ഡോളർ വിദേശ വിനോദ സഞ്ചാരികളിൽ നിന്ന് നഷ്ടമാകുമെന്നും കരുതുന്നു. [117]

നിരവധി ബോളിവുഡ് ചിത്രങ്ങളുടെ റിലീസ് തീയതികൾ നീട്ടിവയ്ക്കുകയും നിർമ്മാണം നിർത്തുകയും ചെയ്തതോടെ സംസ്ഥാനത്തെ വിനോദ വ്യവസായ മേഖലയും സാമ്പത്തികമായി തകർന്നു, ഇത് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് അംഗങ്ങൾക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. [118] ലോക്ക്ഡൗൺ കാരണം ബോളിവുഡ് ചിത്രങ്ങൾക്ക് 1300 കോടിയുടെ ബോക്സ് ഓഫീസ് വരുമാനം നഷ്ടമായതായി കണക്കാക്കുന്നു. [119]

മാർച്ച് 30 ന് സംസ്ഥാന സർക്കാർ അഞ്ച് വർഷത്തേക്ക് വൈദ്യുതി നിരക്ക് ശരാശരി 8 ശതമാനം കുറച്ചു.[120] തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എംഎൽഎമാർ, എം‌എൽ‌സി, മുഖ്യമന്ത്രി എന്നിവരുടെ മാർച്ചിലെ ശമ്പളം 60 ശതമാനം കുറയ്ക്കുമെന്ന് ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ അജിത് പവാർ പ്രഖ്യാപിച്ചു. ചില സർക്കാർ ജീവനക്കാർക്കും 25 മുതൽ 50 ശതമാനം വരെ ശമ്പളം വെട്ടിക്കുറയ്ക്കും.[121]

പരിശോധനകൾ

തിരുത്തുക
ആകെ പരിശോധിച്ച് സാമ്പിളുകൾ 96,369
പോസിറ്റീവ് 6,427
നെഗറ്റീവ് 89,561
ഏപ്രിൽ 23 വരെ

മാർച്ച് പകുതി വരെ സംസ്ഥാനത്തെ രോഗനിർണയം നടത്തിയിരുന്നത് പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, നാഗ്പൂരിലെ ഇന്ദിരാഗാന്ധി സർക്കാർ മെഡിക്കൽ കോളേജ്, ആശുപത്രി, മുംബൈയിലെ കസ്തൂർബ ആശുപത്രി എന്നിവിടങ്ങളിലാണ്.[122] കൂടാതെ ഏപ്രിൽ 5 ഓടെ സംസ്ഥാനത്ത് 15 സർക്കാർ ലാബുകളും 12 സ്വകാര്യ ലാബുകളും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അംഗീകരിച്ചു. [123] [124]

ഏപ്രിൽ 10 ലെ കണക്കനുസരിച്ച് 33,000 സാമ്പിളുകൾ മഹാരാഷ്ട്ര പരീക്ഷിച്ചു, രാജ്യത്തെ ഏറ്റവും കൂടുതൽ സാമ്പിളുകൾ പരിശോധിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്.[58]

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല രോഗികളുടെ എണ്ണം സൗഖ്യം പ്രാപിച്ചവർ മരണം കുറിപ്പ്
Mumbai City + Mumbai Suburban[a] 4,205 424 167
Thane 595 84 15 Thane (214), Kalyan-Dombivli (124), Mira-Bhayandar (116), Navi Mumbai (97), Thane rural (34), Bhiwandi (8), Ulhasnagar (2)
Palghar 130 19 4 Vasai-Virar (109), Palghar rural (21)
Raigad 50 17 1 Panvel (36), Raigad rural (14)
Total in Mumbai Metropolitan Region 4,980 544 187
Pune 910 172 62 Pune (812), Pimpri-Chinchwad (57), Pune rural (41)
Nashik 120 7 9
Nagpur 100 15 1
Aurangabad 40 15 5
Solapur 33 0 3
Ahmednagar 32 11 2
Sangli 27 26 1
Buldhana 24 11 1
Akola 20 7 1
Satara 20 3 2
Dhule 17 0 2
Yavatmal 17 10 0
Kolhapur 9 2 0
Jalgaon 8 1 2
Latur 8 8 0
Amravati 7 0 1
Hingoli 7 1 0
Nandurbar 7 0 1
Ratnagiri 7 2 1
Jalna 3 0 0
Osmanabad 3 3 0
Chandrapur 2 0 0
Beed 1 0 0
Gondia 1 1 0
Nanded 1 0 0
Parbhani 1 0 0
Sindhudurg 1 1 0
Washim 1 0 0
Other states 21 0 2
ആകെ (എല്ലാ ജില്ലകളിലും കൂടി) 6,427 840 283
ഏപ്രിൽ 23 വരെ.
Source: arogya.maharashtra.gov.in, Public Health Department, Maharashtra കൂടാതെ വാർത്തകളിലും നിന്ന് ശേഖരിക്കുന്നത് .

 

ഗ്രാഫുകൾ

തിരുത്തുക
അവലോകനം
ദിവസേന റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കേസുകൾ
ദിവസേന രോഗമുക്തി പ്രാപിച്ചവർ
ദിവസേനയുള്ള പുതിയ മരണങ്ങൾ
new deaths

ഇതും കാണുക

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  1. State authorities have been reporting numbers from the whole city
  1. "Data | Why has Mumbai seen the most coronavirus cases in Maharashtra?". The Hindu. Retrieved 16 April 2020.
  2. "Covid-19: Maharashtra worried over Mumbai's high mortality rate". Livemint. Retrieved 16 April 2020.
  3. "Maharashtra Covid-19 mortality rate one of the highest in the world". Times of India. Retrieved 16 April 2020.
  4. "10 coronavirus hotspots in India". India Today. Archived from the original on 6 April 2020. Retrieved 6 April 2020.
  5. "Two with travel history to Dubai test positive for coronavirus in Pune". India Today. Archived from the original on 17 March 2020. Retrieved 16 March 2020.
  6. "Coronavirus update: 3 more test positive for COVID-19 in Maharashtra, number rises to 5". Livemint. Retrieved 16 March 2020.
  7. "Coronavirus update: Two test positive in Mumbai, total cases in state rise to 7". Livemint. Retrieved 16 March 2020.
  8. "Maharashtra has 11 confirmed cases of coronavirus as 45-year-old person tests positive". Firstpost. Archived from the original on 17 March 2020. Retrieved 16 March 2020.
  9. "2 more test positive for coronavirus in Nagpur; Maharashtra count now 17". Economic Times. Archived from the original on 14 March 2020. Retrieved 16 March 2020.
  10. "Coronavirus positive cases in Maharashtra rise to 19". India Today. Archived from the original on 14 March 2020. Retrieved 16 March 2020.
  11. "1 more tests positive of coronavirus in Nagpur, total cases in Maharashtra rise to 20". India Today. Archived from the original on 15 March 2020. Retrieved 16 March 2020.
  12. "Number of confirmed coronavirus patients in Maharashtra rises to 26". Livemint. Archived from the original on 15 March 2020. Retrieved 16 March 2020.
  13. "Two more test positive in Yavatmal; Maharashtra count rises to 26". The Hindu. Archived from the original on 15 March 2020. Retrieved 16 March 2020.
  14. "Five persons tested positive for the coronavirus in Pimpri-Chinchwad near Pune in Maharashtra". All India Radio. Archived from the original on 2020-03-21. Retrieved 16 March 2020.
  15. "Maharashtra: Woman tests positive for coronavirus in Aurangabad". India Today. Archived from the original on 15 March 2020. Retrieved 16 March 2020.
  16. "One more positive coronavirus case reported from Maharashtra". Livemint. Archived from the original on 16 March 2020. Retrieved 16 March 2020.
  17. "Coronavirus: Four new cases in Maharashtra, patient count rises to 37". Livemint. Retrieved 16 March 2020.
  18. "3-year-old tests positive for Covid-19 in Mumbai, both parents also infected. Maharashtra total now at 39". India Today. Archived from the original on 17 March 2020. Retrieved 17 March 2020.
  19. "Yavatmal woman tests +ve for coronavirus; total count now 39 in Maharashtra". Times of India. Retrieved 17 March 2020.
  20. "Coronavirus patient, 64, dies in Mumbai; third death in India". Hindustan Times. Archived from the original on 17 March 2020. Retrieved 17 March 2020.
  21. "COVID-19 Outbreak: No. of positive coronavirus cases in India rises to 139, highest in Maharashtra". DNA. Archived from the original on 17 March 2020. Retrieved 17 March 2020.
  22. Banerjee, Shoumojit (18 March 2020). "COVID-19: With a new case, tally in Pune district is 18 and 42 in Maharashtra". The Hindu. Archived from the original on 18 March 2020. Retrieved 18 March 2020.
  23. "Pune woman tests positive for Covid-19, had returned from Netherlands. Maharashtra total now at 43". India Today. Archived from the original on 19 March 2020. Retrieved 18 March 2020.
  24. "50-year-old man tests positive for coronavirus in Maharashtra's Ratnagiri". India Today. Archived from the original on 19 March 2020. Retrieved 19 March 2020.
  25. "Three more test positive, Maharashtra tally is 48". The Hindu. Archived from the original on 20 March 2020. Retrieved 20 March 2020.
  26. "Coronavirus in India: 3 more test positive for Covid-19, Maharashtra total now 52". India Today. Archived from the original on 21 March 2020. Retrieved 21 March 2020.
  27. "64 coronavirus cases in Maharashtra: Airport staffer, woman test positive for Covid-19". India Today. Archived from the original on 21 March 2020. Retrieved 21 March 2020.
  28. "Another COVID-19 patient dies in Mumbai; Maha toll reaches 2". Economic Times. Retrieved 23 March 2020.
  29. "Coronavirus Update: Confirmed cases in Maharashtra rises to 97". Free Press Journal. Archived from the original on 27 March 2020. Retrieved 27 March 2020.
  30. "Coronavirus cases in Maharashtra go up to 107". Economic Times. 24 March 2020.
  31. "Coronavirus: Four new positive cases in Maharashtra; State tally rises to 101". The Hindu. Archived from the original on 26 March 2020. Retrieved 27 March 2020.
  32. "Coronavirus update: 65-year-old dies in Mumbai, death toll in India rises to 10". Livemint. Archived from the original on 26 March 2020. Retrieved 28 March 2020.
  33. "15 new coronavirus cases take total to 122 in Maharashtra". New Indian Express. Archived from the original on 27 March 2020. Retrieved 27 March 2020.
  34. "Covid-19 patient dies in Mumbai, 5 deaths in Maharashtra so far". India Today. Archived from the original on 26 March 2020. Retrieved 27 March 2020.
  35. "Coronavirus: Maharashtra's count mounts to 130 after fresh cases reported in Pune, Kolhapur". India Today. Archived from the original on 27 March 2020. Retrieved 27 March 2020.
  36. "Coronavirus: 2 new cases in Mumbai, Thane; Maharashtra total rises to 124". Livemint. Archived from the original on 26 March 2020. Retrieved 27 March 2020.
  37. "Maharashtra: Another 12 test positive for coronavirus in Sangli". India Today. Archived from the original on 27 March 2020. Retrieved 27 March 2020.
  38. "Five Test Positive for Coronavirus in Maharashtra's Vidarbha". News 18. Archived from the original on 27 March 2020. Retrieved 27 March 2020.
  39. "153 cases in Maharashtra; state reaches out to Army for help". Hindustan Times. Archived from the original on 27 March 2020. Retrieved 27 March 2020.
  40. "Coronavirus: 28 new cases in Maharashtra, count reaches 181". New Indian Express. Archived from the original on 28 March 2020. Retrieved 28 March 2020.
  41. "Sharpest rise in Maharashtra with 33 cases, 26 of them in MMR". Times of India. Archived from the original on 30 March 2020. Retrieved 29 March 2020.
  42. "Covid-19: 8 deaths reported in Maharashtra, 203 positive cases". Pune Mirror. Archived from the original on 30 March 2020. Retrieved 30 March 2020.
  43. "State's Covid-19 count rises to 220; toll is 10". Hindustan Times. Archived from the original on 31 March 2020. Retrieved 30 March 2020.
  44. "Coronavirus: 10 new cases in Maharashtra as tally touches 230, Buldhana district sealed". The Hindu. Archived from the original on 1 April 2020. Retrieved 31 March 2020.
  45. "First coronavirus death in Palghar; Vehicles other than of essential services to be confiscated, warns Police". Free Press Journal. Archived from the original on 2 April 2020. Retrieved 31 March 2020.
  46. "Coronavirus in India: Maharashtra toll climbs to 12 after 2 more Covid-19 patients pass away". India Today. Archived from the original on 4 April 2020. Retrieved 1 April 2020.
  47. "Number of coronavirus cases in Maharashtra rises to 335". Livemint. Retrieved 1 April 2020.
  48. "Asia's largest slum Dharavi reports first coronavirus casualty". Economic Times. Archived from the original on 2 April 2020. Retrieved 2 April 2020.
  49. "Coronavirus outbreak in India: 4 more deaths in Maharashtra, state toll reaches 16". India Today. Archived from the original on 2 April 2020. Retrieved 1 April 2020.
  50. "With 88 new Covid-19 cases on Thursday, Maharashtra's tally reaches 423". India Today. Retrieved 2 April 2020.
  51. "With 67 new cases on Friday, number of coronavirus cases in Maharashtra jumps to 490". Livemint. Retrieved 3 April 2020.
  52. "Covid-19: Maharashtra reports 145 cases, count up to 635". Livemint. Archived from the original on 8 April 2020. Retrieved 5 April 2020.
  53. "Coronavirus tally in Maharashtra reaches 748; Tamil Nadu 571, Uttar Pradesh 276". Zee News. Archived from the original on 8 April 2020. Retrieved 5 April 2020.
  54. "Maharashtra coronavirus tally mounts to 868 with 7 fresh deaths". Times of India. Archived from the original on 7 April 2020. Retrieved 6 April 2020.
  55. "Maharashtra becomes first Indian state to have more than 1,000 coronavirus cases". Livemint. Archived from the original on 8 April 2020. Retrieved 8 April 2020.
  56. "Covid-19: Maharashtra count at 1,135". Livemint. Retrieved 10 April 2020.
  57. "Maharashtra records 229 new COVID-19 cases, count 1,364; 25 deaths". New Indian Express. Retrieved 10 April 2020.
  58. 58.0 58.1 "Coronavirus Deaths In Maharashtra Cross 100, Mumbai Has Over 1,000 Cases". NDTV. Retrieved 11 April 2020.
  59. "Coronavirus | Maharashtra death toll climbs to 127". The Hindu. Retrieved 11 April 2020.
  60. "Coronavirus | Maharashtra COVID-19 tally shoots up to 1,982". The Hindu. Retrieved 15 April 2020.
  61. "Coronavirus: Maharashtra reports 352 new cases, 50 linked to Tablighi Jamaat event". India Today. Retrieved 15 April 2020.
  62. 62.0 62.1 "18 more succumb to Covid-19 in Maharashtra, 350 new cases". Times of India. Retrieved 15 April 2020.
  63. "Maharashtra Covid-19 Tally Zooms to 3,202 With 286 New Cases, 7 More Deaths Reported". News18. Retrieved 16 April 2020.
  64. "Coronavirus update: With 118 fresh Covid-19 cases, Maharashtra's count goes past 3,300". Livemint. Retrieved 21 April 2020.
  65. "328 new Covid-19 cases in Maharashtra, tally 3,648". India Today. Retrieved 21 April 2020.
  66. "With 456 new cases, Mumbai reports highest single-day spike, Maharashtra tally at 4,200". India Today. Retrieved 21 April 2020.
  67. "Maharashtra Covid-19 tally crosses 4,000-mark after 552 new cases get reported". Livemint. Retrieved 21 April 2020.
  68. "Coronavirus | Maharashtra reports 466 new cases, 9 deaths". The Hindu. Retrieved 21 April 2020.
  69. "With 552 New Cases, Coronavirus Tally in Maharashtra Crosses 5,000". News 18. Retrieved 21 April 2020.
  70. "Maharashtra reports 431 new coronavirus cases, tally 5,649, 18 deaths". India Today. Retrieved 23 April 2020.
  71. "With record 778 new Covid-19 cases in 24 hours, Maharashtra tally reaches 6,427". Livemint. Retrieved 23 April 2020.
  72. "Maha COVID-19 tally crosses 9000 with 729 new cases, 31 deaths". Outlook. Retrieved 28 April 2020.
  73. "Maharashtra Nears 10,000-Mark, Mumbai Has 6,644 Coronavirus Cases". NDTV. Retrieved 30 April 2020.
  74. "COVID-19 | Maharashtra reports record surge of over 1,000 cases in a day". The Hindu. Retrieved 2 May 2020.
  75. "With 790 fresh Covid-19 cases, Maharashtra's count breaches 12,000-mark". Livemint. Retrieved 2 May 2020.
  76. "Maharashtra invokes epidemic Act". The Tribune. Archived from the original on 21 March 2020. Retrieved 17 March 2020.
  77. "COVID-19: Maharashtra CM Uddhav Thackeray declares coronavirus as an epidemic in 5 cities". Pune Mirror. Archived from the original on 21 March 2020. Retrieved 17 March 2020.
  78. "Coronavirus: CM Uddhav Thackeray revokes all permissions given to public functions in Maharashtra". India Today. Archived from the original on 14 March 2020. Retrieved 17 March 2020.
  79. "Theatres, Gardens, Zoo, Gymnasiums shut in Pune until further notice; restaurants see low walk-ins". Hindustan Times. Archived from the original on 17 March 2020. Retrieved 17 March 2020.
  80. "Coronavirus: Cases in Maharashtra reach 33, state expands healthcare facilities". India Today. Archived from the original on 17 March 2020. Retrieved 17 March 2020.
  81. "Coronavirus update: Maharashtra allocates ₹45 crore to fight Covid-19 as cases rise to 39". Livemint. Archived from the original on 21 March 2020. Retrieved 17 March 2020.
  82. "Maharashtra Stamps Left Hand Of Those In Home Quarantine". NDTV. Archived from the original on 17 March 2020. Retrieved 17 March 2020.
  83. "Coronavirus: Section 144 imposed in Nagpur, Nashik as cases jump to 39 in Maharashtra". Livemint. Archived from the original on 22 March 2020. Retrieved 18 March 2020.
  84. "Coronavirus impact: Markets in Maharashtra in shutdown mode". Financial Express. Archived from the original on 18 March 2020. Retrieved 18 March 2020.
  85. "BMC's plan for shops". Mumbai Mirror. Archived from the original on 20 March 2020. Retrieved 20 March 2020.
  86. "Covid 19: Coronavirus outbreak brings Mumbai's Dabbawala services to a halt". Hindustan Times. Archived from the original on 20 March 2020. Retrieved 20 March 2020.
  87. "Mumbai, Pune offices to close in wake of coronavirus, says Uddhav Thackeray". Livemint. Archived from the original on 20 March 2020. Retrieved 20 March 2020.
  88. 88.0 88.1 "Maharashtra goes into lockdown mode: Section 144 in place from Monday, announces Chief Minister Uddhav Thackeray". Mumbai Mirror. Archived from the original on 23 March 2020. Retrieved 23 March 2020.
  89. "Uddhav Thackeray imposes curfew in entire Maharashtra". 23 March 2020. Archived from the original on 31 March 2020. Retrieved 23 March 2020 – via The Economic Times.
  90. "Social distancing: BMC marks pitches outside grocery outlets, veggie shops". The Hindu. Archived from the original on 27 March 2020. Retrieved 28 March 2020.
  91. "India lockdown: Drones, 5,000 CCTV cameras keep eye on crowd in Mumbai". Indian Express. Retrieved 10 April 2020.
  92. "Mumbai: Drones swoop into Dharavi to shepherd people to safety". Times of India. Retrieved 10 April 2020.
  93. "Coronavirus: Mumbai becomes first city in India to make face masks compulsory in public". Livemint. Retrieved 10 April 2020.
  94. "Maharashtra to use State Reserved Police Force to enforce lockdown in Mumbai". The Hindu Business Line. Retrieved 10 April 2020.
  95. "Maharashtra Lockdown At Least Till April 30, Says Uddhav Thackeray". NDTV. Retrieved 11 April 2020.
  96. "Maharashtra to allow agri, construction, manufacturing from 20 Apr in few zones". Livemint. Retrieved 22 April 2020.
  97. "Covid-19: Maharashtra reimposes lockdown on Mumbai, Pune after tally crosses 5,000-mark". Livemint. Retrieved 22 April 2020.
  98. "Worli Koliwada sealed fully as six test positive". Times of India. Archived from the original on 31 March 2020. Retrieved 31 March 2020.
  99. "Covid-19 lockdown: Pune Central, Kondhwa areas sealed in emergency move". Livemint. Archived from the original on 7 April 2020. Retrieved 7 April 2020.
  100. "Islampur town cut off to curb virus spread". Times of India. Archived from the original on 31 March 2020. Retrieved 31 March 2020.
  101. "Most Coronavirus Hotspots in Tamil Nadu, Maharashtra, Delhi as Govt Identifies Red, White and Green Zones". News18. Retrieved 16 April 2020.
  102. "Maharashtra prepares to relax lockdown in green, orange zones". Livemint. Retrieved 16 April 2020.
  103. Choudhary, Abhishek (21 March 2020). "Maharashtra schools face Covid-19 test: No exams from std 1-8". Times Of India. Retrieved 7 April 2020.{{cite news}}: CS1 maint: url-status (link)
  104. "MSRTC takes Rs 3-crore hit due to cancellation of services". Outlook. Archived from the original on 17 March 2020. Retrieved 17 March 2020.
  105. "Maharashtra: Central railway cancels few long distance trains to curb spread of coronavirus". Times of India. Archived from the original on 18 March 2020. Retrieved 18 March 2020.
  106. "Restrictions on Maha border extended by T". Times of India. Archived from the original on 18 March 2020. Retrieved 17 March 2020.
  107. "Coronavirus Outbreak: Bus services between Indore and Maharashtra to be suspended". India TV. Archived from the original on 19 March 2020. Retrieved 18 March 2020.
  108. "Local, Metro and long distance train services suspended till March 31". Mumbai Mirror. Archived from the original on 23 March 2020. Retrieved 23 March 2020.
  109. "Maharashtra tourism is a casualty of coronavirus". Times of India. Archived from the original on 14 March 2020. Retrieved 17 March 2020.
  110. "Coronavirus scare hits hotel, transport business in Pune". Times of India. Archived from the original on 12 March 2020. Retrieved 17 March 2020.
  111. "Coronavirus in Maharashtra: Ajanta-Ellora, Siddhivinayak, Tuljapur temples closed". Times of India. Archived from the original on 17 March 2020. Retrieved 17 March 2020.
  112. "Shirdi Saibaba Temple to shut from today amid coronavirus scare". Livemint. Archived from the original on 17 March 2020. Retrieved 17 March 2020.
  113. "Covid-19 impact: Mumbai Police ban group tours in city till March 31". Economic Times. Archived from the original on 31 March 2020. Retrieved 17 March 2020.
  114. "Coronavirus impact: Automobile companies begin plant shutdowns in Maharashtra". CNBC TV18. Archived from the original on 22 March 2020. Retrieved 22 March 2020.
  115. "Coronavirus pandemic | Car, bike factories in Pune shut till March 31; Mercedes, Fiat, JCB join the league". Moneycontrol. Archived from the original on 22 March 2020. Retrieved 22 March 2020.
  116. "Containing Coronavirus: Maruti Suzuki, M&M, Hero MotoCorp Suspend Production". Bloomberg Quint. Archived from the original on 23 March 2020. Retrieved 23 March 2020.
  117. "COVID-19 impact: Mumbai economy staring at loss of around Rs 16,000 crore". Indian Express. Archived from the original on 27 March 2020. Retrieved 27 March 2020.
  118. "Bollywood braces for huge losses amid coronavirus lockdown". Euronews. Archived from the original on 30 March 2020. Retrieved 30 March 2020.
  119. "Bollywood stares at dry summer". Hindustan Times. Archived from the original on 31 March 2020. Retrieved 31 March 2020.
  120. "Coronavirus pandemic: Maharashtra govt announces 8 per cent cut in electricity tariff for 5 years". Times of India. Archived from the original on 31 March 2020. Retrieved 30 March 2020.
  121. "Maharashtra announces salary cuts for State politicians, govt personnel". The Hindu Business Line. Archived from the original on 4 April 2020. Retrieved 2 April 2020.
  122. "Three Maharashtra labs testing coronavirus samples from other states too". Economic Times. Retrieved 6 April 2020.
  123. "Private_Lab_04042020.pdf" (PDF). Archived from the original (PDF) on 5 April 2020.
  124. "Govt_Labs_functional_for_COVID19_testing_05042020.pdf" (PDF). Archived from the original (PDF) on 6 April 2020.