മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്

"ഇന്ത്യൻ റോഡുകളിൽ സാധാരണക്കാരന്റെ ശബ്ദം "

വാഹന നിർമ്മാണം ,കാർഷികോപകരണങ്ങളുടെ നിർമ്മാണം, വ്യാപാരം, ലോജിസ്റ്റിക്സ്, വിവരസാങ്കേതിക വിദ്യ, ധനകാര്യ സേവനങ്ങൾ എന്നീ രംഗങ്ങളിലെ അതികായന്മാരായി അറിയപ്പെടുന്ന മഹീന്ദ്ര ഗ്രൂപ്പിന്റെ ഒരു അനുബന്ധ സ്ഥാപനമാണ്‌ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് (ബി.എസ്.ഇ:500520 , എൻ.എസ്.ഇ:MNM) . സ്‌പോർട്ട്സ് യൂറ്റിലിറ്റി വാഹനനിർമ്മാതാക്കാളിൽ ഇന്ത്യയിൽ ഒന്നാമതു നിൽക്കുന്ന സ്ഥാപനമാണ്‌ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്. 1945 ൽ ലുധിയാനയിൽ മഹീന്ദ്ര & മുഹമ്മദ് എന്ന പേരിലാണ്‌ ഈ വാഹന നിർമ്മാണ സ്ഥാപനം തുടങ്ങിയത്. ഇന്ത്യാവിഭജനത്തെ തുടർന്ന് ഗുലാം മുഹമ്മദ് പാകിസ്താനിലേക്ക് പോകുകയും അവിടുത്തെ ആദ്യത്തെ ധനകാര്യ മന്ത്രിയാവുകയും ചെയ്തു. ഇതിനെ തുടർന്നാണ്‌ 1948 ൽ ഈ സ്ഥാപനത്തിന്റെ പേര്‌ മഹീന്ദ്ര & മുഹമ്മദ് എന്നതിൽ നിന്ന് മഹീന്ദ്ര & മഹീന്ദ്ര എന്നാക്കിയത്.

മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്
പൊതു സ്ഥാപനം
വ്യവസായംവാഹന നിർമ്മാണ വ്യവസായം
കാർഷിക ഉപകരണങ്ങൾ
സ്ഥാപിതം1945
ആസ്ഥാനംമുംബൈ, ഇന്ത്യ
പ്രധാന വ്യക്തി
കേശുഭ് മഹീന്ദ്ര (Chairman), ആനന്ദ് മഹീന്ദ്ര (Vice-Chairman & Managing Director)
വരുമാനംUS$ 10 ബില്ല്യൻ (2009 H1).[1]
Number of employees
16,000 ൽ കൂടുതൽ[1]
വെബ്സൈറ്റ്Mahindra.com/
കേരളത്തിൽ നിന്നുള്ള ഒരു മഹീന്ദ്ര സി.എൽ 550 എംഡിഐ. അമേരിക്കൻ ജീപ്പിൽ നിന്നുള്ള ലൈസൻസിൽ പുറത്തിറക്കിയത്.
മഹീന്ദ്ര സി ജെ 340
ആദ്യ തലമുറയിലെ മഹീന്ദ്ര സ്‌കോർപിയോ

പ്രാരംഭഘട്ടത്തിൽ വിവിധോദ്ദേശ്യ വാഹനങ്ങളുടെ നിർമ്മാണം ലക്ഷ്യമിട്ട മഹീന്ദ്ര & മഹീന്ദ്ര , ഇന്ത്യയിലെ വില്ലി ജീപ്പിന്റെ ലൈസൻസിൽ വാഹനങ്ങളുടെ അസംബ്ലിംഗിലൂടെയാണ്‌ അറിയപ്പെട്ടു തുടങ്ങിയത്. പിന്നീട് സ്ഥാപനം വ്യാപാരാവശ്യത്തിനുള്ള ലഘു വാഹനങ്ങളൂം (Light Commercial Vehicles) കാർഷികാവശ്യത്തിനുള്ള ട്രാക്ടറുകളും നിർമ്മിക്കുന്ന അതിന്റെ ശാഖ തുറന്നു. സൈനിക വാഹനങ്ങളും ട്രാക്ടറുകളും നിർമ്മിക്കുന്ന സ്ഥാപനത്തിൽ നിന്ന് ആഗോള വിപണിയിലെ വമ്പൻ വാഹന നിർമ്മാതാക്കളായി ദ്രുധഗതിയിലാണ്‌ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡിന്റെ വളർച്ച. സ്‌കോർപിയോ പോലുള്ള വാഹനങ്ങൾ, മഹീന്ദ്ര & മഹീന്ദ്രയെ യൂറ്റിലിറ്റി വാഹന നിർമ്മാതാക്കളൂടെ മുൻനിരയിൽ എത്തിച്ചു.

കമ്പനിയുടെ തന്നെ ഒരു വിഭാഗമായ മഹീന്ദ്ര എയറോസ്‌പേസ് ചെറുവിമാനങ്ങളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ആദ്യ വിമാനം 2011 മാർച്ചോടെ പുറത്തിറക്കും.

അവലംബംതിരുത്തുക

  1. 1.0 1.1 Annual Report, Mahindra