വർളി
മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിലെ ഒരു പ്രദേശമാണ് വർളി. ബോംബെയിലെ ഏഴ് ദ്വീപുകളിൽ ഒരു ദ്വീപ് ആയിരുന്നു വർളി. പത്തൊമ്പതാം നൂറ്റാണ്ടിൽ കടൽ നികത്തിയതിനെ തുടർന്ന് ഇത് മറ്റു ദ്വീപുകളോടൊപ്പം സാൽസെറ്റ് ദ്വീപിനോട് ചേർക്കപ്പെട്ടു.
വർളി | |
---|---|
Neighbourhood | |
വർളിയിലെ അംബരചുംബികൾ, ബാന്ദ്രയിൽ നിന്നുള്ള ദൃശ്യം | |
Coordinates: 19°00′00″N 72°48′54″E / 19.00°N 72.815°E | |
രാജ്യം | ഇന്ത്യ |
State | മഹാരാഷ്ട്ര |
മെട്രോ | മുംബൈ |
• Official | മറാഠി |
സമയമേഖല | UTC+5:30 (IST) |
പിൻ | 400018 and 400030 |
ഏരിയ കോഡ് | 022 |
വാഹന റെജിസ്ട്രേഷൻ | MH 01 |
Civic agency | ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ |
ഭൂമിശാസ്ത്രം
തിരുത്തുകദക്ഷിണ മുംബൈയുടെ ഭാഗമാണ് വർളി. പടിഞ്ഞാറ് അറബിക്കടൽ, തെക്ക് ഭാഗത്ത് ഹാജി അലി , കിഴക്ക് മഹാലക്ഷ്മി, വടക്ക് പ്രഭാദേവി എന്നിങ്ങനെ പോകുന്നു അതിരുകൾ. മുംബൈ സബർബൻ റെയിൽവേയുടെ പശ്ചിമ ലൈനിൽ വർളിക്ക് ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷൻ മഹാലക്ഷ്മി ആണ്. മധ്യ ലൈനിൽ കറി റോഡ്, പരേൽ, ബൈക്കുള എന്നിവയാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ. ബാന്ദ്ര-വർളി കടൽപാലം ഈ പ്രദേശത്തെ മുംബൈയുടെ പടിഞ്ഞാറൻ നഗരപ്രാന്തപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു.
സാമ്പത്തികം
തിരുത്തുക1970 കളുടെ അവസാനത്തോടെ വർളി മുംബൈയിലെ ഏറ്റവും തിരക്കേറിയ വാണിജ്യകേന്ദ്രങ്ങളിൽ ഒന്നായി മാറി. ഡോ ആനി ബെസന്റ് റോഡിൽ സ്ഥിതി ചെയ്യുന്ന ശിവസാഗർ എസ്റ്റേറ്റ് ആയിരുന്നു ഈ മേഖലയിൽ ആദ്യത്തെ പ്രധാന സമുച്ചയം. ജിഎസ്കെ ഫാർമ, ടാറ്റ, ഡെലോയിറ്റ്, നൊവാർട്ടിസ്, എച്ച് ഡി എഫ് സി ബാങ്ക്, യെസ് ബാങ്ക്, സീമെൻസ്, സിയറ്റ് തുടങ്ങിയ നിരവധി കമ്പനികളാണ് ഇവിടെ ഉള്ളത്. ആദിത്യ ബിർള ഗ്രൂപ്പിന്റെ മുഖ്യ ഓഫീസ് ഇവിടെ പ്രവർത്തിക്കുന്നു[1].
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Contact." Aditya Birla Group. Retrieved on 6 November 2013. "Aditya Birla Group Headquarters - Aditya Birla Centre, 3rd Floor, S K Ahire Marg, Worli, Mumbai, India"