മുംബൈ സിറ്റി ജില്ല

ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ജില്ല
(Mumbai City district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹാരാഷ്ട്ര സംസ്ഥാനത്തെ കൊങ്കൺ ഡിവിഷനിൽ ഉള്ള ഒരു ജില്ലയാണ് മുംബൈ സിറ്റി. ഒരു നഗരം തന്നെ ആയതിനാൽ ജില്ല എന്ന നിലയിൽ ആസ്ഥാനമോ ഉപവിഭാഗങ്ങളോ ഒന്നുമില്ല. മുംബൈ സിറ്റി, മുംബൈ സബർബൻ എന്നിങ്ങനെ രണ്ട് ജില്ലകൾ ചേർന്നതാണ് മുംബൈ മെട്രോപോളിസ്. "ദ്വീപ് നഗരം" , "പഴയ മുംബൈ" അല്ലെങ്കിൽ "ദക്ഷിണ മുംബൈ" തുടങ്ങിയ പേരുകളിലും ഈ ഭൂവിഭാഗം അറിയപ്പെടുന്നു. തെക്ക് കൊളാബ മുതൽ വടക്ക് മാഹിം, സയൺ (ശിവ്) എന്നീ സ്ഥലങ്ങൾ വരെ ഈ ജില്ല വ്യാപിച്ചു കിടക്കുന്നു. 157 ചതുരശ്രകിലോമീറ്ററാണ് വിസ്തീർണ്ണം. 2011-ലെ കാനേഷുമാരി പ്രകാരം 3,085,411 ജനങ്ങൾ അധിവസിക്കുന്നു[1].

മുംബൈ സിറ്റി, മുംബൈ സബർബൻ ജില്ലകൾ

ചരിത്രം

തിരുത്തുക

1990 ഒക്ടോബർ 1 നാണ് മുംബൈ സിറ്റി ജില്ല രൂപീകരിക്കപ്പെട്ടത്. മുംബൈ സിറ്റി, മുംബൈ സബർബൻ എന്നിങ്ങനെ രണ്ട് ജില്ലകളായി വിശാല മുംബൈ വേർതിരിക്കപ്പെട്ടു [2].

ജനസംഖ്യ

തിരുത്തുക

2011 ലെ കാനേഷുമാരി പ്രകാരം അനുസരിച്ച്, മുംബൈ സിറ്റിയിലെ ജനസംഖ്യ 3,085,411 ആണ്[3]. മംഗോളിയയിലെ ജനസംഖ്യക്ക് ഏകദേശം തുല്യമാണ് ഇത്[4]. 2001-2011 കാലഘട്ടത്തിലെ ജനസംഖ്യാ വളർച്ചാ നിരക്ക് -7.57 ശതമാനമായിരുന്നു. ഇവിടത്തെ ജനസാന്ദ്രത 19,652 ആണ്. ആയിരം പുരുഷന്മാർക്ക് 832 സ്ത്രീകൾ എന്ന നിലയിലാണ് ലിംഗ അനുപാതം. സാക്ഷരതാനിരക്ക് 89.21% ആണ്[1]. മറാഠിയാണ് ജില്ലയുടെ ഔദ്യോഗികവും കൂടുതൽ പേർ സംസാരിക്കുന്നതുമായ ഭാഷ. ഹിന്ദി, ഉർദു, ഗുജറാത്തി, കൊങ്കണി, തുടങ്ങിയ ഭാഷകളും പ്രചാരത്തിലുണ്ട്[5].

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. 1.0 1.1 "Mumbai City District Population Census 2011". Census 2011 India. Census Organization of India. Retrieved 10 July 2015.
  2. "District Profile". mumbaisuburban.gov.in. Archived from the original on 2 December 2014. Retrieved 28 June 2015.
  3. "District Census 2011". Census2011.co.in. 2011. Retrieved 2011-09-30.
  4. US Directorate of Intelligence. "Country Comparison:Population". Archived from the original on 2011-09-27. Retrieved 2011-10-01. Mongolia 3,133,318 July 2011 est.
  5. http://www.censusindia.gov.in/2011census/C-16.html. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=മുംബൈ_സിറ്റി_ജില്ല&oldid=4045283" എന്ന താളിൽനിന്ന് ശേഖരിച്ചത്