ഷിർദി
- Not to be confused with Shiradi
ഷിർദി (Marathi: शिर्डी) ഷിർദി നഗർ പഞ്ചായത്ത്‍ എന്നറിയപ്പെടുന്ന മുനിസിപ്പൽ കൌൺസിലിൻറെ അധികാര പരിധിയിലുള്ള മഹാരാഷ്ട്ര സംസ്ഥാനത്തെ ഒരു പട്ടണമാണ്. ഈ പട്ടണം അഹമ്മദ് നഗർ ജില്ലയിലെ രഹത്ത താലൂക്കിലാണ്. ഷിർദി ലോക പ്രശസ്തിയാർജ്ജിച്ചിരിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഷിർദി സായി ബാബയുടെ പേരിലാണ്.[1]
ഷിർദി शिर्डी साईनगर | |
---|---|
town | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | മഹാരാഷ്ട്ര |
ജില്ല | അഹ്മദ്നഗർ |
ഉയരം | 504 മീ(1,654 അടി) |
(2011) | |
• ആകെ | 36,004 |
• ഔദ്യോഗികം | മറാഠി |
സമയമേഖല | UTC+5:30 (IST) |
പിൻ കോഡ് | 423109 |
Telephone code | 02423 |
വാഹന റെജിസ്ട്രേഷൻ | MH-17 |
വെബ്സൈറ്റ് | maharashtra |
ജനസംഖ്യ
തിരുത്തുക2011-ലെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 36,004 ആണ്. ആകെ ജനസംഖ്യയിൽ പുരുഷൻമാർ 53 ശതമാനവും സ്ത്രീകൾ 47 ശതമാനവുമാണ്. പട്ടണത്തിലെ സാക്ഷരത 70 ശതമാനമാണ്. ജനസംഖ്യയിലെ 15 ശതമാനം ആറു വയസിനു താഴെയുള്ളവരാണ്[2] ഷിർദി പട്ടണം അന്താരാഷ്ട്ര പ്രസിദ്ധമായ ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ്. അനേകശതം ആളുകൾ ദിനേന ഇവിടെ വന്നുപോകുന്നു. ഒരു ദിവസം വന്നു പോകന്ന തീർത്ഥാടകർ ഇരുപത്തായ്യായിരത്തിനു മുകളിലാണ്. അവധി ദിവസങ്ങളിൽ അരമില്യനിലധികം പേർ വന്നു ചേരുന്നു. ഉത്തർപ്രദേശ്, ബീഹാർ, ചത്തീസ് ഗഡ്, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നും ജോലിക്കായി ഈ പട്ടണത്തിലേയ്ക്ക് അനേകം പേർ എത്തിച്ചേരാറുണ്ട്.
ഗതാഗതം
തിരുത്തുക[[പ്രമാണം:SNSI_Sainagar_Shirdi_Railway_Station.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|സായിനഗർ ഷിർദി റെയിൽവേ സ്റ്റേഷൻ (സെൻട്രൽ റെയിൽവേയുടെ ഷോലാപൂർ ഡിവിഷൻ
റെയിൽവേ
തിരുത്തുക"സായിനഗർ ഷിർദി" എന്ന പേരിൽ 2009 ൽ പണി പൂർത്തിയായ ഒരു റെയിൽവേ സ്റ്റേഷൻ ഈ പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു., ഈ പട്ടണത്തിലേയ്ക്ക് ചെന്നൈ,[3][4] മുംബൈ, വിശാഖപട്ടണം, മൈസൂർ[5] എന്നീ സ്ഥലങ്ങളിൽ നിന്നുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ട്.
വായുമാർഗ്ഗം
തിരുത്തുകഷിർദി എയർപോർട്ട് കൊപ്പർഗാവോൺ താലൂക്കിലെ കാക്ഡിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഷിർദി പട്ടണത്തിൽ നിന്നു 14 കിലോമീറ്റർ തെക്കുപടിഞ്ഞാറായിട്ടാണിത്. 2016 മാർച്ച മാസം മുതലാണ് ഇവിടെ നിന്നു പരീക്ഷണാടിസ്ഥാനത്തിൽ സവ്വീസുകൾ ആരംഭിച്ചത്.[6] [7] 2017 or 2018 [8] വർഷങ്ങളിൽ റൺവേയുടെ നീളം 2,200 മീറ്റർ മുതൽ 3,200 മീറ്റർ വരെയാക്കുവാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ "Shirdi". Amazing Maharashtra.
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 16 ജൂൺ 2004. Retrieved 1 നവംബർ 2008.
- ↑ "New trains will start operations from July". The Hindu. 30 ജൂൺ 2011. Retrieved 27 ഏപ്രിൽ 2012.
- ↑ "Coimbatore-Tuticorin Express service from today". Tuticorin: The Hindu. 1 ജൂലൈ 2011. Retrieved 27 ഏപ്രിൽ 2012.
- ↑ "Mysore-Shirdi weekly train from Aug 1". Hubli: The Times of India. 29 ജൂലൈ 2011. Retrieved 27 ഏപ്രിൽ 2012.
- ↑ "Shirdi airport work in full swing: Official". Times of India. 2 ജൂലൈ 2010. Archived from the original on 14 ജൂൺ 2012. Retrieved 3 ജൂൺ 2012.
{{cite news}}
: Italic or bold markup not allowed in:|newspaper=
(help) - ↑ Yogesh Naik (3 മാർച്ച് 2016). "First trial flight touches down at Shirdi airport". Mumbai Mirror. Retrieved 5 ഏപ്രിൽ 2016.
- ↑ Kunal Anand (10 ഫെബ്രുവരി 2016). "Maharashtra govt made the runway for Shirdi Airport in 2013, rest of it will be made in 2017!". India Times. Retrieved 5 ഏപ്രിൽ 2016.