എല്ലോറ ഗുഹകൾ
മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ നിന്നും 30 കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്ന ഒരു ചരിത്രസ്മാരകമാണ് എല്ലോറ ഗുഹകൾ (മറാഠി: वेरूळ). രാഷ്ട്രകൂടരാണ് ഇത് നിർമ്മിച്ചത്. പുരാതനഗുഹാക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ എല്ലോറയെ യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ കൂട്ടത്തിൽ 1983- ൽ ഉൾപ്പെടുത്തിയിട്ടുണ്ട്[4][5]. ഇന്ത്യൻ ഗുഹാശില്പകലയുടെ ഉത്തമോദാഹരണമായി എല്ലോറ കണക്കാക്കപ്പെടുന്നു.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഇന്ത്യ [1] |
Includes | കൈലാസനാഥക്ഷേത്രം [2] |
മാനദണ്ഡം | (i)(iii)(vi)[3] |
അവലംബം | b 243 |
നിർദ്ദേശാങ്കം | 20°01′35″N 75°10′45″E / 20.0264°N 75.1792°E |
രേഖപ്പെടുത്തിയത് | 1983 (7th വിഭാഗം) |
അഞ്ചാം നൂറ്റാണ്ടുമുതൽ പത്താം നൂറ്റാണ്ടുവരെയുള്ള കാലയളവിൽ നിർമ്മിച്ച ബുദ്ധ, ഹിന്ദു, ജൈന ഗുഹാക്ഷേത്രങ്ങളും വിഹാരങ്ങളുമാണ് ഇവിടെയുള്ള മുപ്പത്തിനാല് ഗുഹകളിലുള്ളത്. ചരണാദ്രി കുന്നുകളുടെ ചെങ്കുത്തായ ഭാഗം തുരന്നാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. 34 ഗുഹകളിൽ ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ളവ ബുദ്ധമതക്ഷേത്രങ്ങളും അടുത്ത പതിനേഴെണ്ണം (അതായത് 13 മുതൽ 29 വരെ) ഹിന്ദുക്ഷേത്രങ്ങളും, തുടർന്നുള്ള അഞ്ചെണ്ണം ജൈനരുടേതുമാണ്.
കൈലാസനാഥക്ഷേത്രം
തിരുത്തുകഎല്ലോറയിലെ എടുത്തുപറയത്തക്കതായ ഒരു ക്ഷേത്രമാണ് പതിനാറാമത് ഗുഹയിലുള്ള കൈലാസനാഥക്ഷേത്രം. എട്ടാം നൂറ്റാണ്ടിലാണ് ഇത് പണി തീർത്തിരിക്കുന്നത്. ഇതിനേക്കാൾ മഹത്തായ ഒരു കലാശില്പ്പം ഇന്ത്യയിൽ ഉണ്ടാക്കിയിട്ടില്ലെന്ന് ചിലർ അഭിപ്രായപ്പെടുന്നു.
ചിത്രശാല
തിരുത്തുക-
ഗുഹ 12 ലെ ബുദ്ധമത ദേവി
-
നൃത്തം ചെയ്യുന്ന പാർവ്വതി
-
നൃത്തം ചെയ്യുന്ന ശിവൻ
-
ഗുഹ 12 ന്റെ പ്രവേശനകവാടത്തിലെ ഗംഗാദേവി
-
വിഷ്ണു
-
മഹാവീരൻ
-
സിദ്ധിക ദേവി
-
ഇന്ദ്രാണി
-
സിംഹത്തിന്റെ പുറത്തിരിക്കുന്ന അംബികാദേവി
-
ഹിന്ദുദേവൻ
-
ബുദ്ധഗുഹയിലുള്ള ഇന്ദ്രപ്രതിമ
-
ഗുഹ 12 ലെ ബുദ്ധപ്രതിമ
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Ellora Caves". ലോകപൈതൃകസ്ഥാനം. Retrieved 12 മാർച്ച് 2018.
- ↑ https://www.speakingtree.in/blog/h2-kailashnath-temple-ellora. Retrieved 5 ജൂലൈ 2018.
{{cite web}}
: Missing or empty|title=
(help) - ↑ http://whc.unesco.org/en/list/243.
{{cite web}}
: Missing or empty|title=
(help) - ↑ [മാതൃഭൂമി ഇയർ ബുക്ക് പ്ലസ് 2013 (പേജ് 463)],
- ↑ http://whc.unesco.org/en/list/243