ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്

ന്യൂഡൽഹി ആസ്ഥാനമായുള്ള ഐ.സി.എം.ആർ. (I.C.M.R.:Indian Council of Medical Research) അഥവാ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ജീവവൈദ്യ ഗവേഷണങ്ങൾ രൂപീകരിക്കാനും, എകോപിപ്പിക്കാനും, പോഷിപ്പിക്കാനുമുള്ള ഇന്ത്യയിലെ പരമോന്നത സ്ഥാപനമാണ്‌. 2011-ൽ ശതാബ്ദി ആഘോഷിക്കുന്ന ഐ.സി.എം.ആർ ലോകത്തിലെ ഏറ്റവും പഴക്കമുള്ള വൈദ്യഗവേഷണ പ്രസ്ഥാനങ്ങളിൽ ഒന്നാണ് [1]

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്
Indian Council of Medical Research
ചുരുക്കപ്പേര്ഐ.സി.എം.ആർ.
തരംProfessional Organization
ആസ്ഥാനംന്യൂഡൽഹി
പ്രവർത്തിക്കുന്ന പ്രദേശങ്ങൾഇന്ത്യ
Secretary & Director General
Dr. V.M. Katoch
വെബ്സൈറ്റ്www.icmr.nic.in

ആരംഭം തിരുത്തുക

1911-ൽ, വൈദ്യ ഗവേഷണങ്ങൾ പ്രായോജകം ചെയ്യാനും ഏകോപിക്കാനുമായി, ഇന്ത്യൻ റിസർച്ച് ഫണ്ട്‌ അസോസിയേഷൻ (IRFA) എന്ന പേരിൽ ബ്രിട്ടീഷ് ഭരണം ഇതിന് തുടക്കമിട്ടു. സ്വാതന്ത്ര്യാനന്തരം ഇതിന്റെ രൂപത്തിലും പ്രവർത്തനത്തിലും പ്രധാന മാറ്റങ്ങൾ സംഭവിച്ചു. 1949-ൽ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് എന്ന് പുനർനാമകരണം ചെയ്ത് ഇതിന്റെ ഘടനയിലും പ്രവർത്തനങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കി. കേന്ദ്ര സർക്കാരിന്റെ കുടുംബക്ഷേമ മന്ത്രാലയമാണ് ഇതിന്റെ പ്രവർത്തങ്ങൾക്കുള്ള ധനം നൽകുന്നത്.

ഗവേഷണ മുൻഗണനകൾ തിരുത്തുക

ദേശീയ ആരോഗ്യ മുൻഗണനകളായ പകർച്ചരോഗങ്ങളുടെ നിയന്ത്രണം, ജനന നിയന്ത്രണം, മാതൃ-ശിശു ആരോഗ്യം, പോഷണ വൈകല്യ നിയന്ത്രണം, മെച്ചപ്പെട്ട ആരോഗ്യ സേവന രീതികൾ വികസിപ്പിക്കുക,പരിസ്ഥിതി സംബന്ധമായും തൊഴിൽജന്യവുമായ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക, പകരാത്ത രോഗങ്ങളായ അർബുദം, ഹൃദയ രോഗങ്ങൾ, അന്ധത, പ്രമേഹം മറ്റ് പോഷണ-പരിണാമ അസുഖങ്ങൾ, രക്തസംബന്ധമായ അസുഖങ്ങൾ, മാനസികാരോഗ്യ ഗവേഷണം ,പരമ്പരാഗത ചികിത്സ ഉൾപ്പെടെയുള്ള മരുന്ന് ഗവേഷണം എന്നിവയാണ് പ്രധാന മേഖലകൾ . ജനങ്ങളുടെ രോഗക്ലേശങ്ങൾ കുറച്ച്‌ ആരോഗ്യ പോഷണവും സുസ്ഥിതിയും ലഭ്യമാക്കുകയാണ് പ്രവർത്തന ലക്ഷ്യങ്ങൾ.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-10. Retrieved 2011-08-04.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക