ഗോന്ദിയ ജില്ല

ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ജില്ല
(Gondia district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ഗോന്ദിയ ജില്ല (ഉച്ചാരണം: [ɡon̪d̪iaː]). ഗോന്ദിയ നഗരമാണ് ജില്ലാ ആസ്ഥാനം. 5,234 ച.കി.മീ. (2,021 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഈ ജില്ലയിലെ ജനസംഖ്യ 2011 ലെ കണക്കനുസരിച്ച് 1,322,507 ആണ്. അതിൽ 11.95% നഗരവാസികളും ആണ്.

മഹാരാഷ്ട്രയിലെ നാഗ്പൂർ ഡിവിഷന്റെ ഭാഗമാണ് ഗോന്ദിയ ജില്ല. ജില്ലയിൽ 8 താലൂക്കുകളുണ്ട്. വിദർഭ മേഖലയിലെ രണ്ടാമത്തെ വിമാനത്താവളമായ ഗോന്ദിയ എയർപോർട്ട്, ഗോന്ദിയ നഗരത്തിൽ സ്ഥിതി ചെയ്യുന്നു. ഗോണ്ടിയയിലും തിറോഡയിലുമായി രണ്ട് മുനിസിപ്പാലിറ്റികൾ മാത്രമാണ് ജില്ലയിൽ നിലവിലുള്ളത്. വൈൻഗംഗ നദിയാണ് ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ നദി. ബാഗ്, ചുൽബന്ധ്, ഗധാവി, ബവന്തടി തുടങ്ങിയ നദികൾ വൈൻഗംഗ നദിയുടെ പോഷകനദികളാണ്.

സാമ്പത്തികമായും വ്യവസായപരമായും പിന്നാക്കം നിൽക്കുന്ന ജില്ലയാണിത് . നെല്ല് പ്രധാന കാർഷികോത്പന്നമായതിനാൽ ഈ ജില്ലയിൽ ധാരാളം അരിമില്ലുകൾ ഉണ്ട്. ധാരാളം അരി മില്ലുകൾ ഉള്ളതിനാൽ ഗോണ്ടിയ നഗരം 'റൈസ് സിറ്റി' എന്നും വിളിക്കപ്പെടുന്നു.[1]

"https://ml.wikipedia.org/w/index.php?title=ഗോന്ദിയ_ജില്ല&oldid=4070245" എന്ന താളിൽനിന്ന് ശേഖരിച്ചത്