ദ്വൈതം എന്നും തത്ത്വവാദം എന്നും അറിയപ്പെടുന്ന ഹൈന്ദവ താത്ത്വിക സമ്പ്രദായത്തിന്റെ പ്രഥമനും മുഖ്യനുമായ ആചാര്യനായിരുന്നു മധ്വാചാര്യർ (ക്രി. ശേ. 1238-1317). ഇദ്ദേഹത്തെ "പൂർണ്ണപ്രജ്ഞർ", "ആനന്ദതീർത്ഥർ" എന്ന പേരുകളിലും അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രധാന സംഭാവന വേദാന്തത്തിന്റെ പ്രസ്ഥാനത്രയങ്ങളായ ബ്രഹ്മസൂത്രം, ഭഗവദ് ഗീത, മറ്റും ഉപനിഷത്തുകളുടെ നൂതനമായ വ്യാഖ്യാനമായിരുന്നു. ഭക്തി പ്രസ്ഥാന കാലഘട്ടത്തിലെ പ്രധാന തത്ത്വചിന്തകരിൽ ഒരാളായിരുന്നു ഇദ്ദേഹം. അനുയായികൾ ഇദ്ദേഹത്തെ വായുവിന്റെ മൂന്നാമത്തെ മനുഷ്യാവതാരമായി (ഹനുമാൻ, ഭീമൻ എന്നിവർക്ക് ശേഷം) കണക്കാക്കുന്നു[അവലംബം ആവശ്യമാണ്].

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


ജനനവും ബാല്യകാലവും തിരുത്തുക

മധ്വാചാര്യർ ജനിച്ചത് ക്രി. ശേ. 1238 ആണ്ട് വിജയദശമി നാളിൽ ഉഡുപ്പിക്കടുത്ത് പജക എന്ന ഒരു ചെറിയ ഗ്രാമത്തിൽ ആയിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളായ വേദവതിയും മദ്ധ്യഗേഹ ഭട്ടരും "വാസുദേവൻ" എന്ന പേരു നൽകി. കുട്ടിക്കാൽത്തു മുതൽ അദ്ധ്യാത്മിക മേഖലയിൽ താത്പര്യം കാണിച്ച വാസുദേവൻ, തന്റെ പതിനൊന്നാം വയസ്സിൽ (ക്രി. ശേ. 1249) അച്യുത പ്രേക്ഷർ എന്ന പേരുകേട്ട സന്ന്യാസിയിൽ നിന്നും, "പൂർണ്ണപ്രജ്ഞൻ"‍ എന്ന പേരിൽ സന്ന്യാസദീക്ഷ സ്വീകരിച്ചു.

സന്ന്യാസം സ്വീകരിച്ച് ഒരു മാസത്തിനുള്ളിൽ പൂർണ്ണപ്രജ്ഞർ, വാസുദേവ പണ്ഡിതൻ എന്ന തത്ത്വചിന്തകനാൽ നയിക്കപ്പെട്ട ഒരു സംഘം നൈയായികരെ വാഗ്വാദത്തിൽ തോല്പിക്കുകയുണ്ടായി. ഈ സംഭവത്തിൽ അദ്ദേഹത്തിന്റെ ഗുരുവായ അച്യുതപ്രേക്ഷർ പൂർണ്ണപ്രജ്ഞർക്ക് "ആനന്ദതീർത്ഥർ" എന്ന പട്ടം നല്കി. ആനന്ദതീർത്ഥർ തന്റെ കൃതികളുടെ രചനയ്ക്കായ് സ്വയം സ്വീകരിച്ച തൂലികാനാമമായിരുന്നു "മധ്വർ."

ദക്ഷിണാപഥ ദിഗ് വിജയം തിരുത്തുക

യൗവനകാലത്തുതന്നെ മധ്വർ ഭാരതത്തിന്റെ ദക്ഷിണാപഥത്തിന്റെ ദിഗ് വിജയം നടത്തി. തീർത്ഥാടന സ്ഥലങ്ങളായ കന്യാകുമാരി, രാമേശ്വര, ശ്രീരംഗാദികൾ സന്ദർശിക്കുകയും അവിടെയെല്ലാം തന്റെ തത്ത്വവാദ ദർശനം പ്രചരിപ്പിക്കുകയുമുണ്ടായി. ഈ പുതിയ വീക്ഷണം അംഗീകാരത്തെയും വിമർശനത്തെയും ആകർഷിച്ചു. ദിഗ് വിജയം പൂർത്തിയാക്കിയശേഷം ഉഡുപ്പിയിലേക്കു മടങ്ങിയെത്തി ഗീതാഭാഷ്യരചന ആരംഭിച്ചു. തുടർന്ന് സർവ്വമൂലഗ്രന്ഥങ്ങളെന്നറിയപ്പെടുന്ന ദ്വൈതമതത്തിന്നടിസ്ഥാനപരമായ മുപ്പത്തിയേഴു കൃതികൾ മധ്വർ രചിചു.

കൃതികൾ തിരുത്തുക

മധ്വാചാര്യർ ഒട്ടേറെ കൃതികളുടെ കർത്താവാണെന്നു വിശ്വസിക്കപ്പെടുന്നു. ഇതിൽ "ഗീതാ ഭാഷ്യം," "മഹാഭാരത താത്പര്യ നിർണ്ണയം," "ബ്രഹ്മസൂത്ര ഭാഷ്യം," "അനു ഭാഷ്യം" എന്നിവ പ്രധാനമാകുന്നു.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മധ്വാചാര്യർ&oldid=4082483" എന്ന താളിൽനിന്ന് ശേഖരിച്ചത്