കബീർ ദാസ്(1440–1518[1])(also Kabīra) (Hindi: कबीर, Punjabi: ਕਬੀਰ, Urdu: کبير‎) ഒരു മുസ്ലീം നെയ്ത്തുകാരൻ ആയിരുന്ന കബീർ ഭാരതത്തിലെ പ്രശസ്തരിൽ പ്രശസ്തനായ കവിയും സർവ്വോപരി സിദ്ധനും ആയിത്തീർന്നു. ഹിന്ദി കവിത്രയങ്ങളിൽ രണ്ടാംസ്ഥാനത്താണു് കബീർദാസ്. അദ്ദേഹത്തിന്റെ കൃതികൾ എല്ലാം ആത്മീയവും യോഗാത്മകവും അഗാധമായ യോഗാനുഭൂതിയിൽ നിന്നുറവെടുത്തവയുമാണ്. ബീജക്,സഖി ഗ്രന്ഥ് ,കബീർ ഗ്രന്ഥാവലി , അനുരാഗ് സാഗർ എന്നിവ അദ്ദേഹത്തിന്റെ രചനകളാണ്.[2]

കബീർ ദാസ്
ജനനം1440
മരണം1518
Occupationനെയ്‌ത്തുകാരൻ, കവി

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


തത്വചിന്തകൾ തിരുത്തുക

സാമൂഹികമായ വേർതിരിവുകൾക്കും സാമ്പത്തിക ചൂഷണത്തിനുമെതിരേ കബീർ ശബ്ദമുയർത്തി . ദൈവത്തിൽ പരിപൂർണ്ണമായി വിലയം പ്രാപിച്ച് അഗാധഭക്തിയിൽ കൂടി ആ യദാർത്ഥ സ്വരൂപനെ കണ്ടറിയാൻ കബീർ ജനങ്ങളോട് അഭ്യർത്ഥിച്ചു.ഇപ്രകാരമുണ്ടായിരുന്ന ഭക്തിയിൽ മതത്തിനും ജാതിക്കും സ്ഥാനമുണ്ടായിരുന്നില്ല.ഇസ്ലാം മതത്തിന്റെ ഏകദൈവവാദത്തിൽ കൂടി ഹിന്ദുമതത്തിന്റെ ഒരു പുതിയ ആവിഷ്കരണമാണ് കബീർ ലക്ഷ്യമിട്ടിരുന്നത്. സമകാലികനായിരുന്ന രാമാനന്ദ് എന്ന ഭക്തകവിയും കബീറിന്റെ അതേ ചിന്താധാര വച്ചു പുലർത്തി . സകലതും വെടിഞ്ഞു ഈശ്വരനിൽ അഭയം പ്രാപിക്കുവാനുള്ള ഇവരുടെ ആഹ്വാനത്തിന് അന്നത്തെ പരിതഃസ്ഥിതിയിൽ ഒരു പ്രത്യേക അർഥഗൗരവമുണ്ടായിരുന്നു.താൻ ഒരേ സമയം അള്ളാവിന്റെയും ശ്രീരാമന്റെയും സന്തതിയാണെന്നു കബീർ ഉദ്ഘോഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗീതകങ്ങൾക്ക് ഉത്തരഭാരതത്തിൽ പ്രചുര പ്രചാരം സിദ്ധിച്ചു.


അവലംബം തിരുത്തുക

  1. കബീറിന്റെ ഗീതങ്ങൾ പേജ് 7
  2. "The Ocean of Love– The Anurag Sagar of Kabir". മൂലതാളിൽ നിന്നും 2009-10-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-10-28.

ഇന്ത്യാ ചരിത്രം - വാള്യം ഒന്ന് - മധ്യകാല ഇന്ത്യയിലെ മതപ്രസ്ഥാനങ്ങൾ - പേജ് 295-298

"https://ml.wikipedia.org/w/index.php?title=കബീർ_ദാസ്&oldid=3627579" എന്ന താളിൽനിന്ന് ശേഖരിച്ചത്