പ്രാചീന ഭാരതത്തിലെ മീമാംസാ ദാർശനികനായിരുന്നു ജൈമിനി.

ജൈമിനി
ജൈമിനിയും പക്ഷികളും രേഖാചിത്രം
തത്വസംഹിതമീമാംസ

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


ജൈമിനിയുടെ പ്രധാന കൃതികൾ

തിരുത്തുക

പൂർവ മീമാംസ സൂത്രങ്ങൾ

തിരുത്തുക

വേദത്തിലെ കർമ്മകാണ്ഡത്തെ ആസ്പദമാക്കി സൃഷ്ടിക്കപ്പെട്ടിട്ടുള്ള മീമാംസ ഭാരതത്തിലെ പ്രാചീനമായ ആറ് ദർശനങ്ങളിൽ ഒന്നാണ്‌. രണ്ട് മീമാംസകൾ ഉണ്ട്. പൂർ‌വ്വ മീമാംസയും ഉത്തരമീമാംസയും. ഉത്തര‌ മീമാംസ വേദാന്തമെന്ന പേരിൽ പ്രത്യേകദർശനമായിത്തീർ‌ന്നിട്ടുണ്ട്. പൂർ‌വ്വമീമാംസ, മീമാംസ എന്നും അറിയപ്പെടുന്നു. ജൈമിനിയാണ്‌ മീമാംസയുടെ സ്ഥാപകൻ. മീമാംസാ ദർശനങ്ങൾക്ക് അടിസ്ഥാനമാണ് പൂർവ മീമാംസ സൂത്രങ്ങൾ.മോക്ഷപ്രാപ്തിക്കായി വേദവിധിപ്രകാരമുള്ള അനുഷ്ഠാനങ്ങളും ആചാരങ്ങളും യാതൊരു വീഴ്ചയും കൂടാതെ പാലിക്കണമെന്ന് അനുശാസിക്കുന്നതാണ് മീമാംസാദർശനം[1]

ജൈമിനിയുടേ കാലഘട്ടം നിർണ്ണയിക്കാൻ സാധിച്ചിട്ടില്ല. ക്രി.മു. നാലാം നൂറ്റാണ്ടിനിടയിലാണെന്ന് ഡോ. രാധാകൃഷ്ണൻ അഭിപ്രായപ്പെടുന്നു. 6നു 2നും ഇടക്കാണെന്നാണ്‌ മറ്റു ചില ചരിത്രകാരന്മാർ കരുതുന്നത്

ജൈമിനീ ഭാരതം

തിരുത്തുക

മഹാഭാരതത്തിന്റെ ഭാഷ്യമായി രചിക്കപ്പെട്ട ജൈമിനീ ഭാരതത്തിലെ അശ്വമേധപർവ്വം ശ്രദ്ധേയമാണ്. [2]

ജൈമിനീ സൂത്രങ്ങൾ

തിരുത്തുക

ഉപദേശ സൂത്രങ്ങൾ എന്നും അറിയപ്പെടുന്ന ഈ കൃതി ജൈമിനീയ ജ്യോതിഷത്തിൻറെ അടിസ്ഥാനഗ്രന്ഥമാണ്‌ . [3]

പരാമർശങ്ങൾ

തിരുത്തുക

വേദവ്യാസനിൽ നിന്നും സാമവേദം പഠിച്ചവനാണു ജൈമിനി എന്ന് ഐതിഹ്യമുണ്ട്.[4] മാർക്കണ്ഡേയ പുരാണത്തിൽ ജൈമിനിയും മാർക്കണ്ഡേയനും തമ്മിലുള്ള സംവാദങ്ങൾ പരാമർശിച്ചിരിക്കുന്നു. [5]


  1. "Purva Mimamsa Sutras of Jaimini". Archived from the original on 2007-06-09. Retrieved 2014-06-19.
  2. "Mahabharata". Archived from the original on 2011-02-20. Retrieved 2014-06-19.
  3. Jamini Sutras at astrojyoti
  4. ബ്രഹ്മാണ്ഡ പുരാണം 1.4.21
  5. "Jaimini and Markandeya at Urday". Archived from the original on 2013-06-12. Retrieved 2014-06-19.
"https://ml.wikipedia.org/w/index.php?title=ജൈമിനി&oldid=4088143" എന്ന താളിൽനിന്ന് ശേഖരിച്ചത്