ഭക്തിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു വല്ലഭാചാര്യർ (1479–1531 CE) . ഭാരതത്തിൽ പുഷ്ടി വിശ്വാസക്രമം കൊണ്ടുവന്നത് ഇദ്ദേഹമാണ്.[1] കൃഷ്ണദേവരായരുടെ സദസ്സിൽ വച്ച് ബ്രഹ്മവാദം എന്ന പ്രസിദ്ധമായ തർക്കത്തിൽ ഇദ്ദേഹം വിജയിക്കുകയുണ്ടായി.

വല്ലഭാചാര്യ
ജനനം1479
ചമ്പാരൺ (ഇന്നത്തെ റായ്‌പൂർ, ഛത്തീസ്‌ഗഢ്, ഇന്ത്യ)
അംഗീകാരമുദ്രകൾവിളിക്കപ്പെടുന്ന പേരുകൾ ശ്രീമൻ നാരായണ നാരദ വേദ വ്യാസ വിഷ്ണുസ്വാമി സമ്പ്രദായ സമുദ്ധാര സംഭൃത ശ്രീ പുരുഷോത്തമ വദനലാവതാര ശ്രീ (വി)ബില്വമംഗലാചാര്യ സാമ്പ്രദായി കർപ്പിത സാമ്രാജ്യ ജഗദ്ഗുരു വല്ലഭാചാര്യ
തത്വസംഹിതഹൈന്ദവദർശനം, ശുദ്ധാദ്വൈതം, പുഷ്ടിമാർഗ്ഗം, വേദാന്തം
കൃതികൾമധുരാഷ്ടകം , ശ്രീ സുബോധിനി , തത് വർത്തിത നിബന്ധം ,അനുഭാഷ്യം , ശ്രീ കൃഷ്ണ ജന്മപത്രിക , പുരുഷോത്തമ സഹസ്രനാമം,ശ്രീ യമുനാഷ്ടകം,ബാലബോധം, സിദ്ധാന്ത മുക്താവലി ,പുഷ്ടിപ്രവാഹ മര്യാദ ,സിദ്ധാന്തരഹസ്യം , നവരത്നം , അന്ധകാരൺ പ്രബോധ് ,വിവേകധൈര്യാശ്രയ,കൃഷ്ണാശ്രയ ,ചതുശ്ലോകി ,ഭക്തി വർദ്ധിനി തുടങ്ങിയവ ;

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


ശ്രീകൃഷ്ണനിൽ എല്ലാം അർപ്പിക്കാൻ അദ്ദേഹം ഭക്തരോട് അഭ്യർത്ഥിച്ചിരുന്നു. [2] അദ്വൈത സിദ്ധാന്തത്തിൽനിന്നും വിഭിന്നമായ ശുദ്ധാദ്വൈത സിദ്ധാന്തത്തിന്റെ പ്രയോക്താവായിരുന്നു വല്ലഭാചാര്യർ.

ആദ്യകാല ജീവിതം

തിരുത്തുക

തെലുഗ് വൈദിക ബ്രാഹ്മണരായിരുന്നു വല്ലഭാചാര്യരുടെ മാതാപിതാക്കൾ. അദ്ദേഹത്തിന്റെ പിതാമഹനായിരുന്ന യജ്ഞനാരായണഭട്ടിന്റെ സ്വപ്നത്തിൽ ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെട്ട് , നൂറു സോമയാഗങ്ങൾ നടത്തിയാൽ അവരുടെ കുടുംബത്തിൽ താൻ അവതരിക്കുമെന്ന് പറഞ്ഞുവത്രേ. വല്ലഭാചാര്യരുടെ പിതാവിന്റെ സമയത്ത് അദ്ദേഹത്തിന്റെ കുടുംബം നൂറു സോമയാഗങ്ങൾ മുഴുവനാക്കുകയും 1479 വല്ലഭാചാര്യർ ജനിക്കുകയും ചെയ്തു എന്നാണു ഐതിഹ്യം. ചൈത്രമാസത്തിലെ കൃഷ്ണപക്ഷത്തായിരുന്നു ജനനം.ഇളമ്മ എന്നായിരുന്നു മാതാവിന്റെ പേര്.[3][4]

വിദ്യാഭ്യാസം

തിരുത്തുക

ഏഴാം വയസ്സിൽ ഇദ്ദേഹം വിദ്യാഭ്യാസം ആരംഭിച്ചു. വേദങ്ങളും ദർശനങ്ങളും അധ്യയനം ചെയ്തു. ശങ്കരാചാര്യർ,രാമാനുജാചാര്യർ,മധ്വാചാര്യർ,നിംബാർക്കാചാര്യർ എന്നിവരുടെ ദർശനങ്ങൾക്ക് പുറമേ ബുദ്ധ-ജൈന ദർശനങ്ങളും ഇദ്ദേഹം പഠിച്ചു.ബാലസരസ്വതി പട്ടം നേടിയ ആചാര്യർ പതിനൊന്നാം വയസ്സിൽ വൃന്ദാവനത്തിലേക്ക് (ഇന്നത്തെ ഉത്തർ പ്രദേശ്‌ )പുറപ്പെട്ടു.

കൃഷ്ണ ദേവരായരുടെ സദസ്സിൽ

തിരുത്തുക

അക്കാലത്ത് കൃഷ്ണദേവരായരുടെ സദസ്സിൽ ദ്വൈത വാദമാണോ അദ്വൈത വാദമാണോ ശരി എന്നതിനെ കുറിച്ച് ശൈവരും വൈഷ്ണവരും തർക്കം നടന്നിരുന്നു. അതിൽ വല്ലഭാചാര്യർ വിജയിക്കുകയും , കൃഷ്ണദേവരായർ അദ്ദേഹത്തിനുവേണ്ടി കനകാഭിഷേകം നടത്തുകയും ചെയ്തു. നൂറോളം തൂക്കം സ്വർണം ലഭിച്ചു എങ്കിലും അതെല്ലാം പാവപ്പെട്ട ബ്രാഹ്മണർക്ക് വല്ലഭാചാര്യർ ദാനം ചെയ്തു. അതിൽ കുറച്ചു സ്വർണം കൊണ്ട് അദ്ദേഹം ഗോവർദ്ധനനാഥനു ആഭരണങ്ങൾ നിർമിച്ചു എന്നും പറയപ്പെടുന്നു. [5]

ഭാരതപര്യടനം

തിരുത്തുക

ഭാരതത്തിലുടനീളം ഇദ്ദേഹം നഗ്നപാദനായി പര്യടനം നടത്തി. 84 സ്ഥലങ്ങളിൽ വച്ച് ഭാഗവതം പാരായണം ചെയ്തു. ആ സ്ഥലങ്ങൾ ഇന്ന് ചൌരാസി ബൈഠക്ക് എന്ന പേരിൽ അറിയപ്പെടുന്ന തീർഥാടന കേന്ദ്രങ്ങളാണ്.

വൈഷ്ണവ ഭക്തി പ്രസ്ഥാനം

തിരുത്തുക

മധ്യകാലഘട്ടത്തിലെ ഭക്തിമാർഗ്ഗത്തിന്റെ പ്രധാന പ്രയോക്താവായിരുന്നു വല്ലഭാചാര്യർ.അനുഭാഷ്യം , ശ്രീമദ്‌ ഭാഗവതം തുടങ്ങി നിരവധി ഭക്തിമാർഗ്ഗ ഗ്രന്ഥങ്ങൾ വല്ലഭാചാര്യർ രചിച്ചു. [6]

  1. Shah, J.G. (1969). Shri Vallabhacharya: His Philosophy and Religion. Pushtimargiya Pustakalaya.
  2. ഇന്ത്യാ ചരിത്രം ,മദ്ധ്യകാല ഇന്ത്യയിലെ മതപ്രസ്ഥാനങ്ങൾ , എ ശ്രീധരമേനോൻ
  3. Shah, J.G. (1969). Shri Vallabhacharya: His Philosophy and Religion. Pushtimargiya Pustakalaya.
  4. <Prasoon, Shrikant (2009). Indian Saints & Sages. Pustak Mahal. ISBN 9788122310627.
  5. Prasoon, Shrikant (2009). Indian Saints & Sages. Pustak Mahal. ISBN 9788122310627.
  6. http://www.archive.org/details/anubhashya014530mbp
"https://ml.wikipedia.org/w/index.php?title=വല്ലഭാചാര്യർ&oldid=2285834" എന്ന താളിൽനിന്ന് ശേഖരിച്ചത്